അഴിമതി കേരളത്തിലും ഇന്ത്യയിൽ ഒട്ടാകെയും എന്നും
ചർച്ചാ വിഷയമായതിനാൽ ഇന്ത്യയെ പോലുള്ള ഒരു രാജ്യമായ ദക്ഷിണാഫ്രിക്കയിലെ അഴിമതി പഠനവിഷയം ആകേണ്ടതാണ് . ദക്ഷിണാഫ്രിക്കയിലെ അഴിമതിയുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിലെ സോളാർ ,ബാർ കോഴ കേസ് കളിലെ തുകകൾ പുറത്തുപറയാൻ പോലും യോഗ്യതയില്ലാത്തവ ആണ് .ഇവിടെ ഇടതുപക്ഷം ഭരിക്കുന്ന municipality കളിൽ പോലും അതിലും വലിയ
തുകകളുടെ അഴിമതി നടക്കുന്നു .
എൻറെ ഒരു പൂർവ്വ വിദ്യാർത്ഥിയാണ് ഈ പ്രദേശത്തെ mayor .വളരെ
സ്നേഹവും ബഹുമാനവും ഉള്ളവനാണ് . ശമ്പളം ഒരു വർഷം ഒരു
million rand . മറ്റ് ആനുകൂല്യങ്ങൾ വേറെ . Mecedes ,Audi ,BMW മുതലായ അനേകം കാറുകളും പലേടത്തായി മൂന്നോ നാലോ വീടുകളും ഉണ്ട് .പലേടത്തും girl friends ഉള്ളതായി പറയപ്പെടുന്നു . mayor ആയതിനു ശേഷം
അവൻറെ തൊലിക്ക് നല്ല ഒരു മിനുപ്പുണ്ട് . നിറത്തിനും വ്യത്യാസം
വന്നിട്ടുണ്ട് . വേറൊരു പൂർവ വിദ്യാർത്ഥിയാണ് അവൻറെ ഡ്രൈവർ .
എന്തായാലും mayor ഇപ്പോൾ suspensionല് ആണെന്ന് കേൾക്കുന്നു .
grass root ലെവലിൽ ഉള്ള ഒന്നുരണ്ട് അഴിമതികൾ നേരിട്ട് കാണാൻ
അവസരം ഉണ്ടായിട്ടുണ്ട് . ആറ് വർഷം മുമ്പ് ഒരു പൂർവ്വ വിദ്യാർത്ഥി
എൻറെ കയ്യിൽ ഒരു ബാങ്ക് statement , fax ചെയ്യാൻ തന്നുവിട്ടു . അവനും
മറ്റ് കുറെ പൂർവ്വ വിദ്യാർത്ഥികളും ചേർന്ന് ഒരു സ്വയം തൊഴിൽ
സംരംഭം തുടങ്ങാൻ പ്ലാൻ ചെയ്യുകയായിരുന്നു . ANC യുവജന സംഘടനയുടെ അംഗങ്ങളായിരുന്നു അവർ . ഒരു Bakery തുടങ്ങാൻ
സർക്കാർ കൊടുത്ത 8 ലക്ഷം rand ആണ് ആ statement ൽ കാണിച്ചിരുന്നത് .അതായത് 50 ലക്ഷം രൂപാ .ഗ്രാമത്തിലെ മൂന്ന് പ്രൈമറി സ്കൂളുകൾ
merge ചെയ്തപ്പോൾ ഒഴിഞ്ഞ ഒരു സ്കൂൾ Bakery തുടങ്ങാൻ അവർക്ക്
സൌജന്യമായി കൊടുത്തിരുന്നു . ആ യുവാക്കൾ ഒരു ബക്കി വാങ്ങി
അടിച്ചുപൊളിച്ച് നടന്നു .പണമെല്ലാം ചെലവാക്കി . ഒരു loaf bread
പോലും ഉണ്ടാക്കാതെ പദ്ധതി അവസാനിച്ചു .ഇങ്ങനെ പണം ധൂർത്ത്
അടിച്ചാൽ അത് തിരിച്ചുപിടിക്കാൻ നടപടി ഒന്നുമില്ല .
ഞാനും എൻറെ ഭാര്യ ലീലാമ്മയും 1988 മുതൽ ഗ്രാമത്തിലെ ഒരു
സ്കൂളിലാണ് പഠിപ്പിക്കുന്നത് . ഞങ്ങൾ 2004 വരെ Atamelang എന്ന സ്ഥലത്താണ് താമസിച്ചിരുന്നത് .അവിടെ നിന്ന് സ്കൂൾ ലേയ്ക്ക്
25 കിലോമീറ്റർ mud road ആണ് . വളരെ മോശം റോഡ് ആണ് .മഴക്കാലത്ത്
റോഡ്‌ല് ചെളിനിറഞ്ഞു മുമ്പോട്ടുനീങ്ങാൻ ബുദ്ധിമുട്ടാണ് . ചിലപ്പോൾ
ചെളിയിൽ തെന്നി U ടേണ്‍ ആയിപ്പോകും .'' നിങ്ങൾക്ക് അവിടം വിട്ട്
നഗരത്തിൽ ഏതെങ്കിലും നല്ല സ്കൂളിൽ ജോലിചെയ്തുകൂടെ ?'' എന്ന്
ചില സുഹൃത്തുക്കൾ ചോദിച്ചു . എന്നാലും ഞങ്ങൾ ആ ഗ്രാമത്തിൽ
തുടർന്നു .അതിന് രണ്ട് കാരണങ്ങളാണ് ഉണ്ടായിരുന്നത് .ഒന്ന് ,പാവപ്പെട്ടവരുടെ കുട്ടികളെ പഠിപ്പിക്കാനാണ് ഇവിടെ വന്നത് . രണ്ട് ,
പണത്തിന് ബുദ്ധിമുട്ടില്ലാത്ത ഇടതുപക്ഷ സർക്കാരാണ് ഭരിക്കുന്നത് . ഗ്രാമങ്ങളിൽ അവർ വികസനം കൊണ്ടുവരും . ടാർ റോഡും ഹൊസ്പിറ്റലും എല്ലാം അവർ കൊണ്ടുവരും . apartheid കാലത്ത്
അവഗണിക്കപ്പെട്ടു കിടന്ന ഗ്രാമങ്ങളെ അവർ ഉദ്ധരിക്കും എന്ന് ന്യായമായും പ്രതീക്ഷിച്ചു . 21 വർഷങ്ങൾ കഴിഞ്ഞു . ഗ്രാമത്തിൽ യാതൊരു
വികസനവും ഉണ്ടായില്ല . എല്ലാവർക്കും electricity connection കിട്ടി എന്നത്
നല്ല കാര്യമാണ് . അയ്യായിരത്തോളം ജനങ്ങൾ പാർക്കുന്ന ഗ്രാമത്തിൽ
ഒരു ഹൊസ്പിറ്റൽ ഇല്ല . ഒരു ക്ലിനിക് മാത്രമാണ് ഉള്ളത് . വിദഗ്ദ്ധ ചികിത്സ
കിട്ടണമെങ്കിൽ 135 കിലോമീറ്റർ അകലെയുള്ള നഗരത്തിൽ പോകണം .
ഇപ്പോൾ ഞങ്ങൾ താമസിക്കുന്ന Delareyville town ൽ നിന്ന് ഗ്രാമത്തിലേയ്ക്ക്
35 കിലോമീറ്റർ ആണ് ദൂരം . ഇതിൽ 15 Kms mud road ആണ് . apartheid കാലത്ത്
നിർമ്മിച്ചതാണ് mud road . പല layer ഇട്ട് ഉപരിതലത്തിൽ ഒരുതരം വെള്ള
മണ്ണ് ഇട്ട് മൃദുവാക്കിയിരുന്നു . ഇപ്പോൾ പല layer ഒലിച്ചുപോയി അടിഭാഗത്തെ ചെറിയ കല്ലുകളുടെ layer ആണ് ഇപ്പോഴുള്ളത് . അരം പോലെ പരുപരുത്തത് . അതായത്
30000 കിലോമീറ്റർ ഓടേണ്ട ,വിലകൂടിയ ടയർ 15000 kilometre ഓടിക്കഴിയുമ്പോൾ 'മൊട്ട 'ആകും .
ആ 15 kilometer ഉൾപ്പെടെ 60 കിലോമീറ്റർ റോഡിന് രണ്ടുവർഷം
മുമ്പ് സർക്കാർ പണം അനുവദിച്ചു . ഭരണകക്ഷിയും അതിൻറെ
പോഷക സംഘടനകളും ചേർന്ന് ഒരു കമ്മിറ്റി രൂപീകരിച്ചു ,റോഡ്
പണിയുടെ മേൽനോട്ടത്തിനായി . റോഡ് പണിയിൽ മുൻപരിചയമോ
വേണ്ടത്ര യന്ത്ര സാമഗ്രികളോ ഇല്ലാത്ത ഒരു ''fly by night ' കമ്പനി യെ
പണി ഏൽപ്പിച്ചു . എല്ലാവരും കൂടി ഒന്നുരണ്ടു മാസം റോഡ് പണിയുന്നതായി അഭിനയിച്ചു കാണിച്ചു . പിന്നീട് പണി ഉപേക്ഷിച്ചു .
കുറേ millions എല്ലാവരും കൂടി പങ്കിട്ടെടുത്തു . കിട്ടിയവർക്ക് കിട്ടി .അത്ര
തന്നെ .
ഞങ്ങളുടെ സ്കൂൾ ന് 2013 ൽ ദേശീയ ലോട്ടറി ബോർഡ് ൽ നിന്ന് ഏഴുലക്ഷം rand ഗ്രാൻറ് കിട്ടി . സ്പോർട്സ് വികസനത്തിനാണ് . അങ്ങോട്ട് ചോദിക്കാതെയാണ് grant തരുന്നത് . ഇവിടുത്തെ ലോട്ടറി വളരെ വിചിത്രമാണ് . വൻ തുകകൾ കിട്ടുന്ന വ്യക്തികളുടെ പേര് വെളിപ്പെടുത്തുകയില്ല . വെളിപ്പെടുത്തിയാൽ കള്ളന്മാർ അവരെ ആക്രമിക്കും എന്ന കാരണം പറഞ്ഞാണ് വെളിപ്പെടുത്താത്തത് .വാസ്തവത്തിൽ ലോട്ടറി നടത്തിപ്പുകാർ മെഷീൻ adjust ചെയ്ത് വൻ
തുകകൾ തട്ടി എടുക്കുകയാണെന്ന് പറയപ്പെടുന്നു . പാവപ്പെട്ടവരാണ്
ലോട്ടറി ടിക്കറ്റ് കൾ കൂടുതലും വാങ്ങുന്നത് .അവർക്ക് ചില പൊട്ടും
പൊടുങ്കും തുകകൾ കിട്ടിയെന്നിരിക്കും .
സ്കൂളിന് അനുവദിച്ച തുക ലോട്ടറി ബോർഡ് തന്നെയാണ് കൈകാര്യം
ചെയ്തത് . അങ്ങോട്ട് ചോദിക്കാതെ തന്നെ അവർ സ്കൂളിൽ ഒരു
ടെന്നീസ് കോർട്ട് നിർമ്മിച്ചു . ചുറ്റും ഉയരത്തിൽ വല ഇട്ട് . എന്നാൽ
ആ സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് tennisൽ
താൽപ്പര്യമില്ല . സെറീന
Williams ,Venus Williams എന്നിവരെപ്പറ്റി അവർ കേട്ടിട്ടുപോലുമില്ല . ഏതായാലും ഇപ്പോൾ ആ കോർട്ടിൽ Netball കളിക്കാറുണ്ട് .
ഏതോ ശിങ്കിടികൾക്ക് പണം തട്ടിയെടുക്കാൻ അവസരം ഒരുക്കുകയായിരുന്നു ലക്ഷ്യം .
രണ്ടുവർഷമായി കോടിക്കണക്കിന് rand മുടക്കി ഒരു പടുകൂറ്റൻ
ലൈബ്രറി ഗ്രാമത്തിൽ പണിതുകൊണ്ടിരിക്കുകയാണ് . വളരെ നല്ല
കാര്യമാണ് .പക്ഷേ വായനയിൽ ജനങ്ങൾക്കും വിദ്യാർത്ഥികൾക്കും ഉള്ള
താൽപ്പര്യം വെച്ചു നോക്കുമ്പോൾ ഒരു മുറിയുടെ ആവശ്യമേ ഉള്ളൂ .
പക്ഷേ ലക്ഷ്യം വായനയല്ല . ഏതെങ്കിലും മുതലാളിക്ക് കോടികൾ തട്ടാൻ
അവസരം ഒരുക്കുക . ന്യൂ generation വിപ്ലവകാരികൾക്ക് ഒരു വീതം
കിട്ടും ,അടിച്ചുപൊളിക്കാൻ !
ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് ജേക്കബ് സുമാ വൈസ് പ്രസിഡന്റ്
ആയിരുന്ന കാലത്ത് അഴിമതി നടത്തിയതായി കേസ് ഉണ്ടായിരുന്നു .
ആകെ 700 ലേറെ ചാർജ് കളാണ് അദ്ദേഹത്തിനെതിരെ ഉണ്ടായിരുന്നത് .2009
ല് അദ്ദേഹം പ്രസിഡന്റ് ആയി അധികാരത്തിൽ കയറിയപ്പോൾ ആ
സ്വാധീനം ഉപയോഗിച്ച് കേസ് പിൻ വലിപ്പിച്ചു .
ജേക്കബ് സുമായുടെ അഴിമതികളിൽ ഏറ്റവും കുപ്രസിദ്ധമായത്
Nkandla എന്ന സ്ഥലത്ത് അനധികൃതമായി 246 മില്യണ്‍ rand സർക്കാർ പണം
ഉപയോഗിച്ച് സ്വന്തം വീടും township ഉം മോടി പിടിപ്പിച്ചു എന്നതാണ് .
സർക്കാർ പണം 100 കോടി ഉപയോഗിച്ച് ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലെ
സ്വന്തം വീട് മോടി പിടിപ്പിച്ചാൽ എന്ത് സംഭവിക്കും ? എങ്കിൽ കേരളം
കത്തും !
ദക്ഷിണാഫ്രിക്കയിൽ ANC യും Communist പാർട്ടി യും ഒറ്റക്കെട്ടായി
അഴിമതി ക്കാര്യത്തിൽ സുമായെ പിന്തുണയ്ക്കുന്നു . അപ്പോൾ അവരുടെ
ആദർശം എന്താണ് ? അവരുടെ ആദർശങ്ങൾ ആഗോളതലത്തിൽ ഒന്നാണോ ?
അതോ ആഫ്രിക്കയിൽ ഇടതുപക്ഷത്തിന് വേറെ മാനദണ്ഡം ആണോ ?
* * * *

No comments:
Post a Comment