Saturday, 30 August 2014

KARIYILAPPIDAKALUDE DIVASAM ( malayalam )

  കരിയിലപ്പിടകളുടെ    ദിവസം 

ദക്ഷിണാഫ്രിക്കയിൽ    ശൈത്യകാലം   അവസാനിച്ചു  എന്നാണ് 
വിചാരിച്ചത് . ശൈത്യകാലത്തിന്റെ   പ്രതിരോധ സാമഗ്രിക ളായ 
blanket , jacket , heater    മുതലായവ   അടുത്ത   കൊല്ലം  ജൂണ്‍  വരെ 
ഭദ്രമായി    സൂക്ഷിച്ചു വെക്കാൻ   ഒരുങ്ങുകയായിരുന്നു . Spring ൻറെ 
വരവിനെ   സൂചിപ്പിച്ചു കൊണ്ട്   peach മരങ്ങളിൽ   പൂക്കൾ  വിടർന്നു .
               ഏപ്രിലിൽ    കഠിനമായ   തണുപ്പിൽ നിന്ന്  രക്ഷപ്പെടാൻ   നീണ്ട 
               അവുധിക്ക്   പോയ  weaver പക്ഷി    റാം   തിരിച്ചെത്തി . പീച് പൂക്കളെ 
                വട്ടമിട്ട്    തേനീച്ചകൾ   പറന്നു . മരങ്ങളിൽ   വിവിധ ഇനം  പക്ഷികൾ 
                നല്ല   കാലം   ആഘോഷിച്ചു . വീട്ടുമുറ്റത്ത്‌   പറന്നിറങ്ങിയ   Addidas 
                 കൊക്കുകൾ   ഏറുകണ്ണിട്ട്‌   നോക്കി . ജന്നലിൽ ക്കൂടി  നോക്കിയാലും 
                  അവർക്ക്   പിടികിട്ടും . അത്രനല്ല   കാഴ്ച ശക്തിയാണ്. നമ്മൾ 
                 നോക്കുന്നുണ്ട്   എന്ന്  പിടികിട്ടിയാൽ   ബഹളം വെച്ചുകൊണ്ട് 
                 അവർ   പറന്നുപോകും .

                വെള്ളിയാഴ്ച   കാലാവസ്ഥ   തകിടം   മറിഞ്ഞു . Winter വീണ്ടും 
                തിരിച്ചെത്തി , ജാമ്യത്തിൽ  ഇറങ്ങിയ   ഒരു  കള്ളനെ പോലെ . പാവം 
                റാം   കഴിഞ്ഞയാഴ്ച   ഒരു  കൂടിന്  ചട്ടക്കൂട്   തീർത്തതാണ് . തണുപ്പ് 
                സഹിക്കാനാവാതെ    അവൻ   എങ്ങോട്ടോ   പറന്നു   രക്ഷപ്പെട്ടു .

                 Eastern  Cape ലെ    മലയിടുക്കുകളിൽ    മഞ്ഞു വീണ്   ഗതാഗതം 
                 തടസ്സപ്പെട്ടു . ഇവിടെ   ഇന്നലെയും   ഇന്നും   പകൽ  താപനില 
                  10 -12 .

                  ഈ   തണുപ്പിനെ   ഇഷ്ടപ്പെടുന്ന   ഒരു   കൂട്ടരെ   കണ്ടു . കരിയില 
                  -പ്പിടകൾ . ഇവ  എല്ലാ ദിവസവും   ഞങ്ങളുടെ   തോട്ടത്തിൽ 
                   വരാറുള്ളതാണ്. ചെറിയ  ഇല്ലിക്കൂട്ടത്തിൽ   അവ   കളിച്ചു 
                   പറക്കുന്നത്  കാണാം . ഏകദേശം   50  എണ്ണം. അവയും   വളരെ 
                   sensitive   ആണ് . അടുത്തു ചെന്നാൽ  കൂട്ടത്തോടെ    പറന്നു പോകും .
                  ഒറ്റയ്ക്ക്   കാണുമ്പോൾ   പ്രത്യേക ഭംഗിയില്ലാത്ത   അവർ  കൂട്ടമായി 
                  പറക്കുമ്പോൾ   ഭംഗിയുണ്ട് . എല്ലാവരുടെയും   ചിറകടിശബ്ദം 
                  ഒന്നാകുമ്പോൾ  'ഭും ' എന്നൊരു   ശബ്ദം   കേൾക്കാം . കൂട്ടമായ 
                  പറക്കലിന്റെ   ഭംഗി , ഒരു   ഷാൾ   കാറ്റിൽ   പറക്കുന്നതുപോലെ .

                  ഒരു   പക്ഷേ  ഇന്ന്   കരിയിലപ്പിടകളുടെ   സംസ്ഥാന സമ്മേളനം 
                  ഇവിടെ  നടത്തിയെന്നു   തോന്നുന്നു . അമ്പതല്ല   അഞ്ഞൂറിലധികം 
                  കരിയിലപ്പിടകൾ . നഗരം   കാണാൻ   ഗ്രാമത്തിൽനിന്ന്   വൻ
                  നഗരത്തിലെത്തിയ    നിഷ്കളങ്കരായ   പ്രൈമറി സ്കൂൾ  കുട്ടികളെ -
                  പ്പോലെ , എന്തു കാണണം , എങ്ങോട്ടുപോകണം   എന്നറിയാതെ 
                  മരങ്ങൾ  തോറും   പറന്നു . നിലത്തിറങ്ങി   കലപില കൂട്ടി , വഴക്കു 
                  പിടിച്ചു . ഒരു  സ്ഥലത്ത്   ഒരു മിനിറ്റിൽ കൂടുതൽ   അവർ  
                  ചെലവഴിച്ചില്ല .  സമ്മേളനവേദിയെ ചൊല്ലിയുള്ള    തർക്കങ്ങളായി 
                  -രിക്കാം    കലഹത്തിനു    കാരണം .

                  അവർക്ക്    തീർച്ചയായും    പരാതികൾ   കാണും .  പ്രകൃതിയെ 
                   സംരക്ഷിക്കാൻ    യാതൊരു   നടപടിയും   ANC  ഭരിക്കുന്ന   നഗര 
                   സഭയിൽ നിന്ന്   ഉണ്ടാകുന്നില്ല . apartheid കാലത്ത്   മനോഹരമായി 
                   സംരക്ഷിക്കപ്പെട്ടിരുന്ന    ഒരു   പാർക്ക്‌  ഇന്ന്   നശിച്ചു 
                   കൊണ്ടിരിക്കുന്നു . പാവപ്പെട്ടവർ   അവിടെയുള്ള   ചില  മരങ്ങൾ 
                   വിറകിനു വേണ്ടി   വെട്ടി കൊണ്ടുപോകുന്നു . ഒരു  മരം പോലും 
                    പുതുതായി   വെച്ചുപിടിപ്പിക്കുന്നില്ല . പല  നഗരങ്ങളിലും 
                    ഇതാണ്   സ്ഥിതി . സ്വകാര്യ വ്യക്തികൾ   സംരക്ഷിക്കുന്ന  
                    മരങ്ങളാണ്    പക്ഷികൾക്ക്   അഭയം . മരങ്ങൾ   വെട്ടിക്കളയരുത് 
                    എന്ന്    കരിയിലപ്പിടകളുടെ    സംസ്ഥാന സമ്മേളനം   പ്രമേയം 
                    പാസ്സാക്കിക്കാണും .
               
               


No comments:

Post a Comment