എങ്ങനെ നോക്കിയാലും ഏറ്റവും മനോഹരമായ ,സന്തോഷകരമായ
ഒരു ആഴ്ചയാണ് കടന്നു പോകുന്നത് . ഇതിൻറെ പ്രധാന കാരണം
ഡൽഹി തെരഞ്ഞെടുപ്പിൻറെ ഞെട്ടൽ രാഷ്ട്രീയക്കാരെ നിശബ്ദരാക്കി എന്നതാണ് . അവരുടെ വാചകമടി ഇല്ലാത്ത ദിവസങ്ങൾ മനസ്സിന് നൽകുന്ന
സുഖവും സമാധാനവും വിവരിക്കാൻ പ്രയാസമാണ് . കണ്ടു മടുത്ത
രാഷ്ട്രീയക്കാരുടെ സ്ഥാനത്ത് നമ്മുടെ സ്പോർട്സ് താരങ്ങൾ പ്രത്യക്ഷപ്പെട്ട പ്പോൾ , അവരുമായുള്ള അഭിമുഖങ്ങൾ കേട്ടപ്പോൾ ഈ
കേരളം എന്ന രാജ്യം തരക്കേടില്ലല്ലോ എന്ന് തോന്നി . ഈ രാഷ്ട്രീയക്കാർ
കുറേക്കാലം ചാനലുകളിൽനിന്ന് സ്വമേധയാ മാറി നിന്നാൽ ,ഹർത്താലും
വഴിതടയലും ഉപരോധവും കല്ലേറും അവരുടെ അനുയായികൾ ഉപേക്ഷിച്ചാൽ ജനങ്ങൾക്ക് മന:സമാധാനം കിട്ടും .
രാഷ്ട്രീയക്കാരുടെ കഷ്ടകാലം അരക്കിട്ടുറപ്പിക്കുന്ന വർഷമാണ് 2015 .
BJP , കോണ്‍ഗ്രസ് , സിപിഎം മുതലായ പാർട്ടികൾ ഡൽഹി തെരഞ്ഞെടുപ്പിൽ സംപൂജ്യരായി . ( some zeroes ). ഇതിലെ irony , വൻ
വിജയം നേടിയ AAP നും കെജരീവാളിനും കഷ്ടകാലമാണ് എന്നതാണ് .
കേജരീവാളിനു കടുത്ത പനിയാണ് . 70 ൽ 67 എന്ന 'മൃഗീയ ' ഭൂരിപക്ഷമാണ്
പനിക്ക് കാരണം . സന്താനഭാഗ്യം ഇല്ലാത്ത ചില ദമ്പതിമാർ എട്ടും
പത്തും കൊല്ലം കാത്തിരുന്ന് , നേർച്ച കാഴ്ചകൾ സമർപ്പിച്ച് , അവസാനം
Fertility ചികിൽസ ചെയ്ത് രണ്ട് കുഞ്ഞിക്കാലുകൾ കാണാൻ ആഗ്രഹിച്ചപ്പോൾ എട്ട് കുഞ്ഞിക്കാലുകൾ കാണുമ്പോഴത്തെ ഞെട്ടൽ
എന്തായിരിക്കും ? അതും നാല് പെണ്‍കുഞ്ഞുങ്ങൾ ആയാലോ ? അതുപോലുള്ള ഞെട്ടൽ കാരണമാണ് കേജരീവാളിനു കടുത്ത പനി .
'' അധികമായാൽ അമൃതും വിഷം '' എന്നാണല്ലോ ചൊല്ല് . '' ഇത്രയും
ഭൂരിപക്ഷം വേണ്ടായിരുന്നു . 40 സീറ്റ് മതിയായിരുന്നു'' എന്ന് കെജരീവാൾ
ആൽമഗതമായി പറയുന്നുണ്ടായിരിക്കണം .
2020 ൽ തെരഞ്ഞെടുപ്പ് വരുമ്പോൾ 70 ൽ 70 കിട്ടിയില്ലെങ്കിൽ അത് AAP
ൻറെ പരാജയമായി വിലയിരുത്തും . അങ്ങനെ AAP ആപ്പിലാകും .
ഭരിക്കുന്ന പാർട്ടി യെ തോൽപ്പിക്കുക എന്നത് ഇന്ത്യയിൽ നാട്ടുനടപ്പാണ് .
കേജരീവാളിനെ ഭാഗ്യം കടാക്ഷിച്ചാൽ കേരളാ കോണ്‍ഗ്രസ് പിളർപ്പ് രോഗം
പിടിപെട്ട് AAP പിളർന്ന് A തൊട്ട് Z വരെ ഈർക്കിൽ പാർട്ടികൾ ആയാൽ
കെജരീവാളിനു 40 ൽ എത്താം .
ദേശീയ ഗെയിംസ്ൽ കേരളത്തിൻറെ നേട്ടങ്ങൾ കണ്ട ഈ ആഴ്ച , സോഷ്യൽ
മീഡിയയിൽ രാഷ്ട്രീയക്കാരെ പരിഹസിക്കുന്ന അനേകം കാർടൂണ്‍കൾ ,ഫോട്ടോകൾ ,കമന്റുകൾ മുതലായവ അരങ്ങ് തകർക്കുന്നു . ജനങ്ങൾ
ആരേയും വെറുതെ വിടുന്നില്ല .രാഷ്ട്രീയക്കാരെ പരിഹസിക്കുന്നതിൽ
കടുത്ത മത്സരമാണ് ഇപ്പോൾ നടക്കുന്നത് .രാഷ്ട്രീയത്തിൻറെ മാറുന്ന
മുഖമാണ് ഇപ്പോൾ കാണുന്നത് . രാഷ്ട്രീയക്കാരെ ' വലിയ പുള്ളികളായി '
ജനങ്ങൾ ഇപ്പോൾ കാണുന്നില്ല .പത്ര മാസികകളിലും സോഷ്യൽ മീഡിയ
കളിലും രാഷ്ട്രീയനേതാക്കളെ പരിഹസിച്ച് കാർട്ടൂണ്‍ , കമന്റുകൾ ,ഫോട്ടോകൾ മുതലായവ ജനങ്ങൾ ആസ്വദിക്കുന്നു . അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ വിജയമാണ് ഇത് .
ദക്ഷിണാഫ്രിക്കയിൽ സ്ഥിതി വ്യത്യസ്തമല്ല . ഇന്നലെ ദക്ഷിണാഫ്രിക്കൻ
പ്രസിഡന്റ് ജേക്കബ് സുമായുടെ ദുർദ്ദിനമായിരുന്നു . വളരെ കൊട്ടി
ഘോഷിപ്പിക്കപ്പെട്ട State of the Nation പ്രസംഗം അലങ്കോലപ്പെട്ടു . ഒരു
പ്രതിപക്ഷ പാർട്ടിയുടെ അംഗങ്ങളെ ബലം പ്രയോഗിച്ച് പുറത്താക്കേണ്ടി
വന്നു . parliament ന് പുറത്ത് മർദ്ദനവും നടന്നു .എല്ലാ പ്രതിപക്ഷ പാർട്ടികളും സുമായുടെ പ്രസംഗം ബഹിഷ്ക്കരിച്ചു . പ്രതിഷേധത്തിനു കാരണം
സുമായുടെ അഴിമതിയാണ് .
ദക്ഷിണാഫ്രിക്കയിലും പത്രങ്ങളിലും സോഷ്യൽ മീഡിയയിലും രാഷ്ട്രീയനേതാക്കളെ പരിഹസിക്കുന്ന കാർടൂണ്‍കൾ , കമന്റുകൾ
മുതലായവ ധാരാളം ഉണ്ട് . കോമഡികളും സാധാരണയാണ് .
രണ്ടു രാജ്യങ്ങളിലും അഴിമതിക്കെതിരായ ജനവികാരം ശക്തമാണ് .
മോഹനസുന്ദരവാഗ്ദാനങ്ങൾ നൽകി ജനങ്ങളെ പറ്റിക്കുന്ന പഴയ
സ്റ്റൈൽ രാഷ്ട്രീയം ഇനി വിലപ്പോവില്ല . പണ്ട് നെടുനെടുങ്കൻ പ്രസംഗങ്ങൾ
കേട്ട് കയ്യടിക്കാൻ മാത്രമായിരുന്നു സാധാരണക്കാരൻറെ വിധി . ഇന്ന്
രാഷ്ട്രീയക്കാർക്കെതിരെ പ്രതികരിക്കാൻ സോഷ്യൽ മീഡിയയിലൂടെ
പാവപ്പെട്ടവർക്കും സാധിക്കുന്നു .
ദേശീയ ഗെയിംസ്നെ താറടിക്കാൻ ശ്രമിച്ചവർ പരാജയപ്പെട്ടതും
നിശബ്ദരായതും ഈ ആഴ്ചയിലെ നല്ല വാർത്തയാണ്. സ്പോർട്സ്
ജനങ്ങളെ ഒന്നിപ്പിക്കുന്നതും നമ്മൾ കണ്ടു . ആ spirit തുടർന്നാൽ നമ്മുടെ
നാട് നന്നാകും .

ഹാപ്പി വാലൻന്റൈൻ'സ് ഡേ !
ReplyDelete