Sunday, 20 July 2014

പട്ടിസ്ഥാനിലെ ഭരണ പരിഷ്കാരങ്ങൾ -1 (satire )

AD    2020

മനുഷ്യരെ    ആട്ടിയോടിച്ച്    സ്ഥാപിക്കപ്പെട്ട   പട്ടിസ്ഥാനിൽ   അനിഷേധ്യ നേതാവായ   ഹിറ്റ്ലെർ   എന്ന  ജർമ്മൻ   shepherd  നായ   അധികാരത്തിൽ   വേഗം   പിടി മുറുക്കി . മനുഷ്യാധിപത്യത്തെ   തൂത്തെറിഞ്ഞ്    പട്ട്യാധിപത്യത്തിനു  തുടക്കം കുറിച്ച   അവൻ   അധികാരമേറ്റ   ഉടൻ തന്നെ    വിവിധ 
ഭരണ പരിഷ്കാരങ്ങൾക്ക്    തുടക്കം   കുറിച്ചു .രാജ്യത്തിന്‌    പുതിയ   പതാക ,പുതിയ  ദേശീയഗാനം , പുതിയ   കറൻസി (  പട്ടിരൂപ )  മുതലായവ   ഏർപ്പെടുത്തി . പട്ടിരൂപയിൽ  ഹിറ്റ്‌ ലറുടെ   തലയാണ്   മുദ്രണം   ചെയ്തത് .  സ്ഥലനാമങ്ങൾ   മാറ്റി . ഉദാഹരണമായി   തിരുവനന്ത പുരത്തിന്    പട്ടിപുരം   എന്ന്   പേരിട്ടു . ആലപ്പുഴ -പട്ടിപ്പുഴ , കോട്ടയം -പട്ടിയം , ചങ്ങനാശ്ശേരി -പട്ടിശ്ശേരി , ഏറ്റുമാനൂർ -പട്ടിമാനൂർ , പാലക്കാട്‌ -പട്ടിക്കാട്   മുതലായവ   ഭൂപടത്തിൽ   സ്ഥാനം   പിടിച്ചു .




വലിയ   പുരോഗമന വാദി , പട്ടിവിമോചകൻ ,ഇടതുപക്ഷ  ചിന്തകൻ   എന്നെല്ലാം   അറിയപ്പെട്ടിരുന്ന   ഹിറ്റ്ലർ   അധികാരത്തിൽ   കേറിയപ്പോൾ   ഓന്തിനെപ്പോലെ  നിറം  മാറി 
ഒരു    ഏകാധിപതിയായി .  ചാനലുകളെ    വെട്ടിച്ചുരുക്കി   ഒന്നാക്കി . DTV (  Dogs'  TV )  മാത്രം .പട്ടിയൻ  ഹിറ്റലരുക്ക്    ഇഷ്ടപ്പെട്ടത്   മാത്രം   പ്രക്ഷേപണം   ചെയ്യാൻ   തുടങ്ങി . പട്ടിസ്ഥാനിനെ 
ഒരു    ഏകകക്ഷി  രാജ്യമായി    പ്രഖ്യാപിച്ചു .

പട്ടിയൻ   ഹിറ്റ്ലരിനു   ഒരു   ആഗ്രഹം   തോന്നി . അഴിമതി ഭരണം   കണ്ടു   പഠിക്കണം .അതിന് 
ഒരു   മാതൃകാ നേതാവിനെ    കണ്ടു  പിടിക്കണം . അവൻ   ഗൂഗിൾ   ചെയ്തപ്പോൾ   ചാടി  വന്നത് 
മുൻ   ദക്ഷിണാഫ്രിക്കൻ   പ്രസിഡന്റ്   ആയിരുന്ന   ജേക്കബ്    സുമയാണ് . prsident  ആയിരുന്നപ്പോൾ  250  മില്ല്യൻ    rand   ഖജനാവിൽ   നിന്ന്   ചോർത്തിയെടുത്തു   സ്വന്തമായി   ഒരു   Township   പണിത 
ആളാണ്‌ . പട്ടിയൻ    ഒരു   പ്രത്യേക   വിമാനത്തിൽ   സുമ   പണികഴിപ്പിച്ച   Nkandla  എന്ന  ടൌണിലെ   സ്വകാര്യ   എയർ പോർട്ടിൽ   ലാൻഡ്‌   ചെയ്തു . സുമയുടെ   ഭാര്യമാർ , സന്തതി പരമ്പരകൾ , ശിങ്കിടികൾ , ബന്ധുമിത്രാദികൾ , അന്ഗരക്ഷകർ ,  എന്നിവർക്ക്   താമസിക്കാൻ 
വേണ്ടി    പണിതതാണ്   Nkandla . സുമാ    പട്ടിയനെ   ചുവപ്പ്   പരവതാനി   വിരിച്ച്   സ്വീകരിച്ചു .പട്ടിയൻ , ചെന്ന   കാര്യം   വിശദീകരിച്ചു .

''  പട്ടിസ്ഥാൻ   ശൈശവ  സ്ഥിതിയിലുള്ള    രാജ്യമാണ് . അവിടെ   ഭരണം  എട്ടും  പൊട്ടും  തിരിയാത്ത   എൻറെ   ചുമലിലാണ് . അങ്ങയുടെ   അറിവും  പരിചയവും   പങ്കുവെച്ച്  എന്നെ   അനുഗ്രഹിക്കണം . അഴിമതിഭരണം   എങ്ങനെ   നടത്താമെന്ന്  അങ്ങ്  എന്നെ   പഠിപ്പിക്കണം .''

'' സന്തോഷം ''  സുമാ   പറഞ്ഞു .'' ഭരണകാര്യങ്ങൾ   എല്ലാം   ഞാൻ   പഠിപ്പിച്ചു   തരാം . ഒന്നാമതായി    നീ   മനസ്സിലാനീ ക്കേണ്ടത്   എന്തെന്നാൽ   ഈ  പൊതുജനം  എന്നുപറയുന്നത്   കഴുതയാണ്‌ . അവരെ   എങ്ങനെ  വേണമെങ്കിലും   manipulate  ചെയ്യാൻ   പറ്റും . അവരെ  നീ  എപ്പോഴും   സുഖിപ്പിച്ച്   നിറുത്തണം . നെടുനെടുങ്കൻ   പ്രസംഗങ്ങൾ   നീ  വെച്ചുകാച്ചണം . മനുഷ്യരുടെ    ദുഷ്പ്രവർത്തികളെപ്പറ്റി     ഘോര ഘോരം   കുരയ്ക്കണം . പട്ടിസ്ഥാനിലെ    എല്ലാ    പ്രശ്നങ്ങൾക്കും    മനുഷ്യരാണ്   കാരണക്കാരെന്ന്    നീ    പട്ടിജനങ്ങളെ     ബോധ്യപ്പെടുത്തണം . ഇടയ്ക്കിടെ    പുട്ടിന്    തേങ്ങയിടുന്നതുപോലെ    അമേരിക്കക്കെതിരായും    കുരയ്ക്കണം .''

'' ഗുരോ , പട്ടിമഹാജനങ്ങളെ    കയ്യിലെടുക്കാൻ   എന്തൊക്കെയാണ് 
വിദ്യകൾ ?''   പട്ടിയൻ  ഹിറ്റ്ലർ   ചോദിച്ചു .

''   ഓക്കേ . പട്ടിസ്ഥാനിൽ     ചാനലുകൾ   എത്ര ?''

''  ഒരേ   ഒരു  ചാനൽ . എൻറെ   പൂർണ്ണ  നിയന്ത്രണത്തിൽ  ആണ് .''

''   എടാ ,മരമണ്ടാ , നീ   നേർവഴിക്കല്ല   പോകുന്നത് . എല്ലാം   ഞാൻ 
പറഞ്ഞു  തരാം .  TV   എന്നു  പറഞ്ഞാൽ    പട്ടിമഹാജനങ്ങളെ 
മയക്കുന്ന    കറുപ്പാണ് .പശു , ആട് ,കോഴി ,പന്നി , എന്നിങ്ങനെ   എല്ലാ 
മഹാജനങ്ങൾക്കും    നീ     ചാനലുകൾ  ഏർപ്പെടുത്തണം .ആ ചാനലുകളിൽ 
മെഗാ സീരിയലുകൾ   ഓടിക്കണം . രണ്ടാഴ്ച   കണ്ടില്ലെങ്കിലും   കഥ 
മനസ്സിലാകുന്ന    സീരിയലുകൾ . പിന്നെ , സകലവിധ   അന്ധ വിശ്വാസങ്ങളും 
TV യിൽക്കൂടി    പ്രചരിപ്പിക്കണം . " സുമാ   തുടർന്നു .

''  പട്ടിമഹാജനങ്ങളെ    സന്തോഷിപ്പിക്കാൻ   വേറെയും   തന്തങ്ങളുണ്ട് . പട്ടിസ്ഥാനിൽ 
അവധി ദിവസങ്ങളുടെ    എണ്ണം  കൂട്ടണം . നിനക്കറിയാമോ , അവധി  പ്രഖ്യാപിച്ചാൽ 
ആരും    എതിർക്കുകയില്ല . ഒരു   വർഷത്തിൽ   30  അവധി ദിവസമെങ്കിലും  
വേണം . ഒരു   മഴക്കാറ്   കണ്ടാലുടൻ   സ്കൂളുകൾക്ക്   അവധി   കൊടുക്കണം .
നിൻറെ   ജന്മ ദിനം  അവധി ദിവസമാണല്ലോ .അന്ന്  ഒരു   പതിനായിരം   തടവുകാരെ 
വിട്ടയച്ചേക്കണം . അത്രയും   പണം   ലഭിക്കാം .''

'' ഗുരോ , മീഡിയയുമായി   എന്തായിരിക്കണം    സമീപനം ?''

''  മീഡിയയെ   കയ്യിലെടുക്കണം . ആര്   എതിർത്താലും   പ്രകോപിതനാകരുത് .
എൻറെ   സമീപനം   നിനക്ക്   മാതൃകയാക്കാം . എനിക്കെതിരായി   അവർ   കാർടൂണ്‍ 
വരച്ചു . മിമിക്രി  ചെയ്തു .പാരഡികൾ   പാടി . മുഖ പ്രസംഗ ങ്ങളും   എഴുതി .
പക്ഷേ   അതെല്ലാം   ഞാൻ   ചിരിച്ചു തള്ളി . എടാ  കൊച്ചനെ , പണമാണ്  നമ്മുടെ 
ലക്ഷ്യം . പണം   ഒരു  പുണ്യ നദി   പോലെ    ഒഴുകണം . വെള്ളച്ചാട്ടം   പോലെ  അത്  
നമ്മുടെ    അക്കൌണ്ടിലേയ്ക്ക്    ഒഴുകണം .''

''  അഴിമതി   ആരോപണം    ഉണ്ടായാലോ ?''

''   ഒരു   പ്രശ്നവുമില്ല . ഉടൻ  തന്നെ   ഒരു   അന്വേഷണ കമ്മിഷനെ    നിയമിക്കണം .
നിൻറെ   ബന്ധത്തിൽപ്പെട്ട   ഒരു   റിട്ട . ജഡ്ജിയായാൽ    നന്ന് . കമ്മിഷന്റെ   കാലാവധി 
ഒരു    അഞ്ചു കൊല്ലം    ആയിരിക്കട്ടെ . കമ്മിഷൻറെ    റിപ്പോർട്ട്‌   രണ്ടു  പിടിവണ്ടികളിൽ 
കയറ്റാൻ   മാത്രം   വലുതായിരിക്കണം . വായിച്ചാൽ   ആർക്കും   മനസ്സിലാകാനും 
പാടില്ല .മാത്രമല്ല , അപ്പോഴേക്കും    ജനങ്ങൾ    ആ   അഴിമതിക്കേസ്   മറന്നിരിക്കും .
2 G   കേസ്സ് , കോമണ്‍ വെൽത്ത്   ഗെയിം  കേസ് , കൽക്കരിപ്പാടം   കേസ് , എന്നിവ  എന്തായി ?''

''  ഒരു   കാര്യം   വിട്ടുപോയി . നീ   പട്ടിസ്ഥാനിൽ   മുക്കിലും   മൂലയ്ക്കും    ബാർ 
തുടങ്ങാൻ    ലൈസൻസ്   കൊടുക്കണം .  രാജ്യത്തെ   പ്രശ്നങ്ങളിൽ നിന്ന്   ശ്രദ്ധ തിരിച്ചു 
വിടാൻ   മദ്യമാണ്   ഏറ്റവും   നല്ലത് .''

'' നന്ദി . ഗുരോ ''
''  തീർന്നില്ല .ഇനിയുമുണ്ട്    സൂത്രങ്ങൾ . ഞാൻ   പറഞ്ഞു   തരാം .''     ( തുടരും )

No comments:

Post a Comment