അരുവിക്കരയിൽ ഉപതെരഞ്ഞെടുപ്പിനുള്ള കൊടിയേറി യതായി കേട്ടു .എന്നെപ്പോലുള്ള ,മലയാളം ശരിക്ക് അറിഞ്ഞുകൂടാത്ത വിദേശമലയാളികൾ
ഇക്കാര്യം എഴുതിയാൽ അത് 'കോടിയേരി ' എന്നായി മാറിയേക്കാം .കോട്ടയം ;കേട്ടയം ' ആയതുപോലെ .
എന്തായാലും അരുവിക്കരയിൽ എന്ത് സംഭവിക്കും എന്നതിന് എൻറെ
ഉത്തരം ,'' ആര് ജയിച്ചാലും ഒരു മണ്‍പാലും സംഭവിക്കുകയില്ല ' എന്നാണ് .
ഇവിടെ ഭാഷാപരമായ ചില സംശയങ്ങൾ ഉയർന്നു വന്നേക്കാം . പലരും
പലവിധത്തിലായിരിക്കും മുകളിൽ കൊടുത്ത ചോദ്യത്തിന് ഉത്തരം
നൽകുക .
'' ഒരു ചുക്കും സംഭവിക്കാൻ പോകുന്നില്ല .''
'' ഒരു പുല്ലും സംഭവിക്കാൻ പോകുന്നില്ല .''
'' ഒരു മണ്ണാങ്കട്ടയും സംഭവിക്കാൻ പോകുന്നില്ല .''
കാലത്തിന് അനുസരിച്ച് ഭാഷയിലെ പ്രയോഗങ്ങൾ മാറുന്നില്ല എന്നാണ്
ഇത് സൂചിപ്പിക്കുന്നത് . ഒരു കാര്യത്തെ തള്ളി പറയുമ്പോൾ ഏറ്റവും
വില കുറഞ്ഞ സാധനത്തെയാണ് എടുത്ത് പ്രയോഗിക്കുന്നത് . ഒരുപക്ഷെ
പണ്ട് പുല്ലും മണ്ണും ചുക്കും പിണ്ണാക്കും ആർക്കും വേണ്ടാത്ത സാധനങ്ങൾ
ആയിരുന്നിരിക്കാം .''നീ പോടാ പുല്ലേ .'' എന്ന് സുരേഷ് ഗോപി തട്ടിവിടുന്നത്
കേട്ടിട്ടുണ്ട് .
പക്ഷെ മേൽപ്പറഞ്ഞ സാധനങ്ങൾ തീരെ വിലകുറഞ്ഞതാണ് എന്ന് തോന്നുന്നില്ല . കേരളത്തിൽ പുല്ലിന് എന്തുവിലയുണ്ടെന്ന് അറിഞ്ഞുകൂടാ .
ദക്ഷിണാഫ്രിക്കയിൽ പുല്ലിന് വിലയുണ്ട് . എൻറെ ഒരു സുഹൃത്തിന്
ചെറിയ തോതിൽ കൃഷിയും കന്നുകാലി വളർത്തലും ഉണ്ട് .ഇക്കൊല്ലം
ഈ പ്രദേശത്ത് വരൾച്ച ആയിരുന്നതിനാൽ ആവശ്യമായ പുല്ല് ഉണ്ടായില്ല .
അതുകൊണ്ട് അദ്ദേഹം പൊന്നും വിലയ്ക്ക് പുല്ലുവാങ്ങി തൻറെ
കന്നുകാലികൾക്ക് കൊടുക്കുന്നു .ഇവിടെ ആരും 'ഒരു ചുക്കും / ഇഞ്ചിയും
എന്ന് പറയുകയില്ല .കാരണം പച്ച ഇഞ്ചിക്ക് കിലോയ്ക്ക് 500 രൂപയ്ക്ക്
തുല്യമായ വിലയുണ്ട് .'മണ്ണാങ്കട്ട ' എന്ന പ്രയോഗം ഇന്ന് കാലഹരണപ്പെട്ടിരിക്കുന്നു . കാരണം ഒരു ലോഡ് മണ്ണിന് കേരളത്തിൽ നല്ല
വിലകൊടുക്കണം .
അപ്പോൾ പിന്നെ ഇപ്പോൾ ഏറ്റവും വിലകുറഞ്ഞ സാധനം റബ്ബർ
ആണ് .റബ്ബർ വിലയിടിവിൽ പ്രതിഷേധിച്ച് കർഷകർ റബ്ബർ മരങ്ങൾ
വെട്ടിക്കളയുന്നു .റബ്ബർ ഷീറ്റ് കത്തിക്കുന്നു . അപ്പോൾ 'പോടാ പുല്ലേ '
എന്ന് പറയുന്നതിനു പകരം '' നീ പോടാ റബ്ബറെ '' എന്നുപറയുന്നതാണ്
ശരി .
'' അരുവിക്കരയിൽ ഒരു മണ്‍പാലും സംഭവിക്കാൻ പോകുന്നില്ല .'' എന്ന്
ഞാൻ പറയുന്നത് വെറുതെയല്ല . ഷീറ്റ് പട്ടിക്കുപോലും വേണ്ടാത്തപ്പോൾ
മണ്‍ പാലിൻറെ വില ഊഹിക്കാവുന്നതെയുള്ളു . വില ക്രമത്തിൽ
താഴോട്ട് ഇങ്ങനെയാണ് .1 ഷീറ്റ് (shit അല്ല ) 2 ഒട്ടുപാൽ 3 ചിരട്ടപാൽ
4 മണ്‍പാൽ . ( നിലത്തുവീഴുന്ന റബ്ബർ തുള്ളികൾ മണ്ണുമായി കൂടികുഴഞ്ഞ്
ഉറച്ച് കിട്ടുന്ന സാധനത്തിനാണ് മണ്‍ പാൽ എന്ന് പറയുന്നത് .
ഇവയെ നിയമസഭയിൽ UDF ൻറെ കക്ഷിനിലയുമായി വെച്ചുനോക്കുമ്പോൾ 1 റബ്ബർ ഷീറ്റ് ( കോണ്‍ഗ്രസ് ) 2 ഒട്ടുപാൽ ( ലീഗ് ) 3 ചിരട്ടപാൽ (കേരളാ
കോണ്‍ഗ്രസ് (M ) 4 മണ്പാൽ ( ഒരു MLA മാത്രമുള്ളത് ) എന്ന് വായിച്ചെ ടുക്കാവുന്നതാണ് .
UDF അവരുടെ സ്ഥാനാർഥി യെ നിശ്ചയിച്ചിട്ടില്ല എങ്കിലും വിജയകുമാറിന്റെ അപരന്മാരെ കണ്ടുവെച്ചുകാണണം .N വിജയകുമാർ ,
P വിജയകുമാർ ,S വിജയകുമാർ എന്നെല്ലാം .
തെരഞ്ഞെടുപ്പിന് ശേഷമുള്ള പ്രസ്താവനകൾ ഇപ്പോൾത്തന്നെ എഴുതി
വെക്കാവുന്നതാണ് . LDF ജയിച്ചാൽ :
" ജനവിധി മാനിച്ച് സർക്കാർ ഉടൻ തന്നെ രാജിവെച്ച് തെരഞ്ഞെടുപ്പിനെ
നേരിടണം . അഴിമതിക്കെതിരായി ജനം വിധി എഴുതിയിരിക്കുന്നു . ഇനി
ഒരു നിമിഷം പോലും അധികാരത്തിൽ കടിച്ചുതൂങ്ങി കിടക്കാൻ ഈ
സർക്കാരിന് അവകാശമില്ല .''
'' ഈ പരാജയം കാരണം സർക്കാർ രാജി വെക്കേണ്ട യാതൊരു സാഹചര്യവും ഇപ്പോഴില്ല . ചില പ്രാദേശിക പ്രശ്നങ്ങളാണ് പരാജയത്തിന് കാരണം . പ്രചാരണത്തിൽ പിഴവുകൾ പറ്റിയിട്ടുണ്ട് .തെറ്റുകൾ തിരുത്തി
UDF സർക്കാർ മുന്നോട്ടുപോകും . തോറ്റെങ്കിലും ഞങ്ങളുടെ വോട്ടിൻറെ
ശതമാനം കൂടിയിട്ടുണ്ട് .''
UDF ജയിച്ചാൽ
'' സാമുദായിക കാർഡ് കളിച്ചാണ് UDF ജയിച്ചത് . സർക്കാർ സംവിധാനങ്ങളും പണവും മദ്യവും ഉപയോഗിച്ച് വോട്ട് പിടിച്ചു .
തോറ്റെങ്കിലും ഞങ്ങളുടെ വോട്ട് ശതമാനം കൂടിയിട്ടുണ്ട് .''
" പൊള്ളയായ അഴിമതി ആരോപണങ്ങളെ ജനങ്ങൾ തള്ളിക്കളഞ്ഞിരിക്കുന്നു . അടുത്ത തെരഞ്ഞെടുപ്പിൽ ഞങ്ങൾ വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചുവരും .''

No comments:
Post a Comment