Tuesday, 8 July 2014

Sheethakala chinthakal

ശീതകാല ചിന്തകൾ 

കേരളത്തിൽ   പരാതി    railway യുടെ    കാര്യത്തിൽ   സംസ്ഥാനം   സംപൂജ്യമായി  ( some   zeroes )  എന്നതാണ് .  '' നരേന്ദ്ര മോഡി   പകവീട്ടി ''
എന്നാണ്   ഒരു   തലക്കെട്ട്‌   കണ്ടത് . പർലമെന്റിലെയ്ക്കു   ഒരു   സീറ്റ്‌  പോലും  കൊടുക്കാഞ്ഞതിന്റെ   പക  വീട്ടൽ . പക്ഷെ   ഒരു  മറുചോദ്യമുണ്ട് . കേരളത്തിൽ  നിന്ന്  ഒരു  മന്ത്രിപ്പട     ഉണ്ടായിരുന്ന   കാലത്ത്  എന്തെങ്കിലും   പരിഗണന    railway യുടെ   കാര്യത്തിൽ   കിട്ടിയിരുന്നോ ?
ഭരണത്തിൽ   കയറിക്കഴിഞ്ഞാൽ    വിലകൂട്ടൽ ,അവഗണന , ധിക്കാരം ,  പ്രതിപക്ഷത്താകുമ്പോൾ   നന്മനിറഞ്ഞ   പുണ്ണ്യവാളന്മാർ   എന്നതാണ്   നാട്ടുനടപ്പ് . അതുകൊണ്ടാണ്   പറയുന്നത് ,'' ആര് ഭരിച്ചാലും   ഇവിടെ   ഒരു 
ഒട്ടുപാലും   സംഭവിക്കാൻ   പോകുന്നില്ല '' എന്ന് .

ദക്ഷിണാഫ്രിക്കയിൽ   ഇന്നത്തെ   പരാതി   നിർദ്ദയമായ   കാലാവസ്ഥയെപ്പറ്റി യാണ് . നാല്   ദിവസമായി    കഠിനമായ   തണുപ്പാണ് . ഈ   പ്രദേശത്ത്   രാത്രിയിൽ   -5  ഡിഗ്രി   വരെ   താഴ്ന്നു . പകൽ   12  -14   ഡിഗ്രി . അമേരിക്കയിലെയും   കാനഡയിലെയും   തണുപ്പ്   വെച്ചുനോക്കിയാൽ   ഇത് 
ഒന്നുമല്ല . എന്നാലും   അസഹ്യമാണ് .

പുറത്ത്   വെച്ചിരുന്ന   ഒരു   basin ൽ  നിന്ന്    രാവിലെ   വൃത്താകൃതിയിലുള്ള 
ice ൻറെ   ഒരു   തകിട്   അടർത്തിയെടുത്തു . ഒരു   പരിച പോലെ .  തണുപ്പിനോട്   തോറ്റു  മരിച്ചു വീണ   ഒരു  ചെറുപക്ഷി   മരച്ചുവട്ടിൽ  കിടന്നിരുന്നു . നിറമുള്ള   പക്ഷികളെല്ലാം   പണ്ടേ   എങ്ങോട്ടോ   സ്ഥലം   മാറി 
പോയിരുന്നു . എന്നാൽ   നിറമില്ലാത്തവ    ധാരാളം   ഇവിടെത്തന്നെ   പിടിച്ചു 
നിൽക്കുന്നു .  നിറങ്ങളുടെ   അഭാവമാണ്   ശീതകാലത്ത്   മ്ലാനത   പരത്തുന്നത് .
ശീതകാലത്ത്   വിരിയുന്ന   ചില   പൂക്കൾ  ഉണ്ട് .   അവ  റോസാ പൂക്കൾക്ക്   പകരം   ആകുന്നില്ല . തേനീച്ചകളുടെ   മൂളൽ  നിലച്ചു . 

തണുപ്പിന്   ഒരു   ആശ്വാസമാണ്  WORLD   CUP . തണുപ്പ്   മാറ്റാനുള്ള  അരിഷ്ടം 
കരുതിയാൽ   നന്ന് .  ഭാഷാപരമായ   ചില  സംശയങ്ങൾ   ഇവിടെ  നിലനിൽക്കുന്നു . ഇഷ്ടമുള്ള   സാധനത്തെ  ' അരിഷ്ടം ' എന്ന്   പറയുന്നത് 
എന്തുകൊണ്ട് ? നീതി -അനീതി , മിതം -അമിതം , ആദരവ് -അനാദരവ് , 
ഇങ്ങനെയാണെങ്കിൽ  ഇഷ്ടം -അരിഷ്ടം ? 

ദക്ഷിണാഫ്രിക്കയിൽ   'അരിഷ്ടം '  ക്യൂ   നിൽക്കാതെ  എത്ര   വേണമെങ്കിലും  കിട്ടും .  പക്ഷേ   പണത്തിന്റെ   കുറവാണ്    പ്രശ്നം . മസാന്ത്യത്തിൽ   അരിഷ്ട 
ക്കടകളിൽ    തിരക്കുണ്ട്‌ . മാസം  മുമ്പോട്ട്‌   പോകുന്തോറും , മോഡി  സർക്കാരിൻറെ   ജനപിന്തുണ   കുറഞ്ഞു വരുന്നത്   പോലെയാണ്   തിരക്ക് 
കുറയുന്നത് . ഭക്ഷണസാധനങ്ങളുടെ    വിലക്കയറ്റമാണ്    തിരക്ക് കുറയാൻ 
കാരണം .  ടെലരെയവിൽ  എന്ന  ഈ   കൊച്ചു ടൌണിൽ   5   അരിഷ്ടകടകളുണ്ട് .
പക്ഷേ  തിരക്ക്   കുറവാണ് . ഭക്ഷണമാണല്ലോ   പ്രധാന   ആവശ്യം . അത്യാവശ്യത്തിന്   ഭക്ഷണസാധനങ്ങൾ   വാങ്ങി ക്കഴിയുമ്പോൾ   കീശ 
കാലിയാകും . പെട്രോളിനും    'മുടിഞ്ഞ '  വിലയാണ് .

ഒരു  വ്യത്യാസമുള്ളത് , കുറ്റപ്പെടുത്താൻ   ഇവിടത്തെ  ജനങ്ങൾക്ക്‌  ഒരു 
മോഡിയോ   ഗൌഡയോ   ഇല്ല   എന്നതാണ് . തണുപ്പും   വിലക്കയറ്റവും 
സഹിക്കുക . പരാതിയൊന്നും   പറയാതെ .









No comments:

Post a Comment