Tuesday, 24 December 2013

വർഷാവസാന യാത്രകൾ

വർഷാവസാനയാത്രകൾ 
22  ഡിസംബർ   2013 

വിദേശ യാത്രയ്ക്ക്  ആണെങ്കിലും  രാജ്യത്തിനുള്ളിൽ  ഏതാനും  ദിവസത്തെ 
യാത്രയാണെങ്കിലും  എല്ലാം  വേണ്ടപോലെ  തയ്യാറാക്കി  വീട്  പൂട്ടി  ഇറങ്ങുക 
എന്നത്  എന്നെ  സംബന്ധിച്ചിടത്തോളം  വളരെ  ബുദ്ധിമുട്ടുള്ള  കാര്യമാണ് .പലവിധ  ആശങ്കകളും  ഉണ്ട്. വീടിൻറെ  സുരക്ഷിതത്വം ,കഠിനമായ  ചൂടിൽ 
ചെടികൾക്ക്  നിത്യവും  വെള്ളം  ഒഴിച്ചില്ലെങ്കിൽ  ചെടികൾ  കരിഞ്ഞു  പോകും ,പൂച്ചയ്ക്കുള്ള  ഭകഷണം  മുതലായ  ആശങ്കകൾ .എല്ലാ  കൊല്ലവും 
ഡിസംബറിൽ  നാട്ടിൽ  പോകുമ്പോൾ  ഈ  ആശങ്കകൾ  ഉണ്ട് .സഹായികളായ 
പോളിനെയും  മർഗരെറ്റിനെയും  വീടിൻറെ  പരിസരങ്ങൾ  എല്പിച്ചിട്ടാണ് 
ഞങ്ങൾ   പോകാറുള്ളത്. നല്ല  മഴ  പെയ്തു  പയറും  വെണ്ടയും  തക്കാളിയും 
എല്ലാം  സമൃദ്ധമായി  ഉണ്ടായി  തുടങ്ങുന്ന  സമയമാണ്. ആവശ്യമുള്ളത്  പറിച്ചെടുത്ത് കൊള്ളാൻ   സഹായികൾക്ക്  അനുവാദം  കൊടുത്തിട്ടുണ്ട്‌ .
എന്നും  ഹാജരാകാൻ  ഒരു  പ്രചോദനം . ധാരാളം  പീച്ചുകളും  പഴുത്തു 
നിൽപ്പുണ്ട് .

ഞങ്ങളുടെ  പൂച്ച ,അപ്പു , കടുത്ത  ശാട്ട്യക്കാരനും   അഭിമാനിയുമാണ് .സാധാരണ  പൂച്ചകൾ  കഴിക്കുന്ന  catfood  അവൻ  കഴിക്കുകയില്ല .ചിലത് 
ഒത്തു വന്നാൽ   കഴിക്കും .നൂറു ശതമാനം  ശുദ്ധമായ  പാലെ  അവൻ  കുടിക്കൂ .
ഫാറ്റ് ഫ്രീ  ഒന്നും  അവൻ  തൊടുകയില്ല . ഇവനെ  കേരളത്തിൽ  കൊണ്ടുപോയാൽ   നല്ല  ഒരു  ജോലിയ്ക്ക്  സാധ്യതയുണ്ട് .പാലിൽ  വെള്ളം 
ചേർക്കുന്നവരെ  കയ്യോടെ  പിടി  കൂടാൻ  ഇവനെ  ഏർപ്പെടുത്തിയാൽ  മതി .
ഇവന്  പാലിനുള്ള  പണം  ഞാൻ  പോളിനെ  ഏൽപ്പി ച്ചിട്ടുണ്ട്.എന്നാൽ 
പാലിനുള്ള   പണം    കള്ളിന്  ചെലവാകുമോയെന്നാണ്  സംശയം .അതു കൊണ്ട്  വളരെ  കുറച്ച്  പൈസയെ  കൊടുത്തിട്ടുള്ളൂ.

ദക്ഷിണാഫ്രിക്കയിലെ   നാലാമത്തെ   വലിയ  പട്ടണമായ   പോർട്ട്‌  എലിസബത്ത്  ആണ്  ഞങ്ങളുടെ  ലക്‌ഷ്യം .ഏതാണ്ട്  1000 kms  ദൂരമുണ്ട് .
ലീലാമ്മയുടെ   സഹോദരൻ  ബോബൻ  അവിടെ  universityയിൽ  Archetecture 
Departmentൻറെ   തലവനാണ് .

രാവിലെ  9  മണിക്ക്  ഞങ്ങൾ   പുറപ്പെട്ടു .രണ്ടു  കാറുകളിൽ .Dr സൂസിയുടെ 
മൂത്ത മകൻ  എമിൽ  ഒരു  Mecedes   വാടകയെക്കെടുത്താണ്   ഇവിടെയെത്തിയത് .എൻറെ  പുതിയ  ടോയോടയുമുണ്ട് .ഞായറാഴ്ച 
ആയതിനാൽ   റോഡിൽ   വാഹനങ്ങൾ  തീരെ   കുറവായിരുന്നു .ഈ 
പ്രദേശത്ത്  ഒരു  ചെറിയ  ടൌണ്‍   കഴിഞ്ഞാൽ   അടുത്തത്  ഏകദേശം 
60  Kms   കഴിഞ്ഞാണ് . വലിയ   ഫാമുകളും  കുറ്റിക്കാടുകളും  ഉള്ളതു 
കൊണ്ടാണിത് . കൃഷിക്ക്  പറ്റാത്ത  സ്ഥലങ്ങളിൽ  വന്യമൃഗങ്ങളെ  വളർത്തി 
ചെറിയ  സങ്കേതങ്ങൾ  ആക്കി   ടൂറിസ്റ്റ്കളെ   ആകർഷിക്കുന്ന  പതിവുണ്ട് .
അതിനാൽ   ഒട്ടകപക്ഷികളെ   ഇടയ്‌ക്കിടെ   കാണാം .

320  kms   കഴിഞ്ഞപ്പോൾ  Bloemfontein  എന്ന  ഒരു  പ്രധാന  പട്ടണത്തിൻറെ 
പ്രാന്ത പ്രദേശത്ത്‌  എത്തി .പ്രധാന  ദേശീയ പാതയായ N 1  അതിലെ  കടന്നു 
പോകുന്നു .വടക്കുനിന്ന്  CAPE  TOWN ലേയ്ക്കുള്ള  പ്രധാന  റോഡാണിത് .
ഇവിടെ  യാത്രക്കാർക്ക്  എല്ലാ  സൌകര്യങ്ങളും  ഉള്ള  ഒരു  SHELL  ULTRA CITY 
ഉണ്ട് . അവിടെ  കുറെ  സമയം  വിശ്രമിച്ച ശേഷം  ഞങ്ങൾ  യാത്ര  തുടർന്നു .നഗരത്തിൽ  കയറാതെ  യാത്ര  തുടരാം .

അവുധിക്കാലം  തീരദേശനഗരങ്ങളിൽ  ചെലവഴിക്കാൻ ഇവിടത്തുകാർ  വളരെ  താൽപര്യം  കാണിക്കുന്നു .അങ്ങനെ  എല്ലാവിധ  സന്നാഹങ്ങളും 
ആയി  യാത  ചെയ്യുന്നവരാണ്  റോഡിൽ  ഏറെയും .കാരവാൻ ,ടെന്റ് ,സൈക്കിളുകൾ  മുതലായവ  വാഹനങ്ങളിൽ  ഘടിപ്പിച്ചാണ്  പോകുന്നത് .
(തുടരും )






No comments:

Post a Comment