Sunday, 24 August 2014

LIQUOR POLICE ( SHORT PLAY )

LIQUOR   പോലീസ് (  short  play )


AD    2024 
(  ചാക്കോച്ചന്റെ   ഫ്ലാറ്റ് . കർട്ടൻ   ഉയരുമ്പോൾ  ചാക്കോച്ചന്റെ 
  സുഹൃത്തുക്കൾ   ഡൈനിങ്ങ്‌   TABLEന്  ചുറ്റും   ഇരിക്കുന്നു .
TABLE ൽ   കുറെ   Coke ൻറെയും സോഡയുടേയും   കുപ്പികൾ 
ഉണ്ട് . പല   പ്ലേറ്റ്കളിൽ   ചിക്കൻ , പോർക്ക്‌ , ബീഫ്  മുതലായവ 
വറുത്തതും   പൊരിച്ചതും  ഉണ്ട് . അവർ  തിന്നുകൊണ്ടിരിക്കുന്നു . അൽപ്പ നേരം   കഴിഞ്ഞ്   ചാക്കോച്ചൻ (60)
പ്രവേശിക്കുന്നു . SHIRTനുള്ളിൽ  നിന്ന്   CHIVAZ  REGAL ൻറെ  ഒരു   കുപ്പി   എടുത്ത്  മേശയിൽ    വെക്കുന്നു . എല്ലാവരും   കയ്യടിക്കുന്നു .)

                                        സുഹൃത്ത്  1

 എവിടെ   നിന്ന്   ഒപ്പിച്ചു ?

                               ചാക്കോ
ഒന്നും   പറയണ്ട . കുറെ   പാടുപെട്ടു . തേടാത്ത  സ്ഥലമില്ല .
ഒരു  വിധത്തിലാണ്   ഇവിടം   വരെ  എത്തിയത് . Liquor
Policeൻറെ   ചെക്കിംഗ്  അല്ലേ   എല്ലായിടത്തും .

                               സുഹൃത്ത്  2

എന്തു വിലയായി ?

                                  ചാക്കോ

അതിഥികളെ   വിളിച്ചു   വരുത്തിയിട്ട്   കുപ്പിയുടെ   വില
പറയുന്നത്     ശരിയാണോ ?  സമയം   കളയണ്ടാ . നമുക്ക്
തുടങ്ങാം .

(  കുപ്പി  തുറന്ന്   ഗ്ലാസ്സുകളിൽ   ഒഴിക്കുന്നു . )

                                        സുഹൃത്ത്  3

Cheers . Happy   60th   birthday , ചാക്കോ .

                                         എല്ലാവരും

Cheers . Happy   ഷഷ്ടിപൂർത്തി , ചാക്കോച്ചൻ

(  അവർ   കുടിച്ചുകൊണ്ട്    സംസാരിച്ച്   ഇരിക്കുന്നു . 10
മിനിറ്റ്   കഴിയുമ്പോൾ    doorൽ   മുട്ടു കേൾക്കുന്നു . ചാക്കോ
Chivaz ൻറെ   കുപ്പി   ഒളിപ്പിക്കുന്നു . സാവധാനം   വാതിൽ
തുറക്കുന്നു . ഇൻസ്പെക്ടർ   സോമൻ  ( 40 )  പ്രവേശിക്കുന്നു . )
                                        സോമൻ

എന്താ   ഇവിടെ    പരിപാടി  ?

                                      സുഹൃത്ത്  4

ഒന്നുമില്ല . ഈ   ചാക്കോച്ചന്റെ   ഷഷ്ടിപൂർത്തി  ആണ് .
ഞങ്ങളെല്ലാവരും   കൂടി   വെറുതെ ......

 (  സോമൻ   ചുറ്റിനടന്ന്   പട്ടിയെപോലെ   മണം  പിടിക്കുന്നു .  )
                                          സോമൻ

ഇവിടെ    മദ്യത്തിൻറെ   മണമുണ്ടല്ലോ ? സോറി . ഞാൻ
പരിചയപ്പെടുത്താൻ   മറന്നു . ഞാൻ  Liquor  Police   സ്പെഷ്യൽ   ബ്രാഞ്ച്   ഇൻസ്പെക്ടർ   സോമൻ . ഇവിടെ
മദ്യപാനം   നടക്കുന്നതായി   എനിക്ക്   രഹസ്യ സന്ദേശം
ലഭിച്ചതുകൊണ്ട്    വന്നതാണ് . ( ID കാണിക്കുന്നു ).

                                       ചാക്കോ

മദ്യമോ ? ഇവിടെയോ ? വെറും   soft  drinks  ആണ്  ഞങ്ങൾ
കുടിക്കുന്നത് . സംശയമുണ്ടെങ്കിൽ    കുടിച്ചു നോക്കിക്കോളൂ . 

                                       സോമൻ

ഉള്ള   സത്യം   പറഞ്ഞാൽ   ഒരു  fine  കൊടുത്ത്   രക്ഷപ്പെടാം . അല്ലെങ്കിൽ   6   മാസം  വരെ    തടവ്‌  കിട്ടാവുന്ന    ഗുരുതരമായ    കുറ്റമാണ് .

                                    ചാക്കോ

ഞാൻ   പറഞ്ഞില്ലേ , ഇത്   soft   drink   ആണ് .

 (  സോമൻ   ഒരു  ഗ്ലാസ്‌   എടുത്ത്  കുടിക്കുന്നു . നെറ്റി  ചുളിക്കുന്നു . രുചി   ഇഷ്ടപ്പെടുന്നു . സംശയം  തീർക്കാനായി   എല്ലാ   ഗ്ലാസ്സിൽ  നിന്നും   കുടിക്കുന്നു . ഇടയ്ക്ക്   porkഉം  ബീഫും   ചിക്കനും   തിന്നുന്നു . മദ്യം
തലയ്ക്ക്   പിടിച്ചതിന്റെ   ലക്ഷണങ്ങൾ   കാണിക്കുന്നു .
 ഗൌരവം   മാറി   വളരെ   സന്തോഷവാനാകുന്നു )

                                           സോമൻ

soft  drink   ആണ് .സമ്മതിച്ചു .  അതായത്   തൊണ്ടയിൽക്കൂടി   soft  ആയി   ഇറങ്ങും . ഒരു  തൂവൽ സ്പർശം  പോലെ .
നല്ല   സാധനമാ . നാടനല്ല , ഉറപ്പാ . ഇരിക്ക്   സാറന്മാരെ .
ഞാൻ    കേസ്   എടുക്കും , ആ   കുപ്പി   മേശയിൽ   വെച്ചില്ലെങ്കിൽ .

    ( ചാക്കോച്ചൻ    Chivaz ൻറെ  കുപ്പി   മേശയിൽ   വെക്കുന്നു .)
                                    സോമൻ

(  ചാക്കോയെ   കെട്ടിപ്പിടിക്കുന്നു . കാലിടറി   വീഴുന്നു . എല്ലാവരും  കൂടി   പിടിച്ച്   എഴുനേൽപ്പിക്കുന്നു .)

സോറി  Mr ചാക്കോ . ഞാൻ   നിങ്ങളുടെ   ഷഷ്ടിപൂർത്തി
പാർട്ടി   കുളമാക്കി . എന്തുചെയ്യാം , ഇത്  എൻറെ  ജോലി
യായിപ്പോയി . ഇഷ്ടമുണ്ടായിട്ടല്ല . ഉണ്ട  ചോറിന്  നന്ദി
കാണിക്കണ്ടേ . സമ്പൂർണ്ണ മദ്യനിരോധനം  പോലും . വിനാശ കാലേ   വിപരീതബുദ്ധി  എന്നല്ലാതെ
എന്തുപറയാനാ . ( ഗ്ലാസ്സ്  നീട്ടുന്നു )  കുറച്ചുകൂടി   ഒഴിക്ക്
സാറെ ..എൻറെ   മന:പ്രയാസം   കുറയ്ക്കാനാ ... ഒഴിക്ക്
..നല്ല   സാധനമാ ..  പോർക്ക്‌   ഉഗ്രൻ ... സാറെ   വാല്   തലയെ   നയിക്കുന്ന   കാലമാ   ഇത് ...  ഞങ്ങൾ   മദ്യം  പിടിക്കാൻ    മണത്തു മണത്തു  നടക്കുമ്പോൾ    ഗുണ്ടകളും
ഗുണ്ടികളും   നാട്ടിൽ   വിലസുകയാ ...   പണ്ട്   ആ  ഉമ്മൻ
ചാണ്ടിയും    സുധീരനും  കൂടി   ഒപ്പിച്ച   പണിയാ ....
ആകട്ടെ    സാറെ    പോലീസിന്റെ    യഥാർത്ഥ   പണി
എന്താ ?   സാറ്തന്നെ    പറ ....   എന്നതാ  ?   സാറ്   പറ ..

                                            ചാക്കോ

പേർസണൽ   ആയിട്ട്   പറയുകയാണെങ്കില് ......

                                              സോമൻ

എന്താ ...   ജനങ്ങളെ     ഗുണ്ടകളിൽ നിന്ന്   രക്ഷിക്കണം ..
അതാണ്‌   പോലീസിൻറെ    ജോലി ...  എനിക്കത്   സാധിക്കുന്നില്ല ...   ഞാൻ   വെറുതെ  സമയം   കളയുകയാണ് ..  അതുകൊണ്ട്   ഈ   ജോലി   എനിക്കിനി
വേണ്ട ..സാറെ    ഒരു  കടലാസ്സും    പേനയും   താ ...  ഞാൻ
ഇപ്പോൾതന്നെ    രാജി   വെക്കുകയാണ് ...

                                      ചാക്കോ
 ഓ , രാജിയൊന്നും    വേണ്ടാ .

                (  സോമൻറെ   പോക്കറ്റിൽ   ഫോണ്‍  അടിക്കുന്നു .
അയാൾ   ഫോണിനു വേണ്ടി   തപ്പുന്നു .  എടുത്തുകഴിയുമ്പോൾ    ഫോണ്‍ ബെൽ  നിൽക്കുന്നു . തപ്പിത്തടഞ്ഞ്   ഡയൽ  ചെയ്യുന്നു . '' താങ്കൾ  വിളിച്ച  നമ്പർ
നിലവിൽ  ഇല്ലാ '' എന്നു  കേൾക്കുന്നു .)

                                       ചാക്കോ

ഫോണ്‍   തരൂ . ഞാൻ  വിളിച്ചു തരാം .

                                        സോമൻ

എൻറെ   ഭാര്യ   ആയിരിക്കും .
                                   
    ( ചാക്കോ   ഫോണ്‍   ചെവിയോട്  ചേർത്ത്  പിടിച്ചു
കൊടുക്കുന്നു . )

                                     സോമൻ

സോറി  ഡിയർ ...   ഇന്ന്   വൻമദ്യവേട്ടയായിരുന്നു ....ഇപ്പം
എത്തിയേക്കാം . ഒത്തിരി  മദ്യം  പിടിച്ചു ...  അതാ  വൈകിയത് .. അതെ   ഒത്തിരി  പിടിച്ചു ...( aside )  എൻറെ
തലക്കാണെന്നു മാത്രം ...

    (  എല്ലാവരും    ചിരിക്കുന്നു )


                                
 

No comments:

Post a Comment