പഴയ TV കൾ, കമ്പ്യൂട്ടർ , DVD player , kettle , electric iron , vacuum Cleaner മുതലായ
സാധനങ്ങൾ എവിടെ dispose ചെയ്യുമെന്നോർത്ത് ഇനി നിങ്ങൾ വിഷമിക്കേണ്ടാ . ഉപയോഗ ശൂന്യമായ ഏത് സാധനവും നിങ്ങളുടെ
വീട്ടിൽ വന്ന് ആദായ വിലയ്ക്ക് എടുത്തുകൊണ്ട് പോകുന്നതാണ് .( വൃദ്ധ
മാതാപിതാക്കളെ എടുക്കുന്നതല്ല ). എല്ലാവിധ പഴയ പാത്രങ്ങൾ , ചൂല് ,
ചിരവ ,ഉലക്ക (ഉലക്കയുടെ മൂടും എടുക്കും ),കലങ്ങൾ ,പ്ലേറ്റ്കൾ
തവികൾ മുതലായവ എടുക്കപ്പെടും . പഴയ ടയറുകൾ വളരെ ലാഭകരമായ വിലയ്ക്ക് എടുക്കപ്പെടും .ഞങ്ങളുടെ ഓഫീസിലേയ്ക്ക് വിളിച്ചു പറഞ്ഞാൽ 24 മണിക്കൂറും ഞങ്ങളുടെ പ്രതിനിധികൾ നിങ്ങളുടെ
വീട്ടിൽ വന്ന് വേണ്ടാത്ത സാധനങ്ങൾ എടുത്തുകൊണ്ടു പോകുന്നതായിരിക്കും . നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ആധാരുമായി link
ചെയ്തിട്ടുണ്ടെങ്കിൽ നിങ്ങളുടെ പണം 24 മണിക്കൂറിനകം ക്രെഡിറ്റ് ചെയ്യുന്നതായിരിക്കും .
മേൽപ്പറഞ്ഞ സാധനങ്ങൾ ഞങ്ങൾ തരം തിരിച്ച് , വൃത്തിയാക്കി
pack ചെയ്ത് ആവശ്യക്കാർക്ക് വീടുകളിൽ എത്തിച്ചു കൊടുക്കുന്നതായിരിക്കും . ഇതുമൂലം കുടുംബ ബജറ്റ്ൽ വളരെ
പൈസാ ലാഭിക്കാൻ കഴിയും . ഉദാഹരണമായി ഭാര്യയും ഭർത്താവും
തമ്മിൽ വഴക്കടിക്കുമ്പോൾ വിലപിടിപ്പുള്ള പ്ലേറ്റ്കൾ എറിയാതെ
ഞങ്ങൾ സപ്ലൈ ചെയ്യുന്ന പഴയ പ്ലേറ്റ്കൾ എറിയുക . ഇവയിൽ
ശബ്ദം കേൾക്കാതിരിക്കാനുള്ള സംവിധാനമുള്ളതിനാൽ അയൽക്കാർ
അറിയുകയില്ല .പരിക്കേല്ക്കാതിരിക്കാൻ പ്രത്യേക സംവിധാനമുള്ളതിനാൽ
വളരെ സുരക്ഷിതമാണ് . കുടുംബിനികൾക്ക് ഉത്തമം .
ലോകകപ്പ് ഫൈനൽ
ഇന്ത്യയും പാകിസ്ഥാനും ലോകകപ്പിൻറെ ഫൈനലിൽ കളിക്കുമെന്ന്
നമുക്ക് പ്രതീക്ഷിക്കാം . ഫൈനൽ അക്ഷരാർത്ഥത്തിൽ അടിച്ചു പൊളിക്കാൻ
ഉള്ളതാണ് . ജയിച്ചാലും തോറ്റാലും അടിച്ചു പൊളിക്കണം . പക്ഷേ
നമ്മൾ പാകിസ്ഥാൻകാരെ പ്പോലെ മണ്ടത്തരം കാണിക്കരുത് . അവർ
കാണിച്ചതുപോലെ സ്വന്തം TV അടിച്ചു പൊളിച്ചാൽ കുടുംബ budget നെ
അത് ദോഷകരമായി ബാധിക്കും . അടിച്ചു പൊളിക്കാനുള്ള പഴയ
TV , Microwave , എ സി , DVD player , kettle , കലം , മുതലായ സാധനങ്ങൾ
ഓർഡർ അനുസരിച്ച് വീടുകളിൽ എത്തിച്ചു കൊടുക്കും .
ഫൈനലിന്റെ ദിവസം വീടുകളിലും പൊതുസ്ഥലങ്ങളിലും അടിച്ചുപൊളി
സാധനങ്ങൾ ഓർഡർ അനുസരിച്ച് എത്തിച്ചു കൊടുക്കുന്നതായിരിക്കും .
എതിർ ടീമിനെ കൂവാൻ ആഗ്രഹമുള്ളവർക്ക് കൂവലിൽ പ്രത്യേകം
പരിശീലനം ലഭിച്ച വിദ്യാർത്ഥി സംഘങ്ങളെ എത്തിച്ചു കൊടുക്കുന്നതാണ് . എല്ലാം ഓണ്‍ലൈൻ ആയി ബുക്ക് ചെയ്യാം .നിരാശരാകാതെ ഉടൻ
തന്നെ ബുക്ക് ചെയ്യുക .
ഫൈനലിന് ശേഷം ' അങ്ങാടിയിൽ തോറ്റതിന് അമ്മയോട് ' എന്ന
നാടകം ഉണ്ടായിരിക്കും .Contact :
AKRI ഇന്റർനാഷണൽ
akri @kozhamail .com
കോഴഞ്ചേരി ( formerly known as Pala )

No comments:
Post a Comment