എല്ലാം വ്യാജം
ഇന്ന് മലയാളത്തിൽ ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്ന വാക്ക്
'വ്യാജം ' ആണെന്ന് തോന്നന്നു . വ്യാജ ബോംബ് ഭീഷണിയെപ്പറ്റി ഇന്ന്
കേട്ടുകഴിഞ്ഞു . വ്യാജ certificate , വ്യാജ ഡോക്ടർ , വ്യാജ പ്രമാണങ്ങൾ ,
വ്യാജ നോട്ട് , വ്യാജ CD , വ്യാജമദ്യം , വ്യാജമരുന്ന് , എന്നിങ്ങനെ നീണ്ടുപോകുന്നു വ്യാജ പട്ടിക .
പണ്ട് ഇലക്ട്രോണിക് സാധനങ്ങൾ വാങ്ങുമ്പോൾ ഒറിജിനൽ ചോദിച്ച്
വാങ്ങിയിരുന്നു . എല്ലാവർക്കും Made in Japan വേണം . ഇന്ന് ആരും
ഒറിജിനൽ വേണമെന്ന് ആവശ്യപ്പെടുന്നില്ല . കാരണം എല്ലാ സാധനങ്ങളും Made in China ആണ് . വേറെ choice ഇല്ല .
വ്യാജ ഡോക്ടർ എന്ന് പറയുന്നതുപോലെ വ്യാജവിദ്യാർത്ഥികളും
ഉണ്ടോ ? ഉണ്ടെങ്കിൽ തന്നെ അത് പുറത്തുപറയാൻ ആരും ധൈര്യപ്പെടുകയില്ല . കാരണം ഈ വിദ്യാർത്ഥികൾ എന്ന് അറിയപ്പെടുന്നവരിൽ ചിലർ 'അടിച്ചുപൊളിക്കാരാണ് . എല്ലാവരും
അവരെ പേടിച്ചാണ് കഴിയുന്നത് .
അവരിൽ ചിലർ കോപ്പിയടിക്കുന്നവരും dummy യെ
വെച്ച് പരീക്ഷ എഴുതുന്നവരുമാണ് എന്ന് പറഞ്ഞു
കേട്ടു .ഇവരാണ് വിദ്യാഭ്യാസ രംഗത്ത് അഴിമതി ഇല്ലാതാക്കാൻ സമരം ചെയ്യുന്നത് .
എന്തായാലും ഈ വിദ്യാർത്ഥികളെ TV യിൽ കാണുമ്പോൾ ഒരു സംശയം . ഇവർ പത്തു വയസ്സ്
കഴിഞ്ഞ് ഒന്നാം ക്ലാസ്സിൽ ചേര്ന്നവരാണോ ? അതോ
മെഗാ സീരിയലുകൾ പോലെ അഞ്ചും ആറും കൊല്ലം
നീളുന്ന വല്ല മെഗാ ഡിഗ്രിക്കും പഠിക്കുന്നവരാണോ ?
ക്ഷമിക്കണം , പ്രായക്കൂടുതലിന്റെ ലക്ഷണങ്ങൾ കാണുന്നതു കൊണ്ട് ചോദിച്ചതാണ് . TVയിൽ കണ്ടുള്ള
അറിവേ ഉള്ളൂ .
വ്യാജ എഴുത്തുകാരും സാഹിത്യരംഗത്ത് വിലസുന്നുണ്ട് .
പക്ഷേ ഇത് വലിയ ദോഷം ചെയ്യുന്നില്ല . വ്യാജമദ്യം
കഴിച്ചാൽ മരിച്ചുപോയേക്കാം . വ്യാജമരുന്നു കഴിച്ചാൽ
ഒന്നും സംഭവിച്ചില്ലെന്നു വരാം . വ്യാജസാഹിത്യം വായിച്ചാലോ ? പ്രത്യേകിച്ച് ദോഷം ഒന്നുമില്ല . കുറേ
സമയം നഷ്ടപ്പെടും എന്നു മാത്രം .പക്ഷേ സാഹിത്യകാരന്മാർ അല്ലാത്തവർ ആ പേരിൽ അറിയപ്പെടുകയും അവർ അവാർഡുകൾ നേടുകയും
ചെയ്തേക്കാം .
ഒരു പ്രമുഖ വാരികയുടെ ഓണപ്പതിപ്പ് നാട്ടിൽനിന്ന്
വാങ്ങി കൊണ്ടുവന്ന് വായിച്ചുനോക്കിയപ്പോഴാണ്
വ്യാജ എഴുത്തുകാരെ തിരിച്ചറിഞ്ഞത് . പര്സ്യങ്ങൾക്കിടയിലെ പേജുകൾ നിറയ്ക്കുന്നതിനു വേണ്ടിയാണ്
ഭൂരിപക്ഷം കഥകളും . എന്തെങ്കിലും
പുതുതായി കാണുമെന്ന പ്രതീക്ഷയിലാണ് ഒരു വായനക്കാരൻ കഥ വായിക്കുന്നത് . പക്ഷേ 'മല എലിയെ പ്രസവിച്ചതു പോലെയാണ് ഈ കഥകൾ
നൽകുന്ന അനുഭവം . വെറും വാചക കസർത്തു മാത്രം .
ചില കഥകൾ പത്ര reporting പോലെയാണ് . പരസ്യങ്ങളും
കഥകളും തമ്മിലുള്ള balance നിലനിറുത്തുന്നതിന് വേണ്ടി
രണ്ടു നോവലെറ്റ് ചേർത്തിട്ടുണ്ട് . ഇവ വായിക്കുമ്പോൾ
കുണ്ടും കുഴിയും നിറഞ്ഞ ഒരു റോഡിൽ കാറോടിക്കുന്നത്‌പോലുള്ള അനുഭവമാണ് .
സാഹിത്യഗുണം ഇല്ലാത്തതിന്റെ കുറവ് നികത്താൻ
വ്യാജഎഴുത്തുകാരും എഴുത്തുകാരികളും പ്രയോഗിക്കുന്ന ഒരു അടവാണ് സെക്സ് . സെക്സിനെ
പച്ചയായി വിവരിച്ചാൽ അത് സാഹിത്യമാണ് എന്നാണ് ഇവരുടെ നിലപാട് . അതിൻറെ പേര് pornography എന്നാണ് .
ഈ വ്യാജ മേഖലയിൽ ആരും വേണ്ടത്ര ശ്രദ്ധ
പതിപ്പിക്കുന്നില്ല . ഫലം : നല്ല സാഹിത്യം വായിക്കാൻ
ആഗ്രഹിക്കുന്നവർക്ക് അത് കിട്ടാനില്ല .

No comments:
Post a Comment