2016 മാർച്ച് 18 ആം തീയതി . അന്ന് ഞങ്ങളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു ദിവസമായിരുന്നു . ദക്ഷിണാഫ്രിക്കയിൽ ഒന്നാമത്തെ സ്കൂൾ term അവസാനിച്ച് ഈസ്റ്റെർ Vacation ന് വേണ്ടി അടയ്ക്കുന്ന ദിവസമായിരുന്നു അത് . എൻറെ ഭാര്യ ലീലാമ്മ Bakolobeng Secondary സ്കൂൾ
പ്രിൻസിപ്പൽ ചുമതലയിൽ നിന്ന് രാജി വെച്ച് പിരിയുന്ന ദിവസമായിരുന്നു .ഞാൻ 2014 ഏപ്രിലിൽ അതേ സ്കൂളിൽ നിന്ന്
റിട്ടയർ ചെയ്തതാണ് . എങ്കിലും ആ school മായിട്ടുള്ള ബന്ധം അവസാനിച്ചില്ല . ലീലാമ്മയുടെ കൂടെ സ്കൂളിൽ എന്നും പോവുകയും
ചില ചെറിയ സഹായങ്ങൾ ചെയ്യുകയും ചെയ്തിരുന്നു .
1988 ലാണ് ഗ്രാമ പ്രദേശത്തുള്ള ആ സ്കൂളിൽ join ചെയ്തത് .അന്ന് apartheid
കാലമായിരുന്നു .1994 ൽ apartheid അവസാനിച്ചു . ദക്ഷിണാഫ്രിക്ക ഒരു
ജനാധിപത്യ രാജ്യമായി . നാടകീയമായ അനേകം മാറ്റങ്ങൾ സംഭവിച്ചു .
വളരെ നല്ല കാര്യങ്ങൾ നടപ്പിലായി . എന്നാൽ ഒട്ടേറെ നല്ല കാര്യങ്ങൾ
പൂർത്തിയാകാതെ ബാക്കി കിടക്കുന്നു .
personal ആയിട്ട് പറയുകയാണെങ്കിൽ വളരെ സംതൃപ്തിയോടെയാണ്
ഞങ്ങൾ ആ സ്കൂളിനോട് വിട പറയുന്നത് . വളരെയേറെ പാവപ്പെട്ടവരുടെ
കുട്ടികൾ ആ സ്കൂളിൽ പഠിച്ച് പാസ്സായി ഉന്നത വിദ്യാഭ്യാസം നേടി ഉന്നത സ്ഥാനങ്ങൾ അലങ്കരിക്കുന്നുണ്ട് . ഞങ്ങൾ പഠിപ്പിച്ച ഒരു യുവതി അവൾ
പുതുതായി വാങ്ങിയ Range Rover ൻറെ ഫോട്ടോ facebook ല് പോസ്റ്റ് ചെയ്തിരിക്കുന്നത് കണ്ടു .ഒരു കമ്പനിയുടെ CEO ആണ് .ആ കുട്ടിയെ
പ്രസംഗം പരിശീലിപ്പിച്ചതാണ് . അങ്ങനെ ധാരാളം പൂർവ്വ വിദ്യാർത്ഥികൾ
ഉണ്ട് . എവിടെ വെച്ച് കണ്ടാലും അവർ വളരെ സ്നേഹവും ബഹുമാനവും
നന്ദിയും പ്രകടിപ്പിക്കാറുണ്ട് . യാതൊരു തലക്കനവും ഇല്ല .
ഞങ്ങൾ താമസിക്കുന്ന Delareyville ടൌൺല് നിന്ന് 35 കിലോമീറ്റർ അകലെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്ന ഗ്രാമം . രാവിലെ സ്കൂളിലേയ്ക്ക്
യാത്ര വളരെ രസകരമായിരുന്നു . 21 kms ടാർ റോഡും 14 kms ടാറിടാത്ത
പരുപരുത്ത റോഡും ആണ് . രാവിലെ 6.45 നാണ് പുറപ്പെടുന്നത് .
പൊതുവെ ജനവാസം കുറവായ ഈ പ്രദേശത്ത് ട്രാഫിക് തടസ്സങ്ങൾ
ഒട്ടുമില്ല .കുന്നുകൾ ഇല്ലാത്ത നിരപ്പായ ഭൂമിയാണ് .അതിനാൽ റോഡുകൾ
വളവും തിരിവും അധികം ഇല്ലാതെ നീണ്ടു നിവർന്ന് കിടക്കുന്നു .120,140 ൽ
അടിച്ചുവിട്ട് പോകാൻ ഒരു തടസ്സവും ഇല്ല .
35 kms ദൂരം 30 -35 മിനിറ്റ് കൊണ്ട് cover ചെയ്യും . മൂന്ന് ഘട്ടങ്ങൾ ആയിട്ടാണ്
യാത്ര .ആദ്യത്തെ 14 kms ഒന്നാന്തരം ദേശീയ റോഡ് (N 14 ) ആണ് .അത്
പിന്നിട്ട് ഇടതു വശത്തുള്ള 7 kms ടാർ റോഡ് , Lake Barberspan എന്ന തടാകത്തിന്റെയും പക്ഷി സങ്കെതതിന്റെയും കമ്പിവേലിക്ക്
സമാന്തരമായിട്ടാണ് പോകുന്നത് . ഏകദേശം 80 sq .kms ൽ പരന്നുകിടക്കുന്നതാണ് തടാകവും അതിന് ചുറ്റുമുള്ള പുൽമേടുകളും കുറ്റിക്കാടുകളും . തടാകത്തിന് അല്പം മുകളിലായി സൂര്യൻ ഉദിച്ചുയരുന്നത് മനോഹരമായ ഒരു കാഴ്ചയാണ് . ഈ പ്രദേശത്ത് ഒരിക്കലും പണിമുടക്കാത്ത സൂര്യനാണ് . cloudy അല്ല എന്നർത്ഥം . അനേകം അപൂർവ്വ
പക്ഷികൾ തടാകത്തെ ചുറ്റിപ്പറ്റി ജീവിക്കുന്നു . അതിനാൽ ചില പക്ഷികൾ അതിർത്തികൾ കടന്ന് വരാറുണ്ട് . ഓരോ സീസൺലും
ചില പക്ഷികൾ പ്രത്യക്ഷപ്പെടുന്നു .പിന്നെ എങ്ങോട്ടോ പോകുന്നു .
ജനുവരിയിൽ ഇരട്ടവാലൻ പക്ഷികൾ ധാരാളം ഉണ്ടായിരുന്നു .ഇപ്പോൾ
അവയെ കാണാനില്ല . വേലിക്കുള്ളിൽ ഏകദേശം 500 metre അകലെ
ഒട്ടകപ്പക്ഷികൾ നടക്കുന്നത് കാണാം . അതിനും അപ്പുറത്ത് മാനുകളും
ഉണ്ട് . മനുഷ്യരിൽ നിന്നും അകലം പാലിക്കാൻ എല്ലാവരും ശ്രദ്ധിക്കുന്നു .
35 kms ന് ഇടയ്ക്ക് റോഡ്‌നോട് ചേർന്ന് ഒരു വീട് മാത്രമാണ് ഉള്ളത് .
പണ്ട് അവിടെ ഒരു ഇന്ത്യൻ കുടുംബം താമസിച്ച് പലചരക്കു കട
നടത്തിയിരുന്നു . ഇപ്പോൾ അവിടം പൊട്ടിപ്പൊളിഞ്ഞു ,ആരോ താമസിക്കുന്നുണ്ട് .വേറെ ചില വീടുകൾ റോഡിൽ നിന്ന് ഉള്ളിലോട്ട്
ഉണ്ട് . വളരെ അകലെയായി . കൃഷിക്കാരുടെതാണ് .ആയിരക്കണക്കിന്
ഏക്കർ ഭൂമിയുള്ളവർ വലിയ ധനികർ ഒന്നുമല്ല . 365 ദിവസവും കഠിനമായി പണിയെടുത്താലും ലാഭം കിട്ടുമെന്ന് ഉറപ്പില്ല .
Delareyville വിട്ടാൽ റോഡ് ന് ഇരുവശത്തും ഈ മാസം സൂര്യകാന്തിപ്പൂക്കളുടെ ഒരു മഞ്ഞ മഹാസമുദ്രം കാണാം . മനോഹരമായ കാഴ്ചയാണ് . ഇക്കൊല്ലവും ആ സമുദ്രം ഉണ്ട് . കൃഷിക്കാരുടെ കണ്ണീർക്കടൽ
എന്ന് വിശേഷിപ്പിക്കാം . കഠിനമായ വരൾച്ചയുടെ പിടിയിൽ അമർന്ന്
സൂര്യകാന്തി പൂക്കൾ അകാലത്തിൽ കരിഞ്ഞു തുടങ്ങിയിരിക്കുന്നു .മഴ
ചതിച്ചു .
മുയൽ ,കീരി ,അണ്ണാൻ , കുറുക്കൻ , കാട്ടുപന്നി ,ആമ മുതലായവയെ ചിലപ്പോൾ റോഡരികിൽ കാണാം .കൂട്ടം തെറ്റിയ മാൻ കുഞ്ഞിനേയും
ചിലപ്പോൾ കണ്ടിട്ടുണ്ട് . ഈയിടെ കമ്പിവേലിക്ക് പുറത്തുചാടിയ
ഒരു കാട്ടുപന്നി പരിഭ്രാന്തനായി വേലിയിൽ ഒരു ദ്വാരം തപ്പി,കാറിന്
സമാന്തരമായി ഓടുന്നത് കണ്ടു . ഒരു മിനിട്ടോളം ഓടിയപ്പോൾ അവന്
ഒരു ദ്വാരം കിട്ടി .
കൂടുതൽ സ്ഥലം കന്നുകാലികളെ വളർത്താനാണ് ഉപയോഗിക്കുന്നത് .
എവിടെ നോക്കിയാലും കന്നുകാലികൾ മേഞ്ഞു നടക്കുന്നത് കാണാം .
ഇറച്ചിക്കു വേണ്ടി വളർത്തുന്നവയാണ് . മഴയത്തും വെയിലത്തും
രാത്രിയിലും അവ പുൽമേടുകളിൽ ആണ് ജീവിക്കുന്നത് . ഈ സീസൺല
അവയ്ക്ക് കൂട്ടായി വെള്ള കൊക്കുകൾ നൂറുകണക്കിന് ഉണ്ട് .മെയ് മാസമായാൽ അവർ സ്ഥലം വിടും . (തുടരും )
No comments:
Post a Comment