മെയ് 29 ന് '' അരുവിക്കരയിൽ എന്ത് സംഭവിക്കും ?'' എന്ന പോസ്റ്റ്‌ൽ ഞാൻ ഇങ്ങനെ എഴുതി :
UDF ജയിച്ചാൽ LDF ൻറെ പ്രതികരണം :
" സാമുദായിക കാർഡ് കളിച്ചാണ് UDF ജയിച്ചത് . സർക്കാർ സംവിധാനങ്ങളും പണവും മദ്യവും ഉപയോഗിച്ച് വോട്ട്
പിടിച്ചു . തോറ്റെങ്കിലും ഞങ്ങളുടെ വോട്ട് ശതമാനം കൂടിയിട്ടുണ്ട് .''
അന്ന് ശബരീ നാഥനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്നില്ല .
എന്തായാലും 2016 ലും മുകളിൽ കൊടുത്ത പ്രതികരണം കേൾക്കാം .
നിരന്തരമായ ഉപയോഗം കൊണ്ട് മുനയൊടിഞ്ഞു തുരുമ്പിച്ച ആയുധം
ഒരു വഴിപാടുപോലെ വീണ്ടും എടുത്ത് പ്രയോഗിക്കുകയാണ് .കൂടുതൽ
പരിഹസ്യമാവുകയാണ് .
ശബരീനാഥൻറെ വിജയം ഉസ്സൈൻ ബോൾട്ട് ൻറെ Olympics 100 മീറ്റർ
ഫൈനൽ ഓട്ടം പോലെയാണ് . ഓട്ടത്തിൽ ഒരിക്കലും ബോൾട്ട് പിന്നിൽ
പോകുന്നില്ല .ഓരോ കുതിപ്പിലും ബൊള്ട്ടിന്റെ ലീഡ് കൂടുന്നു .ഓരോ
പഞ്ചായത്തിലും ശബരീനാഥന്റെ ലീഡ് കൂടിയത് കണ്ടു . ഇടയ്ക്ക് കാൽ
ഒന്നു മടിഞ്ഞതുമാത്രം .ബോൾട്ട് എപ്പോഴും ചിരിച്ചുകൊണ്ടാണ് ഫിനിഷ്
ചെയ്യുന്നത് .ശബരീ നാഥനും ചിരിച്ചുകൊണ്ടാണ് ഫിനിഷ് ചെയ്തത് .
Olympics ലെ ഏറ്റവും പോപ്പുലർ ഇനമാണ് 100 മീറ്റർ ഫൈനൽ .കണ്ണടച്ച്
തുറക്കുന്നതിന് മുമ്പ് കാര്യം കഴിയും . അതുപോലെ ആയിരുന്നു അരുവിക്കര വോട്ട് എണ്ണലും ഫലവും .
അരുവിക്കര ഫലം ഒരു ഉരുൾപൊട്ടൽ പോലെ ആയിരുന്നു . വലിയ കുന്നിനെ നിരപ്പാക്കി ,വലിയ ഉരുളൻ കല്ലുകളെയും വേരോട്ടമില്ലാത്ത
പാഴ്മരങ്ങളെയും കശക്കിഎറിഞ്ഞ് അത് സംഹാര താണ്ഡവം ആടിയപ്പോൾ വേരോട്ടമുള്ള മരം കുലുങ്ങാതെ തല ഉയർത്തി നിന്നു . രക്ഷപ്പെടുത്താൻ
ആവാത്ത വിധം പലരും മണ്ണിനടിയിൽ കുടുങ്ങി .
എന്തുകൊണ്ട് ഹാറ്റ് trick വിജയം ?
ഭരണത്തിൽ ഇരിക്കുന്ന ഒരു കക്ഷിക്ക് അനുകൂലമായി ജനങ്ങൾ
തെരഞ്ഞെടുപ്പിൽ വിധിയെഴുതുന്നത് സാധാരണയല്ല . കാരണം ജനങ്ങൾ
വളരെയേറെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നു .ശുദ്ധജല ദൌർലഭ്യം ,ഗതാഗതം ,വിലക്കയറ്റം ,തൊഴിലില്ലായ്മ ,ആരോഗ്യരക്ഷ മുതലായ
കാര്യങ്ങൾ കേരളത്തിലും ദക്ഷിണാഫ്രിക്ക പോലുള്ള മൂന്നാം ലോക
രാജ്യങ്ങളിലും ജനങ്ങളെ വലയ്ക്കുന്നു . ഈ പ്രശ്നങ്ങൾ ഭരണകക്ഷിക്കെതിരായി വോട്ട് ചെയ്യാൻ ജനങ്ങളെ പ്രേരിപ്പിക്കും .
ഉദാഹരണത്തിന് ഉത്തരേന്ത്യയിൽ തെരഞ്ഞെടുപ്പുകാലത്ത് ഉള്ളിക്ക്
വിലകൂടിയാൽ ഭരണകക്ഷി തോൽക്കും .
ഇക്കൊല്ലം ബ്രിട്ടനിൽ
നടന്ന തെരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷം
കിട്ടുകയില്ല എന്നായിരുന്നു സർവ്വേ ഫലങ്ങൾ സൂചിപ്പിച്ചത് .എന്നാൽ
പ്രവചനങ്ങളെ കാറ്റിൽ പറത്തിക്കൊണ്ട് പ്രധാന മന്ത്രി ഡേവിഡ്
കാമറൂണ്‍ നല്ല ഭൂരിപക്ഷത്തോടെ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു .അവിടെയും സാധാരണ ജനങ്ങൾ പലവിധ കഷ്ടതകൾ അനുഭവിക്കുന്നുണ്ടെങ്കിലും , അങ്ങേയറ്റം ആത്മാർത്ഥതതയുള്ള ,ശക്തനായ
ഒരു നേതാവ് എന്ന നിലയിലാണ് ജനങ്ങൾ കാമറൂണിനെ വീണ്ടും
തെരഞ്ഞെടുത്തത് .
ഇതേ trend ആണ് അരുവിക്കരയിൽ കണ്ടത് . UDF സർക്കാരിന് വളരെ
കുറ്റങ്ങളും കുറവുകളും ഉണ്ട് . ജനങ്ങൾ വളരെയേറെ ബുദ്ധിമുട്ടുകൾ
അനുഭവിക്കുന്നു . എന്നാൽ അതെല്ലാം മറന്നുകൊണ്ട് ജനങ്ങൾ കോരിച്ചൊരിയുന്ന മഴയത്തുപോലും Q നിന്ന് ശബരീനാഥന് വോട്ട്
ചെയ്തു വമ്പിച്ച ഭൂരിപക്ഷം കൊടുത്തു . UDF ലും ഉമ്മൻ ചാണ്ടിയിലും
ജനങ്ങൾക്കുള്ള വിശ്വാസമാണ് ഇത് കാണിക്കുന്നത് . ഒരു മുഖ്യമന്ത്രിയോ
പ്രധാനമന്ത്രിയോ പറയാൻ ധൈര്യപ്പെടാത്ത കാര്യമാണ് ഉമ്മൻ ചാണ്ടി
പറഞ്ഞത് .'' UDF സർക്കാരിൻറെ കഴിഞ്ഞ നാലുവർഷത്തെ പ്രവർത്തനങ്ങളുടെ വിലയിരുത്തലായിരിക്കും അരുവിക്കര ഉപതെരഞ്ഞെടുപ്പിലേത് . അതുപോലെ പ്രതിപക്ഷത്തിൻറെ യും .''
ഈ പ്രസ്താവനയെ ജനങ്ങൾ അംഗീകരിച്ചു .
മാധ്യമങ്ങൾക്ക് തിരിച്ചടി
TV സീരിയലുകൾ പോലെ പൊള്ളയാണ് ദൃശ്യമാധ്യമങ്ങളുടെ രാഷ്ട്രീയ
നിലപാടുകളും ചർച്ചകളും എന്ന് അരുവിക്കര തെളിയിച്ചു .PC ജോർജ് ,
ബിജു രമേശ് ,പിള്ള ,പിള്ളയുടെ മകൻ ,സരിത മുതലായവരെ കൂട്ടുപിടിച്ച്
മാധ്യമങ്ങൾ കുറെ dirty tricks നടത്തി . വ്യാജ CD കളും ശബ്ദശബ്ദരേഖകളും
മറ്റും ഉപയോഗിച്ച് അവർ KM മാണിക്കെതിരെയും ഉമ്മൻ ചാണ്ടി ക്കെതിരെയും കുറെ കളി കളിച്ചു .ഈ കുതന്ത്രങ്ങളിൽ തോറ്റു സംപൂജ്യരായ ( some zeros ) മാധ്യമങ്ങൾ അരുവിക്കര ഫലത്തെപ്പറ്റി ഇപ്പോൾ ഒന്നും
മിണ്ടുന്നില്ല .വോട്ടു പെട്ടി തുറന്നപ്പോൾ ആണ് അവർ അറിയുന്നത് തങ്ങൾ
വാനോളം ഉയർത്തിയ PC ജോർജ് ആർക്കും വേണ്ടാത്ത NOTA യുടെ
അനുജനാണെന്ന് . ജനങ്ങളുടെ നോട്ട (NOTA )പ്പുള്ളിയാണ് എന്ന് .
സിപിഎം പരാജയം എന്തു കൊണ്ട് ?
അക്രമ രാഷ്ട്രീയം ,മോശമായ ഭാഷ ,പൊതുമുതൽ നശിപ്പിക്കൽ എന്നിവയാണ് സിപിഎം ൻറെ പരാജയ കാരണങ്ങൾ . തെരഞ്ഞെടുപ്പുകാലത്ത് കണ്ണൂരിൽ
ബോംബുപൊട്ടി രണ്ട് യുവാക്കൾ മരിച്ചു . നിയമസഭയിൽ സിപിഎം അംഗങ്ങൾ മുണ്ടുമടക്കി കുത്തി മൈക്ക് തല്ലി തകർത്തതും സോഫാ മറിച്ചിട്ടതും ജനങ്ങൾ കണ്ടു . V S ൻറെ ആറാട്ടു മുണ്ടൻ പ്രയോഗം ജനങ്ങൾ കേട്ടു . ജനങ്ങൾ ചില നേതാക്കന്മാരെക്കാൾ പക്വത ഉള്ളവരാണ് .തോന്ന്യാസം അവർ വകവെച്ചുകൊടുക്കുകയില്ല .
ഇല്ലാത്ത BJP തരംഗം
രാജഗോപാലിന് കുറെ സഹതാപ വോട്ടുകൾ കിട്ടിയതുകൊണ്ട്
കേരളത്തിൽ ഒരു BJP തരംഗം ഉണ്ടെന്ന് ആ പാർട്ടിക്കാർ ആഹ്ലാദിക്കുന്നു .
പല തെരഞ്ഞെടുപ്പുകളിൽ തോറ്റതിന്റെ സഹതാപം ആണ് അരുവിക്കരയിൽ കണ്ടത് . മോഡിതരംഗം അവസാനിച്ചുകൊണ്ടിരിക്കുകയാണ് . കേരളത്തിൽ BJP ഒരു തരംഗവും
ഉണ്ടാക്കാൻ പോകുന്നില്ല .
Shakespeare ടെ Merchant of Venice എന്ന നാടകത്തിൽ ഒരു പൊങ്ങച്ചക്കാരന്
ദയനീയമായ തിരിച്ചടി കിട്ടുന്ന ഒരു രംഗമുണ്ട് . പ്രഭുകുമാരിയായ Portia യെ
വിവാഹം ചെയ്യാൻ ആഗ്രഹിക്കുന്നവർ ഒരു ടെസ്റ്റ് പാസ്സാകണം . മൂന്ന്
പെട്ടികളിൽ ഒന്നിൽ Portia യുടെ ചിത്രം ഉണ്ട് ശരിയായ പെട്ടി തുറക്കുന്ന ആൾക്ക് അവളെ വിവാഹം ചെയ്യാം . മൊറോക്കോ രാജകുമാരനാണ് ടെസ്റ്റ്‌ന് ആദ്യം ഹാജരാകുന്നത് . അയാൾ വളരെ നേരത്തെ ആലോചനക്ക് ശേഷം വീരവാദങ്ങൾ മുഴക്കിക്കൊണ്ട് സ്വർണ്ണപ്പെട്ടി തുറക്കുന്നു .പെട്ടിയിൽ ഒരു തലയോട്ടിയും അതിൻറെ കണ്ണിൽ ഒരു കുറിപ്പുമാണ് കാണുന്നത് .
മൊറോക്കോ
O hell ,what have we here ?
A carrion death ,within whose empty eye
There is written a scroll .I will read the writing
(reads )
All that glitters is not gold
Often have you heard it told . ( Act 2 ,Scene 7 )
അഴിമതിവിരുദ്ധമുന്നണിയുടെ പെട്ടി തുറന്നപ്പോൾ ഇതേ അനുഭവമാണ്
ഉണ്ടായത് .

No comments:
Post a Comment