Monday, 6 July 2015

പാഠപുസ്തക വിവാദം (opinion )

സോളാറും    ബാർകോഴയും   ഏറെക്കുറെ  സമാപിച്ചു . അപ്പോൾ  പുതിയ 
ഒരു   വിവാദം   തലപൊക്കിയിരിക്കുന്നു . എല്ലാ സ്കൂളുകളിലും   പാഠ പുസ്തകങ്ങൾ  എത്തിക്കാൻ   വിദ്യാഭ്യാസ വകുപ്പിന്   കഴിഞ്ഞില്ല .ഗുരുതരമായ  വീഴ്ചയാണ് .സംശയമില്ല . പാതിരായ്ക്ക്   വിളിച്ചേൽപ്പിച്ച് 

 
അത്താഴം  ഇല്ല  എന്ന്   പറയുന്നതുപോലെയാണ് .

എന്നാൽ  അതിൻറെ  പേരിൽ  പഠിപ്പുമുടക്കും   കല്ലേറും   ലാത്തിയടിയും 
ജലപീരങ്കിയും  കരിങ്കൊടിയും   കോലവും   ആവശ്യമുണ്ടോ  എന്നാണ് 
ആലോചിക്കേണ്ടത് . ഒരു   മഹാസ്ഥാപനം    എന്നുപറയുന്ന   മഹാരാജാസ് 
കോളേജ്ൽ   വിദ്യാർത്ഥികൾ  തമ്മിൽ  അടിപിടി  നടക്കുന്നതായി  കണ്ടു .
മഹാ മോശമായി പ്പോയി . മെഡിക്കൽ  വിദ്യാർത്ഥികൾ  തമ്മിൽ  അടിപിടി 
നടന്നതായും   കേട്ടു . ഇത്  കേട്ടുകേൾവി  ഇല്ലാത്ത  സംഭവമാണ് . സർവ്വകലാശാലകളിൽ   എന്നും   ഉപരോധവും   അടിപിടിയും  സംഘർഷവുമാണ് .

പല  സമരങ്ങളുടെയും  കാരണം   സ്വകാര്യ'' ത്തിന്  എതിരെയാണ് . സ്വകാര്യം 
എന്നുകേട്ടാൽ    ഇടതുപക്ഷത്തിന്   കലിയാണ് . പുസ്തകം   വേഗം  അടിച്ചു 
കിട്ടാൻ   അച്ചടി   സ്വകാര്യ പ്രസ്സുകാരെ  എല്പ്പിച്ചുകൂടാ . അവർ  കൊള്ള 
ലാഭം   എടുക്കും . മഹാരാജാസ്സിൽ    autonomy  പാടില്ല . എല്ലാം   പഴഞ്ചൻ 
രീതിയിൽ   വേണം .

ഇടതുപക്ഷത്തിന്   മുൻതൂക്കമുള്ള   ഗ്രീസിൽ   ബാങ്കുകൾ   അടച്ചിട്ടിരിക്കുന്നു .
ആ   രാജ്യം  കുത്തുപാള  എടുത്തിരിക്കുന്നു . അവിടെ  ജനങ്ങൾ  barter 
സമ്പ്രദായം   തുടങ്ങിയിരിക്കുന്നു .അതായത്  എനിക്ക്   കാപ്പിപ്പൊടി 
ഇല്ലെങ്കിൽ   ഞാൻ അയൽക്കാരന്  അൽപ്പം   പഞ്ചസാര  കൊടുത്ത്  കാപ്പിപ്പൊടി   വങ്ങും . എന്നാൽ   വിപ്ലവ വീര്യത്തിന്  ഒട്ടും കുറവില്ല .


എന്തെങ്കിലും   ഒരു  ചെറിയ  പ്രശ്നം  വരുമ്പോൾ   CBI  അന്വേഷണം  വേണം 
വകുപ്പുമന്ത്രി    രാജിവെക്കണം   എന്ന്  പറഞ്ഞുപറഞ്ഞ്   അത്തരം  demand കൾക്ക്   തീരെ  വിലയില്ലാതായിരിക്കുന്നു . അരുവിക്കര   തെരഞ്ഞെടുപ്പ് കാലത്ത്  ഉമ്മൻ ചാണ്ടിയും   സംഘവും   ചെളിവെള്ളം നിറഞ്ഞ്  കുളം 
പോലെ  തോന്നിക്കുന്ന  ഒരു  റോഡിൽ ക്കൂടി   പോകുന്നതിൻറെ  ഫോട്ടോ 
പ്രതിപക്ഷ അനുകൂലികൾ   സോഷ്യൽ   മീഡിയയിൽ   പ്രചരിപ്പിക്കുകയുണ്ടായി . എന്നാൽ    അത്  ഉദ്ദേശിച്ച   ഫലം  കണ്ടില്ല .

ഒരു   രാജ്യത്തിൻറെ   എല്ലാ  മുക്കിലും  മൂലയിലും  പോയി  അവിടെ  എല്ലാ 
കാര്യങ്ങളും  100  ശതമാനം  നടക്കുന്നു എന്ന്  ഉറപ്പുവരുത്താൻ    മുഖ്യമന്ത്രിക്കോ   വകുപ്പ് മന്ത്രിക്കോ   സാധിക്കുകയില്ല . grass roots  ലെവലിൽ 
ഉള്ള   അഴിമതി ,കെടുകാര്യസ്ഥത ,ധൂർത്ത്  മുതലായ  കാരണങ്ങളാൽ  
റോഡുകൾ ,ഹൊസ്പിറ്റലുകൾ    സ്കൂൾ   toilet കൾ മുതലായവ   വളരെ 
മോശം   സ്ഥിതിയിൽ  കിടക്കുന്നത്   കേരളത്തിലും   ദക്ഷിണാഫ്രിക്കയിലും 
കാണാം . ഈയിടെ   എൻറെ  ഒരു  പൂർവ്വ വിദ്യാർത്ഥി   ഒരു  സർക്കാർ 
ഹൊസ്പിറ്റലിലെ   വൃത്തികേടുകളുടെ   കുറേ  photos   face book     പോസ്റ്റ്‌ 
ചെയ്തിരിക്കുന്നത്  കണ്ടു . toilet പൊട്ടിപ്പൊളിഞ്ഞു  കിടക്കുന്നു .tap കളിൽ 
വെള്ളമില്ല . മുഷിഞ്ഞ  തുണികൾ  കുന്നുകൂടിയിരിക്കുന്നു . ആ ഫോട്ടോകൾ 
കേരളത്തിലെതാണ്   എന്നുപറഞ്ഞാൽ    ആരും   അവിശ്വസിക്കുകയില്ല .


UDF നെ   മാറ്റി   LDF   ഭരണത്തിൽ   വന്നാൽ   grassroots level  അഴിമതിയും   കെടുകാര്യസ്ഥതയും    വ്യത്യാസമില്ലാതെ   തുടരും  എന്ന  കാര്യത്തിൽ  സംശയമില്ല .ഉദാഹരണമായി    ആന വേട്ടക്കാർക്ക്   ഒത്താശ  ചെയ്തു 
കൊടുക്കുന്നത്   ചില  വനം വകുപ്പ്  ഉദ്യോഗസ്ഥരാണ് . ദക്ഷിണാഫ്രിക്കയിൽ 
കാണ്ടാ മൃഗങ്ങളെ  കൊല്ലാൻ   കാട്ടുകള്ളന്മാർക്ക്  ചില  വനപാലകർ 
ഒത്താശ ചെയ്തുകൊടുക്കുന്നു . കേരളത്തിൽ   സർക്കാർ ഭൂമി  തട്ടിയെടുക്കാൻ 
സ്വകാര്യ വ്യക്തികളെ   സഹായിക്കുന്നത്    സർക്കാർ  ഉദ്യോഗസ്ഥൻമാരാണ് .
സ്വർണ്ണക്കടത്തിന്    കൂട്ടുനിൽക്കുന്നത്   ചില  Emigration   ഉദ്യോഗസ്ഥർ 
ആണ് . അങ്ങനെയുള്ള   ഒരു  രാജ്യത്ത്   വിപ്ലവ വീര്യം   കാണിച്ചാൽ  അത് 
impression  ഒന്നും   ഉണ്ടാക്കുന്നില്ല .

ദക്ഷിണാഫ്രിക്കയിൽ    വിദ്യാഭ്യാസം   കൈകാര്യം  ചെയ്യുന്നത്   ഇടതുപക്ഷമാണ് . ഇവിടെ   കുറെ   വർഷങ്ങൾക്കുമുമ്പ്   ചില  പ്രവിശ്യകളിൽ 
പുസ്തകവിതരണം   താമസിച്ചു .എന്നാലും   ആരും   സമരം  ചെയ്തില്ല .

ഇവിടുത്തെ    പാഠപുസ്തക വിതരണ   സമ്പ്രദായം   വളരെ   രസകരമാണ് .
അച്ചടിയും   വിതരണവും   എല്ലാം   സ്വകാര്യ കമ്പനികൾക്കാണ് . വിദ്യാഭ്യാസ 
വകുപ്പിന്    പ്രത്യേകം   പാഠപുസ്തകങ്ങൾ   നിഷ്കർഷിക്കാനില്ല . അനേകം 
കമ്പനികൾ   പുസ്തക പ്രസിദ്ധീകരണ രംഗത്ത്  ഉണ്ട് . അതായത്  syllabus 
അനുസരിച്ച്   പുസ്തകങ്ങൾ   പ്രസിദ്ധീകരിക്കാം . ഒരു  സ്കൂളിന്  ഇഷ്ട്ടപ്പെട്ട 
പുസ്തകങ്ങൾ   തെരഞ്ഞെടുക്കാം .Publishers ,catalogue ഉം   sample books ഉം 
ആയി  സ്കൂളുകളിൽ   വരും . ചിലപ്പോൾ   അധ്യാപകർക്ക്   സമൃദ്ധമായ 
lunch   തരും . ചിലപ്പോൾ    publishers   ടൌണ്‍   book  exhibition  നടത്തും . അധ്യാപകർക്ക്  പേനകൾ ,  ടി  ഷർട്ട്‌കൾ ,കലണ്ടർ ,bag  മുതലായവ   തരും .


പുസ്തകങ്ങൾ ,stationery  മുതലായവക്കുവേണ്ടി   ഓരോ  സ്കൂളിനും  ഒരു 
തുക   അനുവദിച്ചിട്ടുണ്ട് .അത്  പണമായി  തരികയില്ല . വിദ്യാഭ്യാസ വകുപ്പ് 
അംഗീകരിച്ച   പുസ്തകങ്ങളുടെ ഒരു  ലിസ്റ്റ്  ഉണ്ട് . വിലയും  കാണിച്ചിട്ടുണ്ട് .
അധ്യാപകർക്ക്   ഒന്നിച്ചിരുന്ന്   ചർച്ച  ചെയ്ത്  പുസ്തകങ്ങൾ choose 
ചെയ്ത്   order  ചെയ്യാം. സ്വകാര്യ  കമ്പനികൾ  നടത്തുന്നത്   പുണ്യം  ചെയ്യാനല്ല .
അവർക്ക്   കനത്ത  ലാഭം  കിട്ടണം . 50 Rand  വിലയുള്ള  ഒരു  പുസ്തകത്തിന്‌   
150  Rand  അവർ  ഈടാക്കും . ദക്ഷിണാഫ്രിക്കയിൽ   അധ്യയനവർഷം 
തുടങ്ങുന്നത്   ജനുവരിയിലാണ് . നവംബർ മാസത്തിൽ  പുസ്തകങ്ങളും 
stationery യും   സ്കൂളുകളിൽ  എത്തിയിരിക്കും . ചൂടപ്പം  പോലെ  പണം 
കിട്ടുന്ന   ഇടപാടിൽ   സ്വകാര്യകമ്പനികൾ  എന്തിന്   വച്ച്  താമസിപ്പിക്കണം ?

പാഠപുസ്തകം   താമസിച്ചതിന്റെ   പേരിൽ   കല്ലേറും  ലാത്തിയടിയും 
നടക്കുക  എന്നത്   ദൌർഭാഗ്യകരമാണ് . പാഠ പുസ്തകം   ഒരു  ആനക്കാര്യമല്ല .
If there  is  a   will ,there  is  a    way '  എന്നാണ്  ചൊല്ല് . കുറെ  വർഷങ്ങൾക്കുമുമ്പ് 
ഒരു   ഫ്ലൈറ്റ്ൽ    ഒരു   സ്ത്രീയ്ക്ക്   പ്രസവവേദന  ഉണ്ടായി . ഫ്ലൈറ്റ്ൽ     ഉണ്ടായിരുന്ന   ഒരു   doctor , അവിടെ  കിട്ടിയ  knife ഉം   fork ഉം  ഉപയോഗിച്ച് 
പ്രസവം   എടുത്തു . സുഖ പ്രസവം .  പാഠപുസ്തകം   വൈകിയാൽ   ബേജാർ ആകേണ്ട    കാര്യമില്ല .ഫോട്ടോ കോപ്പി   എടുത്ത്  പഠിപ്പിക്കുന്നതിൽ 
യാതൊരു    ആക്ഷേപവും  ഇല്ല .

ചില  വിഷയങ്ങൾ  പഠിപ്പിക്കാൻ  ഇന്ന  പാഠപുസ്തകം   വേണമെന്നില്ല .
ഉദാഹരണമായി   ഇംഗ്ലീഷ് . വാസ്തവത്തിൽ   പാഠപുസ്തകങ്ങൾ   പഴഞ്ചരക്കാണ് . ഉദാഹരണമായി   സോളാർ  plane   ചരിത്ര പ്രധാനമായ 
പറക്കൽ   നടത്തിയ   സംഭവം  ഒരു  പാഠപുസ്തകത്തിലും  ഇല്ല . ഒരു 
നല്ല   അധ്യാപകൻ   പാഠപുസ്തകം  മാറ്റിവെച്ചിട്ട്  എവിടുന്നെങ്കിലും   ഫോട്ടോ 
കോപ്പി  എടുത്ത്   ആ   പറക്കലിനെപ്പറ്റി   വിദ്യാർത്ഥികളുമായി   ആശയങ്ങൾ 
കൈമാറും .അതെപ്പറ്റി   കൂടുതൽ   വായിക്കാൻ  കുട്ടികൾക്ക്   പ്രചോദനം 
നൽകും .

ഇന്ന്  ചില  കുട്ടികൾ   വീട്ടിലിരുന്ന്   പഠിക്കുന്നു . (Home  Study ). അധ്യാപകൻറെ 
നേരിട്ടുള്ള   സഹായമില്ലാതെ  internet  വഴി  പഠിക്കുന്നു .പാസ്സാകുന്നു . 
പാഠപുസ്തകം   വൈകിയതുകൊണ്ട്  കുട്ടികളുടെ   ഭാവി  തകരാൻ  പോകുന്നില്ല .സ്കൂളുകളിലും    കോളേജ്കളിലും   വേണ്ടത്  നിശ്ശബ്ദതയും 
സമാധാനവുമാണ് .





No comments:

Post a Comment