ഇവിടെ സ്കൂൾവർഷം ജനുവരി യിൽ തുടങ്ങി ഡിസംബറിൽ അവസാനിക്കുന്നു . ഒന്നര മാസം നീണ്ടു നിന്ന അവുധിക്കു ശേഷം ജനുവരി
15 ന് അദ്ധ്യയനം ആരംഭിച്ചു .13 ന് അദ്ധ്യാപകർക്ക് സ്‌കൂൾ തുറന്നു .
കുട്ടികൾ എത്തുന്നതിന് മുൻപു തന്നെ അദ്ധ്യാപകർ റെഡി ആയിരിക്കണം
എന്നാണ് ഉദ്ദേശം .
ഡിസംബർ 22 ന് ഞങ്ങൾ പോർട്ട് Elizabeth ലേയ്ക്ക് യാത്ര തിരിക്കുമ്പോൾ
വരൾച്ചയുടെ ലക്ഷണമുണ്ടായിരുന്നു .പുല്ലും കുറ്റിച്ചെടികളും മുരടിച്ചു
നിൽക്കുകയായിരുന്നു .ജനുവരി 6 ന് തിരിച്ചെത്തിയപ്പോൾ സ്ഥിതി
മാറിയിരുന്നു .ഇടയ്ക്ക് ഒന്നോ രണ്ടോ മഴ ലഭിച്ചു .പെരുമ്പാമ്പിന്റെ
ഭകഷണം പോലെയാണ് ഇവിടത്തെ മഴ.ഒരു ആടിനെ വിഴുങ്ങിയാൽ
ഒന്നു രണ്ടാഴ്ചത്തേക്ക് ഭക്ഷണം വേണ്ട .അരമുക്കാൽ മണിക്കൂർ മഴ
പെയ്തു കഴിഞ്ഞാൽ ഒരാഴ്ചയിൽ കൂടുതൽ ഇടവേള . അതുകൊണ്ട് കുട
ഇവിടെ ഒരു അത്യാവശ്യ കാര്യമല്ല .
6 ആം തീയതി വൈകീട്ട് ഞങ്ങൾ വീട്ടിലെത്തുമ്പോൾ ഞങ്ങളുടെ പൂച്ച ,
അപ്പു ,അവിടെത്തന്നെ ഉണ്ടായിരുന്നു . അവൻ വലിയ വായിലെ കരഞ്ഞു
കൊണ്ട് എഴുനേറ്റു .പക്ഷെ അടുത്തു വന്നില്ല . സാധാരണ ഞങ്ങൾ നാട്ടിൽ
പോകുമ്പോൾ പ്രതിഷേധ സൂചകമായി അവൻ എങ്ങോട്ടെങ്കിലും പോവുകയാണ് പതിവ് .ഞങ്ങൾ ഈ രാജ്യത്തു തന്നെ ഉണ്ടെന്ന് അവന്
പിടികിട്ടി കാണണം .കാരണം ഞങ്ങൾ വലിയ പെട്ടികൾ കാറിൽ എടുത്ത്
വെക്കാഞ്ഞത് അവൻ ശ്രദ്ധിച്ചു കാണും .ഞങ്ങൾ സംഭാഷണത്തിൽ ഏർപ്പെട്ടു .
കുരി
എങ്ങനെയുണ്ടയിരുന്നെടാ രണ്ടാഴ്ച ?
അപ്പു
നീ നല്ല പണിയാ പറ്റിച്ചത് . ഒരാഴ്ചത്തേക്ക് പോവുകയാണെന്ന് പറഞ്ഞിട്ട്
നീ രണ്ടാഴ്ച എടുത്തു .ഞാനിവിടെ ഒറ്റയ്ക്ക് അറും പട്ടിണി .
കുരി
നിനക്കുള്ള catfood ഇവിടെ ഏർപ്പാട് ചെയ്തിട്ടുണ്ടായിരുന്നല്ലോ .പാലിന്
പോളിൻറെ കയ്യിൽ കാശും ഏൽപ്പിച്ചിരുന്നു .എല്ലാ ദിവസവും ഇവിടെ
വന്ന് കാര്യങ്ങൾ അന്വേഷിക്കണം എന്നായിരുന്നു നിർദേശം .പിന്നെന്തുപറ്റി ?
അപ്പു
നീ പോയിക്കഴിഞ്ഞ് , 23 ന് ഇവിടെ കനത്ത മഴ പെയ്തു .തുള്ളിക്ക്
ഒരു വീപ്പ എന്ന കണക്കിന് .മണ്ണിന് നാലഞ്ച് ദിവസത്തേക്കുള്ള നനവ്
കിട്ടി .അതു കൊണ്ടായിരിക്കണം നാല് ദിവസത്തേക്ക് പോളിനെ
കണ്ടില്ല .
കുരി
അപ്പോൾ നിൻറെ പാലോ ?
അപ്പു
അഞ്ച് ദിവസം കഴിഞ്ഞപ്പോൾ പോൾ വന്നു ,മൂക്കറ്റം കുടിച്ച് വെളിവില്ലാതെ . പാലിൻറെ കാര്യം പറഞ്ഞപ്പോൾ അയാൾ തട്ടിക്കയറി . നല്ല പുളിച്ച തെറി പറഞ്ഞ് എന്നെ ആട്ടിയോടിച്ചു .
കുരി
എനിക്ക് സംശയമുണ്ടായിരുന്നു . അതുകൊണ്ട് ഒരു കുപ്പി പാലിനുള്ള
പൈസയേ ഞാൻ കൊടുത്തിരുന്നുള്ളു . പൊയതു പോകട്ടെ . പിന്നെ
നീയെങ്ങനെ മാനേജ് ചെയ്തു ?
അപ്പു
രണ്ട് പ്രാവുകൾ , മൂന്ന് കരിയില പ്പിട .....അതു കൊണ്ട് പട്ടിണി കിടക്കേണ്ടി വന്നില്ല .
കുരി
കാടുംകൈ യാണ് നീ ചെയ്തത് .അവരെല്ലാം എൻറെ സംരക്ഷണയിലുള്ളവരാണ് .
അപ്പു
ഗതികെട്ടാൽ പൂച്ച പക്ഷിയെയും തിന്നും എന്നല്ലേ ചൊല്ല് .
കുരി
വിഷമിക്കേണ്ട കുട്ടാ .ഇന്നുമുതൽ നിനക്ക് ഞാൻ fresh മിൽക്കും മുന്തിയ
ഇനം catfood ഉം വാരിക്കോരി തരും .
അപ്പു
ചുമ്മാ പാഴ്വാക്ക് പറയാതെ .election അടുക്കുമ്പോൾ രാഷ്ട്രീയക്കാർ
ജനങ്ങളെ പറ്റിക്കാൻ പറയുന്നതു പോലെ .
കുരി
ഇന്നുമുതൽ എന്നെ വിശ്വസിക്ക് .എന്നെ വിശ്വസിക്കൂ ,ഒരിക്കൽ കൂടി .
അപ്പു
ഉം . എനിക്ക് അത്ര വിശ്വാസമില്ല .
അങ്ങനെ ഞങ്ങൾ വീണ്ടും കൂട്ടുകാരായി . പറമ്പിൽ നടക്കുമ്പോൾ അവൻ
എപ്പോഴും അനുഗമിക്കാറുണ്ട് . ഇടയ്ക്ക് ദേഹം ചൊറിഞ്ഞു കൊടുക്കണം .സ്നേഹം കൂടുമ്പോൾ അവൻ ചിലപ്പോൾ ഒരു ചെറുകടി തരാറുണ്ട് .
ഞാൻ തോട്ടത്തിൽ നടന്നു നോക്കി .22 ന് പഴുത്ത് പാകമായി നിന്ന സ്വർണ
നിറമുള്ള പീച്ചുകൾ ഒന്നും അവശേഷിച്ചിട്ടില്ല . പഴുത്താലും പച്ചനിറമുള്ള പീച്ചിൽ നൂറുകണക്കിന് പാകമായി .അവയുടെ ഭാരം കൊണ്ട് ശിഖരങ്ങൾ വളഞ്ഞ് നിലത്തുമുട്ടിയിരിക്കുന്നു . ഇത്തരം അഞ്ച് മരങ്ങളുണ്ട് .
കുറേ വെണ്ടയ്ക്ക മൂത്ത് മുരടിച്ചു പോയി .തക്കാളികളിൽ ചിലത്
പഴുത്തു തുടങ്ങിയിരിക്കുന്നു .Spinach ആർക്കും വേണ്ടാതെ മുരടിച്ചു പോയിരിക്കുന്നു . പയറുകളിൽ അങ്ങിങ്ങായി പൂവുകൾ പ്രത്യക്ഷപ്പെട്ടു
തുടങ്ങിയിട്ടുണ്ട്.പോൾ ചില ദിവസങ്ങളിൽ വന്നില്ലെങ്കിലും ഒന്നുരണ്ട്
കനത്ത മഴ പച്ചക്കറി തോട്ടത്തെ രക്ഷിച്ചിരിക്കുന്നു .
നവംബർ മുതൽ മെയ് വരെ ഞങ്ങൾ 90 ശതമാനം vegetarians ആണ് .ഈ
കലയളവിൽ supermarket ൽ പോകുമ്പോൾ വെറും കൈയോടെ മടങ്ങുന്നു
എന്നു പറഞ്ഞാൽ അത് നിരാശാജനകമായ ഒരു കാര്യമല്ല .ഞങ്ങൾക്കാവശ്യമായ എല്ലാ പച്ചക്കറികളും തോട്ടത്തിൽ നിന്ന് കിട്ടും .ഭൂമി അധികം വളക്കൂറുള്ളതല്ല . ഈ പോരായ്മ തീർക്കാൻ ചാണകം
സുലഭമാണ് . എൻറെ അയൽക്കാരനായ വെള്ളക്കാരൻ കന്നു കാലി
കച്ചവടക്കാരനാണ് . ഒരു truck ഉം trailor ഉം ഉണ്ട് .തൊട്ടടുത്തുള്ള മൈതാനത്ത് ആണ് വണ്ടി പാർക്ക് ചെയ്യുന്നത് . ഓരോ ട്രിപ്പ് കഴിഞ്ഞ് വരുമ്പോഴും
വണ്ടി ക്ലീൻ ചെയ്യുമ്പോൾ ചാണകത്തിന്റെ ഒരു കൂന അവിടെ
രൂപം കൊള്ളും . ആവശ്യക്കാർക്ക് സൌജന്യമായി വാരിക്കൊണ്ട് പോകാം . വെള്ളത്തിന് വലിയ ക്ഷാമമില്ല .മുനിസിപ്പൽ സപ്ലൈ കൂടാതെ
borehole ഉണ്ട് .മഴവെള്ളം ശേഖരിക്കുന്ന ഒരു ടാങ്കും ഉണ്ട് .
ജൂണ്‍ -ജൂലൈ മാസത്തിൽ വളരെ തണുപ്പ് ഉള്ളതുകൊണ്ട് ഈ പ്രദേശത്ത്
വാഴ ,കപ്പ ,മാവ് ,കപ്പളം മുതലായവ ശരിക്ക് വളരുകയില്ല .frost അടിച്ച്
വാഴയിലകൾ വാടിപ്പോകും . എന്നാൽ 150 kms അകലെ താമസിക്കുന്ന ചില മലയാളികൾക്ക് നല്ല കുലകൾ ലഭിക്കാറുണ്ട് .ഞങ്ങൾക്ക് മുരിഞ്ഞയുണ്ട് .പക്ഷെ കായ് ആകുന്നതിനു മുമ്പ്
ശൈത്യത്തിൻറെ മുമ്പിൽ അടിയറവ് പറയുന്നു . കിളികൾക്ക് ഇഷ്ട ഭക്ഷണമാണ് മുരിഞ്ഞയുടെ തളിരിലയും പൂക്കളും .
എൻറെ തലമുറയിൽ പെട്ട മലയാളികൾ ഇത്തിരി സ്ഥലത്ത് എന്തെങ്കിലും
നട്ടു പിടിപ്പി.ക്കുന്നവരാണ് . ഇത് സാമ്പത്തിക ലാഭം നോക്കിയല്ല .ചെടികൾ
സൂര്യപ്രകാശം തേടി വളരുന്നതുപോലെ എന്നെപ്പോലുള്ള മലയാളികളുടെ മനസ്സ് എപ്പോഴും നമ്മുടെ ഭാഷ ,സംസ്കാരം ,സംഗീതം ,ഭക്ഷണം ,സിനിമ
മുതലായവ തേടിപ്പോകുന്നു .അതിൻറെ ഒരു ഭാഗമാണ് പച്ചക്കറിത്തോട്ടം .
നമ്മുടെ തോട്ടത്തിൽ നിന്ന് പറിച്ചെടുത്തവ മാത്രം ഉപയോഗിച്ച് സാംബാർ ,അവിയൽ മുതലായവ ഉണ്ടാക്കി കഴിക്കുമ്പോൾ ഒരു പ്രത്യേക സംതൃപ്തി തോന്നും .
ഇവിടം ഒരു വിദേശ രാജ്യമാണെന്ന് ഒരിക്കലും തോന്നുകയില്ല .കാരണം
വിദേശീയമായ ഒന്നും എൻറെ വീട്ടിലോ പുറത്തോ ഇല്ല. എല്ലാം കേരളീയമാണ് .പണ്ട് English സിനിമകളും TV യും കാണാറുണ്ടായിരുന്നു .
മലയാള ചാനലുകൾ വന്നതോടുകൂടി English സിനിമയോടും TV യോടും
വിട പറഞ്ഞു .TV കാണാത്ത സമയത്തും on ആയിരിക്കണം .വീട്ടിൽ
എപ്പോഴും മലയാളം കേട്ടുകൊണ്ടിരിക്കണം .പാട്ടുകൾ ആയാലും മതി .
അല്ലെങ്കിൽ എന്തോ വലിയ ശൂന്യത അനുഭവപ്പെടും .
* * * *
NB CAPE TOWN യാത്രാ വിവരണം പിന്നീട് തുടരും .

No comments:
Post a Comment