Sunday, 17 April 2016

ക്ലിഫ്ഫ് ഹൌസിലെ കാമകേളികൾ ( COMEDY ) PART -1

2016   മെയ്‌    14

CHARACTERS

1 .  ASIANET    NEWS   EDITOR

2 .  LDF    REP

3 .   ഉമ്മൻ   ചാണ്ടി    (dupe )

4       സരിത            (  dupe )

                                                രംഗം   1

ASIANET   ചാനൽ    ന്യൂസ്‌   എഡിറ്ററുടെ    മുറി .   ന്യൂസ്‌  എഡിറ്ററും
LDF   പ്രതിനിധിയും    ഒരു   CD  കണ്ടുകൊണ്ടിരിക്കുന്നു . CD തീരുമ്പോൾ
LDF  REP.  വളരെ   excited   ആയി    എഴുനേറ്റ്    ന്യൂസ്‌   എഡിറ്ററെ   കെട്ടിപ്പിടിക്കുന്നു . ഹസ്തദാനം   ചെയ്യുന്നു .

                         എഡിറ്റർ

എങ്ങനെയുണ്ട്    സാധനം ?

                              REP .

ഹോ ,ഹോ ,കലക്കി !  ഉഗ്രം   ഉജ്ജ്വലം   എന്നല്ലാതെ   എന്ത്   പറയാൻ ?
പ്രണാമം   സാറെ   പ്രണാമം . ഇത്   അമേരിക്കക്കാരുടെ    മെഗാ TON  ബോംമ്പ്
പോലെ    കേരളത്തിന്‌   മുകളിൽ   പൊട്ടും . ആ  പൊട്ടലിൽ   UDF  തവിടു പൊടിയാകും . അങ്ങനെ   ഞങ്ങൾ   തിരഞ്ഞെടുപ്പ്    തൂത്തുവാരും !നന്ദി
സാറെ , നന്ദി . ഇതിന് മുമ്പ്    ഇറക്കിയ  CD കൾ   ചീറ്റി പോയെങ്കിലും
ഇത്    ചീറ്റുകയില്ല  . തിരഞ്ഞെടുപ്പു ദിവസം    രാവിലെ മുതൽ   ഇത്  Breaking News   ആയി   തുടർച്ചയായി    കാച്ചണം .



                                 എഡിറ്റർ

അങ്ങനെയല്ല . തെരഞ്ഞെടുപ്പു ദിവസം   കൊള്ളില്ല .  ജനങ്ങൾ   അന്ന്
വോട്ട്   ചെയ്യാൻ     busy   ആയിരിക്കും .  അവർ   TVയിൽ   ശ്രദ്ധിക്കുകയില്ല .
നാളെയാണ്    നല്ല   ദിവസം .   നാളെ   അതിരാവിലെ മുതൽ   ഈ  CD
BREAKING   NEWS   ആയി   വെച്ച്   കാച്ചിയേക്കാം . ഉമ്മൻ   ചാണ്ടി  ഒരു
ആഭാസനും    fraudഉം    ആണെന്ന്    ജനം    തിരിച്ചറിയും . CD ,fake  ആണെന്ന്
വാദിക്കാൻ പോലും     അവർക്ക്   സമയം   കിട്ടുകയില്ല . നിങ്ങൾക്ക്
ദശ ലക്ഷക്കണക്കിന്   വോട്ട്    കൂടുതൽ   കിട്ടും .  ( CD   ഉയർത്തി പിടിക്കുന്നു )   ഇതിലാണ്    നിങ്ങളുടെ   വിജയ രഹസ്യം .


                               REP .

വളരെ   നന്ദി   സാറെ . ഞങ്ങളുടെ   സർക്കാർ   വന്നാൽ   സാറിന്  നല്ല
ഒരു    തസ്തിക   സൃഷ്ട്ടിച്ച്    തരാം .

                         എഡിറ്റർ

അതൊക്കെ    പിന്നെ .  agree ചെയ്ത    കാശ്    കൊണ്ടുവന്നിട്ടുണ്ടോ ?

                           REP

ഉണ്ട് .  ഉറപ്പിച്ച    ഒരു   കോടി    കൊണ്ടുവന്നിട്ടുണ്ട് . ( ഒരു
വലിയ    suitcase   കൊടുക്കുന്നു .  എഡിറ്റർ   അത്  തുറന്ന്   നോട്ട് കെട്ടുകൾ
പരിശോധിക്കുന്നു .എഡിറ്റർ   നോട്ടുകെട്ടുകൾ   മണത്തു നോക്കുന്നു )


                    എഡിറ്റർ

കൊള്ളാം . നല്ല   നോട്ടുകൾ . പുത്തന്റെ   മണം    മാറിയിട്ടില്ല .

                     Rep

എന്നാൽ    ഞാൻ   ഇറങ്ങട്ടെ . അപ്പോൾ    നാളെ   അതിരാവിലെ
BREAKING   NEWS  കാച്ചുമല്ലോ ?

                എഡിറ്റർ

നാളെ    രാവിലെ   മുതൽ   ഇത്   തുടർച്ചയായി   കാച്ചും . വൈകീട്ട്  ചൂടുപിടിച്ച  ചർച്ച . ക്ലിഫ്ഫ്   ഹൗസിലെ   കിടപ്പറ രംഗങ്ങൾ   തുരുതുരാ
വന്നു കൊണ്ടിരിക്കും . NONSTOP  BROADCAST !  സമാധാനമായി   പോകൂ .

                   REP

വളരെ   നന്ദി .          (  പോകുന്നു )

                     CURTAIN

  രംഗം 2 .   മെയ്‌   15 .  സമയം    രാവിലെ    അഞ്ചുമണി .  ASIANET   NEWS CHANNEL      തെളിഞ്ഞുവരുന്നു .  BREAKING   NEWS   എന്ന്
വലിയ    അക്ഷരങ്ങൾ     തെളിഞ്ഞു  വരുന്നു . NEWS   READER
പ്രത്യക്ഷപ്പെടുന്നു .


              NEWS    READER

എല്ലാവർക്കും   ഒരു    നല്ല   ദിവസം   ആശംസിക്കുന്നു . ഇന്ന്   കേരളം
കണ്ണ് തുറക്കുന്നത്    മുമ്പൊരിക്കലും   അനുഭവിക്കാത്ത   ഞെട്ടലോടെയാണ് ,
അമർഷത്തോടെയാണ് ,നിരാശയോടെയാണ് . കഴിഞ്ഞ  അഞ്ചുകൊല്ലം
കേരളത്തിലെ    അഴിമതി ഭരണത്തിന്    ചുക്കാൻ   പിടിച്ച   ഉമ്മൻ  ചാണ്ടിയുടെ    തനിനിറം   മറനീക്കി  പുറത്തുവരുന്ന    പച്ചയായ   ദൃശ്യങ്ങൾ
ഏഷ്യാനെറ്റ്‌ ന്    കിട്ടിയിരിക്കുന്നു . ഉമ്മൻ   ചാണ്ടി   ഒരു   FRAUD ഉം   ആഭാസനും   പെണ്ണുപിടിയനും    ആണെന്ന്   തെളിയിക്കുന്ന   ദൃശ്യങ്ങളാണ്
നിങ്ങൾ    കാണാൻ    പോകുന്ന   CD യിൽ   ഉള്ളത് .


സ്‌ക്രീനിൽ       ദൃശ്യങ്ങൾ    മാറിമറിയുന്നു . ഉമ്മൻ   ചാണ്ടിയുടെയും
സരിതയുടെയും     ഫോട്ടോകൾ   കറങ്ങി   തിരിയുന്നു . കലങ്ങി  തെളിയുന്നു .അവസാനം     ക്ലിഫ്ഫ്    ഹൗസിലെ    ഒരു   വലിയ   bedroom    പ്രത്യക്ഷപ്പെടുന്നു .


                                       CURTAIN

        (  തുടരും )









No comments:

Post a Comment