രാജ്യം മുഴുവൻ ഗോവധം ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ ആലോചിക്കുന്നു എന്ന് കേട്ടപ്പോൾ ചിരിക്കാനാണ് തോന്നിയത് .ഒരു പക്ഷേ
ഇത് ഒരു rumour ആയിരിക്കാം . അഥവാ
അങ്ങനെ ഒരു നീക്കം ഉണ്ടെങ്കിൽ
അത് സഹതാപം അർഹിക്കുന്നു . കാരണം അത് വിനാശകാലെ വിപരീത
ബുദ്ധിയാണ് . ഭരണത്തിൽ കയറിയിട്ട് ഒരു വർഷം തികയുന്നതിന് മുമ്പ്
ഒരു self- goal അടിക്കാൻ നരേന്ദ്രമോഡി തുനിയുമോ ? അതോ ഒരു രണ്ടാം
term ന് അദ്ദേഹത്തിന് താൽപ്പര്യമില്ല എന്നാണോ സൂചന ?
ഗോവധ നിരോധനത്തെക്കാൾ എത്ര വലിയ പ്രശ്നങ്ങൾ ഇന്ത്യയിൽ പരിഹരിക്കാൻ കിടക്കുന്നു ! പാർപ്പിടം ,കുടിവെള്ളം , രോഗങ്ങൾ ,toilet
മുതലായ പ്രശ്നങ്ങൾ അനേക കോടി ജനങ്ങളെ ബാധിക്കുന്നു . ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണാതെ ഗോവധ നിരോധനവുമായി ഇറങ്ങിയാൽ അത് വിഭാഗീയത വളർത്തുകയും രാജ്യപുരോഗതിയെ
തളർത്തുകയും ചെയ്യും . ഈ ആശയവുമായി ഇറങ്ങിയിരിക്കുന്നവർ
മറ്റേതോ ഗ്രഹത്തിലാണ് ജീവിക്കുന്നതെന്ന് തോന്നുന്നു .
വിഭാഗീയത ഇന്ന് മ നുഷ്യ വംശത്തിനുതന്നെ ഒരു ഭീഷണിയായി മാറിയിരിക്കുന്നു . ഇസ്ലാമികതീവ്രവാദത്തെ അടിസ്ഥാനമാക്കി രണ്ടു
പുതിയ രാജ്യങ്ങൾ ഉണ്ടായിരിക്കുന്നു . Isis ൻറെ Caliphate ഉം Nigeria യുടെ
Boko Haram ൻറെ Caliphate ഉം . അവർ ആധുനികമാധ്യമങ്ങൾ വഴി അവരുടെ
പൈശാചികമായ ആശയങ്ങൾ ലോകമെമ്പാടും പ്രചരിപ്പിച്ച് ,പ്രത്യേകിച്ച്
യുവജനങ്ങളെ ആകർഷിച്ചു കൊണ്ടിരിക്കുകയാണ് . ഒരു മാസം ആയിരത്തോളം യുവാക്കളാണ് ISIS ന് വേണ്ടി പോരാടാൻ വിദേശരാജ്യങ്ങളിൽ നിന്ന് സിറിയയിലേയ്ക്ക് പോകുന്നത് .
ഗോവധനിരോധനം പോലുള്ള അനാവശ്യകാര്യങ്ങൾ കുത്തിപ്പൊക്കി
വിഭാഗീയത വളർത്തി ,ന്യൂനപക്ഷ സമുദായങ്ങൾക്കിടയിൽ അസ്വസ്ഥതയും
ആശങ്കയും വളർത്തിയാൽ അത് ഭീകരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കും .ISIS ൻറെ സ്വാധീനത്തിൽ ഇന്ത്യയിലെ കുറെ യുവാക്കളും
പെടാതിരിക്കുകയില്ല . അവരിൽ പത്തോ ഇരുപതോ പേർ മരിക്കാൻ
തയ്യാറായി ഇന്ത്യയിലെ വൻനഗരങ്ങളിൽ ആക്രമണം അഴിച്ചുവിട്ടാൽ
എന്തായിരിക്കും സ്ഥിതി ? ഇന്ന് യുറോപ്പിലും കാനഡയിലും ഓസ്ട്രേലിയ
യിലും ആ നാടുകളിലെ ചില പൌരന്മാരാണ് മാതൃരാജ്യങ്ങൾക്ക് ഭീഷണി
ആയിരിക്കുന്നത് .
ഗോവധനിരോധനം പോലുള്ള തലതിരിഞ്ഞ നടപടികൾ രാജ്യത്ത് നാശത്തിന്റെ വിത്തുകൾ വിതയ്ക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട .
എരിതീയിൽ എണ്ണ ഒഴിക്കുന്നതിന് തുല്യമാണ് അത് .
ഭരണാധികാരികളുടെ തെറ്റായ നടപടികൾ ,അവർക്കുതന്നെ വിനയാകുന്നതിനു ഉദാഹരണങ്ങൾ ഏറെയുണ്ട് . 1976 ൽ ദക്ഷിണാഫ്രിക്കയെ
ഭരിച്ചിരുന്ന ന്യൂനപക്ഷ വെള്ള സർക്കാർ കരുമ്പരുടെ സ്‌കൂളുകളിൽ
Afrikaans ഭാഷ മാധ്യമമായി അടിച്ചേൽപ്പിച്ചു . മർദ്ദകരുടെ ഭാഷയ്ക്കെതിരായി എന്നതിലുപരി ,തങ്ങൾക്കു കിട്ടിയിരുന്ന തരംതാണ
വിദ്യാഭ്യാസത്തിനെതിരെ സ്കൂൾ കുട്ടികൾ കലാപം നടത്തി .600 കുട്ടികൾ
പോലീസിൻറെ വെടിയേറ്റ് മരിച്ചു . വംശവിവേചനത്തെപ്പറ്റി ലോകജനത
കൂടുതൽ കൂടുതൽ അറിയാൻ ഈ സംഭവം കാരണമായി . ദക്ഷിണാഫ്രിക്കക്കെതിരെ സാമ്പത്തികഉപരോധം ശക്തിപ്പെട്ടു . സ്പോര്ട്സ് ൽ നിന്ന് ദക്ഷിണാഫ്രിക്കയെ ആട്ടി പുറത്താക്കി . നിൽക്കക്കള്ളിയില്ലാതെ 1990 ൽ നെൽസണ്‍ മണ്ടേലയെ മോചിപ്പിക്കുകയും ANC യുടെ നിരോധനം നീക്കുകയും ചെയ്തു . 1994 ൽ ദക്ഷിണാഫ്രിക്ക ഒരു ജനാധിപത്യരാജ്യമായി .
ആഫ്രിക്കാൻസ് അടിച്ചേൽപ്പിക്കാനുള്ള വിഡ്ഢിത്ത പരമായ തീരുമാനം
രാജ്യത്തിന് അനുഗ്രഹമായി .
2003 ൽ മതിയായ ന്യായീകരണങ്ങൾ ഇല്ലാതെ ജോർജ് ബുഷ് IRAQ നെ
ആക്രമിച്ച് കീഴടക്കി . സദ്ദാം ഹുസ്സൈനെയും രണ്ട് മക്കളെയും കൊന്നു .
പത്ത് വർഷം ദീർഘിച്ച യുദ്ധത്തിൽ അയ്യായിരത്തോളം അമേരിക്കൻ
സൈനികർ മരിച്ചു . Billion കണക്കിന് ഡോളർ ചെലവായി . കിട്ടിയതോ ,
വട്ടപൂജ്യം . IS ഉണ്ടാകാൻ കാരണം ബുഷിൻറെ തെറ്റായ നടപടിയാണ് .
ഗോവധനിരോധനക്കാർ ചരിത്രത്തിൽ നിന്ന് പാഠങ്ങൾ പഠിക്കുന്നില്ല .
രാജ്യത്തെ കുട്ടിച്ചോർ ആക്കിയിട്ടേ അവർ അടങ്ങുകയുള്ളൂ .

No comments:
Post a Comment