ഇടി വെട്ടിയവനെ പാമ്പ് കടിച്ചു !
ഒരു രാജ്യത്തിൻറെ നേതാവിൻറെ നല്ല കാലം ആ നേതാവിൻറെ വ്യക്തിപരമായ വിജയങ്ങളിൽ ഒതുങ്ങാതെ എല്ലാ മേഖലകളിലും
പ്രതിഫലിക്കുന്നത് കാണാം . നാടൻ ഭാഷയിൽ പറഞ്ഞാൽ '' ഒന്നാന്ത്രം ''
കാലം എല്ലാം നന്നായി വിളയുന്ന കാലമാണ് . ഇന്ദിരാ ഗാന്ധിയുടെ
സുവർണ്ണ കാലത്ത് ,1971 ൽ ഇന്ത്യ ബംഗ്ലാദേശ് യുദ്ധം ജയിച്ചു . മാർഗരെറ്റ്
താച്ചറുടെ സുവർണ്ണ കാലത്ത് , 1982 ൽ ബ്രിട്ടൻ Falklands യുദ്ധം ജയിച്ചു .
Ronald Reaganൻറെ നല്ല കാലത്ത് ബെർലിൻ ഭിത്തിയും കിഴക്കേ യൂറോപ്പിലെ കമ്മ്യൂണിസവും നിലം പതിച്ചു ,1989ൽ .
ഉമ്മൻ ചാണ്ടിയെ അഴിമതിക്കാരനായി ചിത്രീകരിക്കുന്നത് ഇന്ന്
ഒരു fashion ആണ് .പക്ഷേ സത്യം മറച്ചുവെച്ചിട്ട് കാര്യമില്ല . അദ്ദേഹം
മുഖ്യമന്ത്രി ആയിരിക്കുമ്പോൾ ദേശീയ ഗെയിംസ് നല്ല രീതിയിൽ നടന്നു .
കേരളം നല്ല പ്രകടനം കാഴ്ച വെക്കുകയും ചെയ്തു .
മൊത്തം നോക്കിയാൽ നരേന്ദ്ര മോഡിക്ക് തരക്കേടില്ലാത്ത കാലമാണ് ,
ഡെൽഹിയിലെ തിരിച്ചടി മാറ്റിവെച്ചാൽ . ഒരു വിമാനം പ്രതീക്ഷിക്കാതെ
എയർ പോക്കറ്റ്‌ൽ വീണത് പോലെ ഒരു കുലുക്കം . അദ്ദേഹത്തിനെതിരായി ആരോപിക്കപ്പെടുന്ന , ന്യൂന പക്ഷങ്ങളോട് ഉള്ള
താല്പര്യമില്ലായ്മയ്ക്ക് ഒരു അയവ് വന്നിരിക്കുന്നു . ഒരു വൈദികനെ
താലിബാൻറെ പിടിയിൽ നിന്ന് മോചിപ്പിക്കുന്നതിൽ മോദി പ്രധാന പങ്ക്
വഹിച്ചു എന്ന് പറയപ്പെടുന്നു .
ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് ജേക്കബ് സുമയ്ക്ക് കഷ്ടകാലമാണ് .
പലവിധ അഴിമതികൾ ആരോപിക്കപ്പെട്ടിട്ടുള്ള സുമാ രൂക്ഷമായ
വിമർശനങ്ങൾക്കും പരിഹാസത്തിനും target ആണ് . parliament അലങ്കോലപ്പെട്ടു . രാജ്യത്തിന് മൊത്തം നാണക്കേടായി .
ഈ കഷ്ടകാലത്തിന്റെ തുടർച്ച പോലെ ദക്ഷിണാഫ്രിക്ക ഇന്ത്യയോട്
അതിദയനീയമായി പരാജയപ്പെട്ടിരിക്കുന്നു . ''ഇടി വെട്ടിയവനെ
പാമ്പ് കടിച്ചു ' എന്ന് പറഞ്ഞതുപോലെ ദക്ഷിണാഫ്രിക്കൻ ടീമിന്
കനത്ത തുക പിഴയും കിട്ടി .
മോദി തരംഗം അവസാനിച്ചുവെന്ന് സമ്മതിച്ചാൽ തന്നെയും അദ്ദേഹത്തിൻറെ ഭാഗ്യ graph ൻറെ ഗതി നോക്കിയാൽ ലോകകപ്പ്
വിജയിച്ച് വരുന്ന ഇന്ത്യൻ ടീമിനെ സ്വീകരിക്കാനുള്ള ലക്ഷണം കാണുന്നുണ്ട് .
ദക്ഷിണാഫ്രിക്കയുടെ പരാജയത്തിനു പിന്നിൽ വേറൊരു കാരണമുണ്ട് .
രാജ്യത്തെ ജനങ്ങളുടെ മുഴുവൻ പിന്തുണ ടീമിന് ഇല്ല . കളികളിൽ
വംശീയമായ ഒരു ചേരി തിരിവ് കാണാം . കരുമ്പർ ഫുട്ബോൾനെ
നെഞ്ചോട് ചേർക്കുമ്പോൾ വെള്ളക്കാർക്കും ഇന്ത്യക്കാർക്കും cricketനോടാണ്
താൽപര്യം . സങ്കര വർഗക്കാർക്കും ക്രിക്കറ്റ് ഇഷ്ടമാണ് . ദക്ഷിണാഫ്രിക്കൻ
ടീമിൽ കരുമ്പർ ആരും ഇല്ലാഎന്നത് ശ്രദ്ധേയമാണ് . വളരെ ചുരുക്കം
കറുമ്പരെ ക്രിക്കറ്റ്‌ൽ താല്പര്യം കാണിക്കുന്നുള്ളൂ . ലോക കപ്പ് നടക്കുന്നതായി ഭൂരിപക്ഷം ജനങ്ങൾക്ക് അറിഞ്ഞു കൂടാ . നേരേ മറിച്ച്
ഇന്ത്യൻ ടീമിന് ഇന്ത്യയിലെ ഭൂരിപക്ഷം ജനങ്ങളുടെ support ഉണ്ട് . വിദേശ
ഇന്ത്യക്കാരുടെയും support ഉണ്ട് . ഇത് തീർച്ചയായും നല്ലതുപോലെ കളിക്കാനും വിജയിക്കാനും
പ്രചോദനം നൽകുന്നു .
അമിതമായ വിജയപ്രതീക്ഷ കഠിനമായ നിരാശയ്ക്ക് കാരണമാകും .
ബ്രസീലിൻറെ ലോകകപ്പ് പരാജയം ഓർക്കുക . പക്ഷിപ്പനി , എലിപ്പനി ,
കുരങ്ങുപനി ,പന്നിപ്പനി മുതലായ പലവിധ പനികൾ പടരുന്ന കാലമാണ് .
ഇന്ത്യൻ ടീമിന് താറാവ് പനി ( duck ) പിടി പെട്ടാൽ കാര്യങ്ങൾ അവതാളത്തിലാകും . ജനങ്ങൾ തിരിഞ്ഞു കടിച്ചെന്നു വരും , റാഞ്ചിയിൽ
ധോണിയുടെ വീട് stoneproof ( കല്ലേറ് എല്ക്കാത്തത് ) ആയിരിക്കാം . അനിഷ്ടം
ഒന്നും സംഭവിക്കാതിരിക്കട്ടെ . നല്ല കളി മാത്രമല്ല മോദിയുടെ നല്ല
സമയവും ലോകകപ്പ് നിലനിർത്താൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കാം .

No comments:
Post a Comment