കഥാ പാത്രങ്ങൾ
1 കുഞ്ഞൻ (45 ) ഒരു റബ്ബർ തടി വെട്ട് തൊഴിലാളി
2 അമ്മിണി (40 ) കുഞ്ഞന്റെ ഭാര്യ
പൈക -ഇടമറ്റം ലക്ഷം വീട് കോളനി . സമയം രാവിലെ 7 മണി .അമ്മിണി
മുറ്റം അടിച്ചുകൊണ്ടിരിക്കുന്നു . കുഞ്ഞൻ ഏന്തി ഏന്തി വളരെ വളരെ
ബദ്ധപ്പെട്ട് പ്രവേശിക്കുന്നു .കാലിന് നീരും വെച്ചുകെട്ടുമുണ്ട് .shave ചെയ്യാതെയും തലമുടി ചീകാതെയും വളരെ ക്ഷീണിതനാണ് കുഞ്ഞൻ . കാൽ
നിലത്ത് തൊടാനാവാതെ ഒരു വടിയുടെ സഹായത്തോടെയാണ് അയാൾ
നീങ്ങുന്നത് . അമ്മിണിക്ക് ആളെ മനസ്സിലാകുന്നില്ല .
അമ്മിണി
ദൈവമേ ,രാവിലെ കണികാണാൻ പിച്ചക്കാരനോ ? ഹേയ് ,ഇവിടെ
തരാൻ ഒന്നുമില്ല .
കുഞ്ഞൻ
പിച്ചക്കാരനല്ല ,ഞാൻ നിൻറെ കെട്ട്യൊനാ ,കുഞ്ഞൻ !
അമ്മിണി
എന്ത് പറ്റി ? രണ്ട് ദിവസമായി നിങ്ങളെപ്പറ്റി ഒരു വിവരവും
ഇല്ലായിരുന്നല്ലോ . ഞാൻ വിചാരിച്ചു നിങ്ങൾ പുറപ്പെട്ടു പോയെന്ന് .
ഇതെന്തൊരു പേക്കോലം ! ഒരു ഭ്രാന്തനെ പോലുണ്ട് .കാലിന് എന്തുപറ്റി ?
ഞാൻ നൂറുപ്രാവശ്യം വിളിച്ചു .ഫോണ്‍ ഒന്ന് എടുക്കെണ്ടേ ?
കുഞ്ഞൻ
എല്ലാം ഞാൻ പറയാം .നീ ഒന്നു പിടിച്ചേ . ( അമ്മിണി താങ്ങി പിടിച്ച്
ഒരു ബെഞ്ചിൽ ഇരുത്തുന്നു )
കഴിക്കാൻ വല്ലതും ഉണ്ടോ ?കപ്പയോ കഞ്ഞിയോ വല്ലതും ? ഒരു ദിവസമായി വല്ലതും കഴിച്ചിട്ട് .
അമ്മിണി
ഇവിടെ ഒന്നും ഇല്ല . രണ്ട് ദിവസം എവിടാരുന്നു എന്ന് പറ .
കുഞ്ഞൻ
എല്ലാം ഞാൻ പറയാം . ഒരു കടുംകാപ്പിയെങ്കിലും താ . അല്ലെങ്കിൽ
ഞാൻ തല കറങ്ങി വീഴും .ഹാവൂ ,എന്തൊരു വേദന .
( അമ്മിണി അകത്തേയ്ക്ക് പോകുന്നു )
എനിക്ക് യാതൊരു ആവശ്യവും ഇല്ലായിരുന്നു ,ആ LDF കാര് വിളിച്ചപ്പോൾ TV m ന് പോകാൻ .തലതിരിവ് എന്ന് പറഞ്ഞാൽ മതി . ഞാൻ ഒരു
ശുംഭൻ ആയിപ്പോയി . ഇനി ഒരു മാസത്തേയ്ക്ക് പണിക്ക് പോകാനും
പറ്റില്ല .ഇരുപ്പതായി .
( അമ്മിണി കടുംകാപ്പിയുമായി വരുന്നു .കുഞ്ഞൻ അത് കുടിച്ച് ആശ്വാസം
പ്രകടിപ്പിക്കുന്നു .)
അമ്മിണി
ഇനി പറ ,എവിടെ പോയിരുന്നു നിങ്ങൾ ?
കുഞ്ഞൻ
എല്ലാം ഞാൻ പറയാം . വ്യാഴാഴ്ച വൈകീട്ട് ഞാൻ പൈക ടൌണ്‍ ൽ
നിൽക്കുമ്പോൾ LDF കാർ വിളിച്ചു ,Tvm ന് പോകാൻ .മാണിസാറിന്റെ
ബജറ്റ് അവതരണം തടയാൻ . ഡെയിലി 600 രൂപായും കള്ളും അവർ
ഓഫർ ചെയ്തു . അങ്ങനെ അവരുടെ കൂടെ പോയി .
അമ്മിണി
എന്താണ് ഈ LDF ?
കുഞ്ഞൻ
Lost Democratic Front .
അമ്മിണി
എന്നിട്ട് എന്ത് സംഭവിച്ചു ?
കുഞ്ഞൻ
നല്ല രസമായിരുന്നു . പാട്ടും പാരഡിയും ചെണ്ടയടിയും നാടകവും
എല്ലാമായി ഞങ്ങൾ അടിച്ചുപൊളിച്ചു രാത്രിമുഴുവൻ നിയമസഭയ്ക്ക്
പുറത്ത് ഉറക്കമിളച്ച് കഴിഞ്ഞു . മാണിസാറിന്റെ ബജറ്റ് വലിച്ചുകീറി
കളയുമെന്ന കാര്യത്തിൽ ഞങ്ങൾക്ക് നല്ല ഉറപ്പായിരുന്നു . പക്ഷേ
പത്തുമണിക്ക് വാർത്ത വന്നു ,ബജറ്റ് വായിച്ചു എന്ന് . മണ്ണും ചാരി
നിന്നവൻ പെണ്ണിനേയും കൊണ്ട് പോയി എന്ന് പറഞ്ഞതുപോലെ .
ഞങ്ങൾ അണ്ടികളഞ്ഞ അണ്ണാൻമാരെ പ്പോലെ അവിടെയെല്ലാം മണ്ടി നടന്നു .
അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്നുപറഞ്ഞത് പോലെ ചിലർ
കല്ലേറ് തുടങ്ങി . എടീ നീ ഈ കാൽ ഒന്നു തിരുമ്മിക്കേ , വല്ലാത്ത വേദന .
( അമ്മിണി തിരുമ്മുന്നു )
പോലീസ് അടി തുടങ്ങി . teargas ഉം ജലപീരങ്കിയും സൈറനും എല്ലാം
കൂടി ആകെ ബഹളം . ഒരു പോലീസുകാരൻ എൻറെ കാൽ തല്ലിയൊടിച്ചു .
എൻറെ ഫോണും ചെരുപ്പും പണവും പോയി .
അമ്മിണി
നിങ്ങൾക്ക് അങ്ങനെതന്നെ വരണം . വേലിയേൽ ഇരുന്ന പാമ്പിനെ
എടുത്ത് കൊനകത്തിൽ തിരുകേണ്ട വല്ല ആവശ്യവും ഉണ്ടായിരുന്നോ ?
2013 ൽ ഉമ്മൻ ചാണ്ടിയെ പുറത്താക്കാൻ നിങ്ങൾ Tvm നുപോയി
തോറ്റു തൊപ്പിയിട്ട് വന്ന അനുഭവം മറന്നുപോയോ ?കാള പെറ്റെന്ന് കേട്ട്
കയറെടുക്കാൻ പോയാൽ അങ്ങനെയിരിക്കും .അനുഭവിക്ക് .
കുഞ്ഞൻ
അമ്മിണി നീ കണ്ണിൽ ചോരയില്ലാത്ത വർത്തമാനം പറയാതെ . ഞാൻ
ഒരു നല്ല കാര്യത്തിന് പോയതല്ലേ ?
അമ്മിണി
എന്ത് നല്ല കാര്യം ?
കുഞ്ഞൻ
അഴിമതിക്കാരനായ മാണിസാറിനെ പുറത്താക്കേണ്ടത് നമ്മുടെ
കടമയല്ലേ ? കോടികളാണ് മാണിസാർ കോഴ വാങ്ങിയത് .
അമ്മിണി
എന്ന് ആര് പറഞ്ഞു ?
കുഞ്ഞൻ
ബിജു രമേശും LDF ഉം പറഞ്ഞു .
അമ്മിണി
ചുമ്മാ പറഞ്ഞാൽ മതിയോ ? തെളിവ് വേണ്ടേ . ഉദാഹരണത്തിന്
നിങ്ങളെ make up ചെയ്ത് സാരിയുടുപ്പിച്ചാൽ ആയിരം പേർ പറഞ്ഞേക്കാം
നിങ്ങൾ ഒരു പെണ്ണാണെന്ന് . ലക്ഷം പേർ പറഞ്ഞതുകൊണ്ട് നിങ്ങൾ
പെണ്ണ്‍ ആകുന്നില്ല .LDF കാർ വെറുതേ നാക്കിട്ടു അടിച്ചതുകൊണ്ട് തെളിവാകുന്നില്ല . തെളിവുണ്ടെങ്കിൽ മാണിയെ ശിക്ഷിക്കണം . അതുപോകട്ടെ നിങ്ങളുടെ വാച്ച് എവിടെ ?
കുഞ്ഞൻ
ഡെയിലി 600 രൂപാ തരാമെന്നാണല്ലോ അവർ പറഞ്ഞിരുന്നത് . സമരം
തോറ്റത് കൊണ്ട് പണം തരാൻ പറ്റില്ല എന്ന് അവർ പറഞ്ഞു . വാച്ച്
ആക്രി കടയിൽ വിറ്റ് ആ പൈസ കൊണ്ട് ടിക്കറ്റ് എടുത്താണ് ഇവിടം
വരെ എത്തിയത് .
അമ്മിണി
നിങ്ങൾ ഇനിയെങ്കിലും ഒരു കാര്യം മനസ്സിലാക്കണം . നിങ്ങളുടെ
നേതാക്കൾ പാവപ്പെട്ടവരെ പറഞ്ഞ് പറ്റിക്കുകയാണ് .അവർക്ക്
നഷ്ട്ടപ്പെടാൻ ഒന്നുമില്ല . തല്ല് കൊള്ളാൻ നമ്മൾ . നിങ്ങൾക്കറിയാമോ
അവരുടെ മക്കൾ പഠിക്കുന്നത് മുന്തിയ സ്കൂളുകളിലാണ് . പഠിച്ചുകഴിഞ്ഞാൽ അമേരിക്കയിലും ഓസ്ട്രേലിയയിലും ആണ് ജോലി .
നേതാക്കളുടെ ഭാര്യമാർ ഷോപ്പിംഗ് ചെയ്യുന്നത് മുന്തിയ മാളുകളിൽ
ആണ് . നമ്മൾ പാവപ്പെട്ടവർ മാളങ്ങൾ പോലുള്ള കുടിലുകളിൽ കഴിയുന്നു .
കുഞ്ഞൻ
നീ ഇത്തിരി കൊഴമ്പു കൊണ്ടുവന്ന് കാലുതിരുമ്മ് .ഇനി ഒരു മാസത്തേയ്ക്ക്
ജോലിക്ക് പോകാനും പറ്റില്ല .
അമ്മിണി
തിരുമ്മാം .ഇനി മേലിൽ നേതാക്കൾ പറയുന്നതുകേട്ട് സമരത്തിന്
പോവുകയില്ല എന്ന് സത്യം ചെയ്‌താൽ .
കുഞ്ഞൻ
നീ ക്ഷമിക്ക് .ഞാൻ ഉറപ്പുതരുന്നു ഇനി രാഷ്ട്രീയക്കാരുടെ വാക്ക് കേട്ട്
അവരുടെ പുറകെ പോവുകയില്ല എന്ന് . ഞാൻ ഒരു പാഠം പഠിച്ചു .
അമ്മിണി
അത് നല്ല പാഠം ആണ് .
( Curtain )
No comments:
Post a Comment