Friday, 6 March 2015

ബജറ്റ് അവതരണ സാധ്യതകൾ ( ഹാസ്യഭാവന )

കേരള ബജറ്റ്   അവതരിപ്പിക്കാൻ   13 ആം  തീയതി  തെരഞ്ഞെടുത്തത്
എന്തുകൊണ്ടാണെന്ന്   അറിയില്ല . പതിമൂന്ന്   ഒരു  നിർഭാഗ്യനംബരായിട്ടാണ്‌
സാധാരണ  കണക്കാക്കപ്പെടുന്നത് . എന്തായാലും   മാണിസാറിന്റെ  കഷ്ടകാലമാണല്ലോ  ഇത് .എന്തായാലും   13 ആം   തീയതി  ചിലതെല്ലാം
നടക്കും .

ബജറ്റ്  അവതരിപ്പിക്കാൻ   മാണിയെ  അനുവദിക്കുകയില്ല  എന്നാണ്
പ്രതിപക്ഷം  ഭീഷണി  മുഴക്കിയിരിക്കുന്നത് . ബജറ്റ്   മാണി തന്നെ  അവതരിപ്പിക്കുമെന്ന്  ഉമ്മൻ  ചാണ്ടി  അർത്ഥശങ്കക്കിടവരാതെ   പ്രഖ്യാപിച്ചിരിക്കുന്നു . ഇത്  രണ്ടും  എങ്ങനെ  പൊരുത്തപ്പെട്ടു പോകും ?


കേരളം  കണ്ട  ഏറ്റവും  വലിയ  മാന്ത്രികൻ  ഉമ്മൻ ചാണ്ടിയാണ് . വളരെ
സങ്കീർണ്ണമായ ,അപകടകരമായ  കുരുക്കുകൾ  അഴിച്ച്  ചിരിച്ചു കൊണ്ട്
പുറത്ത് ചാടാൻ   അദ്ദേഹത്തിന്   അറിയാം .നമ്മൾ   ഒരു  മാന്ത്രികൻറെ
പ്രകടനം  കാണാൻ  ഇരിക്കുമ്പോൾ  നമുക്കറിയാം , തലവെട്ടുന്ന  രംഗമാനെങ്കിലും   മാന്ത്രികൻ   സുരക്ഷിതനായി   പുറത്തുവരുമെന്ന് .
13 ആം  തീയതി  വളരെ  ഉദ്വേഗജനകമായ   അഭ്യാസങ്ങൾ   പ്രതീക്ഷിക്കാം .

പക്ഷേ   ഇതെങ്ങനെ   സാധിക്കും ? മാണിയെ   വഴിയിൽ   തടയുമെന്നാണ്
പ്രതിപക്ഷം  പറയുന്നത് ?

1 . പത്താം   തീയതി  മുതൽ    മാണിസാർ   നിയമസഭയിലെ   ഒരു  രഹസ്യമുറിയിൽ  താമസിക്കുക .13 ആം   തീയതി  ഭരണകക്ഷി  അംഗങ്ങൾ
എല്ലാവരും   ഇരുന്നു കഴിയുമ്പോൾ   മാണിസാർ  ബജറ്റ്  ഉയർത്തി പിടിച്ചുകൊണ്ട്   പ്രവേശിക്കുന്നു .

2 . വഴിതടയലിനെ  ചെറുക്കാനുള്ള  ഒരു  പോംവഴി ,വഴിയിൽക്കൂടി
     വരാതിരിക്കുകയാണ് . ആകാശത്തെ   ആശ്രയിക്കുക . മാണിസാർ
ഒരു  glider ,അല്ലെങ്കിൽ  balloon  ഉപയോഗിച്ച്  പറന്ന്  പറന്ന്  നിയമ
സഭാമന്ദിരത്തിന്റെ   മേൽക്കൂരയിൽ  പ്രത്യേകം  ഉണ്ടാക്കിയിട്ടുള്ള
ദ്വാരത്തിലൂടെ   നടുത്തളത്തിൽ   ലാൻഡ്‌  ചെയ്യുന്നു .

3. 13 ആം   തീയതി  മാണിസാർ   വീട്ടിൽ  വിശ്രമിക്കുക .ബജറ്റ് പ്രസംഗം
നേരത്തെതന്നെ   record  ചെയ്ത്   ഒരു  അപരനെക്കൊണ്ട്  വായിപ്പിക്കുക .
വായിക്കുക  എന്നുവെച്ചാൽ  ചുണ്ട് അനക്കിയാൽ  മാത്രം  മതി .

4 . 13  ആം  തീയതി   ഒരു  navy helicopter ൽ നിന്ന്   മാണി  സാറിനെ
     നിയമസഭാമന്ദിരത്തിന്റെ   മേൽക്കൂരയിലെയ്ക്ക്   കയറിൽ  ഇറക്കുക .


5 . നിയമസഭയിൽ  ബഹളവും  കയ്യാംകളിയും   തടയുന്നതിനു വേണ്ടി
     എല്ലാ  അംഗങ്ങൾക്കും   സീറ്റ്‌ ബെൽറ്റ്‌  ഏർപ്പെടുത്തുക . എല്ലാവരും
സീറ്റ്ബെൽറ്റ്  ഇട്ടുകഴിഞ്ഞാൽ   അത്  സ്പീക്കറുടെ  നിയന്ത്രണത്തിൽ
ആയിരിക്കും .

    നിയമസഭയ്ക്ക്    പുറത്ത്   കല്ലേറ്  തടയുന്നതിനു വേണ്ടി   ആ  പ്രദേശം
 കല്ലുമുക്ത മേഖലയായി   പ്രഖ്യാപിക്കുക . അതായത്   ആ  പ്രദേശത്ത്
ഏതെങ്കിലും  തരം  കല്ല്‌  കയ്യിലോ  പോക്കറ്റിലോ  ബാഗിലോ  വെച്ചുകൊണ്ട്
പ്രവേശിക്കുന്നത്   ശിക്ഷാർഹാമാണ് .

യുവജനങ്ങളെ   കല്ലേറിൽ നിന്ന്  പിന്തിരിപ്പിക്കുന്നതിനുവേണ്ടി   ചില
incentives  ഏർപ്പെടുത്തുക . കല്ലെറിയാൻ  വരുന്ന  യുവാക്കൾക്ക്  മാനസാന്തരം
വന്ന്  കല്ല്‌   സ്വയം  declare  ചെയ്ത്  മാപ്പ്  കിട്ടാവുന്നതാണ്‌ . മാത്രമല്ല ,
declare  ചെയ്യുന്ന  കല്ലുകൾ   തൂക്കി  തിട്ടപ്പെടുത്തി   നഷ്ടപരിഹാരം  കൊടുക്കും .
ഒരു  കിലോ  കല്ലിന്  100  രൂപാ  നിരക്കിൽ .

ഇതെല്ലാം   കാണാം   മാർച്ച്‌   പതിമൂന്നാം   തീയതി .

   


No comments:

Post a Comment