'' തൊട്ടുകൂടാത്തവർ തീണ്ടിക്കൂടാത്തവർ ,ദൃഷ്ടിയിൽപ്പെട്ടാലും ദോഷ മുള്ലോർ ''-പണ്ട് അയിത്തം ഉണ്ടായിരുന്ന കാലത്ത് ദളിതരുടെ അവസ്ഥയെ പ്പറ്റി യാണ് കവി ഇങ്ങനെ പറഞ്ഞത് . ഇന്ന് ഈ വാക്കുകൾ കേരളത്തിലെ പുരുഷന്മാരെപ്പറ്റി പറയാമെന്ന് തോന്നുന്നു . ഇന്ന് പുരുഷന്മാരുടെ നില
വളരെ പരുങ്ങലിലാണ് . സ്ത്രീകളെ നോക്കുന്നതും അവരോട് സംസാരിക്കുന്നതും അടുത്തുകൂടി പോകുന്നതും വളരെ സൂക്ഷിച്ചു വേണം .
അല്ലെങ്കിൽ സ്ത്രീ പീഡനം എന്ന കുറ്റം ചുമത്തപ്പെട്ടു അകത്ത് ആയേക്കും .
ഡിസംബർ അവുധിക്കാലത്ത് ഞാൻ ഒരു ദിവസം കോട്ടയത്ത് നിന്ന്
പാലയിലെയ്ക്ക് KSRTC Fast ൽ യാത്ര ചെയ്യുകയായിരുന്നു .കരിത്താസിൽ
എത്തിയപ്പോൾ എൻറെ അടുത്തിരുന്ന രണ്ടുപേർ ഇറങ്ങി പോയി .രണ്ട്
സ്ത്രീകൾ ബസ്സിൽ കയറി . ഏകദേശം 70 വയസ്സുള്ള അമ്മയും 40
വയസ്സുള്ള മകളും . കണ്ടിട്ട് നല്ല സാമ്പത്തികം ഉള്ളവരാണ് .അവർ എൻറെ
അടുത്തുള്ള കമ്പിയിൽ പിടിച്ച് നിന്നു . brake apply ചെയ്തപ്പോൾ balance തെറ്റി
വട്ടം കറങ്ങി .തൊട്ടടുത്ത് രണ്ട് സീറ്റ് ഒഴിഞ്ഞു കിടന്നിട്ടും അവർ ഇരുന്നില്ല .
എനിക്ക് സഹാനുഭൂതി തോന്നി .'' ഇവിടെ ഇരുന്നോളൂ .'' എന്ന് പറയാൻ
ഭാവിച്ചു .പക്ഷേ വേണ്ടെന്നു വെച്ചു .കാരണം ഇത് കേരളമാണ് . അവർ
മറ്റുവിധത്തിൽ interpret ചെയ്‌താൽ കുഴപ്പമാകും . അതുകൊണ്ട് മൌനം
പാലിച്ചു . ഏറ്റുമാനൂർ വരെ വളരെ കഷ്ട്ടപ്പെട്ട് നിന്ന് യാത്ര ചെയ്ത് അവർ
അവിടെ ഇറങ്ങി .
ഞാൻ ഒരു ചെറുപ്പക്കാരൻ ആണെന്നായിരിക്കാം ആ സ്ത്രീകൾ വിചാരിച്ചത് . അടുത്തിരുന്നാൽ ഈ ചെറുപ്പക്കാരൻ തട്ടുകയോ മുട്ടുകയോ
ചെയ്തെങ്കിൽ കുഴപ്പമാകും . അവർ എന്നെ ശരിക്ക് നോക്കിയില്ല എന്ന്
തോന്നുന്നു .ശ്രദ്ധിച്ച് നോക്കിയിരുന്നെങ്കിൽ ഒരു പക്ഷേ സംഗതി പിടി
കിട്ടിയേനെ . നല്ലയിനം dye അടിച്ചാൽ ഒരു 20 -25 വയസ്സ് കുറഞ്ഞു കിട്ടും .
നമ്മുടെ പല സൂപ്പർ സ്റ്റാർകളും dye യും make -up ഉം മാറ്റിയാൽ വൃദ്ധർ
ആണ് . ഉദാഹരണം രജനീ കാന്ത്.
ഇന്ത്യയിലെ ഏറ്റവും പ്രബുദ്ധമായ ,ഏറ്റവും വിദ്യാഭ്യാസമുള്ള സ്റ്റേറ്റ്
ആണത്രേ കേരളം .ബാംഗളൂർലും മുംബായിലും സ്ത്രീകൾക്കും പുരുഷന്മാർക്കും ഇടകലർന്ന് ബസ്സിൽ ഇരിക്കാം . പക്ഷേ കേരളത്തിൽ
പറ്റുകയില്ല .എന്തോ കുഴപ്പമുണ്ട് .
കുഴപ്പം നിയമസഭയിൽ കണ്ടു . ഇനി ആ സംഭവത്തെപ്പറ്റി സൂചിപ്പിക്കുന്നതുപോലും കുറച്ചിലാണ് . എങ്കിലും ചില കാര്യങ്ങൾ
പുതിയ അറിവാണ് . ലൈംഗിക അതിക്രമം നടന്നുപോലും !ഒരു ജനക്കൂട്ടത്തിൽ ഉന്തും തള്ളും നടക്കുമ്പോൾ എങ്ങനെയാണ് ലൈന്ഗികമായ
താൽപ്പര്യങ്ങൾ ഉണ്ടാകുന്നത് ? മന:ശാസ്ത്ര വിദഗ്ദ്ധർക്കെ ഇത് വിശദീകരിക്കാൻ പറ്റുകയുള്ളൂ .
ഒരു പക്ഷേ നിയമസഭാ സംഭവത്തിൽ നിന്ന് പുതിയ കണ്ടുപിടുത്തങ്ങൾ
ഉണ്ടായേക്കാം . Erectile dysfunction എന്ന പ്രശ്നം ഇന്ന് പല പുരുഷൻ മാർക്കും
ഒരു പ്രശ്നമാണ് .അമിത മദ്യപാനം ,പുകവലി മുതലായ ശീലങ്ങൾ ഉള്ളവർക്കാണ് ഈ പ്രശ്നം കൂടുതൽ ഉള്ളത് .ദക്ഷിണാഫ്രിക്കയിൽ 40 ശതമാനം പുരുഷമാർക്ക് ഈ പ്രശ്നമുണ്ടെന്നാണ് കണക്ക് . കൂട്ടത്തിൽ
പറയട്ടെ ,ഈയിടെ ലിംഗം നഷ്ട്ടപ്പെട്ട ഒരാൾക്ക് operation ചെയ്ത്
പുതിയ ലിംഗം വെച്ചുകൊടുത്ത് record സൃഷ്ട്ടിച്ച രാജ്യമാണ് ദക്ഷിണാഫ്രിക്ക .ഉദ്ധാരണശേഷി വർദ്ധിപ്പിക്കുന്നതിനുള്ള മരുന്നുകൾക്ക് വലിയ demand
ആണ് . നീളവും വണ്ണവും വർദ്ധിപ്പിച്ചു കൊടുക്കും എന്ന് വാഗ്ദാനം
ചെയ്യുന്ന പരസ്യങ്ങൾ ധാരാളം .
മദ്യപാനവും പുകവലിയും ഏറെയുള്ള കേരളത്തിൽ ED പ്രശ്നം ഗുരുതരമായിരിക്കാനാണ് സാധ്യത . അങ്ങനെയെങ്കിൽ ഒരു പുതിയ
ചികിത്സാ സമ്പ്രദായം ഉരുത്തിരിഞ്ഞ് വന്നേക്കാം . ഒരു ഹാളിൽ
അമ്പതോളം പുരുഷന്മാരും നാലഞ്ച് സ്ത്രീകളും ഉന്തും തള്ളും നടത്തുക .
അഞ്ചോ ആറോ ED രോഗികളെ അങ്ങോട്ട് കടത്തിവിടുക . പ്രശ്നം
തീർന്നുകിട്ടും !
* * * * * * *
ലിംഗം മാറ്റിവെയ്ക്കൽ operation നെ പ്പറ്റി ഒന്നുരണ്ട് കാര്യങ്ങൾകൂടി പറയാം .Circumcision ദക്ഷിണാഫ്രിക്കയിൽ സാധാരണയാണ് . ചിലർ ഇത് ചെയ്യുന്നത്
അനാരോഗ്യകരമായ സാഹചര്യങ്ങളിലാണ് . പരിശീലനം ലഭിക്കാത്ത
ആളുകൾ ഇത് ചെയ്യുന്നത് സാധാരണയാണ് . അങ്ങനെ പണി പാളി
ഒരു 19 കാരന്റെ ലിംഗം നഷ്ട്ടപ്പെട്ടു . സിഗരട്ടുകുറ്റി പോലെ എന്തോ ഒന്ന്
അവശേഷിച്ചു . പയ്യൻറെ പേര് രഹസ്യമാക്കി വെച്ചിരിക്കയാണ് . 12 മണിക്കൂർ നീണ്ട operation ൽ ആണ് ലിംഗം മാറ്റി വെച്ചത് . ഭാഗ്യവാനായ
ആ കറുത്ത പയ്യന് കിട്ടിയതോ -ഒരു വെളുമ്പൻറെ ലിംഗം !
No comments:
Post a Comment