Wednesday, 24 June 2015

ഇടതുപക്ഷ ജാടകൾ -2

ഒരു  രാജ്യത്തെ  അഴിമതി  ഏറ്റവും  ദോഷമായി  ബാധിക്കുന്നത്  പാവപ്പെട്ടവരെയാണ് . വികസനത്തിനു വേണ്ടി  നീക്കിവെച്ചിരിക്കുന്ന
കോടികൾ  രാഷ്ട്രീയക്കാരും  ഉദ്യോഗസ്ഥരും   തട്ടിയെടുക്കുമ്പോൾ  പാവപ്പെട്ടവർക്ക്  ശുദ്ധജലം ,പാർപ്പിടം ,ആരോഗ്യം ,വിദ്യാഭ്യാസം ,റോഡ്‌
മുതലായ  കാര്യങ്ങളിൽ  അവഗണന  അനുഭവപ്പെടുന്നു .

കഴിഞ്ഞകൊല്ലം  കുറുമാൻ  എന്ന  പ്രദേശത്ത്   നാട്ടുകാർ  മാസങ്ങൾ  നീണ്ടുനിന്ന  ഒരു  സമരം  നടത്തി .ന്യായമായ   ആവശ്യങ്ങൾക്കുവേണ്ടി
ആയിരുന്നു  ആ  സമരം .അതിൽ  പ്രധാനം   ഒരു  ടാർ റോഡ്‌  വേണം  എന്നതായിരുന്നു .സ്കൂളുകൾ   അടഞ്ഞു കിടന്നു . ചിലപ്പോൾ  സമരം  അക്രമാസക്തമായി .അവസാനം   സമരം  ഒത്തുതീർപ്പായി .18000 കുട്ടികൾക്ക്
ഒരു   അദ്ധ്യയനവർഷം   നഷ്ടപ്പെട്ടു .

പാവപ്പെട്ടവർ   അടിസ്ഥാന സൌകര്യങ്ങൾക്കുവേണ്ടി   2014 ൽ  2000 സമരങ്ങൾ
നടത്തി .പലസ്ഥലത്തും   സമരം   അക്രമാസക്തമായി .വളരെയേറെ  പൊതുമുതൽ  നശിപ്പിക്കപ്പെട്ടു .ലോക്കൽ  Govt  തലത്തിൽ   നടക്കുന്ന
അഴിമതിയാണ്  ഇത്തരം   സമരങ്ങൾക്ക്   കാരണം . 90 ശതമാനം  municipality കളും  ANC / Communist  പാർട്ടി   ഭരണത്തിലാണ് .municipality കൾ  അഴിമതി .
കെടുകാര്യസ്ഥത ,സ്വജനപക്ഷപാതം ,പണാപഹരണം  എന്നിവയുടെ  കേന്ദ്രങ്ങളാണ് .



ഒരാൾ   പണാപഹരണം   നടത്തിയാൽ   കാര്യമായ   നടപടി  ഒന്നുമില്ല .
അപഹരണം  നടത്തിയ  ആളെ  സ്ഥലം  മാറ്റിയെന്നിരിക്കും .ചിലപ്പോൾ കുറേക്കൂടി  ഉയർന്ന തസ്തികയിലേയ്ക്ക് .

ഇന്ത്യയിലെ  പോലെ  IAS ,IPS ,മുതലായ   service കൾ   ദക്ഷിണാഫ്രിക്കയിൽ
ഇല്ല . പാർട്ടിയോട്   വിധേയത്വം  ഉള്ളവർക്ക്   വിദ്യാഭ്യാസയോഗ്യതയൊന്നും
നോക്കാതെ   കോടിക്കണക്കിന്   Rand   ശമ്പളത്തിൽ   പോസ്റ്റ്‌കൾ  വീതിക്കുകയാണ്  ചെയ്യുന്നത് . ലോകത്തിൽ  ഏറ്റവുമധികം  ഡയറക്ടർ മാർ
സർക്കാർ  വകുപ്പുകളിൽ  ഉള്ള  രാജ്യമാണ്   ദക്ഷിണാഫ്രിക്ക .

കേരളത്തിൽ   പാഠപുസ്തകം   താമസിച്ചതിന്    SF I  പഠിപ്പുമുടക്കി .എങ്ങനെ
ചിരിക്കാതിരിക്കും ? ദക്ഷിണാഫ്രിക്കയിൽ   വിദ്യാഭ്യാസത്തിന്റെ  പൂർണ്ണ
നിയന്ത്രണം   കമ്മ്യൂണിസ്റ്റ്‌   അദ്ധ്യാപക union ൻറെ   കയ്യിലാണ് . പുസ്തകങ്ങൾ
വേണ്ടതിൽ  അധികമുണ്ട് .പക്ഷേ  അവ  വായിച്ചു മനസ്സിലാക്കാൻ  പാവപ്പെട്ടവരുടെ  കുട്ടികൾക്ക്  കഴിവില്ല . ലോകത്തിലെ   വിദ്യാഭ്യാസ നിലവാരത്തിൽ   144 രാജ്യങ്ങളുടെ  ലിസ്റ്റ്പ്രകാരം  140 ആം   സ്ഥാനമാണ്
ദക്ഷിണാഫ്രിക്കക്ക്  ഉള്ളത് ! കമ്മ്യൂണിസ്റ്റ്‌  Union  പ്രിൻസിപ്പൽ  പോസ്റ്റ്‌ കൾ
വിൽക്കുന്നതായും   ആരോപണമുണ്ട് .ക്ലാസ്സിൽ  കുട്ടികളെ  പഠിപ്പിക്കേണ്ട
സമയത്ത്   Che യുടെ   ടി ഷർട്ട്‌  ധരിച്ച്   മുഷ്ടി ചുരുട്ടി  സാമ്രാജ്യത്വത്തിനെതിരെ
മുദ്രാവാക്യം   വിളിച്ചു നടന്നാൽ   കുട്ടികൾക്ക്  അക്ഷരം  എങ്ങനെ  വഴങ്ങും ?
ഇതാണ്   പാവപ്പെട്ടവരുടെ  കുട്ടികൾക്ക്  അക്ഷരം  നിഷേധിക്കുന്ന  ഇടതുപക്ഷ
കാപട്യം .

അഴിമതിയുടെ   ഒരു  പുതിയ  അടവാണ്   Golden  Handshake .ഒരു തരം
ഒത്തുകളിയാണ്   ഇത് .ഉയർന്ന  തസ്തികയിൽ   ഒരു  വർഷം  പോലും
തികക്കാത്ത  ഒരാളെ  എന്തെങ്കിലും  കാരണം  പറഞ്ഞ്  suspend  ചെയ്യുന്നു .
പിന്നീട്  പിരിച്ചുവിടുന്നു . ഒത്തുതീർപ്പായി  അനേകം മില്യണ്‍  rand
കൊട്ടപ്പടി  വാരിക്കോരി  കൊടുക്കുന്നു .അതായത്   ഒരാൾ  ജീവിതകാലം
മുഴുവൻ  ജോലി ചെയ്ത്  കിട്ടുന്ന  തുക ,യാതൊരു  യോഗ്യതയും  ഇല്ലാത്ത
ഒരാൾക്ക്   അഞ്ചാറ്  മാസം കൊണ്ട്  കിട്ടുന്നു .അയാൾക്ക്   വേറെ  വകുപ്പിൽ
ഉയർന്ന   ജോലി  കിട്ടുകയും  ചെയ്യും .

ഇത്തരം   പച്ചയായ  അഴിമതിക്കാരുടെ   കേരളത്തിലെ  cousins  ആണ്
ഉമ്മൻ ചാണ്ടിയുടെയും   KM  മാണിയുടെയും   പുറകേ  കരിങ്കൊടിയുമായി
ഓടുന്നത് !  (തുടരും )


No comments:

Post a Comment