24 ഫെബ്രുവരി 2014
ഇന്ത്യയും ,അല്ല കേരളവും ദക്ഷിണാഫ്രിക്കയും ഒരമ്മ പെറ്റ മക്കളാണെന്ന്
പല പ്രാവശ്യം ഞാൻ എഴുതി .പക്ഷേ ആവർത്തന വിരസത എനിക്ക്
അനുഭവപ്പെടുന്നില്ല .കാരണം ഇത് അനന്തമായി കിടക്കുന്ന ഒരു താരതമ്യമാണ് .
KSRTC യിൽ managementൽ യോഗ്യതയുള്ളവർ ,അതായത് ഉയർന്ന വിദ്യാഭ്യാസമുള്ളവർ തീരെയില്ല എന്ന് കേട്ടു . ഇവിടെയും സ്ഥിതി
അത് തന്നെ. പാർട്ടി ബന്ധമുണ്ടായാൽ മതി ആർക്കും എത്ര ഉയർന്ന
സ്ഥാനവും കിട്ടും .പെണ്ണായാൽ കൂടുതൽ പരിഗണയുണ്ട് .
ഈ രാജ്യത്ത് പോലീസ് കമ്മിഷണർ സ്ഥാനം പാർട്ടിക്കാർക്ക് നീക്കി
വെച്ചിട്ടുള്ളതാണ് .ഒരു സുപ്രഭാതത്തിൽ പി .സി .ജോർജ് പോലീസ്
വേഷമണിഞ്ഞ് ,സ്റ്റേറ്റ്ന്റെ പോലീസ് തലവനായി പ്രത്യക്ഷപ്പെട്ടാൽ
ജനങ്ങൾക്ക് എന്തു തോന്നും ? ഏതായാലും അദ്ദേഹത്തിന് ഭരണ
കാര്യങ്ങളുമായി അടുത്ത് പരിചയമുണ്ട് .ഇവിടെ കമ്മിഷണർ ,പോലീസ്
കാര്യങ്ങളിൽ യാതൊരു മുൻ പരിചയവുമില്ലാത്ത ഒരു സ്ത്രീയാണ് .
ഇവിടത്തെ ദേശീയ TV ചാനലിൻറെ CEO യെ പ്പറ്റി ഒരു ആക്ഷേപം
ഉയർന്നിട്ടുണ്ട് . അദ്ദേഹം SSLC പാസ്സാകാത്ത ആളാണ് .കോടി ക്കണക്കിന്
ശമ്പളം പറ്റുന്ന അദ്ദേഹവും സഹപ്രവർത്തകരും കയ്യിട്ടുവാരി ദേശീയ
ചാനലിനെ അവർ കുട്ടിച്ചോർ ആക്കിയിട്ടുണ്ട് . ഒരിക്കൽ ഈ ചാനലിനെ
പ്പറ്റി ഒരു കാർടൂണ്‍ വന്നു . ഉറക്കമില്ലായ്മ കൊണ്ട് ബുദ്ധിമുട്ടുന്ന
കുറേ രോഗികളെ ഒരു മുറിയിൽ കിടത്തിയിരിക്കുന്നു . ഡോക്ടർ
ദേശീയ ചാനൽ on ചെയ്തു കൊടുക്കുന്നു .
ഈ രണ്ടു രാജ്യങ്ങൾക്കും ഒരേ നക്ഷത്ര ഫലമാണ് . ഇവിടെ മെയ് 7 ന്
തെരഞ്ഞെടുപ്പാണ് . ഇവിടെ ഫലം ഉറപ്പാണ് . ANC മഹാ
ഭൂരിപക്ഷത്തോടെ ജയിച്ചു വരും . ഇപ്പോഴത്തെ പ്രസിഡന്റ് ജേക്കബ്
സുമാ 5 വർഷത്തേയ്ക്ക് വീണ്ടും ഭരിക്കും . അഴിമതി നദിയിൽ ജ്ഞാന സ്നാനം ചെയ്ത ആളാണ് സുമാ.പുസ്തകങ്ങൾ ഒന്നും വായിക്കാത്ത
ആളാണ് .പക്ഷേ ഭൂരിപക്ഷം ജനങ്ങൾക്കും പ്രിയങ്കരനാണ് .
കേരളത്തിൽ സീറ്റ് വിഭജന ചർച്ചകളും തർക്കങ്ങളും കൊടുമ്പിരി കൊള്ളുകയാണ് . സീറ്റു കളെ പ്പറ്റിയുള്ള അവകാശ വാദങ്ങൾ കേട്ടാൽ
ആരും ചിരിച്ചു പോകും .നമ്മൾ നാട്ടിൽ പോകാൻ പണ്ടേ എയർ
ടിക്കറ്റ് വാങ്ങി ,confirm ചെയത് ,luggage കേറ്റി വിട്ട് , ബോർഡ് ചെയ്യാൻ
നിൽക്കുന്നതു പോലെയാണ് പല പാർട്ടികളും നിലയുറപ്പിച്ചിരിക്കുന്നത് .
ഇന്ത്യയിൽ തെരഞ്ഞെടുപ്പിൽ യാതൊരു തരംഗവും ഇല്ല .ഉണ്ടാകാൻ
പോകുന്നുമില്ല . rally കൾക്ക് ജനങ്ങൾ തടിച്ചു കൂടിയേക്കാം .പക്ഷേ
അവർ ആർക്ക് വോട്ടു ചെയ്യുമെന്ന് പ്രവചിക്കാനാവില്ല. അതു
കൊണ്ടാണ് ഒരു പാർട്ടിയും അധികം വീര വാദങ്ങൾ മുഴക്കാത്തത് .ചെളി വാരി എറിയൽ കുറവാണ് . കാരണം തെരഞ്ഞെടുപ്പു കഴിഞ്ഞും
പുതിയ കൂട്ടുകെട്ടുകൾ ഉണ്ടാകും . ഇപ്പോൾ ആരേയും പിണക്കാതിരിക്കുന്നതാണ് നല്ലത് .
കേരളത്തിൽ ആര് ജയിച്ചാലും ഒരു റബ്ബറും (ഇപ്പോൾ റബ്ബറിന് ആണല്ലോ
വിലക്കുറവ് ) സംഭവിക്കാൻ പോകുന്നില്ല . കേരളത്തിൻറെ ആവശ്യങ്ങൾക്ക് റബ്ബർ വിലയാണ് കേന്ദ്രം ഭരിക്കുന്നവർ കൽപ്പിക്കുന്നത് .
UDF / LDF 20 സീറ്റും തൂത്ത് വാരിയാലും ആഘോഷിക്കാൻ ഒന്നുമില്ല .കാരണം ഹിന്ദി ബെൽറ്റ്‌ലെ ഫലമാണ് രാജ്യത്തിൻറെ ഭാവി നിർണ്ണയിക്കുന്നത് .
'തെരഞ്ഞെടുപ്പിനു ശേഷം '' തൂക്ക് parliament '' ഉണ്ടായേക്കാം .അപ്പോൾ
കുതിര ക്കച്ചവടത്തിനുള്ള സാധ്യതയേറും . ആര് ഭരിച്ചാലും ശുദ്ധജലം ,ശുദ്ധവായു ,ഗ്യാസ് മുതലായവയുടെ ദൌർലഭ്യം തുടരും .അഴിമതിയും
തുടരും .എന്തായാലും തെരഞ്ഞെടുപ്പ് ഒരു ഉത്സവമാണ് .എല്ലാവരും
അത് ഇഷ്ടപ്പെടുന്നു .
* * * * * * *

No comments:
Post a Comment