Sunday, 3 August 2014

THATTIPPUNATTILE BHASHA PADANAM

തട്ടിപ്പു നാട്ടിലെ    ഭാഷാ പഠനം

(  തട്ടിപ്പുനാട്ടിലെ   ഒരു   ക്ലാസ്റൂം . അധ്യാപിക  ക്ലാസ്സ്‌
ആരംഭിക്കുന്നു .)

അദ്ധ്യാപിക :  കുട്ടികളെ , നമ്മൾ  ഇന്ന്   നമ്മുടെ  നാട്ടിൽ
ഏറ്റവും   അധികം   ഉപയോഗിക്കപ്പെടുന്ന   ചില  വാക്കുകളാണ്   പഠിക്കാൻ   പോകുന്നത് . ( ബോർഡിൽ  കുറെ   വാക്കുകൾ    എഴുതുന്നു )  .  കുടുക്കുക , ഇര ,

ആദ്യമായി    'കുടുക്കുക ' എന്ന    വാക്ക്   എടുക്കാം . ഇത്
ഒരു  വിനോദം   പോലെയാണ് . ഉദാഹരണമായി   എലിശല്യം   കൂടുമ്പോൾ   നമ്മൾ   എലിപ്പെട്ടി , എലിവില്ല് ,
അടിച്ചിൽ   മുതലായവ   ഒരുക്കി  വെക്കുന്നു . എലിപ്പെട്ടിയിൽ   എന്തെങ്കിലും   ഒരു   സാധനം   എലിക്ക്
തിന്നാനായി    കെട്ടി   വെച്ചിരിക്കും . പാവം   എലി  മണത്തു മണത്തു   ചെന്ന്   ആ   സാധനത്തിൽ   കടിക്കുന്നു .
അപ്പോൾ    എലിപ്പെട്ടി  ' പൊത്തോ ' എന്ന്    അടയുന്നു .
അങ്ങനെ    എലി   കുടുങ്ങുന്നു .

ഒരു   വിധത്തിലും   രക്ഷപ്പെടാൻ   വയ്യാത്ത    അവസ്ഥക്കാണ്   'കുടുങ്ങുക '  എന്ന്   പറയുന്നത് . വേറൊരു  ഉദാഹരണം   പറഞ്ഞാൽ , ചൂണ്ടയിൽ  നമ്മൾ
മണ്ണിരയെ   തിരുകി   വെക്കുന്നു . ചൂണ്ട  ഇടുമ്പോൾ
മീൻ   ഇരയെ   വായിലാക്കുന്നു . അങ്ങനെ   മീൻ
ചൂണ്ടയിൽ   കുടുങ്ങുന്നു .  ഇനി   നിങ്ങൾ  തന്നെ   കുറെ
ഉദാഹരണങ്ങൾ    പറയൂ .

കുട്ടി 1 :  പാമ്പ്    തവളയെ    വിഴുങ്ങുന്നത് . തവള
              പാമ്പിൻറെ    വായിൽ   കുടുങ്ങുകയാണ് .അത്
               പാമ്പിൻറെ    ഇരയാണ് .

അധ്യാപിക :  മിടുക്കൻ .   വേറെ   ഉദാഹരണങ്ങൾ   പറയൂ .

കുട്ടി  2 :   ലിഫ്റ്റിൽ   ആയിരിക്കുമ്പോൾ   power cut   കാരണം
                    കുടുങ്ങുന്നത് .

അധ്യാപിക  :  മിടുക്കി . വേറെയും   ഉദാഹരണങ്ങൾ
                            പറയൂ .

കുട്ടി  4 :    ചിലന്തിവലയിൽ    ഈച്ച   കുടുങ്ങുന്നത് .

അധ്യാപിക :   മിടുക്കി . കേൾക്കട്ടെ , വേറെയും 
                              ഉദാഹരണങ്ങൾ .

കുട്ടി   5        വാരിവലിച്ച്   തിന്നുമ്പോൾ  മീൻ മുള്ള്
                      തൊണ്ടയിൽ   കുടുങ്ങുന്നത് .

കുട്ടി  6 :      ബന്ദ്‌    പ്രഖ്യാപിക്കുമ്പോൾ    യാത്രക്കാർ
                     റെയിൽവേ  സ്റ്റേഷൻനിലും    ബസ്‌  സ്റ്റേഷൻലും
                      കുടുങ്ങുന്നത് .

അധ്യാപിക  :  എല്ലാം   നല്ല  ഉദാഹരണങ്ങൾ . തട്ടിപ്പു
                         നാട്ടിൽ   ഏറ്റവും   പ്രധാനപ്പെട്ട  വാക്കുകളാണ്
                       ' കുടുക്കുക ', ഇര  എന്നിവ . ജീവിതത്തിൽ
                        നിങ്ങൾ   അറിഞ്ഞുകൊണ്ട്   ആരെയും 
                         കുടുക്കരുത് . കെണിയിൽ  
                          കുടുങ്ങാതിരിക്കാൻ    നിങ്ങൾ   എപ്പോഴും
                          ജാഗ്രത   പുലർത്തണം . വീട്ടിൽ  ചെല്ലുമ്പോൾ
                         നിങ്ങളുടെ   അച്ഛനെയും   അമ്മയേയും ഈ
                         പാഠം   നിങ്ങൾ   പഠിപ്പിക്കണം . അല്ലെങ്കിൽ
                          അച്ഛനെയോ   അമ്മയെയോ   നിങ്ങൾക്ക്
                          നഷ്ടപ്പെടാനിടയുണ്ട് .

കുട്ടികൾ   എല്ലാവരും :   പഠിപ്പിക്കാം   ടീച്ചർ .
                                             Thank  you , teacher .


No comments:

Post a Comment