Tuesday, 30 June 2015

അരുവിക്കരയിലെ താറാവുകൾ (നാടകം )

(  ജൂണ്‍  30 ,2015 .   അരുവിക്കരയിലെ   ഒരു  കൊച്ചുവീട് . അമ്മിണി  (35 )
മുറ്റത്ത്‌  ആടുകൾക്ക്  തീറ്റ   കൊടുക്കുന്നു .അവളുടെ  മുഖത്ത്   വലിയ
വിഷാദഭാവമാണ് . അമ്മിണിയുടെ   ഭർത്താവ് ,കൂലിപ്പണിക്കാരനായ  കുഞ്ഞൻ  (40 )  പ്രവേശിക്കുന്നു . അവൻ  വളരെ   സന്തോഷവാനാണ് .
കുഞ്ഞൻ   ഒരു   താറാവിനെ   തൂക്കി പിടിച്ചിട്ടുണ്ട് .)

                                         കുഞ്ഞൻ

എന്താ   അമ്മിണി ,നിൻറെ   മുഖത്ത്   ഒരു  വൈക്ലബ്യം ?

                                      അമ്മിണി


ഓ ,ഒന്നുമില്ല . ഒരു   ചെറിയ   തലവേദന ... ഇതെന്താ   ഒരു  താറാവിനെക്കൂടി
വാങ്ങിയത് ? നേരത്തെ   വാങ്ങിയത്  നുറുക്കി  വെച്ചിട്ടുണ്ടല്ലോ ? പിന്നെന്തിനാ
ഒരെണ്ണം   കൂടി ?

                                          കുഞ്ഞൻ

അത്   പറയാം . നിൻറെ   പാർട്ടി  തോറ്റത്കൊണ്ട്   അത്രയങ്ങ്  വിഷമിക്കാൻ
ഒന്നുമില്ല . ...മറന്നുകള . ഞാൻ   പണ്ടേ  നിന്നോടു പറഞ്ഞതല്ലേ   ഈ  LDF
എന്നുവെച്ചാൽ    Lost   Democratic  Front  എന്നാണെന്ന് !  എന്നാലും  ഞാൻ
ഇത്രയും    പ്രതീക്ഷിച്ചില്ല . ഒരു   2000  വോട്ട്ൻറെ    ഭൂരിപക്ഷമേ   പ്രതീക്ഷിച്ചുള്ളൂ . ഇത്   വളരെ  ക്രൂരമായിപ്പോയി .


                                      അമ്മിണി

അല്ല ,കാശില്ലാതെ   നട്ടം  തിരിയുന്ന  ഇപ്പോൾ   രണ്ടാമതൊരു   താറാവിനെ
മേടിക്കേണ്ട   ആവശ്യമുണ്ടായിരുന്നോ ?

                                        കുഞ്ഞൻ

എൻറെ  അമ്മിണീ  ഞാൻ  എല്ലാം  പറയാം .അരുവിക്കര  മാർക്കറ്റ്‌ ൽ
ഇന്ന്   താറാവിനെ   കിട്ടാനില്ല .എല്ലാത്തിനേം   ആ  13  സ്ഥാനാർഥികൾ
തൂത്തുവാരി  കൊണ്ടുപോയി .ഒരുവിധത്തിൽ   തീപിടിച്ചവിലയ്ക്ക്
ഒരെണ്ണത്തിനെ   വാങ്ങി . എന്താന്നുവെച്ചാൽ   ഇന്നത്തേതുപോലെ
ആഘോഷിക്കാൻ   പറ്റിയ   ദിവസം  ഇനി  2016ലേ  കിട്ടൂ .


                                           അമ്മിണി

തനിയെ   ശരിയാക്കി   കറി വെച്ചോളണം .എനിക്ക്  തലവേദനയാ .


(  കുഞ്ഞൻ   അമ്മിണിയെ  ചേർത്തുപിടിച്ച്    ആലിംഗനം  ചെയ്യാൻ
ശ്രമിക്കുന്നു .അവൾ   കുതറി  മാറുന്നു .)

                                      കുഞ്ഞൻ

എല്ലാം  ഞാൻ  വിശദീകരിക്കാം . ആദ്യത്തെ   താറാവ്  ശബരീ നാഥന്റെ
വിജയത്തിന് . രണ്ടാമത്തെ  താറാവ്  നോട്ടായുടെ   വിജയത്തിന് .

                                     അമ്മിണി

ആരാ   ഈ   നോട്ടാ ?

                                      കുഞ്ഞൻ

നോട്ടാ   എന്നുപറഞ്ഞാൽ   മായാവി . സ്ഥാനാർഥിയാണ്   പക്ഷേ
കാണാൻ   പറ്റുകയില്ല .അരൂപിയാണ് . ഈ  നോട്ടാ   അഖിലകേരള
വഴിയാധാരം   പാർട്ടിയേക്കാൾ  ( AKVP ) വോട്ട്  നേടി  നോട്ടാ  നാലാം
സ്ഥാനത്തെത്തി .

                               അമ്മിണി

എന്തായാലും   ഞങ്ങടെ   മുന്നണിയുടെ   കാര്യം   വളരെ  വളരെ  മോശമായിപ്പോയി .

                                 കുഞ്ഞൻ

എന്താ   മോശം ? ഹാറ്റ്‌   trick  നേടിയില്ലേ ? പിറവം ,നെയ്യാറ്റിൻകര ,പിന്നെ
ഇപ്പോൾ    അരുവിക്കര .....പൂന്തേനരുവീ ...നെയ്യാറ്റിൻകരയുടെ
അനുജത്തീ   ..... ( പാടുന്നു )

                           അമ്മിണി

ചേട്ടാ ,നീറുന്ന   മുറിവേൽ   ഉപ്പ്  തേക്കാതെ .

                          കുഞ്ഞൻ


വെരി   സോറി . ഒരു   ഏറ്റുമുട്ടലിൽ   താഴെ  വീണു കിടക്കുന്നവനെ  ചവിട്ടരുത്
എന്നാണ്   പഴഞ്ചൊല്ല് . അതുകൊണ്ട്   കൂടുതൽ  ഒന്നും   പറയുന്നില്ല .പക്ഷേ
ഒരു  കാര്യം  പറഞ്ഞേ  പറ്റൂ . ഈ   ജനം  എന്നു പറയുന്നത്  പണ്ടത്തെപോലെ
കഴുതയല്ല ,സിംഹമാണ്   സിംഹം . സിംഹത്തെ  പ്രകോപിപ്പിച്ച്  അതിൻറെ
വായിൽ  തലവെച്ചു കൊടുത്താൽ   തല  പോക്കാ . നിൻറെ  LDF  അത്
മനസ്സിലാക്കണം . ഒന്നാമത്   സിപിഎം ൻറെ  കൊലപാതക രാഷ്ട്രീയം . പിന്നെ
അവർ   ഉപയോഗിക്കുന്ന    ഭാഷ .  പരനാറി  പ്രയോഗം  കുറേലക്ഷം   വോട്ട്
തുലച്ചു . ആറാട്ടു മുണ്ടൻ   പ്രയോഗം  പതിനായിരം   വോട്ട്  തുലച്ചുകാണും .
അത്  പോകട്ടെ . നീ   കുറച്ച്   വെള്ളം  ചൂടാക്ക് . നമ്മുക്ക്   ഒന്ന്  അടിച്ചുപൊളിക്കാൻ    സമയമായി .

                                     അമ്മിണി


ഓക്കേ . (  വീടിന്  ഉള്ളിലേയ്ക്ക്  പോകുന്നു . കുഞ്ഞൻ   താറാവിനെ  ശരിയാക്കാൻ  തയ്യാറെടുക്കുന്നു )


                                    ( CURTAIN )


No comments:

Post a Comment