Saturday, 20 September 2014

New Tax Proposals ( puthiya nikuthikal ) -satire

പുതിയ   നികുതി  നിർദ്ദേശങ്ങൾ 

നടപ്പ് സാമ്പത്തിക വർഷത്തിൽ    നടപ്പുദീനം   ബാധിച്ച്  ഞൊണ്ടി 
ഞൊണ്ടി  നടക്കുന്ന   UDF   സർക്കാരിനെ   പ്രതിസന്ധിയുടെ   പടുകുഴിയിൽ 
നിന്ന്   കരം  കൊടുത്ത്  കരകയറ്റെൻണ്ട   കർത്തവ്യം   ജനാധിപത്യ വിശ്വാസികളുടെത്     ആണല്ലോ . കരം  എന്ന  വാക്ക്   മനോഹരമാണ് . നമ്മൾക്ക്    പ്രതിസന്ധികൾ   ഉണ്ടാകുമ്പോൾ   ചില  നല്ല  മനുഷ്യർ  അവരുടെ 
കരങ്ങൾ   നീട്ടി    നമ്മളെ   രക്ഷിക്കാറുണ്ട് . പലപ്പോഴും   നമ്മളെ  കുഴിയിൽ 
     വീഴിക്കുന്നത്    സർക്കാർ   ആണ് . എങ്കിലും   ആ   സർക്കാരിന്  കരം  കൊടുത്ത്   നമ്മൾ    അതിനെ   രക്ഷിക്കുന്നു . സാമ്പത്തിക പ്രതിസന്ധിയില്ല 
 എന്ന്    ബഹുമാനപ്പെട്ട    മാണിസാർ   പറയുമ്പോൾ   കടുത്ത   പ്രതിസന്ധിയുണ്ട്   എന്നാണല്ലോ   നാം   മനസ്സിലാക്കുന്നത്‌ . പുതിയ  നികുതി 
നിർദ്ദേശങ്ങൾ    നൽകി   മാണിസാറിന്റെ   കരങ്ങളെ  (കരം ) ശക്തിപ്പെടുത്തുക   എന്നത്   നമ്മുടെ   കർത്തവ്യമാണ് .

     വായുനികുതി 

വായുഗുളിക    വാങ്ങാൻ   കാശില്ലാത്ത   സർക്കാരിന്   എളുപ്പത്തിൽ 
ചുമത്താവുന്ന     നികുതിയാണ്     വായുനികുതി . വായു  പൊതു സ്വത്താണ് .  അത്   ഉപയോഗിക്കുന്ന   എല്ലാവരും   നികുതി  കൊടുക്കാൻ 
 ബാധ്യസ്ഥരാണ് . പ്രായപൂർത്തിയായ    എല്ലാവർക്കും   ഈ  നികുതി 
 ബാധകമാണ് . എന്നാൽ    ശ്വാസകോശ സംബന്ധമായ   പ്രശ്നങ്ങൾ   ഉള്ളവരെ 
ഈ   നികുതിയിൽ നിന്ന്   ഒഴിവാക്കിയിരിക്കുന്നു . മാലിന്യം   നിക്ഷേപിക്കുന്ന    സ്ഥലങ്ങൾക്ക്    അടുത്തു താമസിക്കുന്നവരെ    ഈ  നികുതിയിൽ  നിന്ന് 
ഒഴിവാക്കിയിരിക്കുന്നു .


     പാദനികുതി 

     പാദത്തിന്റെ    size   അനുസരിച്ചുള്ള    ലളിതമായ   നികുതിയാണ്  ഇത് .
   അതിനാൽത്തന്നെ    കുട്ടികളെ   ഈ  നികുതിയിൽ നിന്ന്  ഒഴിവാക്കിയിരിക്കുന്നു . മുതിർന്നവർ  ഷൂ size ന്   അനുസരിച്ച്   നികുതി 
കൊടുക്കണം .  ഷൂസ്   അല്ലെങ്കിൽ  ചെരുപ്പുകൾ  വാങ്ങുന്ന  കടയിൽ ത്തന്നെ  പാദനികുതി    അടക്കാനുള്ള   സൌകര്യമുണ്ട് . മലയാളികൾ  പൊതുവെ    നികുതിവെട്ടിപ്പിൽ    മിടുക്കരാണ് . (eg കുഴൽപ്പണം ) . പാദ 
   നികുതി    ഒഴിവാക്കാൻ  വേണ്ടി   ഒറ്റക്കാലിൽ   നടക്കുന്നത്  ശിക്ഷാർഹമാണ് . വളഞ്ഞ   കാൽവിരലുകൾ , ആണിരോഗം  മുതലായ 
പ്രശ്നങ്ങൾ    ഉള്ളവരെ    പാദനികുതിയിൽ  നിന്ന്   ഒഴിവാക്കിയിരിക്കുന്നു . പാദസേവകരേയും  !

തടിനികുതി
                           തെറ്റി ധരിക്കരുത് . റബ്ബർതടിക്കുള്ള   നികുതിയല്ല   ഇത് .

  സാക്ഷാൽ    പൊണ്ണതടിക്കുള്ള    നികുതിയാണ്   ഇത് . ബൊക്സിങ്ങ് ലെ 
    പോലെ    ലൈറ്റ്  weight , Heavy  Weight , Super  Heavy  Weight  എന്നിങ്ങനെ 
    ജനങ്ങളെ   തരം തിരിച്ചിരിക്കുന്നു . നമ്മുടെ   പല  സിനിമാതാരങ്ങളും 
    അവതാരകരും    അധിക തടിനികുതി    കൊടുക്കേണ്ടി  വരും . വാർഷിക 
     വരുമാനത്തിന്    ആനുപാതികമായിട്ടാണ്  നികുതി   അടക്കേണ്ടത് .

             പൊതുസ്ഥലങ്ങളിൽ     തടിനികുതി   ഈടാക്കും .
              ഉദാഹരണത്തിന്   റെയിൽവേ   സ്റ്റേഷൻലേയ്ക്ക്
            പ്രവേശിക്കണമെങ്കിൽ   Weighing  Machine ൽക്കൂടി
             നടന്ന്   പോകണം . രസീതിൽ   കാണിക്കുന്ന     തുക
             അടച്ചില്ലെങ്കിൽ   വാതിൽ   തുറക്കുകയില്ല .

            ഒരു  വെടിക്ക്   രണ്ടു പക്ഷി  പോലെയാണ്  ഈ
             നികുതി . മാണിസാറിന്റെ   ഖജനാവ്‌  നിറയുന്നതോടൊപ്പം , വാരിവലിച്ച്   തിന്നുന്ന   സ്വഭാവം
 മലയാളികൾ    ഉപേക്ഷിക്കും . അങ്ങനെ   ജനങ്ങളുടെ
 ആരോഗ്യം    വർദ്ധിക്കും .

   Jai  മാണി സാർ



 

No comments:

Post a Comment