ഡിസംബർ 23 ന് ഞങ്ങൾ പോർട്ട് Elizabeth ൽ എത്തി . ലീലാമ്മയുടെ രണ്ടാമത്തെ സഹോദരൻ ബോബനും ഭാര്യ ദീപ്തി വിദ്യയും മക്കൾ
സൌമ്യയും സ്തുതിയും ഞങ്ങളെ സ്വീകരിച്ചു .ബോബൻ നെൽസണ്‍ മണ്ടേല മെട്രോ universitiy യിൽ Architecture Department ൻറെ തലവനാണ് . ഗ്രാഫിക് ഡിസൈനർ ആയ ദീപ്തിയും ബോബനും ചേർന്ന് സ്വന്തമായി ഡിസൈൻ
കമ്പനി നടത്തുന്നു . മൂത്ത മകൾ സൗമ്യ (22 ) Architecture എഞ്ചിനീയറിംഗ് പാസ്സായി അതേ Universityയിൽ Masters ചെയ്യുന്നു .ഇളയവൾ സ്തുതി ( 14)
ഗ്രേഡ് 11ൽ .പ്രോവിൻസ് തലത്തിൽ മുൻനിര ചെസ്സ് കളിക്കാരിയാണ് .
വാസ്തവത്തിൽ ഞങ്ങളുടെ ഈ യാത്രയിലെ പ്രധാന കഥാ പാത്രങ്ങൾ
സൂസിയുടെ മക്കളായ എമിൽ (26),സെബി (23), ജോസു (21 ),പിന്നെ സൌമ്യയും സ്തുതിയുമാണ് . ഏതു സാഹസത്തിനും മുന്നിൽ നിൽക്കുന്ന
അഞ്ചംഗ സംഘം. എമിൽ ഓസ്ട്രേലിയയിലെ Queensland Universitiy യിൽ നിന്ന് സിവിൽ
എഞ്ചിനീയറിംഗ് പാസ്സായി .പഠിക്കുമ്പോൾ തന്നെ ജോലി കിട്ടി .ഒരു Australian /Dutch കമ്പനിയിൽ ജോലി .ഓസ്ട്രേലിയയിലും Papua New Guineaya യിലും ഇപ്പോൾ ഇന്തോനേഷ്യയിലും ജോലി .ഒരു ചെറുപ്പക്കാരന് താങ്ങാൻ പറ്റാത്ത ശമ്പളം ! അപ്പോൾ 6 മാസത്തേയ്ക്ക് ജോലിയിൽ നിന്ന് വിട്ടു നിന്ന് പല രാജ്യങ്ങളിൽ സാഹസിക യാത്രകൾ . അക്കൂട്ടത്തിൽ രണ്ടാഴ്ച വെട്ടിമുകളിൽ മുത്തച്ഛന്റെ കൂടെ താമസിച്ചു .മലയാളം സംസാരിക്കാൻ
പഠിച്ചു .ഇപ്പോൾ നന്നായി സംസാരിക്കും .
2011 ല ഞങ്ങൾ എല്ലാവരും വെട്ടിമുകളിൽ ഒത്തു കൂടിയിരുന്നു .കുമരകത്ത്
ഹൌസ് ബോട്ടിൽ സഞ്ചരിച്ചു . അന്ന് ഈ മൂന്ന് യുവാക്കളെ കൂടുതലായി
അടുത്തറിയാൻ സമയം ലഭിച്ചില്ല . ഇപ്പോൾ അവസരം ലഭിച്ചു .സൂസിയുടെ
രണ്ടാമത്തെ മകൻ സെബി MBBS കഴിഞ്ഞ് Intern ആണ് . വിദേശത്തെ ജോലി
പരിചയത്തിനു വേണ്ടി മൂന്നാഴ്ച നേപ്പാളിൽ ജോലി ചെയ്തു .ചൈന ,Thailand മുതലായ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട് .ആറടിയിലേറെ ഉയരമുള്ള
എമിലും സെബിയും പലവിധ സാഹസിക sport കളിൽ പങ്കെടുക്കുന്നവരാണ്.
Scubadiving ,skydiving മുതലായവ ചെയ്തിട്ടുണ്ട് .ഇവിടെ അവരുടെ പ്രധാന
ലക്ഷ്യം Bungy Jumping ആണ് .
ഡിസംബർ 23 സെബിയുടെ ജന്മദിനം ആയിരുന്നതിനാൽ ഞങ്ങളുടെ ആഗമനം അസാധാരണമായ സന്തോഷം നിറഞ്ഞതായിരുന്നു .ആഘോഷം
പൊടിപൊടിച്ചു .
ജോസു BSc പാസ്സായ ശേഷം വളരെ കഠിനമായി അധ്വാനിച്ച് മെഡിക്കൽ
എൻട്രൻസ് നേടി പെർത്തിൽ MBBS പഠനത്തിന് ഒരുങ്ങുകയാണ് .വിവിധ
കായിക വിനോദങ്ങളിൽ പങ്കെടുക്കുന്ന ആളാണ് .ഒരു ഡോക്ടർ ആയി
ലോകത്തിൻറെ ഏതെങ്കിലും ഓണംകേറാ മൂലയിൽ ഏറ്റവും കഷ്ടപ്പെടുന്നവരുടെ ഇടയിൽ സേവനം ചെയ്യാനാണ് ഈ 21കാരന്റെ
ജീവിത ലക്ഷ്യം . Restaurantൽ ഇടവേളകളിൽ ജോലി ചെയ്ത് കിട്ടിയ പണം
കൊണ്ട് ദക്ഷിണാഫ്രിക്കയിൽ ഒരു അനാഥകുട്ടിയെ sponsor ചെയ്തിട്ടുണ്ട് .കൂടാതെ വൃദ്ധ സദനങ്ങൾ സന്ദർശിച്ച് അന്തേവാസികൾക്ക് കൂട്ടായി
സമയം ചെലവഴിക്കാറുണ്ട് .
ഞങ്ങൾ മുതിർന്നവർക്ക് സംസാരിക്കാൻ ഒത്തിരി കാര്യങ്ങൾ .അഞ്ചംഗ യുവ സംഘത്തിന് അവരുടേതായ സാഹസിക വഴികൾ .നാല് കാറുകൾ
ഉണ്ട് .ഒരു Volvo S 4 Diesal (automatic ),ഒരു Nissan ,ഒരു Toyota Corolla ,പിന്നെ ഒരു
VW Polo .ആണ്‍ കുട്ടികൾക്ക് Volvo ആണ് ഇഷ്ടം. കാരണം ഓസ്ട്രേലിയയിൽ
Manual വിരളമാണ് .Automatic മാത്രം ഓടിച്ചിട്ടുള്ളവർക്ക് manual ബുദ്ധിമുട്ടാണ് .
ഒരു ദിവസം 220 kms അകലെ Bungy Jump നടത്താൻ അഞ്ചംഗ സംഘം പോയി
നിരാശരായി മടങ്ങി .മൂന്ന് ദിവസത്തേയ്ക്ക് fully booked ആയിരുന്നു .പക്ഷേ
ഒരിക്കൽ ക്കൂടി ശ്രമിക്കണമെന്ന് അവർ തീരുമാനിച്ചു .
ക്രിസ്മസ്ന് ഞങ്ങൾ St Augustine's Cathedral പള്ളിയിലാണ് പോയത് .1866ൽ
സ്ഥാപിതമായതാണ് മനോഹരമായ ഈ പള്ളി .ഗായകസംഘത്തിൻറെ ഗാനങ്ങൾ വളരെ ഹൃദ്യമായിരുന്നു .ദക്ഷിണാഫ്രിക്കയുടെ പുതിയ മുഖം
ഈ പള്ളിയിൽ കാണാൻ കഴിഞ്ഞു . ഈ രാജ്യത്ത് professionalsൻറെ കുറവുണ്ട് .ആ കുറവ് നികത്തുന്നത് പ്രധാനമായി മറ്റ് ആഫ്രിക്കൻ
രാജ്യങ്ങളിൽ നിന്നുള്ളവരാണ് . ഒരു ദിവസം വിവിധ ഭാഷകളിൽ പ്രാർത്ഥന ചൊല്ലിയപ്പോൾ 22 ഭാഷകൾ ഇവിടെ കേട്ടതായി ബോബൻ
പറഞ്ഞു . ബോബനും കുടുംബാന്ഗങ്ങളും പള്ളിക്കാര്യങ്ങളിൽ സജീവമാണ്.
സ്തുതി Altar girlൻറെ വേഷമണിഞ്ഞു ഒരു വെള്ളിക്കുരിശും പിടിച്ച്
പോകുന്നതു കണ്ടു .
8.30ന് തുടങ്ങിയ ചടങ്ങുകൾ 11.30നു അവസാനിച്ചു .മാർപാപ്പയുടെ
കുർബാന ടീവിയിൽ കണ്ടു . ഉറങ്ങാൻ ആരും ധൃതി കൂട്ടാത്ത ,നീണ്ട
രാത്രി .എല്ലാവരും വളരെ താമസിച്ച് ഉണരുന്ന ഒരു പകൽ .
* * * * *
03 January 2014
ഇന്ന് സെബി ഒഴികെ നാല് പേർ Bungy ചാടി .216 metre ഉയരത്തിലുള്ള
പാലത്തിൽ നിന്നാണ് ചാട്ടം .ഇത് ലോകത്തിൽ ഏറ്റവും ഉയരത്തിൽ നിന്നുള്ള ചാട്ടമാണ് . ഒരു ചാട്ടത്തിനു ചാർജ് 750 rand . ( 4500 രൂപ ).
ചാട്ടത്തിന്റെ visuals ഉള്ള ഒരു CD നടത്തിപ്പുകാർ തരും .ചാട്ടത്തിന്റെ രംഗങ്ങൾ വളരെ ഉദ്വേഗം ജനിപ്പിക്കുന്നതാണ് . ( തുടരും)

No comments:
Post a Comment