മംഗ്ലീഷ്
മലയാളത്തിൽ ഒരു പുതിയ ഇംഗ്ലീഷ് വാക്ക് ചേക്കേറിയിരിക്കുന്നു . blackmail . fraud നേരത്തെ തന്നെ ഉപയോഗത്തിലുണ്ട് , അല്ല പലരും use ചെയ്യുന്നുണ്ട് . ബ്ലാക്ക് ലിസ്റ്റ് നേരത്തെതന്നെ ഉണ്ട് .പത്രക്കാർ അതിനെ 'കരിമ്പട്ടിക '
എന്ന് പറയുന്നു . മലയാളത്തിൽ എത്ര ഇംഗ്ലീഷ് വാക്കുകൾ
ഉപയോഗിക്കപ്പെടുന്നു എന്നതിന് കണക്കുണ്ടോ എന്നറിയില്ല .
എന്തായാലും നൂറുകണക്കിന് ഉപയോഗിക്കപ്പെടുന്നു എന്നതിൽ തർക്കമില്ല .
2013 ലെ
മലയാളം സിനി-
മകളുടെ ലിസ്റ്റ് നോക്കിയപ്പോൾ
അത്ഭുതപ്പെട്ടുപോയി . ഭൂരിപക്ഷം പേരുകൾ ഇംഗ്ലീഷിൽ
ആണ് .eg Red Wine , Memories .... ഇംഗ്ലീഷ് titles കൊടുക്കുന്നതിന്
ആരോ ഏതോ മത്സരം ഏർപ്പെടുത്തിയിരുന്നത് പോലെ
തോന്നി . ഇതിൽ പലർക്കും പരാതിയുള്ളതായി കേട്ടു .
പരാതിപ്പെട്ടിട്ടു കാര്യമില്ല . ആസ്വാദകരുടെ ഇഷ്ടം
നോക്കി ആയിരിക്കാം പേരുകൾ കൊടുത്തിരിക്കുന്നത് .
മാതാപിതാക്കൾ അവർക്ക് ഇഷ്ടമുള്ള പേരുകൾ കുട്ടികൾക്ക്
കൊടുക്കുന്നതുപോലെയാണ് സിനിമാക്കാർ ഇഷ്ടമുള്ള
പേര് കൊടുക്കുന്നത് . അതിൽ പരാതി പറഞ്ഞിട്ടു
കാര്യമില്ല .
എത്ര ശ്രമിച്ചാലും ഇംഗ്ലീഷ് വാക്കുകൾ ഒഴിവാക്കാൻ
ആവുകയില്ല . ഒന്നും എഴുതാതെ നമ്മളിൽ പലർക്കും
വളരെ ദിവസങ്ങൾ തള്ളി നീക്കാൻ കഴിയും .
ചിലർക്ക് എഴുത്ത് ഒരു ദിവസം രണ്ട് ഒപ്പുകളിൽ
ഒതുങ്ങും . അതും ഇല്ലാത്ത എത്രയോ ആളുകളുണ്ട് .
എന്നാൽ എന്തെങ്കിലും സംസാരിക്കാതെ ഒരു
ദിവസവും കടന്നു പോകുന്നില്ല . സംസാരിക്കുമ്പോൾ
ഏതെല്ലാം വാക്കുകളാണ് ഉപയോഗിക്കാൻ
പോകുന്നതെന്ന് നമുക്ക് ഒരു പ്ലാൻ ഇല്ല .സന്ദർഭം
അനുസരിച്ച് നമ്മൾ വാക്കുകൾ ഉപയോഗിക്കുന്നു .
അതിൽ ധാരാളം ഇംഗ്ലീഷ് വാക്കുകൾ കടന്നു
കൂടും . മലയാളം എഴുതാനും വായിക്കാനും
അറിഞ്ഞു കൂടാത്ത മലയാളികൾ ഏറെയാണ് . അവർ
സംസാരിക്കുമ്പോൾ ഇംഗ്ലീഷ് വാക്കുകൾ ധാരാളം
ഉപയോഗിക്കുന്നു . ശുദ്ധമലയാളികളും ധാരാളം
ഇംഗ്ലീഷ് വാക്കുകൾ use ചെയ്യുന്നു .
യാത്ര സംബന്ധമായ ചില വാക്കുകൾ നോക്കാം .
'' ടിക്കറ്റ് book ചെയ്യുക . pay ചെയ്യുക . confirm ചെ യ്യുക .
flight എപ്പോഴാണ് ? check -in ചെയ്യുക . സെക്യൂരിറ്റി
ചെക്ക് കഴിഞ്ഞു . ഇപ്പോൾ ബോർഡ് ചെയ്യുന്നു . take
off ചെയ്യുന്നു . ലാൻഡ് ചെയ്തു . arrival ൽ wait ചെയ്യുന്നു .
ഒരു ടാക്സി hire ചെയ്യുന്നു . ... ഇങ്ങനെ എത്രയോ
ഇംഗ്ലീഷ് വാക്കുകൾ നമ്മൾ യാത്രാ സംബന്ധമായി
ഉപയോഗിക്കുന്നു .
പറയാൻ എളുപ്പമുള്ള , കേട്ട് പരിചയമുള്ള വാക്കുകൾ
ആണ് നമ്മുടെ നാവിൽ വരുന്നത് . വിമാനം
നിലത്തിറങ്ങി ' എന്ന് പറയുന്നതിനേക്കാൾ എളുപ്പം
' ഫ്ലൈറ്റ് ലാൻഡ് ചെയ്തു ' എന്നാണ് . ബോർഡ് ചെയ്യുന്നു
എന്നതിന് മലയാളത്തിൽ തുല്യമായ വാക്ക് ഉണ്ടോ
എന്നറിയില്ല . Departure / Arrival എന്ന വാക്കുകൾക്ക്
പകരം ' പുറപ്പെടൽ '/ ആഗമനം എന്ന വാക്കുകൾ
ആരെങ്കിലും ഉപയോഗിക്കുന്നുണ്ടോ എന്ന് അറിയില്ല .
കമ്പ്യൂട്ടർ സംബന്ധമായി അനേകം ഇംഗ്ലീഷ് വാക്കുകൾ
നമ്മൾ ഉപയോഗിക്കുന്നു . പോസ്റ്റ് ചെയ്യുന്നു , എത്ര
likes ? ചാറ്റ് ചെയ്യുക , കമന്റ് ചെയ്യുക , ഡൌണ്‍ലോഡ് ,
അപ്‌ലോഡ് , ..ഇങ്ങനെ നീളുന്നു ലിസ്റ്റ് ./ പട്ടിക .
കുക്ക് ചെയ്യുക , ടേസ്റ്റ് ചെയ്യുക , enjoy ചെയ്യുക ...appreciate
ചെയ്യുക .... ഇംഗ്ലീഷ് വാക്കുകളെ accept ചെയ്യുക ,
complain ചെയ്യാതിരിക്കുക ... നമുക്ക് വേറെ alternative ഇല്ല

No comments:
Post a Comment