(അരുവിക്കരയിലെ ഒരു കൊച്ചു വീട് .അമ്മിണി (35 ) മുറ്റം തൂത്തുകൊണ്ടിരിക്കുന്നു . അവളുടെ ഭർത്താവ് കുഞ്ഞൻ (40 )
പ്രവേശിക്കുന്നു .സമയം അഞ്ചുമണി .കുഞ്ഞന് മുടന്തുണ്ട് .)
അമ്മിണി
എന്താ ചേട്ടാ ഇത്രയും താമസിച്ചത് ? ഞാൻ എത്ര നേരമായി വഴി നോക്കിയിരിക്കുന്നു . പോയ കാര്യം എന്തായി ?
കുഞ്ഞൻ
ഇപ്പോഴെങ്കിലും എത്താൻ പറ്റിയത് ഭാഗ്യം .മുഖ്യമന്ത്രിയെ കാണാൻ
പതിനായിരങ്ങൾ അല്ലേ തടിച്ചുകൂടിയത് .ഇപ്പോഴും ജനങ്ങൾ
കാത്തുനിൽക്കുകയാ .എല്ലാരേം കണ്ട് തീർപ്പ് കൽപ്പിച്ചതിനുശേഷമേ
ഉമ്മൻ ചാണ്ടി പോകൂ .
അമ്മിണി
ചേട്ടൻറെ കാര്യം എന്തായി ?
കുഞ്ഞൻ
എൻറെ കാര്യം ഓക്കേ .secratariat വളയൽ സമരത്തിൽ എൻറെ കാല്
പോലീസുകാർ തല്ലി ഒടിച്ചതാനെന്നു കേട്ടപ്പോൾ തന്നെ ഉമ്മൻ ചാണ്ടി
എൻറെ application approve ചെയ്തു .അദ്ദേഹത്തിൻറെ കണ്ണ് നിറഞ്ഞു .
അമ്മിണി
ഓ പിന്നെ .മുതലക്കണ്ണീർ ആയിരിക്കും .
കുഞ്ഞൻ
ഒള്ളത് പറയാമല്ലോ .ഉമ്മൻ ചാണ്ടി നല്ല തങ്കപ്പെട്ട മനുഷ്യനാ .
അമ്മിണി
എന്നാൽ പിന്നെ രൂപക്കൂട്ടിൽ കേറ്റി നിറുത്തി വിശുദ്ധനായി വാഴിക്കൂ .
ഭൂലോക അഴിമതി വീരൻ !
കുഞ്ഞൻ
നീ ചാനലുകാരുടെ ഭാഷയിൽ സംസാരിക്കാതെ അമ്മിണി .ഒരു
നല്ല മനുഷ്യനെപ്പറ്റി ഇങ്ങനെയൊന്നും പറയരുത് .ദൈവകോപം ഉണ്ടാകും .
അമ്മിണി
ഒള്ള കാര്യമല്ലേ ഞാൻ പറഞ്ഞത് ? സോളാർ ,ബാർകോഴാ ,ഭൂമിതട്ടിപ്പ് ..
സർവത്ര അഴിമതിയല്ലേ ?
കുഞ്ഞൻ
അതൊക്കെ പ്രതിപക്ഷം ചുമ്മാ തട്ടി വിടുന്നതല്ലേ ? എനിക്ക് ഉമ്മൻ ചാണ്ടിയെ പ്പറ്റി ഒരു പരാതിയെ ഉള്ളൂ ,നേരത്തും കാലത്തും തലമുടി
വെട്ടി ,dye അടിച്ച് ,ചീകി വെച്ചിരുന്നെങ്കിൽ !
അമ്മിണി
ഓ പിന്നെ ! സിനിമയിൽ അഭിനയിക്കാൻ പോവുകയല്ലേ !
കുഞ്ഞൻ
ങ്ങാ ..നിൻറെ വോട്ട് ആർക്കാ ?
അമ്മിണി
അതെൻറെ സ്വകാര്യമാ .എന്നാലും പറയാം .എൻറെ വോട്ട്
LDF നാ .
കുഞ്ഞൻ
അതായത് Lost Democratic Front ന് .അല്ലേ ?
അമ്മിണി
എന്താ സംശയം ? അല്ലാതെ Unpopular Democratic Front ന് എൻറെ
വോട്ട് കൊടുക്കില്ല . ആ വിജയകുമാർ സാർ പാട്ടും പാടി ജയിക്കും .
അദ്ദേഹം തങ്കപ്പെട്ട മനുഷ്യനാ .
കുഞ്ഞൻ
ശരിയാ .വിജയകുമാറും രാജേട്ടനും നല്ല മനുഷ്യരാ .പക്ഷേ ഒരാൾക്കല്ലേ
ജയിക്കാൻ പറ്റൂ .ആ ശബരീനാഥ് പുഷ്പവൃഷ്ടി പോലെ ജയിച്ചുവരും .
അമ്മിണി
അത് പള്ളീൽ പോയി പറഞ്ഞേച്ചാൽ മതി . PC ജോർജ്ൻറെ പാർട്ടി
നിങ്ങടെ കുറേ വോട്ട് ചോർത്തും .അങ്ങനെ നിങ്ങൾ തോൽക്കും .
കുഞ്ഞൻ
അഖില കേരള വഴിയാധാരം പാർട്ടി യുടെ (AKVP )യുടെ കാര്യമാണോ
നീ പറയുന്നത് ? പൊന്നുരുക്കുന്നിടത്ത് പൂച്ചയ്ക്ക് എന്ത് കാര്യം ? അരുവിത്തുറക്കാരന് അരുവിക്കരയിൽ എന്തു കാര്യം ?
അമ്മിണി
ഒരു 5000 വോട്ട് അവര് പിടിക്കും .
കുഞ്ഞൻ
ഇന്നത്തെ ജനങ്ങൾ വിവരമുള്ളവരാ .ചുമ്മാ വോട്ട് കളയാൻ ആരും
തയ്യാറല്ല .പിന്നെ കണ്ണിന് കാഴ്ച കുറവുള്ളവരുടെ വിരലിന് ഉന്നം തെറ്റി
വല്ലതും തടഞ്ഞെങ്കിലായി .പണ്ട് അന്നമ്മ ചേടത്തി മാണി സാറിൻറെ കുതിരയ്ക്ക് കുത്തിയ വോട്ട് MK മാണി എന്ന അപരൻറെ ഒട്ടകത്തിന്റെ
മുതുകത്ത് പതിച്ചതുപോലെ !
അമ്മിണി
ഞാൻ പറഞ്ഞത് ശരിയാണോ എന്ന് വോട്ട് പെട്ടി പൊട്ടിക്കുമ്പോൾ
അറിയാം .
കുഞ്ഞൻ
ചുമ്മാ ഒരു തമാശിന് election ന് നിൽക്കുന്നവർക്ക് കടുത്ത ശിക്ഷ
കൊടുക്കണം .10 ശതമാനം എങ്കിലും കിട്ടാത്തവർക്ക് ആറുമാസം
തടവും ഒരു ലക്ഷം രൂപാ പിഴയും ചുമത്തണം .ഇതെന്താ പിള്ളേരു കളിയാണോ ? പിന്നെ ,കഴിക്കാൻ വല്ലതും ഉണ്ടോ ?
അമ്മിണി
കപ്പപുഴുക്ക് ഒണ്ട് .
കുഞ്ഞൻ
എന്തെങ്കിലും ആകട്ടെ .വയർ കത്തുന്നു .
അമ്മിണി
ഓക്കേ .
( Curtain )

No comments:
Post a Comment