ദക്ഷിണാഫ്രിക്കയിൽ ഏറ്റവും നല്ല വാരാന്ത്യമാണ് . ഒരു മാസത്തിൻറെ
അവസാനത്തെ തീയതിയും ശനിയാഴ്ചയും ലയിച്ചു ചേരുന്ന മനോഹരമായ വാരാന്ത്യം . ജനങ്ങളുടെ കയ്യിൽ അല്പം പണം
ഉള്ള സമയമാണ് . ദിവസങ്ങൾ ഏറെയില്ലാത്തതുകൊണ്ട് താരതമ്യേന
ബോറടി കുറവുള്ള മാസമാണ് ഫെബ്രുവരി . അധികം ശല്യം ചെയ്യാതെ
കടന്നു പോകുന്ന കൊച്ചു മാസം .ശനിയാഴ്ച മാസാവസാനവും ഞായറാഴ്ച മാർച്ച് ഒന്നാം തീയതിയും ഒത്തുവരുന്നത് ശുഭ ലക്ഷണമാണ് .
അതുമാത്രമല്ല , രണ്ടുമാസത്തോളം നല്ല മഴ കിട്ടാതിരുന്ന ഈ പ്രദേശത്ത്
ഈ ആഴ്ചയിൽ സമൃദ്ധമായി മഴപെയ്ത് ഭൂമിയും ജനങളുടെ മനസ്സും
തണുത്ത നല്ല നാളുകൾ ആണ് .
ആപ്പിസം
ഡൽഹി യിൽ AAP ൻറെ സംപൂർണ്ണ വിജയം ഒരു trend ആയി മാറുന്നതുപോലെ തോന്നുന്നു . ഇതിനെ ആപ്പിസം എന്ന് വിളിക്കാം .
ഏതെങ്കിലും കാര്യത്തിൽ ഏകപക്ഷീയമായ വിജയത്തിനാണ് ആപ്പിസം
എന്ന് പറയുന്നത് . എല്ലാം തൂത്തുവാരുന്ന clean sweep . ഈ trend
ഇപ്പോൾ ക്രിക്കറ്റിലാണ് കാണുന്നത് . ഇന്ത്യ ദക്ഷിണാഫ്രിക്കയെ ആപ്പിലാക്കി . ദക്ഷിണാഫ്രിക്ക വെസ്റ്റ് ഇൻഡീസിനെ ഇന്ന് ആപ്പിലാക്കി .
ഇന്നു ഞാൻ ,നാളെ നീ എന്ന മട്ടിലാണ് ആപ്പിസത്തിന്റെ പോക്ക് .
സോഷ്യൽ മീഡിയയിൽ ഇന്നത്തെ താരം ഡി Villiers എന്ന hero /villain
ആണ് . ഇന്ത്യയിൽ കോടിക്കണക്കിന് ജനങ്ങൾക്ക് de Villiers നെ അറിയാം .
പക്ഷേ ജനിച്ച നാട്ടിൽ അവൻ അത്രയും അറിയപ്പെടുന്നില്ല . മലയാള
പത്രങ്ങളിലും TV യിലും അവൻറെ ഫോട്ടോയും നല്ല തലക്കെട്ടുകളും
ഉണ്ട് . ഇവിടത്തെ പ്രധാന റേഡിയോ സ്റ്റേഷൻ ആയ safm ൽ രണ്ടു മണിയുടെ
വാർത്ത ശ്രദ്ധിച്ചു . ദക്ഷിണാഫ്രിക്കയുടെ ചരിത്രവിജയത്തെ പ്പറ്റി ആദ്യം
പറയുമെന്നാണ് ഞാൻ പ്രതീക്ഷിച്ചത് . എന്നാൽ അതേപ്പറ്റി ഒരു വാക്കുപോലും പറഞ്ഞില്ല . സ്പോർട്സ് ചാനലുകളും റേഡിയോ സ്റ്റേഷൻ
കളും വേറെ ഉണ്ട് എങ്കിലും ഒരു വാക്ക് പറയാമായിരുന്നു . ഫുട്ബോൾ ആയിരുന്നെങ്കിൽ പറഞ്ഞേനെ . ക്രിക്കറ്റ്‌നെപ്പറ്റി പൊതുവായ ഒരു
താൽപര്യം ഈ രാജ്യത്ത് ഇല്ലായെന്ന് ഇത് സൂചിപ്പിക്കുന്നു .സ്പോർട്സ് ൽ വംശീയമായ ഒരു ചേരിതിരിവ് കാണാം . പക്ഷേ അതുകൊണ്ട്
സംഘർഷം ഒന്നുമില്ല .
മുഗാബെയുടെ ജന്മ ദിനം :സിംബാബ്വേയുടെ പ്രസിഡന്റ് റോബർട്ട്
മുഗാബെയുടെ 91 ആം ജന്മ ദിനം നാളെ കെങ്കേമമായി ആഘോഷിക്കുകയാണ് . 1980 ൽ സിംബാബ്വെ സ്വാതന്ത്ര്യം പ്രാപിച്ചതു മുതൽ പ്രസിഡന്റ് ആണ് മുഗാബെ . രാജ്യത്തെ കുട്ടിച്ചോർ ആക്കാൻ
മാർക്സിസ്റ്റ് ചായ്വുള്ള ഈ ഏകാധിപതിക്ക് കഴിഞ്ഞിട്ടുണ്ട് . ഗോൾഫ്
course ഉം വെള്ളച്ചാട്ടവും ഉള്ള ഒരു resort ൽ ആണ് ആഘോഷങ്ങൾ
ഒരുക്കിയിരിക്കുന്നത് . 20000 അതിഥികളെ ക്ഷണിച്ചിട്ടുണ്ട് . അനേകം
കാട്ടുപോത്തുകൾ , വിവിധയിനം മാനുകൾ എന്നിവയ്ക്ക് പുറമേ രണ്ട്
ആനകളേയും നാളെ കശാപ്പുചെയ്ത് ചുടും . ഒരു സിംഹത്തെയും കശാപ്പ്
ചെയ്യാൻ പ്ലാൻ ഉള്ളതായി പറയപ്പെടുന്നു .മുഗാബെയുടെ ഒരു ശിങ്കിടിയാണ് ആനകളെ സംഭാവന ചെയ്തിട്ടുള്ളത് .Animal Rights
സംഘടനകളുടെ എതിർപ്പിനെ അവഗണിച്ചാണ് ആനകളെ കൊല്ലാൻ
പോകുന്നത് .

No comments:
Post a Comment