Friday, 3 January 2014

CAPE TOWN ( TRAVEL)

കേപ്   ടൌണ്‍   യാത്ര

ഡിസംബർ   28 ന്  ഞങ്ങൾ   CAPE  ടൌണ്‍   ലക്ഷ്യമാക്കി  യാത്ര  തിരിച്ചു .മൂന്ന്
കാറുകളിൽ  പത്തു  പേർ. ലീലാമ്മയും  ഞാനും  ഈ  യാത്രയിൽ നിന്ന്  വിട്ടു
നിൽക്കാൻ  ഉദ്ദേശിച്ചിരുന്നത്  ആണ് .കാരണം   ഡിസംബർ  മൂന്നാം  തീയതി
ലീലാമ്മയുടെ  കാലിന്  പരിക്ക്  പറ്റിയിരുന്നു . യാത്ര  ബുദ്ധിമുട്ടാണ്. എന്നാൽ
എല്ലാവരുടേയും  നിർബന്ധത്തിനു  വഴങ്ങി  ഞങ്ങൾ  പോകാൻ  തീരുമാനിക്കുകയായിരുന്നു .പ്രത്യേകിച്ച്  എമിൽ ,സെബി ,ജോസു  എന്നിവരുടെ   നിർബന്ധം .ഏതു  കാര്യത്തിനും  അവർക്ക്  പൂർണ്ണ  ആത്മവിശ്വാസമാണ് . ഒരു  കാര്യത്തിനും  പുറകോട്ട്  മാറി നിൽക്കുകയില്ല .

പതിവ്  പോലെ   ഒരു  വീട്  പൂട്ടി  ഇറങ്ങാനുള്ള  ബുദ്ധിമുട്ടുകൾ .അഞ്ച്
ദിവസത്തെ  താമസത്തിനുള്ള  പുറപ്പാടാണ് .ബൂട്ട്  നിറയെ  LUGGAGE .യാത്രാമധ്യേ  കഴിക്കാനുള്ള  ഭക്ഷണവും  ധാരാളം  വെള്ളവും  SNACKSഉം
കരുതിയിരുന്നു . 7  മണിയോടെ   ഞങ്ങൾ   പുറപ്പെട്ടു .

പോർട്ട്‌  Elizabethൽ   നിന്ന്  Cape  Town ലേയ്ക്ക്   750  Kms    ആണ്   ദൂരം . N 2  എന്ന
ദേശീയ പാതയാണിത് .ഇവിടെ  വെറുതെ   അടിച്ചു വിട്ടു   പോകാൻ  സാധിക്കുകയില്ല .സ്പീഡ്  ലിമിറ്റ്   കർശനമാണ് .കയറ്റവും  ഇറക്കവും  വളവുകളും   ധാരാളം . ഒന്നാംതരം  റോഡാണ് . ട്രാഫിക്‌  sign കളും  റോഡ്‌
markings ഉം  കുറ്റമറ്റതാണ് .പൂർണ്ണമായ   സുരക്ഷിതത്വം  ഉറപ്പ്  നൽകുന്ന
മനോഹരമായ  റോഡിൽ   ഓടിച്ചു പോകാൻ രസം . holiday  season ആയതിനാൽ
വാഹനങ്ങളുടെ ഒരു  പ്രവാഹം  കാണാൻ  കഴിഞ്ഞു .സ്വകാര്യ  വാഹനങ്ങൾ
മാത്രമാണ്  റോഡിൽ .എല്ലാം മുന്തിയ   കാറുകൾ .എല്ലാവരും  റോഡു നിയമങ്ങൾ  പാലിച്ച്  മറ്റുള്ളവരോട്   വളരെ  ബഹുമാനം കാണിച്ചാണ്
ഓടിക്കുന്നത് .
ദക്ഷിണാഫ്രിക്കയിൽ  ഒരു  യാത്രക്ക്  പുറപ്പെടുമ്പോൾ  പെട്രോൾ  ഫുൾ ടാങ്ക്
നിറച്ചിരിക്കണം .പുറപ്പെട്ടാൽ  പിന്നെ  നിറുത്തുന്നത്  ഇരുനൂറോ  മുന്നൂറോ
kilometer  കഴിഞ്ഞ്  ആയിരിക്കും .ആവശ്യമെങ്കിൽ  നിറുത്തി  വിശ്രമിക്കാൻ
തണൽ മരങ്ങളും  സീറ്റുകളും  ഉണ്ട്. ഇടയ്ക്ക്  വലിയ  പെട്രോൾ  സ്റ്റേഷൻ ഉണ്ട്.എന്നാൽ  ഇവ  200  kms  ഇടവിട്ട്‌   ആയിരിക്കും  ചില  പ്രദേശങ്ങളിൽ .

N 2   കടന്നു  പോകുന്ന  പ്രദേശം  ഗാർഡൻ  route  എന്നറിയപ്പെടുന്നു .കടലിൽ
നിന്ന്  വളരെ   അകലെയല്ലാതെ  ആണ്   റോഡ്‌  പോകുന്നത് .ഈ  പ്രദേശത്തുള്ള  വനങ്ങൾ ,നദികൾ ,ബീച്ചുകൾ   മുതലായവ   സഞ്ചാരികളെ  ആകർഷിക്കുന്നു .
വിവിധ തരം   സാഹസിക  വിനോദങ്ങൾക്ക്  അനുയോജ്യമാണ്  ആൾ പാർപ്പു  ഇല്ലാത്ത  ഈ   പ്രദേശങ്ങൾ .പോർട്ട്‌  Elizabeth ൽ  നിന്ന്  300 kms കഴിഞ്ഞാൽ   Knysna  എന്ന  സ്ഥലത്ത്  എത്തുന്നു .ഇവിടം   സഞ്ചാരികളുടെ
പറുദീസയാണ് .കടലിന്റെയും  മലകളുടെയും  വനങ്ങളുടെയും  മനോഹര
ദൃശ്യങ്ങൾ  ഇവിടെ  കാണാം .1996 ,2004 വർഷങ്ങളിൽ  ഞങ്ങൾ  കുറെ  ദിവസം
ഇവിടെ  താമസിച്ച്  boating ,hiking  മുതലായവ   ആസ്വദിച്ചിട്ടുണ്ട് .ഉൾനാട്ടിലേയ്ക്ക് പോയാൽ   വലിയ  ഗുഹകളും   ഒട്ടകപക്ഷി  വളർത്തൽ  കേന്ദ്രങ്ങളും  ഉണ്ട് .Knysna  കഴിഞ്ഞാൽ  ഒരു  പ്രധാന  പട്ടണമായ  ജോർജ്
ആണ് .

Cape  Town നോട്   അടുക്കുംതോറും   വളവുകളും  തിരിവുകളും  കുന്നുകളും
കൂടി  വരുന്നു .ചെമ്മരിയാടുകൾ  മേഞ്ഞ് നടക്കുന്ന   ഫാമുകൾ ,പൈൻ plantations ,കാറ്റാടി പാടങ്ങൾ  എന്നിവ  ചിലയിടങ്ങളിൽ  കാണാം .നമ്മുടെ  നാട്ടിൽ 'പുല്ലുവില' എന്ന്  ആക്ഷേപിച്ച്  പറയുന്നതിന്  നാം  പുല്ലുവില  കല്പിക്കേണ്ടിയിരിക്കുന്നു .കാരണം  പുല്ലിനും  നല്ല  വിലയുണ്ട്‌ .ചില
ഇടങ്ങളിൽ  പുല്ല്   ശാസ്ത്രീയമായി  കൃഷി  ചെയ്തിരിക്കുന്നത്  കണ്ടു .പുല്ല്
യന്ത്രം  ഉപയോഗിച്ച്  bundles  ആക്കി   ഇട്ടിരിക്കുന്നത്  മനോഹരമായ  ഒരു
കാഴ്ചയാണ് . വരൾച്ച ബാധിത  പ്രദേശങ്ങളിൽ  ഈ  bundles  ആണ്  കർഷകർക്ക്   ആശ്വാസമായി   എത്തുന്നത്‌ .

6  മണിയോടെ   ഞങ്ങൾ   Cape  Townൽ  എത്തി .യാതൊരു  തടസ്സവും  ഇല്ലാതെയാണ്  trafficന്റെ  ഒഴുക്ക് . സിറ്റിയിൽ  നിന്ന്  ഏകദേശം  20 kms
അകലെ  Hout Bay  എന്ന  സ്ഥലത്താണ്  ഒരു  വീട്  book  ചെയ്തിരിക്കുന്നത് .മനോഹരമായ  വനത്തിൽ കൂടിയാണ്  യാത്ര . ഒരു  മലയുടെ  കുറെ  ഭാഗം
കയറി  ഞങ്ങൾ  Honeywood  എന്ന  എസ്റ്റേറ്റ്‌ൻറെ  ഗേറ്റിൽ  എത്തി . അവിടെ
80  കഴിഞ്ഞ  ഒരു  കാരണവർ  തൻറെ  പഴയ  Mercedesൽ  നിന്ന്  ഇറങ്ങി  വന്നു .
ഞങ്ങളെ  വളരെ  ആദരവോടെ  സ്വീകരിച്ചു .സെക്യൂരിറ്റി  ഗേറ്റ്  അദ്ദേഹം
തുറന്നു .  കാടിനു  നടുവിൽ  ഒരു   വലിയ  വീട് .വീടിൻറെ  തക്കോലുകളും
കാര്യങ്ങൾ   വിവരിക്കുന്ന   ഒരു  ഫയലും  തന്ന്  അദ്ദേഹം  പോയി .
കഞ്ഞിരപ്പള്ളിയിലോ   മുണ്ടക്കയത്തോ  എത്തിയ  പോലെയാണ്   എനിക്കു
തോന്നിയത് .



No comments:

Post a Comment