Thursday, 26 March 2015

അഖിലകേരള വഴിയാധാരം പാർട്ടി ( ഹാസ്യഭാവന )

നാളെ   ഹർത്താൽ

ലോകകപ്പ്‌   ക്രിക്കറ്റിൽ  ഇന്ത്യയുടെ  പരാജയത്തിൽ  ദുഖവും  പ്രതിഷേധവും
പ്രകടിപ്പിക്കാനായി   നാളെ  ( 27-03-2015 )  കേരളവ്യാപകമായി   ഹർത്താലിന്
ആഹ്വാനം  ചെയ്യുന്നു . രാവിലെ   6  തൊട്ട്  വൈകീട്ട്  6  മണി  വരെ  ആയിരിക്കും   ഹർത്താൽ . പതിവുപോലെ   പാൽ ,പത്രം ,വിവാഹം ,ശവസംസ്കാരം ,ബീഡി ,സിഗരറ്റ് ,മുറുക്കാൻ , വായുഗുളിക  മുതലായവയെ
ഹർത്താലിൽ നിന്ന്  ഒഴിവാക്കിയിട്ടുണ്ട് .

*          *                   *                      *               *                 *                 *

എന്തെങ്കിലും   പരാജയം  സംഭവിക്കുമ്പോൾ   ആചാര്യ  വിനോബാ  ഭാവയെ
ഓർക്കുന്നത്   നന്നായിരിക്കും .അതായത്   പരാജയത്തെപ്പറ്റി   ചിന്തിക്കാതെ ,തലനാരിഴ കീറുന്ന  analysis ചെയ്യാതെ  പരിപൂർണ്ണമൌനം  പാലിക്കുക .'' മൌനം   വിദ്വാന്  ഭൂഷണം '' എന്നാണല്ലോ  ചൊല്ല് . analysis ന്  പോയാൽ
തോൽവിയെപ്പറ്റി   ഓർത്തോർത്ത്   മനോവിഷമം  കൂടുകയേ  ഉള്ളൂ .
കുറേ  പഴഞ്ചൊല്ലുകൾ   പഠിച്ചിരിക്കുന്നത്  നല്ലതാണ് . വിഷയത്തിന് ചേർന്ന
പഴംചൊല്ല്   ഒരു  സുകൃതജപം  പോലെ  പത്തിരുപത് പ്രാവശ്യം  ചൊല്ലിയാൽ  അല്പം   ആശ്വാസം  കിട്ടും . e.g  ''There is  no  use  crying  over
spilt  milk .'' '' Do  not  count  your  chickens  before  they  hatch .''  Do  not  put  all  your
eggs  in  the  same  basket .'' etc  etc .

ഒരു  പരീക്ഷ  എഴുതിക്കഴിഞ്ഞാൽ   എഴുതിയതിനെപ്പറ്റി   ആലോചിച്ച്
മന:പ്രയാസം  ഉണ്ടാക്കാതിരിക്കുകയാണ്  നല്ലത് ."അയ്യോ  ആ ചോദ്യം
വിട്ടുപോയി . എന്തെങ്കിലും  എഴുതിയിരുന്നെങ്കിൽ  നാലഞ്ച്  മാർക്ക്
കിട്ടുമായിരുന്നു .'' എന്ന്  സ്വയം  പറഞ്ഞ്  വിഷമിച്ചാൽ  അടുത്ത  വിഷയം
എഴുതാനുള്ള   ആത്മവിശ്വാസം   നഷ്ട്ടപ്പെടും .

*                 *                            *                                     *                         *

അഖിലകേരള  വഴിയാധാരം  പാർട്ടി

2015   ജൂണ്‍   1

പുറത്താക്കപ്പെട്ടവരുടെ    അഖിലകേരളconvention   കോട്ടയത്ത്‌   മാമ്മൻ
മാപിള്ള ഹാളിൽ   നടന്നു . പ്രതീക്ഷിച്ചതിൽ   കവിഞ്ഞ  ഒരു  ജനക്കൂട്ടമാണ്
അവിടെ   തടിച്ചു കൂടിയത് . പുറത്താക്കപ്പെട്ട   രാഷ്ട്രീയക്കാർ  എന്ന്  ആഹ്വാനത്തിൽ   പറഞ്ഞിരുന്നില്ല . അതുകൊണ്ട്  എല്ലാത്തരം  പുറത്താക്കപ്പെട്ടവരും  അവിടെ  എത്തിയിരുന്നു . വിവിധ  രാഷ്ട്രീയ പാർട്ടികളിൽ നിന്ന്   പുറത്താക്കപ്പെട്ടവരെ  കൂടാതെ  ഭർത്താക്കന്മാർ  പുറത്താക്കിയ  ഭാര്യമാർ , ഭാര്യമാർ  പുറത്താക്കിയ  ഭർത്താക്കന്മാർ
കോളേജിൽ നിന്ന്  പുറത്താക്കപ്പെട്ട  റാഗിങ്ങ്  വീരന്മാർ  തുടങ്ങിയവരും
അവിടെ  തടിച്ചു  കൂടിയിരുന്നു . അവിടെ  സന്നിഹിതരായ  രഷ്ട്രീയ നേതാക്കന്മാരിൽ   പ്രമുഖർ  സർവശ്രീ   ഗണേഷ് കുമാർ , പി സി  George ,PC തോമസ്‌  എന്നിവരായിരുന്നു . നാല്  മണിക്കൂർ  നീണ്ട  ചർച്ചകൾക്ക്  ശേഷം
അഖിലകേരള   വഴിയാധാരം  പാർട്ടി  ഉണ്ടാക്കാൻ  തീരുമാനിച്ചു .പാർട്ടിയുടെ
ചിഹ്നമായി   റോഡ്‌   അന്ഗീകരിക്കപ്പെട്ടു . പാർട്ടിയുടെ   പ്രസിഡന്റ്  ആയി
ജോർജ് നെ   nominate  ചെയ്തെങ്കിലും   മറ്റു രണ്ടുപേരും  എതിർത്തു .ജനിച്ച്
ഒരു മണിക്കൂർ  കഴിയുന്നതിന് മുമ്പ്  AKVP  പിളരുമെന്ന  നിലയായി . അതിനാൽ   മൂന്നുപേരെയും   പ്രസിഡന്റ്   ആക്കി   ഒത്തുതീർപ്പിലെത്തി .

ഹാളിൽ   കസേരകളിൽ  ഇരുന്നവരെയെല്ലാം   ജനറൽ  സെക്രട്ടറിമാരാക്കി .
ഹാളിലും  പുറത്തും  നിന്നവരെ  Assistant  സെക്രട്ടറി മാരാക്കി . ഇടഞ്ഞു നിന്ന
കുറേ  നേതാക്കന്മാർക്ക്   Vice  പ്രസിഡന്റ്‌   സ്ഥാനങ്ങൾ  നൽകി . മുപ്പതോളം
പേർക്ക്   ഈ   സ്ഥാനം  ലഭിച്ചു . പാർട്ടിക്ക്   5000  ജനറൽ  സെക്രട്ടറിമാരും
16500  Asst . സെക്രട്ടറി മാരും  ഉണ്ടായി .വനിതകൾക്കും  വിദ്യാർത്ഥികൾക്കും
തൊഴിലാളികൾക്കും   പ്രത്യേകം  പോഷക സംഘടനകൾ   രൂപീകരിച്ച്
എല്ലാവർക്കും  എന്തെങ്കിലും   സ്ഥാനം കൊടുത്ത്  തൃപ്തിപ്പെടുത്തി .

2016 ലെ  തെരഞ്ഞെടുപ്പിൽ   അഖിലകേരള  വഴിയാധാരം  പാർട്ടി (AKVP )
റോഡ്‌  ചിഹ്നത്തിൽ   140  മണ്ഡലങ്ങളിലും   മത്സരിക്കാൻ   തീരുമാനിച്ചു .പുറത്താക്കപ്പെടുന്നവരെ  രണ്ടുകയ്യും  നീട്ടി  സ്വീകരിക്കാൻ   പാർട്ടി
തീരുമാനിച്ചു .




No comments:

Post a Comment