പത്രത്തിലെ പുറമ്പോക്ക് -2
ജീവിതത്തെ ഒരു മഹായുദ്ധത്തോട് ഉപമിക്കാം .ഒരു യുദ്ധം
ജയിക്കണമെങ്കിൽ കര , കടൽ ,ആകാശം എന്നീ മൂന്ന് മാർഗങ്ങളിലൂടെ
ആക്രമിക്കണം . ഇന്നത്തെ കാലത്ത് മൂന്നാം ലോകത്ത്
കാര്യങ്ങൾ സാധിക്കണമെങ്കിൽ മൂന്ന് മാർഗങ്ങൾ ഉപയോഗിക്കണം .1 . മുട്ടിപ്പായി പ്രാർത്ഥിക്കുക .2 കൈക്കൂലി കൊടുക്കേണ്ടിടത്ത് അത് കൊടുക്കുക .
3 . ഏതെങ്കിലും ദിവ്യനെയോ ദിവ്യയെയോ കണ്ട്
ഭാവിഫലങ്ങൾ അറിയുക . അവിടെയും ഉദാരമായി
പണം കൊടുക്കുക .
ടെക്നോളജി പുരോഗമിച്ച ഇക്കാലത്ത് നമ്മുടെ
ഏതു പ്രശ്നത്തിനും പരിഹാരവുമാ യി ' അമാനുഷ
സിദ്ധികൾ ' ഉള്ളവർ TV ,റേഡിയോ , ഇന്റർനെറ്റ് , മൊബൈൽ മുതലായ മാർഗ്ഗങ്ങളിലൂടെ നമ്മെ ക്ഷണിച്ചു
കൊണ്ടിരിക്കുകയാണ് . ജോലി , വിവാഹം , സന്താനഭാഗ്യം , കുടുംബകലഹം , കടബാധ്യത , വിവാഹ മോചനം , ജീവിത പങ്കാളിയുടെ ചുറ്റിക്കളികൾ , രോഗങ്ങൾ , ലൈംഗിക ശേഷിക്കുറവ് , പൊണ്ണത്തടി മുതലായവയ്ക്ക് പരിഹാരം വാഗ്ദാനം ചെയ്യുന്ന
പരസ്യങ്ങൾ ഇന്ന് എവിടെയും കാണാം . ദക്ഷിണാഫ്രിക്ക ഇത്തരം പരസ്യങ്ങളുടെ പറുദീസയാണ് . ഒരു പക്ഷേ
ലോകത്തിൽ ഏറ്റവും അധികം തട്ടിപ്പ് നടക്കുന്ന രാജ്യമാണ് ദക്ഷിണാഫ്രിക്ക .
പണ്ട് enlargement എന്ന് പറഞ്ഞാൽ ഫോട്ടോ enlarge
ചെയ്യുക എന്നതായിരുന്നു . പക്ഷേ ഇപ്പോൾ ആ വാക്ക്
കൊണ്ട് ഉദ്ദേശിക്കുന്നത് പുരുഷ ലിന്ഗത്തിന്റെ വണ്ണവും നീളവും കൂട്ടുക എന്നതാണ്. അതിന് വേണ്ടിയുള്ള ഗുളികകൾ , തൈലം , കുഴമ്പ് മുതലായവ
സുലഭം . അവ പോസ്റ്റ് വഴി എത്തിച്ചു തരും . മെച്ചപ്പെട്ട
erection വാഗ്ദാനം ചെയ്യപ്പെടുന്നു . സ്ത്രീകൾക്കും കൂടുതൽ ലൈംഗിക സംതൃപ്തി നൽകുന്ന മരുന്നുകൾ
സുലഭമാണ് . മീഡിയയിൽ മാത്രമല്ല , നാട്ടിൽ മുക്കിലും
മൂലയിലും ഇത് സംബന്ധിച്ച പരസ്യങ്ങൾ കാണാം .
ഡോക്ടർ , പ്രൊഫസർ മുതലായ titles പേരിനോട് ചേർത്ത് മുറി വൈദ്യന്മാർ രാജ്യത്ത് ഉടനീളം പണം
വാരുന്നു .ഈ ദിവ്യന്മാരിൽ ഭൂരിപക്ഷവും നൈജീരിയക്കാരാണ് .
തട്ടിപ്പു ശാസ്ത്ര / കലാരന്ഗത്ത് നൈജീരിയക്കാരെ വെല്ലാൻ ലോകത്ത് ആരുമില്ല . ചില മലയാളി മണ്ടന്മാരും അവരുടെ തട്ടിപ്പിന് ഇരയായിട്ടുണ്ട് . ശുദ്ധ നാടൻ ഭാഷയിൽ പറഞ്ഞാൽ ' കുനിഞ്ഞു നിന്നാൽ ---ഉം കൊണ്ട്
പോകുന്നവരാണ് നൈജീരിയക്കാർ . അവർ പയറ്റിത്തെളിഞ്ഞ ഒരു തട്ടിപ്പ് ഇങ്ങനെയാണ് . നിങ്ങൾക്ക് ഒരു ഇ മെയിൽ കിട്ടുന്നു .
'' ഇംഗ്ലണ്ട്ൽ അവകാശികൾ ഇല്ലാതെ ഒരു മഹതി
മരിച്ചു . അവരുടെ സ്വത്തിൻറെ ഒരു പങ്ക് നിങ്ങൾക്കായി എഴുതി വെച്ചിട്ടുണ്ട് .10 കോടി പൌണ്ട് . ഈ തുക release
ചെയ്യണമെങ്കിൽ സർവീസ് ഫീ ആയി ഒരു 10000 പൌണ്ട്
താഴെ പറയുന്ന accountൽ അടയ്ക്കണം .''
പെട്ടന്ന് കോടിപതിയാകാൻ അതിമോഹമുള്ള ചിലർ സർവീസ് ഫീ അടച്ച് കാത്തിരിക്കും . പിന്നീടാണ് അറിയുന്നത്
തങ്ങൾ കബളിപ്പിക്കപ്പെട്ടു എന്ന് . അവസാനം കടിച്ചതുമില്ല
പിടിച്ചതുമില്ല .
1994 ൽ apartheid അവസാനിച്ച് ദക്ഷിണാഫ്രിക്ക ഒരു സ്വതന്ത്ര
ജനാധിപത്യ രാഷ്ട്രമായപ്പോൾ എട്ടും പൊട്ടും തിരിയാത്ത
ഒരു പാവാടക്കാരിയെ പ്പോലെ ആയിരുന്നു . apartheid ന് എതിരായി ഏർപ്പെടുത്തിയ ഉപരോധങ്ങൾ രാജ്യത്തെ ഒറ്റപ്പെടുത്തിയിരുന്നു . പുറം ലോകവുമായി സമ്പർക്കമില്ലാത്ത
ഒരു അവസ്ഥ . ഇന്ന് ഉത്തരകൊറിയ ഇരുമ്പുമറക്കുള്ളിൽ
കഴിയുന്നതുപോലെ . ഏറ്റവും പുരോഗമനപരമായ പുതിയ
ഭരണഘടന ദക്ഷിണാഫ്രിക്കയുടെ വാതിലുകൾ എല്ലാവർക്കുമായി തുറന്നുകൊടുത്തു . അതുകൊണ്ട് വളരെ
നന്മകളും കുറെ തിന്മകളും ഉണ്ടായി .അധോലോകം , മയക്കുമരുന്ന്കടത്ത് , മാഫിയ , മനുഷ്യക്കടത്ത് , പെണ്‍വാണിഭം ,
കവർച്ച ,തട്ടിപ്പ് മുതലായവക്കായി വിദേശത്തുനിന്ന്
ധാരാളം ആളുകൾ എത്തി ഇവിടം താവളമാക്കി . ഉദാഹരണമായി ചൈനീസ് / വിയറ്റ്നാം മാഫിയകൾ
ഹെലികൊപ്റ്റെർ പോലും ഉപയോഗിച്ച് ഇവിടത്തെ
rhinoകളെ കൊന്ന് കൊമ്പ് കടത്തുന്നു .ഇന്ത്യയിൽ നിന്ന്
വന്ന ഒരു ഗുപ്താ കുടുംബം ഇന്നത്തെ അധികാരികളുമായി ചങ്ങാത്തം സ്ഥാപിച്ച് സർക്കാരിനെ സ്വാധീനിച്ചുകൊണ്ടിരിക്കുന്നു . നൈജീരിയക്കാർ മയക്കുമരുന്ന് കടത്ത് , തട്ടിപ്പ് മുതലായ
മേഖലകളിൽ ആധിപത്യം സ്ഥാപിച്ചിരിക്കുന്നു .
ജനങ്ങളുടെ അഞ്ജതയെ മുതലെടുത്ത് വിവിധരാജ്യക്കാരായ ദിവ്യന്മാരും ദിവ്യകളും പ്രവാചകരും അവരുടെ സാമ്രാജ്യങ്ങൾ പടുത്തുയർത്തിയിരിക്കുന്നു . ഇക്കാര്യത്തിൽ ഇവിടത്തുകാരും ചില മലയാളികളും ഇരട്ടക്കുട്ടികളെ പോലെയാണ് . റിപ്പോർട്ടർ TVയിൽ പ്രക്ഷേപണം ചെയ്ത ' കാണാത്ത കേരളം ' എന്ന പരിപാടിയിൽ
കണ്ട അതേ കാര്യങ്ങളാണ് ഇവിടെയും നടക്കുന്നത് .
ആഫ്രിക്കൻ പരമ്പരാഗത ചികിത്സാ സമ്പ്രദായങ്ങൾ
ചില രോഗങ്ങൾക്ക് ഫലപ്രദമാണ് . എന്നാൽ അതിൻറെ
മറവിൽ തട്ടിപ്പുകൾ നടക്കുന്നു . ഇവിടെ ഭാവി പ്രവചിക്കുന്നവരെ ' sangoma 'കൾ എന്ന് വിളിക്കുന്നു .
അവരുടെ മരുന്ന് മിശ്രിതത്തിന് 'muti ' എന്ന് പറയുന്നു .
ചിലപ്പോൾ muti മന്ത്ര വാദവുമായി ബന്ധപ്പെട്ടതാണ് .
'ശുദ്ധികലശം ' ( cleansing ) പോലുള്ള ചടങ്ങുകൾ ഇവിടെയും നടക്കുന്നു . Ancestors മായി ബന്ധപ്പെട്ടതാണ്
ഇത് .പിതാമഹന്മാരുടെ കോപമാണ് ചില ദുരന്തങ്ങൾക്ക് കാരണം എന്നാണ് വിശ്വാസം . അതിനാൽ അവരെ പ്രീതിപ്പെടുത്താൻ ചില കർമ്മങ്ങൾ ചെയ്യണം .
പ്രമുഖ Sangoma ,മങ്ങലിസോ പെറ്റ്സെ ഈയിടെ ഒരു
പ്രവചനം നടത്തി . '' പ്രസിഡന്റ് സുമായെ term തീരുന്നതിന് മുമ്പേ ANC പുറത്താക്കും .'' ( തുടരും )

No comments:
Post a Comment