അപ്രതീക്ഷിതമായ ഒരു യാത്ര
പ്രവാസികൾക്ക് ജീവിതത്തിൽ കുറേ പ്രാവശ്യം
കേട്ടു പരിചയമുള്ള , അസമയത്തെ ഒരു ഫോണ്‍ കാൾ
ഉണ്ട് . നമുക്ക് ഏറ്റവും പ്രിയപ്പെട്ടവരുടെ മരണം അറിയിച്ചു കൊണ്ടുള്ള വിളി . അങ്ങനെയുള്ള വിളികൾ
വരുമ്പോൾ അത് എന്തോ ദുഃഖ വാർത്തയാണെന്ന് തിരിച്ചറിയാൻ സാധിക്കും . അടുത്തടുത്ത് അങ്ങനെയുള്ള രണ്ട് വാർത്തകൾ കേൾക്കാൻ ഇടയായി . ഞങ്ങളുടെ രണ്ടാമത്തെ മകൾ പ്രവീണയുടെ
ഭർത്താവ് സിബിയുടെ വല്യപ്പൻ, മാഞ്ഞാമറ്റം കുളക്കാട്ടു വയലിൽ പാപ്പൻ ചേട്ടൻ ( 100 ) ഓഗസ്റ്റ് 27 ന്
നിര്യാതനായി . എൻറെ ഭാര്യ ലീലാമ്മയുടെ പിതാവും
പാപ്പൻ ചേട്ടനും വളരെ അടുത്ത സുഹൃത്തുക്കളും
ബന്ധക്കാരും ആയിരുന്നു . ദുഃഖകരമായ ഫോണ്‍ സന്ദേശം വീണ്ടും വന്നു . സെപ്റ്റംബർ 4 ന് . ലീലാമ്മയുടെ പിതാവ് ,പടികര ശ്രീ ടി .സി Varghese (90 )
അന്തരിച്ചു . പ്രത്യേകിച്ച് അസുഖമൊന്നും ഉണ്ടായിരുന്നില്ല . മൂന്നാം തീയതി ഭരണങ്ങാനം പള്ളിയിൽ പോയി കുർബാനയിൽ സംബന്ധിച്ചിരുന്നു .
5 ആം തീയതി ,വെള്ളിയാഴ്ച രാവിലെ ഞങ്ങൾ
Johannesburg ലേക്ക് പുറപ്പെട്ടു . കോശിയും വല്സയുമാണ് ഞങ്ങളെ Airportൽ എത്തിച്ചത് . പോർട്ട് Elizabethൽ നിന്ന്
ലീലാമ്മയുടെ സഹോദരൻ ബോബനും ഭാര്യ ദീപ്തിയും നേരത്തെ എത്തിയിരുന്നു . South African Airways ൻറെ മുംബൈ ഫ്ലൈറ്റ്ൽ ആണ് ഞങ്ങൾ
ഇന്ത്യയിൽ എത്തിയത് . സൌത്ത് ആഫ്രിക്കൻ Airways ൻറെ ഫ്ലൈറ്റ് മെച്ചപ്പെട്ടതായിരുന്നു . ഭാഗ്യവശാൽ മുംബൈയിൽ നിന്നുള്ള എയർ ഇന്ത്യ ഫ്ലൈറ്റ് സമയം
പാലിച്ചു .
എഴാം തീയതി ഞായറാഴ്ച ഉച്ചകഴിഞ്ഞ് വെട്ടിമുകൾ
പള്ളി സിമിത്തേരിയിൽ മൃതദേഹം സംസ്കരിച്ചു .
മൂത്ത മകൾ കുലീന , മക്കളായ ഡെന്നിസ് (9 ), ദിയാ (4 )
എന്നിവരോടൊത്ത് ഞങ്ങൾ 10 ആം തീയതി കോഴിക്കോട്ടേയ്ക്ക് ട്രെയിനിൽ പുറപ്പെട്ടു . കോട്ടയത്തു
നിന്ന് ജനശബാപ്തി എക്സ്പ്രസ്സ്‌ൽ. കുലീന കോഴിക്കോട് ഗണപതി ഹയർ secondary സ്കൂളിൽ
അധ്യാപികയാണ് .ഭർത്താവ് അജയ് , IndusInd Bank ൻറെ
മാനേജർ ആണ് . നഗരത്തിൽ നിന്ന് അകലെയല്ലാതെ
ഗ്രാമീണ അന്തരീക്ഷത്തിലാണ് അവരുടെ ഫ്ലാറ്റ് .കുട്ടികൾക്ക് അവുധിക്കാലം ആയിരുന്നതിനാൽ
മൂന്നു ദിവസം അവരുടെ കൂടെ ചെലവഴിക്കാൻ സാധിച്ചു . 13 ന് അതേ ട്രെയിനിൽ മടക്കം . ട്രെയിൻ
സൌകര്യങ്ങളിൽ പുരോഗതി ഒന്നും കണ്ടില്ല . പഴയ
compartment ആണ് . ചെളി പിടിച്ച ഗ്ലാസ് കാരണം പുറത്തെ കാഴ്ച്ചകൾ കാണാൻ കഴിയുകയില്ല . ഏത്
സ്ഥലത്തെത്തി എന്നറിയാൻ ആധുനിക device ഒന്നും
കണ്ടില്ല .
15 ആം തീയതി മടങ്ങി . മുംബായ് എയർപോർട്ട് വളരെ മെച്ചപ്പെട്ടിട്ടുണ്ട് . Domestic ൽ നിന്ന് International ലേയ്ക്ക്
സൌജന്യമായ ബസ് സർവീസ് ഉണ്ട് . യാത്രക്കാർക്ക്
വിശ്രമിക്കാൻ നല്ല seat കൾ ധാരാളം . നല്ല ഭക്ഷണവും
സുലഭമാണ് .
16 ആം തീയതി രാവിലെ 6 .30 ന് OR Tambo Airport ൽ
എത്തി . ഞങ്ങളെ സ്വീകരിക്കാൻ കോശിയും വൽസയും വന്നിട്ടുണ്ടായിരുന്നു .

No comments:
Post a Comment