Friday, 15 August 2014

swathanthryadina chinthakal

സ്വാതന്ത്ര്യദിനചിന്തകൾ

               ''  കണ്ണുള്ളപ്പോൾ    അതിന്റെ   വില   അറിയാറില്ല ''
എന്ന്     പറഞ്ഞു കേട്ടിട്ടുണ്ട് . ജനാധിപത്യത്തിൻറെ   കാര്യത്തിൽ   ഇത്   നൂറ്  ശതമാനവും   ശരിയാണ് . കളഞ്ഞുപോയാൽ    അതിനെ   വീണ്ടെടുക്കാൻ    പ്രയാസമാണ് . ഒഥല്ലോ   നാടകത്തിൽ  ആണെന്ന്   തോന്നുന്നു , കയ്യിൽ  കിട്ടിയ   അമൂല്യ  രത്നത്തെ   കരിക്കട്ടയെന്നു കരുതി    വലിച്ചെറിഞ്ഞ   ഒരു   കാട്ടാളനെപ്പറ്റി    പറയുന്നുണ്ട് . ജനാധിപത്യത്തിനെറെയും
മതേതരത്വത്തിന്റെയും    മാർഗ്ഗം    ഉപേക്ഷിക്കുന്നവർ
ഇതേ    പ്രവർത്തിയാണ്    ചെയ്യുന്നത് .

എന്തെല്ലാം   പോരായ്മകൾ   ഉണ്ടായിരുന്നാലും   സ്വാതന്ത്ര്യത്തിന്റെയും    ജനാധിപത്യത്തിന്റെയും  67
വർഷങ്ങൾ   പിന്നിട്ടത്   ഓരോ   ഭാരതീയനും   അഭിമാനിക്കാവുന്ന    കാര്യമാണ് . അധികാരത്തിൽ 
ഇരിക്കുന്ന    സർക്കാരിനെ , കാലാവധി   കഴിയുമ്പോൾ
തെരഞ്ഞെടുപ്പിലൂടെ   അധികാരത്തിൽ നിന്ന്   തൂത്തെറിഞ്ഞ്   അവരെ    ഇരുത്തേണ്ടിടത്തു   ഇരുത്താൻ
ഇന്ത്യയിലെ    ജനങ്ങൾക്ക്‌    കഴിയുന്നു .ഏതെങ്കിലും
രാഷ്ട്രീയ പാർട്ടിയുടെയോ    നേതാവിന്റെയോ   മിടുക്കു
കൊണ്ടല്ല   ഇന്ത്യയിൽ    ജനാധിപത്യം   ഇവിടം വരെ
എത്തിയത് . മറിച്ച് , ജനാധിപത്യത്തിലും   മതേതരത്വത്തിലും   അഹിംസയിലും   സഹിഷ്ണുതയിലും    വിശ്വസിക്കുന്ന    സാധാരണ  ജനങ്ങൾ   ആണ്  രാജ്യത്തെ
മുമ്പോട്ട്‌   കൊണ്ടുപോകുന്നത് .ആഭ്യന്തര കലാപം  മൂലം
ലിബിയ   പോലുള്ള   ചെറുരാജ്യങ്ങൾ   കത്തിയെരിയുമ്പോൾ    120  കോടി   ജനങ്ങൾ  ഉള്ള  ഇന്ത്യ
ജനാധിപത്യത്തിൻറെ    പാതയിൽ   മുമ്പോട്ട്‌   പോകുന്നത്
വലിയ   അദ്ഭുതമാണ്‌ .

ഇന്ത്യയുടെ   കൂടപ്പിറപ്പായ    പാകിസ്താന്റെ   സ്ഥിതി
ഇന്ന്   ദയനീയമാണ് . മതത്തിൻറെ   അടിസ്ഥാനത്തിൽ
ഒരു  രാജ്യം  കെട്ടിപ്പെടുക്കാമെന്ന   മോഹം   വിജയിക്കുകയില്ല   എന്ന്    പാകിസ്താന്റെ   ചരിത്രം
നമ്മെ    പഠിപ്പിക്കുന്നു . '' ഏ ച്ചുകെട്ടിയാൽ  മുഴച്ചിരിക്കും ''
എന്ന   ചൊല്ലിനെ    ശരിവെച്ചു കൊണ്ട്    കിഴക്കേ   പാകിസ്ഥാൻ   1971 ൽ   അടർന്നു പോയി   ബംഗ്ലാദേശ്
നിലവിൽ  വന്നു .ഇന്ന്    പാകിസ്ഥാൻ   വളരെ   ഗുരുതരമായ    പ്രതിസന്ധി    നേരിടുകയാണ് . ഇമ്രാൻ ഖാനും  മറ്റും    ഇസ്ലാമാബാദിലേക്ക്    മാർച്ച്‌  ചെയ്യുകയാണ് . ഏതുസമയവും    പട്ടാളം   അധികാരം
പിടിച്ചെടുത്തേക്കാം . പാകിസ്ഥാനിലെ    സൈനിക താവളങ്ങൾപോലും     നിത്യവും   ഭീകരരുടെ   ആക്രമണത്തിന്   ഇരയാകുന്നു .

പാകിസ്ഥാൻറെ    പരാജയം   കണ്ടുപഠിക്കാ ത്തവർ   ഇന്ന്
ഇറാഖു് , സിറിയ , സോമാലിയ , മാലി , നൈജീരിയ  മുതലായ   രാജ്യങ്ങളിൽ    മതത്തിൻറെ    അടിസ്ഥാനത്തിൽ
പുതിയ    രാജ്യങ്ങൾ  ഉണ്ടാക്കാൻ    ശ്രമിച്ചുകൊണ്ടിരിക്കുകയാണ് . ഇത്    വളരെ   ആശങ്കയുളവാക്കുന്ന    കാര്യമാണ് . ലോക സമാധാനത്തിന്
തന്നെ    ഇത്   ഒരു  ഭീഷണിയായി    മാറിയിരിക്കുന്നു .


ചോർച്ചയുള്ള    ഡാമുകൾ  പോലെയാണ്   മൂന്നാം   ലോകത്തിലെ    ജനാധിപത്യം . ഡാമുകളിലെ    പരമാവധി
ലെവലിൽ    ഒരിക്കലും   എത്തുകയില്ല . അഴിമതിയും
കെടുകാര്യസ്ഥതയും   ചോര്ച്ചയുണ്ടാക്കുന്നു . അഴിമതി
ഏറ്റവുമധികം   ദോഷമായി    ബാധിക്കുന്നത്   പാവപ്പെട്ടവരിൽ    പാവപ്പെട്ടവരെയാണ് . ഉദാഹരണമായി    ദക്ഷിണാഫ്രിക്കയിൽ    പാവപ്പെട്ടവർക്കു വേണ്ടി       നിർമ്മിക്കുന്ന   ചില   വീടുകൾ     മോശം   സാധനങ്ങൾ    ഉപയോഗിച്ചാണ്   ചെയ്തിട്ടുള്ളത് . അവ    നനഞ്ഞ്   ഒലിക്കുകയും   ഇടിഞ്ഞ്
വീഴുകയും    പതിവാണ് . അട്ടപ്പാടിയിലും   ഇത്   സംഭവിക്കുന്നു . അഴിമതി   കാരണം   പാവപ്പെട്ടവർ  കൂടുതൽ    പാവപ്പെട്ടവരായി    മാറുന്നത്   ഇന്ത്യയിലും
ദക്ഷിണാഫ്രിക്കയിലും     കാണാം .

സ്ത്രീകൾക്കും   കുട്ടികൾക്കും    എതിരേയുള്ള    അക്രമങ്ങൾ    ഇന്ത്യയിലും    ദക്ഷിണാഫ്രിക്കയിലും   വർദ്ധിച്ചുകൊണ്ടിരിക്കുന്നു . ഈ   പ്രശ്നത്തെപ്പറ്റി   നരേന്ദ്രമോഡി    പരാമർശിച്ചത്    ഏറ്റവും   ഉചിതമായി .
മാതാപിതാക്കൾ     ആണ്‍മക്കളെ   'ചൊല്ലുവിളിയോടെ '
വളർത്തണമെന്ന്   മോഡി   പറഞ്ഞത്    വളരെ   ഗൌരവത്തോടെ    കാണണം . സ്ത്രീകൾക്കും    കുട്ടികൾക്കും    സുരക്ഷിതത്വം   ഉറപ്പു വരുത്തിയില്ലെങ്കിൽ    സ്വാതന്ത്ര്യം    പാഴ്വാക്കായി   മാറും .











 

No comments:

Post a Comment