AD 2020
Nkandla യിലെ കൊട്ടാരത്തിൽ മുൻ ദക്ഷിണാഫ്രിക്കൻ
പ്രസിഡന്റ് ജേകബ് സുമായും പട്ടിസ്ഥാൻ പ്രസിഡന്റ്
പട്ടിയൻ ഹിറ്റ്ലരും സംഭാഷണം തുടർന്നു .
സുമാ
നീ പെണ്ണ് കേട്ടിയതാണോ ?
പട്ടിയൻ
അതെ ചേട്ടാ . ശ്വാനമ്മ എന്നാണ് എൻറെ പെണ്ണിന്റെ
പേര് .
സുമാ
ഒരു ഭാര്യയെ ഉള്ളോ ?
പട്ടിയൻ
ഒന്നേ ഉള്ളു .
സുമാ
മണ്ടൻ . നീ ചുമ്മാ കെട്ട് . ഒന്നു കൊണ്ട് എന്ത് പ്രയോജനം ? നീ ഒരു നൂറെണ്ണത്തിനെ അങ്ങ് കെട്ട് .
എനിക്കൊണ്ട് എട്ടുപത്തെണ്ണം . എല്ലാം സർക്കാർ
ചെലവിൽ അല്ലേ ?
പട്ടിയൻ
ഞാൻ കെട്ടാം ഗുരോ . ഈ നല്ല ഉപദേശത്തിന് നന്ദി .
സുമാ
അല്ല പിന്നെ ! എടാ കാറ്റു നോക്കി തൂറ്റണം .പിന്നെ
ഒരു കാര്യം . നീ പട്ടിസ്ഥാനിൽ ചെല്ലുമ്പോൾ നിൻറെ
രാജ്യത്തിൻറെ പേരിൻറെ ആദ്യം THE DEMOCRATIC
REPUBLIC ഓഫ് എന്ന് ചേർക്കണം .
പട്ടിയൻ
അതെന്താ ചേട്ടാ ?
സുമാ
എടാ ,എന്നാലേ ഒരു രസമുള്ളു .പണ്ട് കേരളത്തിൽ
മദ്യക്കുപ്പിയിൽ 'അരിഷ്ടം ' എന്ന് LABEL ഒട്ടിച്ചിരുന്നത്
പോലെ .
പട്ടിയൻ
ചെയ്യാം ഗുരോ . പിന്നെ , പട്ടിസ്താന്റെ സാമ്പത്തിക
സ്ഥിതി മോശമാണ് . കരകേറാൻ എന്താ ഒരു മാർഗ്ഗം ?
സുമാ
നീ മനുഷ്യരെയെല്ലാം ആട്ടിയോടിച്ചത് ശരിയായില്ല .
നീ അവരിൽ നിനക്ക് ആവശ്യമുള്ളവരെ തിരിച്ചു
വിളിക്കണം . നിനക്കറിയാമോ , പട്ടിസ്ഥാൻ ഇന്ന്
മലയാളികൾക്ക് ഒരു വിദേശ രാജ്യമാണ് . ഒരു വിദേശ
രാജ്യത്താകുമ്പോൾ അവർ എല്ലുമുറിയെ പണിയെടുക്കും . അതുകൊണ്ട് നീ അവർക്ക് വിസാ
കൊടുത്ത് വരുത്തുക . നിൻറെ രാജ്യം രക്ഷപ്പെടും .
പട്ടിയൻ
എന്നാലും പട്ടിസ്ഥാനെ എങ്ങനെ മുമ്പോട്ട് കൊണ്ടുപോകും എന്നാണ് എൻറെ ആശങ്ക .
സുമാ
ഒന്നും പെടിക്കാനില്ലടാ ചെറുക്കാ . രാജ്യം കുട്ടിചോർ
ആയാലും നിൻറെ വീതം നീ എടുത്തുകൊള്ളണം .
എപ്പോഴും മോഹനസുന്ദര വാഗ്ദാനങ്ങൾ നൽകി
പട്ടിമഹാജനങ്ങളെ പ്രതീക്ഷകളുടെ മൂഡസ്വർഗ്ഗത്തിൽ
പിടിച്ചു നിറുത്തണം . ചില ആനുകൂല്യങ്ങളും സബ്സിഡിയും ഒക്കെ കൊടുത്ത് അവരെ സന്തോഷിപ്പിക്കണം . പക്ഷേ , കൊടുത്ത തുക തൊട്ടതിനും
പിടിച്ചതിനും നികുതി ചുമത്തി തിരിച്ചു പിടിക്കണം .
മുക്കിന് മുക്കിന് Toll Gate സ്ഥാപിച്ച് ജനങ്ങളെ ഞെക്കി
പിഴിയണം .
പട്ടിയൻ
നന്ദി .ഗുരോ . എന്നാൽ ഞാൻ പോകട്ടെ .
സുമാ
നന്നായി വാ .
സുമാ പട്ടിയന്റെ തലയിൽ കൈ വെച്ച് അനുഗ്രഹിച്ചു . പട്ടിയൻ സുമയുടെ കാൽ നക്കി
നന്ദി പ്രകടിപ്പിച്ചു .
പട്ടിസ്ഥാനിൽ തിരിച്ചെത്തിയ ഉടൻതന്നെ പട്ടിയൻ
ഭരണ പരിഷ്കാരങ്ങൾ നടപ്പാക്കാൻ തുടങ്ങി . Democratic
Republic of Pattisthan (DRP ) നിലവിൽ വന്നു . വാഗമണ്ണിൽ
ഒരു ലക്ഷം ഏക്കർ ഭൂമി സ്വയം പതിച്ചെടുത്തു . അവിടെ DOGSLAND എന്ന അത്യാധുനിക പട്ടണത്തിൻറെ പണി തുടങ്ങി . ഇതിലേക്കായി ആയിരക്കണക്കിന്
മലയാളികളെ വിസ കൊടുത്ത് വരുത്തി . എയർപോർട്ട് ,
helipad , ഷോപ്പിംഗ് mall , ഉദ്യാനങ്ങൾ , ഹൊസ്പിറ്റൽ , കളിസ്ഥലങ്ങൾ , ബോംബ് shelter , കൊട്ടാരങ്ങൾ , വീടുകൾ
മുതലായവ ഉൾപ്പെട്ടതായിരുന്നു Dogsland . പട്ടിസ്ഥാനിൽ
എല്ലായിടത്തും എല്ലാ ജോലികളിലും മലയാളികളെ
നിയമിച്ചു . സുഖ ലോലുപത്വം കാരണം പട്ടിജനങ്ങൾ
മടിയന്മാരായി , യാതൊരു പണിയും ചെയ്യാതായി .
കുരക്കാനും കടിക്കാനും പോലും അവർ മലയാളികളെ
നിയോഗിച്ചു .
Dogsland ൻറെ ഉദ്ഘാടനം പട്ടിസ്താന്റെ ചരിത്രത്തിൽ
തങ്ക ലിപികളാൽ എഴുതപ്പെട്ടു . വിവിധ ഇനങ്ങളിൽപ്പെട്ട
101 പട്ടിക്കന്യകമാരെ പട്ടിയൻ ഹിറ്റ്ലർ വിവാഹം
ചെയ്തു . ചടങ്ങുകൾ എല്ലാ ചാനലുകളിലും ലൈവ്
ആയി പ്രക്ഷേപണം ചെയ്തു . ആ ദിവ്യ മുഹൂർത്തം
ദർശിച്ച് പട്ടിജനം ആനന്ദാശ്രുക്കൾ പൊഴിച്ചു . ഒരാഴ്ചത്തെ അവധി പട്ടിജനം ആഘോഷിച്ചു .
തൻറെ ഭരണം കൂടുതൽ ജനകീയമാക്കുന്നതിന് വേണ്ടി
അനേകം പരിഷ്കാരങ്ങൾ പട്ടിയൻ നടപ്പാക്കി .ഗാന്ധിജി ,നെഹ്‌റു , കരുണാകരൻ , പി ടി ചാക്കോ മുതലായവരുടെ പ്രതിമകൾ എടുത്തു മാറ്റി
പട്ടിയന്റെ പ്രതിമകൾ സ്ഥാപിച്ചു . സ്ടാമ്പുകളിൽ
പട്ടിയന്റെ ചിത്രം പ്രത്യക്ഷപ്പെട്ടു . പട്ടിയന്റെ ചിത്രം
എല്ലാ പട്ടിഭവനങ്ങളിലും നിർബന്ധമാക്കി . പട്ടിയന്റെ
പടമുള്ള ടി ഷർട്ട് , തൊപ്പി , കുട മുതലായവ സ്കൂളുകളിൽ സൌജന്യമായി വിതരണം ചെയ്തു .
പട്ടിയന്റെ ജീവചരിത്രം പാഠപുസ്തകമാക്കി .
പട്ടിസ്ഥാനിൽ അഴിമതി , സ്വജനപക്ഷപാതം , കെടുകാര്യസ്ഥത , തട്ടിപ്പ് , കൈക്കൂലി മുതലായവ പടർന്നു പിടിച്ചു . സാധാരണ പട്ടിജനങ്ങളുടെ ജീവിതം
ദുരിത പൂർണ്ണ മായി . ഉദാഹരണമായി , പട്ടിജനങ്ങൾക്ക്
സൌജന്യമായി dogfood കിട്ടിയിരുന്ന machines പലയിടത്തും പ്രവർത്തനരഹിതമായി . ചിലത് പ്രവർത്തിച്ചിരുന്നു . പക്ഷേ , ടിന്നുകൾ തുറന്നപ്പോൾ
അതിൽ അറക്കപ്പൊടി , മണ്ണ് , ചാണകം മുതലായവയാണ്
കണ്ടത് . dogfood ൻറെ tender പട്ടിയന്റെ ബന്ധുക്കൾക്കാണ് കൊടുത്തിരുന്നത് .പരാതി പറഞ്ഞവരെ രഹസ്യപ്പോലീസ് അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചു .
തൻറെയും Dogsland നിവാസികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിൽ പട്ടിയൻ പ്രത്യേകം ശ്രദ്ധിച്ചു . അതിന് വേണ്ടി തടിമിടുക്കുള്ള മനുഷ്യ ഗുണ്ടകളെയും
ഗുണ്ടികളെയും recruit ചെയ്ത് Mens' Squad , Women's Squad
എന്നിവ രൂപീകരിച്ചു .
പട്ടിസ്ഥാനിലെ സാമ്പത്തിക പ്രതിസന്ധി ഗുരുതരമായി .
രാജ്യത്ത് ഇറച്ചിയുടെ വില കുതിച്ചുയർന്നു . സാധാ പട്ടി
ജനങ്ങൾ എല്ലുപോലും കിട്ടാതെ വലഞ്ഞു . ഒരു ദിവസം
പട്ടിയൻ ചാനലുകളിൽ പ്രത്യക്ഷപ്പെട്ട് പറഞ്ഞു :
'' പ്രിയ പട്ടിമഹാജനങ്ങളെ
പട്ടിസ്ഥാൻ ഇന്ന് കടുത്ത സാമ്പത്തികപ്രതിസന്ധിയിലൂടെ കടന്നു പോവുകയാണ് .
നമുക്ക് ഒരു രാജ്യമായി പിടിച്ചു നിൽക്കണമെങ്കിൽ
ചില ത്യാഗങ്ങൾ ചെയ്തേ പറ്റൂ . ഇറച്ചിവില ഇന്ന്
നമ്മുടെ കൈപ്പിടിയിൽ ഒതുങ്ങാത്ത വിധത്തിൽ , rocket
പോലെ കുതിച്ചുയരുകയാണ് . ഇതിനെ മറികടക്കാൻ
നമ്മുടെ ആഹാരരീതിയിൽ കാലോചിതമായ മാറ്റങ്ങൾ
വരുത്തേണ്ടിയിരിക്കുന്നു . മാംസ ആഹാരം കഴിവതും
ഉപേക്ഷിക്കുക എന്നതാണ് ഏക രക്ഷാമാർഗ്ഗം . ചോറ് ,
കപ്പ , ചേന ,ചക്ക മുതലായവ നമ്മുടെ ആഹാരത്തിൽ
ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണ് . മാത്രമല്ല , പുല്ല്
പട്ടിജനങ്ങൾക്ക് അനുയോജ്യമായ സമീകൃത ആഹാരമാണെന്ന് നമ്മുടെ ഗവേഷകർ കണ്ടു പിടിച്ചിരിക്കുന്നു . എല്ലാ പട്ടികുടുംബങ്ങളും ഇന്നു മുതൽ പുല്ലുകൃഷി തുടങ്ങണം .
മാംസാഹാരം അമിതവണ്ണം എന്ന ആപത്തിന് കാരണമാകുന്നു . പല രോഗങ്ങളുടെയും കാരണം അമിതവണ്ണം ആണ് . ദീർഘായുസ്സിനുവേണ്ടി നമ്മൾ
മാംസാഹാരം പാടെ വർജ്ജിക്കണം .നമ്മൾ പുല്ലിനെ
സ്വീകരിക്കണം .''
'' നീ പോടാ പുല്ലേ '' എന്ന് സുരേഷ് ഗോപി സ്റ്റൈൽൽ
കുരക്കണം എന്ന് ചില പട്ടികൾക്ക് തോന്നിയെങ്കിലും
പ്രാണഭയം കൊണ്ട് അവർ മിണ്ടിയില്ല . പട്ടിയനും
അവൻറെ ചില ഭാര്യമാരും പങ്കെടുത്ത ഒരു ചടങ്ങിൽ
അവരുടെ ഭാരം താങ്ങാനാവാതെ സ്റ്റേജ് തകർന്ന് വീണ
സംഭവം അവർ ലൈവ് കണ്ടത് ഒരാഴ്ച മുമ്പായിരുന്നു .
പട്ടിയൻ ചൈനയിൽ രഹസ്യ സന്ദർശനം നടത്തി , ചില
കരാറുകളിൽ ഒപ്പുവെച്ചു .അതനുസരിച്ച് പ്രതിവർഷം
ഒരു ലക്ഷം പട്ടികളെ ചൈനക്കാർക്ക് തിന്നാൻ വേണ്ടി
കയറ്റുമതി ചെയ്യാൻ ധാരണയായി . രഹസ്യപോലീസ്
അറസ്റ്റ്ചെയ്ത പട്ടികളെ മരുന്ന് കുത്തിവെച്ച് മയക്കി ,
container റിൽ നിറച്ച് , പുറത്ത് ,'' ആടുകൾ '' എന്നെഴുതി
കപ്പലിൽ കയറ്റി അയച്ചു . അങ്ങനെ പട്ടിയെ ആടാക്കുന്ന പട്ടിയൻ പ്രത്യയ ശാസ്ത്രം നടപ്പിൽ വരുത്തി .
പട്ടിയൻ പുതിയ നികുതികൾ ചുമത്തി . അവയിൽ പ്രധാനം വായുനികുതി ആയിരുന്നു . വായു പൊതു സ്വത്ത് ആണെന്നും അതുകൊണ്ട് എല്ലാ പട്ടിജനങ്ങളും വായുനികുതി കൊടുക്കാൻ ബാധ്യസ്ഥരാണെന്നും പട്ടിയൻ വാദിച്ചു .
മുക്കിലും മൂലയ്ക്കും Toll Gates സ്ഥാപിച്ചു . ഉദാഹരണമായി , പട്ടിമാനൂർ
( ഏറ്റുമാനൂർ ) മുതൽ പാലാട്ടി ( പാല ) വരെ അനേകം ടോൾ ഗേറ്റ്കൾ
സ്ഥാപിച്ചു . പട്ടിതുറ , പട്ടിമുകൾ , പട്ടിച്ചിറ , പട്ടിയൂർ , പട്ടിയിങ്കൽ ,പട്ടിയന്നൂർ ,പട്ടിമറ്റം എന്നിവിടങ്ങളിൽ toll ഗേറ്റ് സ്ഥാപിച്ച് പട്ടിജനങ്ങളെ ഞെക്കിപ്പിഴിഞ്ഞു .
എന്നാൽ Dogslandനെ ഒരു Special Economic Zone ആയി പ്രഖ്യാപിച്ച് , എല്ലാ
നികുതികളിൽ നിന്നും ഒഴിവാക്കി പട്ടിയൻ ഉത്തരവായി .
പട്ടിസ്ഥാനിലെ ജനസംഖ്യ കുറഞ്ഞു . അനേകലക്ഷം പട്ടിജനങ്ങൾ ചൈനക്കാരുടെ തീൻമേശകളിൽ വറത്തും പൊരിച്ചും നിരന്നു . കുറേ പേർ ഒളിച്ചോടി മറ്റു സംസ്ഥാനങ്ങളിൽ അഭയം തേടി . പട്ടികൾ ഇല്ലാതായ
സ്ഥലങ്ങൾ മലയാളികൾക്ക് 999 വർഷത്തേക്ക് പാട്ടത്തിന് നൽകി .
Dogsland ചെറിയ രാജ്യമായെങ്കിലും വമ്പിച്ച പുരോഗതി നേടി . പട്ടിയൻ
ബാങ്കിംഗ് മേഖലയിൽ പ്രവേശിച്ചു . കള്ളപ്പണം നിക്ഷേപിക്കാനുള്ള ബാങ്കുകൾ തുടങ്ങി . അങ്ങനെ അത് ഒരു മാവേലി നാടായി , പുരോഗതി
പ്രാപിച്ചു . ലോകാവസാനം വരെ .

No comments:
Post a Comment