28 നവംബർ 2013
സ്കൂൾ അടയ്ക്കാൻ ഇനി ഏതാനും ദിവസങ്ങളെ ബാക്കിയുള്ളൂ . എല്ലാ
വർഷവും സ്കൂൾ അടയ്ക്കുന്നത് പ്രമാണിച്ച് അദ്ധ്യാപകർ എല്ലാവരും
ചേർന്ന് ഒരു കലാശ പാർട്ടി നടത്താറുണ്ട് . കഴിഞ്ഞ രണ്ടു വർഷങ്ങളിൽ
പാർട്ടി ഞങ്ങളുടെ വീട്ടിൽ വെച്ചായിരുന്നു . ഇത്തവണ ഞങ്ങളുടെ പ്രിൻസിപ്പൽ mrs വിസ്സർ ൻറെ വീട്ടിലാണ് പാർട്ടി നടത്തിയത് .വെള്ളക്കാരിയായ Mrs വിസ്സർ സ്കൂളിൽ നിന്ന് 30 kms അകലെയുള്ള
farm ൽ ആണ് താമസിക്കുന്നത് . ഇവിടെ 30 kms ഒരു ചെറിയ ദൂരമാണ് .വളരെ വിസ്തൃതിയുള്ള കൃഷിയിടങ്ങളും പരന്നു കിടക്കുന്ന പുൽക്കടലുകളും
ഉള്ളതു കൊണ്ട് ജന വാസം കുറവാണ് . ചരൽ റോഡുകളാണ് ഉള്ളത് .
വളരെ വീതിയുള്ള റോഡുകൾ ആയതിനാൽ അടിച്ചു വിട്ട് പോകാൻ
കഴിയും .
ഞങ്ങൾ Delareyville ടൌണിൽ താമസിക്കുന്നതു കൊണ്ട് സ്കൂളിൻറെ
ചില വാങ്ങലുകൾ ഞങ്ങൾ നടത്താറുണ്ട് .എല്ലാ അദ്ധ്യാപകരുടേയും
ജന്മദിനം ആഘോഷിക്കാറുണ്ട് . ഒരു മാസത്തിൽ മൂന്നു പേരുടെ ജന്മദിനം
ഉണ്ടെങ്കിൽ ആ മൂന്നു പേർ ചേർന്ന് സ്റ്റാഫ് ന് ഉച്ചഭക്ഷണം കൊടുക്കുന്നു .
പ്രധാന വിഭവം കനലിനു മുകളിൽ ചുട്ടെടുക്കുന്ന ബീഫ് ആണ് .
SUPERMEAT എന്ന് പേരുള്ള , ആധുനിക രീതിയിൽ നടത്തുന്ന BUTCHERY യിൽ
നിന്നാണ് ഞങ്ങൾ ഇറച്ചി വാങ്ങുന്നത് .നമ്മൾ ആവശ്യപ്പെടുന്ന ഭാഗം
MACHINE ൽ CUT ചെയ്ത് SPICES പുരട്ടി തരും.
ഒരു മണിക്ക് അദ്ധ്യാപകർ എല്ലാവരും വളരെ ആഹ്ലാദഭരിതരായി
വിസ്സർ ഫാമിലേയ്ക്ക് പുറപ്പെട്ടു . റോഡിനിരു വശത്തും പരന്നു കിടക്കുന്ന
കൃഷിയിടങ്ങൾ ആണ് . നിർഭാഗ്യവശാൽ ഇക്കൊല്ലം ഈ പ്രദേശം ഒരു
കൊടും വരൾച്ചയുടെ പിടിയിലാണ് . കന്നുകാലികൾക്ക് തിന്നാൻ പുല്ലു
പോലും തികയുന്നില്ല .മഴ പ്രതീക്ഷിച്ച് ഉഴുതിട്ട കൃഷിയിടങ്ങളിൽ നിന്ന്
ചിലപ്പോൾ ചുവന്ന പൊടി തൂണു പോലെ ഉയരുന്നത് കാണാം .
20 മിനിറ്റ് കൊണ്ട് ഞങ്ങൾ വിസ്സരുടെ വീട്ടിൽ എത്തി . ഞങ്ങൾ
ഇവിടെ പല പ്രാവശ്യം വന്നിട്ടുണ്ട് .പഴയ വീടാണ് .വിസ്സരും ഭർത്താവും
ഞങ്ങളെ വളരെ സന്തോഷത്തോടെ സ്വീകരിച്ചു .വളരെ ഉയർന്ന സംസ്കാരവും വിനയവും ലാളിത്യവും ഉള്ളവരാണ് വിസ്സർ ദമ്പതികൾ .
ഇവർക്ക് രണ്ടു പേർക്കും 61 വയസ്സാണ് . 35,31 വയസ്സുള്ള രണ്ട് ആണ്‍മക്കൾ ഇവർക്കുണ്ട് . മൂത്ത മകൻ ദൂരസ്ഥലത്ത് 2500 ഹെക്ടർ ഉള്ള ഒരു
ഫാമിനൻറെ manager ആണ് . വിവാഹം കഴിച്ചു രണ്ടു കുട്ടികളുണ്ട് .രണ്ടാമൻ IT കമ്പനിയലാണ് ജോലി . അവിവഹിതാനാണ് .
വിസ്സർ ദമ്പതികൾക്ക് 720 hectre സ്ഥലമാണ് ഉള്ളത് .ഇതിൽ 400 hectre, maize
കൃഷിക്കും ബാക്കി 320 hectre കന്നുകാലികളുടെ മേച്ചിൽ സ്ഥലവുമാണ് .50
കന്നുകാലികള് ഉണ്ട് . ഈ കന്നുകാലികൾ 365 ദിവസവും പറമ്പിലാണ്
കഴിയുന്നത് .പശുക്കളെ കറക്കുന്നില്ല .
വീട്ടു വളപ്പിനു ചുറ്റും വന്മരങ്ങളാണ് . അതു കൊണ്ട് ചൂട് ഒട്ടും
അനുഭവപ്പെട്ടില്ല . ഇവിടത്തുകാർ വീടിനു പുറത്തു പാർട്ടി നടത്താൻ
ഇഷ്ടപ്പെടുന്നു .ഞങ്ങൾ ഒരു വില്ലോ മരത്തിൻറെ ചുവട്ടിൽ
ഇരുമ്പിൻറെ വട്ടകസേരകളിൽ ഇരുന്നു .ഇറച്ചി ചുടാനുള്ള BRAI STAND ൽ
ഉടൻ തന്നെ തീ ഉയർന്നു .
ഞങ്ങളുടെ സ്കൂളിൽ സ്ത്രീകൾക്കാണ് ഭൂരിപക്ഷം .അതുകൊണ്ട്
ഒരു പ്രത്യേക ഗുണമുണ്ട് . പാചകം അവർക്ക് ഒരു കലയും ഹരവുമാണ് .
ആരും പറയാതെ തന്നെ അവർ അത് ഏറ്റെടുത്തു ഭംഗിയായി ചെയ്യും .
വന്നപ്പോൾ തന്നെ അവർ ഐസ് ക്രീം ,ജെല്ലി , CUSTARD മുതലായവ മിക്സ്
ചെയ്ത് എല്ലാവർക്കും കൊടുത്തു .
ഞങ്ങളുടെ പാർടിയിൽ മദ്യം അപ്നാ അപ്നാ ആണ് .എല്ലാവരും
അത് ധാരാളം കരുതിയിട്ടുണ്ടായിരുന്നു . കുടിക്കാത്തവർ ആരുമില്ല .
സ്ഥിരം കുടിക്കുന്നവർ ആണെന്ന് ഇതിന് അർത്ഥമില്ല .
മൂന്നു മണിയോടെ ലഞ്ച് റെഡി .ബീഫ്,ചിക്കൻ , നീണ്ട SAUSAGE , സാലഡുകൾ,എന്നിവയാണ് പ്രധാന വിഭവങ്ങൾ .
ഇവിടെ ഒരു പാർട്ടി എന്നു വെച്ചാൽ കുറഞ്ഞത് ആറു മണിക്കൂർ
എങ്കിലും വേണം .ഭക്ഷണം കഴിഞ്ഞാൽ ഡാൻസിന്റെ സമയമാണ് .സ്ത്രീകളാണ് ഇതിൽ മുന്നിട്ടു നിന്നത് . LAWN ഡാൻസിനു പറ്റിയ
വേദി ഒരുക്കി . Mrs വിസ്സറും ലീലാമ്മയും ഡാൻസിൽ പങ്കു ചേർന്നപ്പോൾ
സ്ത്രീകളുടെ ആധിപത്യം അരക്കിട്ടുറപ്പിച്ചു .
ആഫ്രിക്കൻ ഭാഷകളിലുള്ള ഗാനങ്ങളാണ് അവർ play ചെയ്തത് .
Mrs വിസ്സർ വളരെ നർമബോധമുള്ള ആളാണ് . ഏതു പ്രതിസന്ധി ഘട്ടത്തിലും വളരെ സമചിത്തതയോടും നർമ ബോധത്തോടെയും
പ്രശനങ്ങളെ അവർ നേരിടുന്നു .വംശീയമായ യാതൊരു മതിലും
അവർ പണിതിട്ടില്ല .
നേരം ഇരുട്ടി . ആകാശത്തിൽ വലിയ കൊക്കുകൾ കൂട്ടം കൂട്ടമായി
ഏതോ തടാകതിലെയ്ക്ക് പറക്കുന്നത് കണ്ടു. വൈകീട്ടത്തെ ഭക്ഷണത്തിനു
ധാരാളം വിഭവങ്ങൾ ബാക്കിയുണ്ടായിരുന്നു .അവ പാർസൽ ആക്കി
എടുത്ത് എല്ലാവരും യാത്ര പറഞ്ഞ് പിരിഞ്ഞു .
No comments:
Post a Comment