പണ്ഡിറ്റ് രവിശങ്കർ കേരളത്തിൽ concert നടത്താൻ താൽപ്പര്യം കാണിച്ചിരുന്നില്ല എന്ന് പറഞ്ഞു കേട്ടിട്ടുണ്ട് . അതിന് കാരണമായി
പറഞ്ഞിരുന്നത് , എത്ര നല്ല performance കാഴ്ച വെച്ചാലും മലയാളികൾ
കയ്യടിച്ച് പ്രോത്സാഹിപ്പിക്കുകയില്ല എന്നതാണ് . കയ്യടിക്കുന്നതിൽ
മഹാ ലുബ്ധരാണ് പൊതുവേ മലയാളികൾ . ഭയങ്കര മസ്സിൽ പിടുത്തം
ഉള്ളവരാണ് . ഭാഷയിൽ പുതിയ വാക്കുകൾ ഉണ്ടാക്കുന്നതിനും മറ്റു
ഭാഷകളിൽ നിന്ന് സ്വീകരിക്കുന്നതിനും മലയാളികൾക്ക് മടിയുണ്ടെന്ന്
തോന്നുന്നു . സംഭാഷണത്തിൽ അനേകം ഇംഗ്ലീഷ് വാക്കുകൾ എല്ലാവരും
ഉപയോഗിക്കുന്നുണ്ടെങ്കിലും ജീർണ്ണിച്ച പത്രഭാഷയിലെയ്ക്ക് അവ
വരുന്നില്ല . ഉദാഹരണത്തിന് ബലാൽസംഗം ഇംഗ്ലീഷ് ൽ rape ആണ് .
പത്തുപേരെ വിളിച്ച് ബലാൽസംഗം എന്ന് എഴുതിച്ചാൽ അവരിൽ
ഭൂരിപക്ഷം പേരും തോൽക്കും . എന്നാൽ rape എന്ന് എഴുതാൻ പറഞ്ഞാൽ
പത്തിൽ പത്തുപേരും ജയിക്കും . എഴുതാൻ മലയാളം കടുകട്ടിയാണ് .
പറഞ്ഞ് ഒരുവിധത്തിൽ ഒപ്പിക്കാം . പോരെങ്കിൽ ഇംഗ്ലീഷ് വാക്കുകൾ
സഹായത്തിനുണ്ട് . ഇപ്പോൾ സാധാരണക്കാർ പോലും actually ,basically
എന്നൊക്കെ പറയുന്നത് കേൾക്കാം .
സാധാരണക്കാരാണ് പുതിയ വാക്കുകൾ പ്രയോഗിക്കാൻ ധൈര്യം
കാണിക്കുന്നത് . ഇപ്പോൾ facebookൽ ലൈക്കി ,ചാറ്റി ,പോസ്റ്റി ,ക്ലിക്കി
മുതലായ പ്രയോഗങ്ങൾ കാണാം . ചാറ്റ് ചെയ്തു എന്നത് ചുരുക്കി
ചാറ്റി എന്ന് പറയുന്നു . ഫോട്ടോ എടുത്തു എന്ന് പറയുന്നതിനേക്കാൾ
എളുപ്പമാണ് ക്ലിക്കി എന്ന് പറയുന്നത് . ഇന്ന് ജീവിതം ഫാസ്റ്റ് lane
ആണ് . നീണ്ട വാക്കുകൾ എഴുതാനും പറയാനും സമയമില്ല .
അതുകൊണ്ടാണ് four എന്നതിന് പകരം 4 ഉം ,you വിന് പകരം
u വും sms ൽ ഉപയോഗിക്കുന്നത് .
ഒരാൾ facebook ല സ്വാതന്ത്ര്യദിനവും മാതാവിൻറെ സ്വർഗ്ഗാരോഹണവും
ഒന്നിച്ച് ചേർത്ത് ഒരു നല്ല ചിത്രം പോസ്റ്റിയിരിക്കുന്നത് കണ്ടു . സ്വർഗ്ഗാരോപണം എന്നാണ് എഴുതിയിരിക്കുന്നത് . ഈ ചെറിയ തെറ്റ്
മാതാവ് ക്ഷമിക്കാതിരിക്കുകയില്ല .കാരണം ആരോപണം എന്ന വാക്ക്
മലയാളത്തിൽ എപ്പോഴും ഉപയോഗിക്കപ്പെടുന്ന ഒരു വാക്ക് ആണ് .
ഒരു വനിതാ ഗുണ്ടാ ജയിൽ ഭിത്തി തുരന്ന് ചാടിപ്പോയി എന്ന്
കേട്ടപ്പോൾ ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല . ആദരണീയനായ ശ്രീ
ചെന്നിത്തല നിത്യവും ഉപയോഗിക്കുന്ന ഒരു വാക്കാണ് '' വീഴ്ച ''.
'' ഇക്കാര്യത്തിൽ പോലീസിന് വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് പരിശോധിക്കും . പറ്റിയിട്ടുണ്ടെങ്കിൽ കർശനമായ നടപടി ഉണ്ടാകും .''
ചെന്നിത്തല എന്നും ഇത് പറയുന്നത് കേൾക്കാം . എന്നാൽ മേൽനടപടി
ഒന്നും കാണുന്നില്ല .
വനിതാ ഗുണ്ടയുടെ ജയിൽ ചാട്ടം ഭാഷാപരമായ ചില സംശയങ്ങൾ
ഉയർത്തുന്നു . ഗുണ്ടായുടെ F , ഗുണ്ടി ആയാൽ പോരെ ? മണ്ടൻ / മണ്ടി
'' അവൾ ഒരു മണ്ടിയാണ് .'' പൌരൻ എന്നതിൻറെ F പൌരി എന്നാണോ ? അതോ സ്ത്രീകളെ ക്കൂടി ഉൾപ്പെടുത്തി 'പൌരൻ '' എന്ന് മതിയോ ?
അത് സ്ത്രീകളോട് ചെയ്യുന്ന അവഗണയല്ലേ ?
ഡ്രൈവർ എന്നതിൻറെ F വനിതാ ഡ്രൈവർ എന്ന് പറയുന്നതിന് പകരം
ഡ്രൈവി എന്ന് ആയാൽ എന്താണ് കുഴപ്പം ? ഗൌരി എന്ന പേര് പോലെ
സുന്ദരമായ പേര് . പക്ഷേ മസ്സിൽപിടുത്തം അത് അനുവദിക്കുകയില്ല .
തുരപ്പൻ എന്നതിൻറെ F തുരപ്പി എന്നാണോ ? തുരക്കുന്നവൻ തുരപ്പൻ ,
തുരക്കുന്നവൾ തുരപ്പി . അതല്ലേ അതിൻറെ ഒരു ന്യായം ? അതോ വനിതാ
തുരപ്പൻ എന്നാണോ ഇനി അറിയപ്പെടാൻ പോകുന്നത് . ഒരു തീരുമാനം
ഉടനെ ഉണ്ടാകണം . കാരണം തുരപ്പ് കലാ രംഗത്തേയ്ക്ക് ഇനി ധാരാളം
വനിതകൾ വലതുകാൽ വെച്ച് വരാനാണ് സാധ്യത . സ്ത്രീ ശാക്തീകരണത്തിൽ തുരപ്പുകലയ്ക്ക് വലിയ സാധ്യതകളാണ് കാണുന്നത് .
നേരത്തെ തന്നെ തട്ടിപ്പുകലയിൽ കേരളസ്ത്രീകൾ പുരുഷന്മാരോടൊപ്പം
എത്തിയിട്ടുണ്ട് . സരിതാ S ( Solar ) നായരെ ഓർക്കുക .
ഇന്ന് കേരളം കള്ളന്മാരുടെയും തെരുവു നായ്ക്കളുടെയും പറുദീസയായി
മാറിയിരിക്കുകയാണ് . കള്ളന്മാർ ഒരു പടി മുന്നോട്ടാണ് . തുരപ്പു കലയിൽ
തുരപ്പന്മാർ നൂതനmethods ഉപയോഗിക്കുന്നു . ഈയിടെ ഒരു jewellery യുടെ
ഭിത്തി തുരന്ന് രണ്ടരക്കോടിയുടെ സ്വർണ്ണം മോഷ്ട്ടിച്ചു . പണ്ട് തട്ടിക്കൂട്ടിയ
കെട്ടിടങ്ങൾ തുരപ്പന്മാർക്ക് പണി എളുപ്പമാക്കുന്നു .
തുരപ്പ് രണ്ടു തരം ഉണ്ട് . incoming തുരപ്പും outgoing തുരപ്പും . ഭിത്തി തുരന്ന്
അകത്തേക്ക് കയറുന്നത് incoming തുരപ്പ് . ജയിൽ ഭിത്തി തുരന്ന് പുറത്ത്
ചാടുന്നത് outgoing തുരപ്പ് .
ഇന്ന് മോഷണകല ലോകമെമ്പാടും നൂതന മാർഗ്ഗങ്ങൾ സ്വീകരിച്ചിരിക്കുകയാണ് . ഫ്രാൻസിൽ ഈയിടെ പ്രമുഖ താരദമ്പതികളെ
അവർ അറിയാതെ കൊള്ളയടിച്ചു . Aസിയിൽക്കൂടി മുറിയിലേയ്ക്ക്
ഒരു തരം ഗ്യാസ് കടത്തിവിട്ടു . ദമ്പതികൾക്ക് ബോധം നഷ്ട്ടപ്പെട്ടു . കള്ളന്മാർ അകത്തുകടന്ന് diamondsഉം മറ്റും കവർന്നു .
തുരപ്പുകലയിൽ സർവ്വകാല റെക്കോർഡ് ഭേദിച്ച വർഷമാണ് 2015 .
മയക്കുമരുന്ന് കള്ളക്കടത്ത് കാരണം പൊറുതിമുട്ടിയ രാജ്യമാണ് Mexico .
അവിടത്തെ drug രാജാവായ എൽ ചപോയെ കഴിഞ്ഞകൊല്ലം പിടികൂടി
മാക്സിമം സെക്യൂരിറ്റി ജയിലിൽ അടച്ചു . ഇക്കൊല്ലം ജൂലൈയിൽ ഒരു
ദിവസം എൽ ചാപോ കുളിമുറിയിൽ കയറി . പിന്നീട് അയാളെ കണ്ടിട്ടില്ല .
പോലീസ് അന്വേഷിച്ചപ്പോൾ ഒരു വലിയ അത്ഭുതം കണ്ടെത്തി . കുളിമുറിയിൽ നിന്ന് ഒരു മൈൽ നീളത്തിൽ ഒരു തുരങ്കം . അഞ്ചടി ഉയരം .
നാലടി വീതി . തുരങ്കത്തിൽ light , എസി , സംവിധാനങ്ങൾ . ഒരു ബൈക്ക്ഉം
കണ്ടെത്തി .ഉപരിതലത്തിൽ നിന്ന് മുപ്പത് അടി താഴെയാണ് തുരങ്കം
നിർമ്മിച്ചിരുന്നത് .
നമ്മുടെ മികച്ച തുരപ്പന്മാരെയും തുരപ്പികളെയും ഉപരി പഠനത്തിനായി
Correction : 4 for '' for ''
ReplyDelete