The Voter ( നാടകം )
പ്രശസ്ത നൈജീരിയൻ എഴുത്തുകാരനായ Chinua Achebe യുടെ ദി voter
എന്ന ചെറുകഥയെ അനുകരിച്ച് എഴുതിയതാണ് ഈ ലഘു നാടകം .)
രംഗം 1
ജൂണ്‍ 27 2015
അരുവിക്കര മണ്ഡലത്തിലെ ഒരു polling booth .ഒരു പഴയ LP സ്കൂൾ ആണ് .
രാവിലെ എട്ടു മണി . voterമാരുടെ നീണ്ട Q . കൂലിപ്പണിക്കാരനായ കുഞ്ഞൻ (40 ) ഭാര്യ അമ്മിണി (35 ) യോടൊത്ത് പ്രവേശിക്കുന്നു .
അമ്മിണി
ചേട്ടാ നമുക്ക് ഒരുമിച്ചു പോയി Q വിൽ നിൽക്കാം . (കൈയിൽ പിടിക്കുന്നു )
കുഞ്ഞൻ
വേണ്ടാ .നീ ആദ്യം പൊക്കോ . ഞാൻ ഒരു ബീഡി വലിച്ചിട്ടു വരാം .
അമ്മിണി
ആയിക്കോട്ടെ .പക്ഷേ ഒരു കാര്യം . ഓട്ട് വിജയകുമാർ സാറിനേ കുത്താ
വുള്ളൂ .രാത്രിയിൽ ഉറപ്പ് തന്നത് മറക്കല്ലേ .
കുഞ്ഞൻ
ഒട്ടും സംശയിക്കേണ്ട .എൻറെ വോട്ട് വിജയകുമാർ സാറിനാ .ഞാൻ
വാക്ക് തന്നാൽ അത് വാക്കാ ,നീ വേഗം പോ .
അമ്മിണി
ഓക്കേ ( അമ്മിണി പോകുന്നു )
( കുഞ്ഞൻ ഒരു മാവിൻറെ ചുവട്ടിലേയ്ക്ക് മാറി നിന്ന് ഒരു ബീഡി കത്തിച്ച്
വലിക്കുന്നു . മനസ്സിലെ കോളിളക്കങ്ങൾ അയാളുടെ മുഖത്ത് കാണാം .)
കുഞ്ഞൻ
കർത്താവേ കഴിയുമെങ്കിൽ ഈ പാനപാത്രം എന്നിൽ നിന്ന് ഒഴിഞ്ഞു
പോകണമേ . എങ്ങനെയാണ് ഒരു തീരുമാനം എടുക്കുക ? ആർക്കാണ്
വോട്ട് ചെയ്യുക ? വോട്ട് രേഖപ്പെടുത്താതെ തിരിച്ചു പോയാലോ ?ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല . വോട്ട് ചെയ്യാതിരുന്നാൽ
ഒരു പൌരനെന്ന നിലയിൽ ഞാൻ എൻറെ ഉത്തരവാദിത്വത്തിൽ നിന്ന്
ഒഴിഞ്ഞു മാറുകയായിരിക്കും .
കാർത്തികേയൻ സാറിൻറെ മുഖം മറക്കാൻ കഴിയുന്നില്ല . എത്ര നല്ലവനായിരുന്നു ! അധികാര മോഹമില്ലാത്ത , സംശുദ്ധനായ നേതാവായിരുന്നു അദ്ദേഹം .മോശമായ ഒരു വാക്കുപോലും പറയാത്ത
ആൾ . അരുവിക്കരയ്ക്ക് വേണ്ടി ഒത്തിരി നല്ല കാര്യങ്ങൾ ചെയ്തു .
അദ്ദേഹം പ്രസിദ്ധി ഒട്ടും ആഗ്രഹിച്ചിരുന്നില്ല .ശബരീ നാഥ്നെ എങ്ങനെ
ഉപേക്ഷിക്കും ? മുട്ടൻ ഉദ്യോഗം വലിച്ചെറിഞ്ഞിട്ട് ജനങ്ങളെ സേവിക്കാൻ
വന്ന ,സൽസ്വഭാവിയായ ചെറുപ്പക്കാരൻ . എത്ര സംസ്കാരമുള്ള പെരുമാറ്റം ,വിനയം ,ബഹുമാനം . അകാലത്തിൽ മരിച്ചുപോയ കാർത്തികേയൻ സാറിൻറെ സീറ്റ് അദ്ദേഹത്തിൻറെ മകന് കൊടുക്കുന്നതല്ലേ അതിൻറെ
ഒരു ശരി ?
( ബീഡി ആഞ്ഞ് വലിക്കുന്നു )
അപ്പോൾ വിജയകുമാർ സാറിൻറെ കാര്യമോ ? കമ്മ്യൂണിസ്റ്റ് ആണെങ്കിലും
ദുഷ്ടനല്ല . നല്ല തങ്കപ്പെട്ട മനുഷ്യനാണ് . നല്ല വിനയം ,സംസ്കാരം ,ബഹുമാനം .
മോശമായ ഒരു വാക്കും പറയത്തില്ല . മന്ത്രിയായും സ്പീക്കർ ആയും
ശോഭിച്ചിട്ടുണ്ട് . അങ്ങനെയുള്ള ഒരാൾ തോൽക്കുക എന്നുവെച്ചാൽ അത്
മോശമല്ലേ ? ( ചുറ്റും നോക്കുന്നു ) പിന്നെ ഇന്നലെ രാത്രി അമ്മിണിക്ക് ഞാൻ
വാക്ക് കൊടുത്തതാണ് വോട്ട് വിജയകുമാർ സാറിന് കൊടുക്കാമെന്ന് . എൻറെ മനസ്സ് മാറ്റിയെടുക്കുന്നതിനു വേണ്ടി എന്തെല്ലാം കോപ്രായങ്ങളാണ്
അവൾ കാട്ടിക്കൂട്ടിയത് ? ഒരു വോട്ടിനുവേണ്ടി ഭാര്യ അങ്ങനെയൊക്കെ
ചെയ്യാമോ ? എന്തായാലും ആക്രാന്തത്തിനിടയ്ക്ക് വാക്ക് കൊടുത്തുപോയി .
ഭാര്യക്ക് കൊടുത്ത വാക്ക് തെറ്റിക്കുന്നത് ശരിയാണോ ? അതുകൊണ്ട്
വോട്ട് വിജയകുമാർ സാറിന് കുത്തിക്കളയാം .
( ചിന്താവിഷ്ടനായി അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു .)
അപ്പോൾ രാജേട്ടന്റെ കാര്യമോ ? പ്രായക്കൂടുതൽ ഉള്ളവരെ ബഹുമാനിക്കുന്നതാണ് നമ്മുടെ സംസ്കാരം .രാജേട്ടൻ എത്ര പ്രാവശ്യം
election ന് നിന്നു . പലപ്പോഴും തലനാരിഴക്കാണ് അദ്ദേഹം തോറ്റത് . ഒരു
പ്രാവശ്യമെങ്കിലും അദ്ദേഹത്തെ ജയിപ്പിക്കെണ്ടതല്ലേ ? അതല്ലേ അതിൻറെ
ഒരു ന്യായം ? എത്ര പ്രാവശ്യമാണ് ഒരാളെ തോൽപ്പിച്ച് ആക്ഷേപിക്കുന്നത് ?
മാത്രമല്ല രാജേട്ടനെ ജയിപ്പിച്ചാൽ മോദി കേരളത്തിന് പ്രത്യേക പരിഗണന
തരും . അതുകൊണ്ട് വോട്ട് രാജേട്ടന് കുത്തി ക്കളയാം .
( അമ്മിണി പ്രവേശിക്കുന്നു )
അമ്മിണി
ചേട്ടാ ഞാൻ വോട്ട് ചെയ്തു . ( വോട്ടുചെയ്തത്തിന്റെ അടയാളം
കാണിക്കുന്നു ) ചേട്ടാ വേഗം ചെല്ല് .
കുഞ്ഞൻ
ആയിക്കോട്ടെ .
അമ്മിണി
ചേട്ടാ വാക്ക് മാറ്റരുത് . വിജയകുമാർ സാറിന് കുത്തണം .
കുഞ്ഞൻ
തീർച്ചയായിട്ടും . ഉറപ്പാ .
അമ്മിണി
എന്നാൽ വേഗം ചെല്ല് .
( കുഞ്ഞൻ ബൂത്തിലേയ്ക്ക് പോകുന്നു )
CURTAIN
രംഗം 2
( കുഞ്ഞൻ ബൂത്തിലേയ്ക്ക് പ്രവേശിക്കുന്നു . polling ഓഫീസർ വാതിൽ
അടക്കുന്നു . ബൂത്തിൽ 16 പെട്ടികൾ വെച്ചിട്ടുണ്ട് .ഓരോ പെട്ടിയുടെ
പുറത്തും ചിഹ്നവും സ്ഥാനാർഥിയുടെ ഫോട്ടോയും ഉണ്ട് .മുറിയിൽ
വേറെ ആരുമില്ല . കുഞ്ഞൻ ballot paper ശബരീ നാഥ് ൻറെ പെട്ടിയിലേയ്ക്ക്
പതുക്കെ താഴ്ത്തുന്നു . പക്ഷേ തിരിച്ചെടുക്കുന്നു . അയാൾ വലിയ ടെൻഷൻൽ ആണ് . BJP യുടെ പെട്ടിയിലും LDF ൻറെ പെട്ടിയിലും അയാൾ പേപ്പർ
ഇടാൻ തുടങ്ങിയിട്ട് തിരിച്ചെടുക്കുന്നു .Polling ഓഫീസർ ശക്തിയായി
വാതിൽ തുറക്കുന്നു .)
ഓഫീസർ
ഹേയ് മിസ്റ്റർ , എത്ര നേരമായി താൻ ഇവിടെ കേറിയിട്ട് ? ഇതുവരെയും
വോട്ട് ചെയ്തു കഴിഞ്ഞില്ലേ ?
കുഞ്ഞൻ
വെരി സോറി സാർ . വോട്ട് ആർക്ക് കൊടുക്കണമെന്ന് ഒരു തമിശയം .
ഓഫീസർ
( ദേഷ്യപ്പെട്ട് ) ആലോചിക്കാൻ കണ്ട സമയം ! ഏത് കുറ്റിചൂലിനെങ്കിലും
വോട്ട് കൊടുത്തിട്ട് സ്ഥലം കാലിയാക്ക് . പുറത്ത് voterമാർ അക്ഷമരായി
ഇടിച്ചു നിൽക്കുകയാണ് . വേഗമാകട്ടെ . ( ശക്തിയായി door വലിച്ചടച്ചിട്ട്
പോകുന്നു )
( കുഞ്ഞൻ ballot പേപ്പർ മൂന്നായി കീറി ,കഷണങ്ങൾ UDF ,LDF ,
BJP എന്നിവരുടെ പെട്ടിയിൽ ഇട്ട് പുറത്തേയ്ക്ക് പോകുന്നു )
CURTAIN
No comments:
Post a Comment