2015ലെ ദേശീയ ഗെയിംസ് വിവാദങ്ങളിൽ കുടുങ്ങി നിഷ്പ്രഭമായി പോയി .
കളിക്കാരുടെ പെർഫോർമൻസ്നേക്കാൾ ചർച്ച ചെയ്യപ്പെട്ടത് കോടികളുടെ
തട്ടിപ്പും വെട്ടിപ്പും നടന്നു എന്നുള്ള ആരോപണങ്ങളാണ് . കളിക്കാരേക്കാൾ
ചാനലുകളിൽ നിറഞ്ഞുനിന്നത് രാഷ്ട്രീയക്കാരാണ് . Gutternet ചാനൽ ഒരു
കാര്യത്തിൽ record ഭേദിച്ചു . നാലു പേർ പങ്കെടുക്കുന്ന ഒരു ചർച്ചയിൽ
ഏറ്റവും കൂടുതൽ നേരം സംസാരിക്കുന്നത് anchor ആണ് . സർക്കാരിന്റെ
എതിരാളികളിൽ നിന്ന് കോഴ കൈപ്പറ്റിയത്കൊണ്ട് ഉണ്ട ചോറിന് നന്ദി
കാണിക്കേണ്ടേ ?
ഏതായാലും വിമർശകരും സോഷ്യൽ മീഡിയക്കാരും ( അവർ പണ്ട്
Computer നെ എതിർത്തവരാണ് ) ചേർന്ന് ചെലവുകുറഞ്ഞ ,അഴിമതിയില്ലാത്ത ദേശീയ ഗെയിംസ് എങ്ങനെ നടത്താമെന്ന് ഗവേഷണം ചെയ്ത് , ഒരു
തവളപത്രം ( white paper ) ഇറക്കുകയുണ്ടായി . അതിലെ ചില
നിർദ്ദേശങ്ങൾ ചുവടെ ചേർക്കുന്നു .
1 ദേശീയ ഗെയിംസ് നടത്താതിരിക്കുക . ഇന്ത്യ ഒരു ദരിദ്ര രാജ്യമാണ് .
നരേന്ദ്ര മോദി 10 ലക്ഷത്തിൻറെ വസ്ത്രം ധരിച്ചത് തെറ്റായിപ്പോയി .
ഗെയിംസ് നടത്താതിരുന്നാൽ കോടികൾ ലഭിക്കാം . അഴിമതി പാടേ
തടയാം .
2 അഥവാ ഗെയിംസ് നടത്തിയാൽ ഉദ്ഘാടന ചടങ്ങ് വളരെ ലളിതമാക്കണം . പാട്ടും വെടിക്കെട്ടും വേണ്ട . മാർച്ച് പാസ്റ്റ് ൽ കായിക
താരങ്ങൾ പുറകോട്ട് നടക്കണം .' പിന്നോട്ട് പിന്നോട്ട് പിന്നോട്ട് '
എന്ന ഗാനം പാടിക്കൊണ്ട് .
3 കളിക്കാർക്ക് താമസിക്കാൻ ഗെയിംസ് Village വേണ്ട . അവർ
നാട്ടുകാരുടെ വീടുകളിൽ താമസിച്ചാൽ മതി . അതിലേയ്ക്കായി
വിറക് ,അരി ,ചെറുപയർ മുതലായവ സർക്കാർ സൊജന്യമായി
നൽകുന്നതാണ് .
റെയിൽവേ സ്റ്റേഷൻലും കളിക്കാർക്ക് താമസ സൗകര്യം ഒരുക്കാവുന്നതാണ് .
4 Swimming pool ഭയങ്കര ചെലവുള്ളതാണ് . നീന്തൽ മത്സരങ്ങൾ നമ്മുടെ
നദികളിൽ നടത്താം . ഒരു പുതിയ ഇനം add ചെയ്യാം .മൂക്ക് പൊത്തി
ക്കൊണ്ടുള്ള 1500 metre Free സ്റ്റൈൽ !
5 Athletics ൽ ആണ് ഏറ്റവും ചെലവ് കുറക്കാവുന്നത് . വിസിൽ ,കയർ ,
മുള മുതലായവ ഉപയോഗിച്ച് കോടികൾ ലഭിക്കാം . ഉദാഹരണമായി
Start ൽ Gun വേണ്ടാ .ചെലവ് കൂടും . ഫിനിഷ്ൽ കയർ പിടിച്ചാൽ മതി .
High Jump ന് കമുകുതടിയും മുളയും മതി . മുള കൊണ്ട് Javeline ഉണ്ടാക്കാം .
Shot Put നുള്ള shot ,brass വേണ്ടാ .പാഴ് ചെലവാണ് .പാലായിൽ ഊരാശാലയിൽ ആട്ടുകല്ല് കലാകാരന്മാരോട് പറഞ്ഞാൽ നല്ല ഉണ്ടക്കല്ല്
കൊത്തി തരും . Hammer ഉം അവിടെ ശരിയാക്കാം .
Hurdles നും മുള ഉപയോഗിക്കാം . Pole volt ന് മുള പണ്ടേ ഉപയോഗിക്കുന്നതാണ് .
Spikes വളരെ ചെലവുള്ളതാണ് . Athletes നഗ്ദ പാദരായി ഓടിയാൽ
മതി .1960 Rome Olympics ൽ ആബിബ് ബിക്കില ചെരുപ്പില്ലാതെ ഓടിയാണ്
മാരത്തോണ്‍ ജയിച്ചത് . പിന്നെ, അത്യാവശ്യക്കാർക്ക് മെതിയടി നൽകും .
സമാപന ചടങ്ങ് വേണ്ടേ വേണ്ടാ . അഴിമതിയും ധൂർത്തും ഉണ്ടാകും .
ഗെയിംസ് കഴിയുമ്പോൾ എല്ലാവരും സമാധാനമായി പിരിഞ്ഞു പോകണം .കപ്പും മെഡലും വേണ്ട . കപ്പ പുഴുങ്ങിയത് കൊടുക്കാം .വിജയികൾക്ക്
സമ്മാനമായി കുരുത്തോല കൊടുക്കാം . പണ്ട് ഗ്രീസിൽ oliveൻറെ കമ്പ്
ആണ് Olympicsൽ കൊടുത്തിരുന്നത് .
അങ്ങനെ ചെലവുകുറഞ്ഞ , സമത്വ സുന്ദരമായ , പുരോഗമന ജനാധിപത്യപരമായ , അഴിമതിയില്ലാത്ത ദേശീയ ഗെയിംസ് നമ്മുക്ക്
നടത്താം .

No comments:
Post a Comment