3 ഫെബ്രുവരി 2014
ഇവിടത്തെ പെരുപെരുമാഴക്കാലം നാലാം ദിവസത്തിലേയ്ക്ക് കടന്നിരിക്കുന്നു . പൊരിഞ്ഞ തെരുവു യുദ്ധം നടക്കുന്ന നഗരങ്ങളിൽ
ദുരിതാശ്വാസം എത്തിക്കുന്നതിനു വേണ്ടി റെഡ് ക്രോസ്സിനു ഒന്നുരണ്ടു
മണിക്കൂർ ഇടവേള അനുവദിക്കാറുണ്ട് . അതുപോലെ പെരുമഴയുടെ
ഈ യുദ്ധത്തിൽ സൂര്യപ്രകാശത്തിന്റെ ചില ഇടവേളകൾ ലഭിക്കാറുണ്ട് .ഈ യുദ്ധം കുറെ നീണ്ടു നിൽക്കുന്ന ലക്ഷണമാണ് . ഇവിടെ നദികൾ
ഇല്ലായെന്നു ഞാൻ പറഞ്ഞത് തിരുത്തേണ്ടി വന്നിരിക്കുന്നു .ചില റോഡുകൾ തോടുകളായി മാറിയിരിക്കുന്നു . 2004 ൽ ഞങ്ങൾ ഇവിടെ
താമസമാക്കിയതിനു ശേഷം ഇത്ര വലിയ മഴ കണ്ടിട്ടില്ല .സംവിധായകൻ
കമൽ
ഈ മഴ കണ്ടിരുന്നെങ്കിൽ ' പെരുപെരുമഴക്കാലം ' എന്നൊരു സിനിമ
എടുത്തേനെ .
സ്കൂളിൽ എത്താൻ സാധിക്കുമോയെന്ന് ആശങ്ക ഉണ്ടായിരുന്നു . റോഡിൻറെ ഇരുവശത്തും വെള്ളം നിറഞ്ഞ് ഒഴുകുകയാണ് . ഒരു
സ്ഥലത്ത് റോഡിനു കുറുകെ ഇരുപതടിയോളം വീ തിയിൽ വെള്ളം
ഒഴുകുകയാണ് . ഈ വെള്ളമെല്ലാം ബർബെർസ്പൻ
തടാകത്തിലേയ്ക്കാന് ഒഴുകുന്നത് . തടാകത്തിലെ മീനുകൾ ഒഴുക്കിനെതിരെ വരാറുണ്ട് . നാട്ടുകാർക്ക് ചുളുവിൽ മീൻപിടിക്കാനുള്ള
അവസരം ലഭിക്കുന്നു .
വളരെ കഷ്ടപ്പെട്ട് സ്കൂളിൽ എത്തി . വഴിയരികിൽ ചില പഴയ
കാറുകൾ breakdown ആയി കിടക്കുന്നത് കണ്ടു .
ഞങ്ങളുടെ വീടിൻറെ പരിസരങ്ങൾ വെള്ളം കൊണ്ട് നിറഞ്ഞിരിക്കുന്നു .
തോട്ടക്കാരൻ പോളിന് പണിയില്ല . സാധാരണ വീടിനു പുറത്തു
കഴിയുന്ന അപ്പുവിന് മഴ പ്രമാണിച്ച് വീട്ടിൽ ഒരു ഇടം കൊടുത്തിരിക്കുകയാണ് .
ചുട്ടുപൊള്ളുന്ന വേനലിൽ കൂട്ടായി വരുന്ന ബിയർനോട് വിട പറയാൻ
സമയമായി . ഇനി വാരാന്ത്യങ്ങളിൽ വിസ്കിയോ ബ്രാണ്ടിയോ ആകാം
കൂട്ടിന് . കൂട്ടാൻ ബീഫ് ഫ്രൈയും ഉണ്ടെങ്കിൽ കുശാൽ . എന്നാൽ സംസാരിച്ചിരുന്ന് കുടിക്കാൻ പറ്റിയ കമ്പനിയില്ല എന്നൊരു പ്രശ്നമുണ്ട് .
ദെലരെയ്വില്ലിലെ ബീഫ് ലോകത്തിലെ ഏതൊരു ബീഫിനോടും കിട പിടിക്കുന്നതാണ് .
കേരളവും ദക്ഷിണാഫ്രിക്കയും പല കാര്യങ്ങളിൽ സാമ്യമുള്ളവയാണ്
എങ്കിലും ചില കാര്യങ്ങളിൽ ഇവിടെ ജനങ്ങൾക്ക് ബുദ്ധിമുട്ട് കുറവുണ്ട് . പാചകവാതകം യാതൊരു കാർഡും ഇല്ലാതെ എത്ര കുറ്റി വേണമെങ്കിലും കിട്ടും . ഗുണമേന്മയുള്ള മദ്യം ക്യൂ നിൽക്കാതെ കിട്ടും .
ഭക്ഷണസാധനങ്ങളും ഗുണമേന്മയുള്ളത് കിട്ടും.പ്രത്യേകിച്ച് meat .
എൻറെ വീടിനു മുമ്പിൽ പറക്കാൻ വേണ്ടി കാത്തിരുന്ന സീത ,ഗീത
എന്ന അരിപ്പ്രാവുകളെ ഇന്നലെ കണ്ടില്ല . അവർ പറന്നു പറന്ന്
എങ്ങോട്ടെങ്കിലും പോയെന്നു കരുതി . ഹാവൂ ,ആശ്വാസമായി ! അപ്പുവിൻറെ കണ്ണിൽപ്പെടാതെ ആ കുരുന്നുകൾ രക്ഷപ്പെട്ട് പോയല്ലോ .
പക്ഷെ ഇന്ന് വൈകുന്നേരം നോക്കുമ്പോൾ അത്ഭുതപ്പെട്ടുപോയി .മഴയുടെ തണുപ്പും നനവും സഹിക്കവയ്യാതെ സീത ജന്നലിനടുത്ത് ഇരിക്കുന്നു .
ഞാൻ അടുത്ത് ചെന്ന് നോക്കി . ഭയമുണ്ട് ,പക്ഷെ മരത്തിലേയ്ക്കു മടങ്ങാൻ അതിന് മടിയാണ് . ഗീത മരത്തിൽ ഇരിപ്പുണ്ട് . ഏതാനും
നിമിഷങ്ങൾ കഴിഞ്ഞ് സീത നിലത്തിറങ്ങി . അമ്മപ്രാവ് കൊടുത്ത ഒരു
maize കൊത്തി തിന്നാൻ ഒരു വിഫല ശ്രമം നടത്തി. അമ്മ വായിൽ വെച്ചു
കൊടുത്തത് ഉന്നം തെറ്റി നിലത്തു വീണതായിരിക്കാം. maize കൊത്തി
വിഴുങ്ങാനുള്ള എല്ലാ ശ്രമങ്ങളും വിഫലമായി . ഞാൻ കുറെ അരി
എടുത്ത് അവിടെയെല്ലാം വിതറി . അൽപ്പം മാറി നിന്ന് നോക്കി . ഗീതയും
മരത്തിൽ നിന്ന് ഇറങ്ങി വന്നു . രണ്ടുപേരും ചേർന്ന് അരി കൊത്തി
തിന്നു .
ഈ പെരുമഴയത്ത് പിന്ചോമനകളെ തനിച്ചാക്കിയിട്ട് അമ്മപ്രാവ്
എവിടെ പോയി ? ഈ മഴയത്തെങ്കിലും ഇവരെ ചിറകിന്റെ കീഴിൽ
വെച്ച് അല്പ്പം ചൂട് കൊടുത്തു കൂടെ ?
ഇവിടെ കഴിഞ്ഞ ആഴ്ച ഒരു ദുരന്തം സംഭവിച്ചു . വേറൊരു പ്രോവിന്സിൽ ആണ് . കുട്ടികളെ കാറിൽ ഇരുത്തിയിട്ട് മാതാപിതാക്കൾ
കുറെ നേരത്തേക്ക് എവിടെയോ പോയി . കാർ താനേ ലോക്ക് ആയി .ഒരു
കുട്ടി ശ്വാസം മുട്ടി മരിച്ചു . മറ്റുള്ളവർ കഷ്ടിച്ച് രക്ഷപ്പെട്ടു .
മനുഷ്യരായാലും പക്ഷികളായാലും അവരുടെ കുഞ്ഞുങ്ങളെ വേണ്ട
വിധം സംരക്ഷിച്ചാൽ വളരെ നല്ല കാര്യമാണ് .

No comments:
Post a Comment