Friday, 12 June 2015

ലോഡ് shedding (ഇരുട്ടടി ) ചിന്തകൾ

നാട്ടിൽ   അവുധിക്ക് വന്നപ്പോൾ   അരമണിക്കൂർ  ലോഡ് shedding  അനുഭവിച്ചപ്പോൾ  അത്  വലിയ  ഒരു  അസൗകര്യമായി  അനുഭവപ്പെട്ടു .
അപ്പോൾ  അതിലും  നീണ്ട  ലോഡ് shedding ഉണ്ടെന്നും  അത്  അനുഭവിക്കേണ്ടി
വരുമെന്നും  നിരീച്ചിരുന്നില്ല .1990 കളിൽ  നാട്ടിൽ  ലോഡ് shedding ൻറെ  ഇരുട്ടത്ത്‌  ഇരിക്കുമ്പോൾ   വളരെ   അഭിമാനപൂർവ്വം  പറഞ്ഞിരുന്നു .

''  ദക്ഷിണാഫ്രിക്കയിൽ  ലോഡ്  shedding നെ പ്പറ്റി   കേട്ടിട്ടുപോലുമില്ല .ഒരിക്കലും  electricity  മുടങ്ങാറില്ല .''

സത്യമായിരുന്നു .മഴക്കാലത്ത്  ഇടിവെട്ടുമ്പോൾ   വർഷത്തിൽ  ഒന്നോരണ്ടോ
പ്രാവശ്യം  electricity  മുടങ്ങിയിരുന്നു .അതും ,കൂടിവന്നാൽ  ഒരു മണിക്കൂർ
മാത്രം .

ഇപ്പോൾ  കാലം  മാറി ,കഥ  മാറി . 1994 ൽ ജനാധിപത്യ ഭരണം  വന്നു .ജനാധിപത്യത്തിൻറെ  ഗുണങ്ങളും  ദോഷങ്ങളും   ജനങ്ങൾക്ക്‌  കിട്ടി .മൂന്നാം
ലോകത്തിലെ  ജനാധിപത്യത്തിൽ  വളരെയേറെ   സ്വാതന്ത്ര്യങ്ങൾ  ഉണ്ട് .ഉദാഹരണമായി   ബെൽറ്റ്‌ ഇടാതെ  അമിതവേഗത്തിൽ   കാറോടിക്കാം .എവിടെയും  പാർക്ക്‌ ചെയ്യാം .എവിടെയും   മൂത്രമൊഴിക്കാം .മാലിന്യങ്ങൾ
വലിച്ചെറിയാം . സർക്കാർ  ഓഫീസിലാണ്   ജോലിയെങ്കിൽ  late ആയി
ചെല്ലാം ,നേരത്തെ പോകാം .കൈക്കൂലി  വാങ്ങാം .അങ്ങനെ  നൂറു നൂറ്
സ്വാതന്ത്ര്യങ്ങൾ .

വെള്ളവും  electricity യും   സൗജന്യമായി  കിട്ടുക  ഒരു  അവകാശമായി
കണക്കാക്കുന്ന  ഒരു   വലിയ  ജനവിഭാഗം ഉണ്ട് .വെള്ളത്തിൻറെ  കാര്യം
മാറ്റിവെക്കാം . ഇവിടെ  പാവപ്പെട്ടവർക്ക്   കുറെ unit  electricity  സൗജന്യമായി
കിട്ടും . രണ്ട് വിധത്തിലാണ്  electricity   ചാർജ്  ഈടാക്കുന്നത് .ഒന്ന് , metre
reading  എടുത്ത്   പ്രതിമാസം  ബിൽ  അയക്കുന്നത് . രണ്ട്  prepaid .
എന്നാൽ   പ്രതിമാസം  ഉള്ള  ബിൽ  ജനങ്ങളിൽ   ഭൂരിഭാഗവും   അടക്കാറില്ല .
അനേകലക്ഷം   കരുമ്പർ   പാർക്കുന്ന   SOWETO എന്ന   township ൽ  ആണ്
nonpayment  ഏറ്റവും  അധികം  ഉള്ളത് .അനധികൃതമായി  connect ചെയ്ത്
ഇഷ്ടം പോലെ  electricity  മോഷ്ട്ടിക്കുന്നതും   സാധാരണയാണ് .ഈയിടെ
അവിടങ്ങളിൽ  prepaid  ഏർപ്പെടുത്തിയപ്പോൾ  ജനങ്ങൾ  അക്രമാസക്തരായി
അതിനെ  എതിർത്തു .അനധികൃതമായ  connections പോലീസ്  സഹായത്തോടെ
മാറ്റിയാലും  ജനങ്ങൾ  വീണ്ടും  അവ  connect ചെയ്യും .

Eskom എന്ന  പൊതുമേഖല സ്ഥാപനമാണ്‌  വൈദ്യുതി  ഉൽപ്പാദിപ്പിക്കുന്നത് .
ജനങ്ങളുടെ  nonpayment culture ഉം  കമ്പനിയുടെ  കെടുകാര്യസ്ഥതയും  ചേർന്നപ്പോൾ  കമ്പനി  പ്രതിസന്ധിയിലായി .100 billion Rand ആണ് പിരിഞ്ഞു
കിട്ടാനുള്ളത് .ആവശ്യത്തിന്  ഉൽപ്പാദനം  ഇല്ല .നിരക്കുകൂട്ടിയും  load shedding
നടത്തിയുമാണ്  Eskom  പിടിച്ചുനിൽക്കുന്നത് .

ദക്ഷിണാഫ്രിക്കയിൽ   ഇപ്പോൾ  winter ആണ് . രാത്രിയിൽ  കഠിനമായ  തണുപ്പാണ് .Heater കൂടിയേ തീരൂ .എല്ലാവർക്കും  സുഖമായി  ഉറങ്ങാൻ
ആവശ്യമായ  വൈദ്യുതി  ഇല്ല .

1994 മുതൽ   ഭരിക്കുന്നത്‌   African National Congress / communist  Party കൂട്ടുകെട്ടാണ് .
അഴിമതിയുടെ  കൊടുമുടികൾ  കീഴടക്കിയ  ഇവർ   രാജ്യത്തെ  കുട്ടിച്ചോർ
ആക്കിയിരിക്കുന്നു .

*                                        *                                    *                                *

9 June  2015

സമയം   വൈകീട്ട്   6 .15 .winter ൽ   നേരത്തെ  ഇരുട്ടാകും .കൃത്യം   ആറേകാലിന്
load shedding  തുടങ്ങി .മലയാളത്തിൽ   ഇതിന്   ഇരുട്ടടി  എന്ന്   പറയാം .
ഇരുട്ടുകൊണ്ടുള്ള  അടി . എല്ലുതുളച്ചു കയറുന്ന  തണുപ്പ് .ഞാൻ  ഒരു തിരി
തപ്പിയെടുത്ത്   കൊളുത്തി .ത്യാഗത്തിൻറെയും   സഹനത്തിൻറെയും  പുണ്യതിന്റെയും   പ്രതീകമാണ്  തിരി .''ഒരു  മെഴുകുതിരി പോലെ
സ്വയം   എരിഞ്ഞു തീരുക '' എന്ന്  കേട്ടിട്ടുണ്ട് .ലീലാമ്മ  ഇഷ്ട സീരിയലുകൾ
കാണുന്ന   സമയമാണ് . എന്തായാലും  ഇന്ന്  സീരിയലുകൾ  സ്വാഹ .ത്യാഗം
ചെയ്ത്  പുണ്യത്തിന്റെ   account ൽ കുറേ   points  ചേർക്കാൻ  അവസരം .
തണുപ്പിൽ നിന്ന്  രക്ഷപ്പെടാൻ   blanket കൊണ്ട്  മൂടിപ്പുതച്ച്  ഇരിക്കാം .
പിന്നെ  വേറൊരു   മാർഗ്ഗമുണ്ട് .ഞാൻ   ബ്രാണ്ടി കുപ്പി  തപ്പിയെടുത്തു .
ഇരുട്ടടി  ഉണ്ടാക്കിയ  നിരാശയുടെ  ഭാരം  ഇറക്കാൻ  (load shedding ) അല്പം
ബ്രാണ്ടി  കുടിച്ചു തുടങ്ങി . ചിന്തിക്കാൻ   നാലുമണിക്കൂർ ആണ്   ഒരു
ഹൈവേ  പോലെ   മുമ്പിൽ   നീണ്ടു കിടക്കുന്നത് . സുരക്ഷ സംബന്ധിച്ച
ആശങ്കകൾ  ഉണ്ട് . ദക്ഷിണാഫ്രിക്ക  ഇന്ന്  കള്ളന്മാരുടെ  പറുദീസയാണ് .എവിടെയും,ഏതുസമയത്തും  അക്രമിക്കപ്പെടാം .ഉദാഹരണമായി
Johannesburg  Airport   ഇറങ്ങി   ഹോട്ടലിലേയ്ക്ക്  പോകുന്നവർ  കവർച്ച
ചെയ്യപ്പെടുന്നു . ഇരുട്ടടി സമയത്ത്    alarm  പ്രവർത്തിക്കുകയില്ല .കള്ളന്മാർ
വന്നാൽ  നമ്മൾ  നിസ്സഹായരാണ് . ആകെ   സഹായത്തിന്  കളിചിരി  മാറാത്ത
Sydney  എന്ന ചെറിയ  പട്ടിയുണ്ട് .ഓട്ടത്തിനും  ചാട്ടത്തിനും  കുരയ്ക്കും
ബഹുമിടുക്കനാണ്‌ .എന്നാൽ   അവന്  ഒരു വിചിത്രമായ  പ്രത്യേകതയുണ്ട് .
കറുമ്പരെ കണ്ടാൽ   അവൻ  കുരയ്ക്കുകയില്ല . വെള്ളക്കാരെ കണ്ടാൽ
ഘോരഘോരം  കുരയ്ക്കും . വെള്ളക്കാരുടെ  വീട്ടിൽ  ജനിച്ചുവളർന്ന  അവന്
ഈ  തലതിരിവ്‌   എങ്ങനെ  ഉണ്ടായി  എന്നറിഞ്ഞുകൂടാ . ഒരുപക്ഷേ
രാത്രിയിൽ   അപരിചിതർ  വന്നാൽ  കുരക്കുമായിരിക്കും . എന്തായാലും
ആ  പരീക്ഷണം   സംഭവിക്കാതിരിക്കട്ടെ .

പുതച്ചുമൂടി   ബ്രാണ്ടി  കുടിച്ചുകൊണ്ടിരുന്നപ്പോൾ   പഴയ  ഒരു  ഗാനമാണ്
ഓർമ്മ വന്നത് .'' എൻറെ  ദുഃഖങ്ങൾക്കിന്നു ഞാൻ   അവുധി കൊടുത്തു ,സ്വർഗ്ഗത്തിൽ  ഞാനൊരു  മുറിയെടുത്തു ....''  ഭാഷാപരമായ  ചില  സംശയങ്ങൾ  എന്നെ  അലട്ടി .'മദ്യപാനം '',''കുടി '' മുതലായ  വാക്കുകളാണ് എന്നെ  അലട്ടുന്നത് . ഞാൻ  അല്പം  കുടിക്കുന്നത്  ശനി ,ഞായർ  മാത്രം .കർശനമായ
ജാമ്യവ്യവസ്ഥകൾ  പോലെ  ഒരു  പരിധിക്ക്  ഉള്ളിൽ  മാത്രം . അങ്ങനെ  കുടിക്കുന്നവർ  വേറെയും  ഉണ്ടാകാം . അങ്ങനെയുള്ള   ഒരാളെ  കുടിയൻ
എന്നോ  മദ്യപാനി  എന്നോ  വിളിക്കാൻ  പറ്റുകയില്ല . അതുകൊണ്ട്  ഞാൻ
സ്വയം ''കുടിയോൻ '' എന്ന്  വിളിക്കുന്നു .

ഇരുട്ടടി സമയം   തള്ളിനീക്കാൻ   വേറൊരു  ഐഡിയ  തോന്നി .ദുബായിൽ നിന്ന് കൊച്ചിയിലേയ്ക്ക്  Emiratesൽ


യാത്ര ചെയ്യുന്നതായി   സങ്കൽപ്പിക്കുക .ഇരുട്ടും  blanket ഉം  അനങ്ങാതെയുള്ള  ഇരിപ്പും  അല്പ്പം  മദ്യവും കൂടി
ആയപ്പോൾ  flight ൻറെ  പ്രതീതി .seat belt  ഇട്ടിട്ടില്ല  എന്ന വ്യത്യാസമേ ഉള്ളൂ .

കൃത്യം  9.45 ന്  flight  ,ലാൻഡ്‌ ചെയ്തു .ലൈറ്റുകൾ  തെളിഞ്ഞു .ഹാവൂ .എന്തൊരു  ആശ്വാസം ,സന്തോഷം !

No comments:

Post a Comment