Wednesday, 8 January 2014

ഗൂണ്ടാ വർഷം ( ഹാസ്യഭാവന )


പ്രിയപ്പെട്ടവരെ
കിണ്ടി  ചോർ   ഗൂണ്ടാ   services   സ്ഥാപനങ്ങളുടെ   സ്ഥാപകനും   Managing
ഡയറക്ടർഉം   ആയ   Dr  കിണ്ടി  ചോറിന്റെ   60 ആം   ജന്മദിനം  പ്രമാണിച്ച്
2025    ഗൂണ്ടാ വർഷമായി   ആചരിക്കാൻ   കിണ്ടി  ഗ്രൂപ്പും   തട്ടിപ്പു  നാട്  സർക്കാരും  സംയുക്തമായി   തീരുമാനിച്ച  വിവരം  സസന്തോഷം  അറിയിച്ചു  കൊള്ളുന്നു . അതിൻറെ   മുന്നോടിയായി  ഇന്ന്  തട്ടിപ്പുപുരം   തെരുവുകളിൽ
  അരങ്ങേറിയ   പഴംപൊരി  ( പൊരിഞ്ഞ )  യുദ്ധം  നിങ്ങൾ  കണ്ടു
കാണുമല്ലോ . ഞങ്ങളുടെ  മഹാസ്ഥപനത്തിലെ   പൂർവ  വിദ്യാർത്ഥികളും
വർത്തമാനകാല  ( കൊച്ചുവർത്തമാനം ) വിദ്യാർത്ഥികളും   പ്രായാധിക്യത്തെ  പോലും  ( ഇന്ന്  തട്ടിപ്പു  നാട്ടിൽ  ഒരു   വിദ്യാർത്ഥി  എന്നു  വെച്ചാൽ  പെൻഷൻ  പ്രായം   അടുത്തവരും  ഉണ്ട് )  ത്രുനവല്ഗനിച്ചു  ( പുല്ലുവില ) നടത്തിയ   ഗൂണ്ടാ അഭ്യാസങ്ങൾ   ഞങ്ങളുടെ  സ്ഥാപനം  നൽകുന്ന  മികച്ച
ശിക്ഷണത്തിന്റെ   മാറ്റ്  തെളിയിക്കുന്നു .സ്കൂൾ   കലോത്സവത്തിലും
ഞങ്ങളുടെ   പൂർവ   വിദ്യാർത്ഥികൾ   സ്തുത്യർഹമായി  തങ്ങളുടെ  ഗൂണ്ടായിസ മികവ്  പ്രകടിപ്പിക്കുകയുണ്ടായി .

സ്ത്രീ പുരുഷ  സമത്വത്തിൽ  അടിയുറച്ച്   വിശ്വസിക്കുന്ന  Dr  കിണ്ടി  ചോറിന്റെ   ആദർശങ്ങൾ   പ്രാവർത്തികമാക്കുന്നതിനു  വേണ്ടി
വാഗമണ്ണിൽ  തട്ടിയെടുത്ത  10000   ഏക്കർ  സർക്കാർ  ഭൂമിയിൽ  വനിതാ
ഗുണ്ടകളെ   പരിശീലിപ്പിക്കുന്ന   ഒരു   മഹാസ്ഥാപനം  ഫെബ്രുവരി
ഒന്നിന്   പ്രവർത്തനം   ആരംഭിക്കുന്നതാണ് . വനിതാ ഗൂണ്ടാകളുടെ  കാര്യത്തിൽ   തട്ടിപ്പു  നാടിനെ  സ്വയം പര്യാപ്ത മാക്കി   സാമൂഹ്യനീതി
ഉറപ്പ്   വരുത്തുകയാണ്    ലക്ഷ്യം . ഈ  സ്ഥാപനത്തിന്റെ   രക്ഷാധികരി
Dr  ചോറിന്റെ   ധര്മപത്നി  Dr  Kindini  ദേവിയാണ് . എല്ലാവിധ  തട്ടിപ്പുകളും
കള്ളക്കടത്തുകളും  മോഷണങ്ങളും  Blackmail  ( കരിം തപാൽ -പത്രഭാഷയിൽ )
മുതലയവയിലും  പെണ്‍കുട്ടികൾക്ക്   പരിശീലനം  ലഭിക്കും .

പുതുവർഷത്തെ   വരവേല്ക്കാൻ   സമരാവശ്യങ്ങൾക്കുള്ള  എല്ലാത്തരം
കല്ലുകൾ ,പെട്രോൾ  ബോംബ്‌ ,കോലങ്ങൾ , മുതലായവയുടെ  ഒരു
വൻശേഖരം   നിങ്ങളെ   കാത്തിരിക്കുന്നു .കൂടാതെ  എതിരാളികളുടെ
മുഖത്ത്   അടിക്കാനുള്ള   കിണ്ടി'സ്   പെപ്പെർ   സ്പ്രേ  ഇപ്പോൾ  വിപണിയിൽ   ലഭ്യമാണ് .

ഞങ്ങളുടെ   സേവനങ്ങളെ   പ്രശംസിച്ചു  കൊണ്ട്   ODF  ( Outdated   Democratic
Front ) നേതാവ്     ശുംഭരാജ്   ഇങ്ങനെ   രേഖപ്പെടുത്തിയിരിക്കുന്നു .


"  Dr  കിണ്ടിയുടെ

   ഗൂണ്ടായിസ തത്ത്വശാസ്ത്രം   സ്വായത്തമാക്കി
ഞങ്ങൾ  നടത്തിയിട്ടുള്ള   സമരങ്ങളും  സംഘർഷങ്ങളും  ഞങ്ങളുടെ  മുന്നണിയെ   സംപൂജ്യരാക്കിയിരിക്കുന്നു . അതായത്   നിയമസഭകളിലും
പാർലമെന്റിലും  ഞങ്ങൾക്കിന്നു  ഉള്ളത്   some  zeros  മാത്രം . ഞങ്ങളുടെ
പൂജ്യാവശിഷ്ടങ്ങൾ  (0000 ) Dr  കിണ്ടി  ചോർ  തന്നെ   അറബിക്കടലിൽ  നിമഞ്ജനം   ചെയ്യുന്ന  ദിവസം  അകലെയല്ല . നിങ്ങളും  ഗൂണ്ടായിസ തത്ത്വശാസ്ത്രം   മുറുകെ പ്പിടിച്ച്   അധോഗതി   ഉറപ്പു   വരുത്തുക .''

2024 ലെ   ഗൂണ്ടാ  അവാർഡുകൾക്കുള്ള   അപേക്ഷകൾ   ക്ഷണിക്കുന്നു .101
ഇനങ്ങളിലാണ്   അവാർഡുകൾ   ഏർപ്പെടുത്തിയിട്ടുള്ളത് . ബന്ധപ്പെടുക :

Kindi   ചോര്സ്   ഗൂണ്ടാ  Services   Ltd ,
2 ,Lathicharge   Avenue
കോർണർ of   ടീർഗാസ്കോണം   ആൻഡ്‌   വാട്ടർ  കാനോണ്‍  സ്ട്രീട്സ് ,
തട്ടിപ്പുപുരം  1
തട്ടിപ്പ്  നാട് .

Goonda @goondaമെയിൽ.com

*               *                *                          *                        *                           *




No comments:

Post a Comment