Such men as he be never at heart's ease
Whiles they behold a greater than themselves
And therefore are they very dangerous
( Julius Caesar Act 1 Scene 1)
Shakespeare ടെ Julius Ceasr എന്ന നാടകത്തിൽ സീസറിനു എതിരെ ഗൂഢാലോചന നടത്തിയ Cassius നെപ്പറ്റി, സീസർ പറയുന്നതാണ്
ഈ വാക്കുകൾ . മറ്റുള്ളവർ തങ്ങളേക്കാൾ ഉയരുന്നത് കാണുമ്പോൾ
ചിലർക്ക് സഹിക്കാനവുകയില്ല .അത്തരക്കാർ അപകടകാരികളാണ് എന്ന്
സീസർ പറയുന്നു . ഇത് പറയുന്ന സമയത്ത് ഗൂഢാലോചനയെപ്പറ്റി
അദ്ദേഹത്തിന് അറിവില്ലായിരുന്നു .പക്ഷേ പറഞ്ഞത് ശരിയായിരുന്നു .ആ
ഗൂഢാലോചന സീസറിന്റെ കൊലപാതകത്തിൽ കലാശിച്ചു .
ഇന്ന് ശ്രി KM മാണിക്ക് എതിരായ ഗൂഢാലോചന വളരെ അപകടകരമായ
ഒരു തലത്തിൽ എത്തിയിരിക്കുന്നു . നിയമസഭ വളഞ്ഞ് അക്രമം അഴിച്ചുവിടാനുള്ള തീക്കളിയിലാണ് സിപിഎം / LDF ഏർപ്പെട്ടിരിക്കുന്നത് .
LDF എന്ന് പറയുന്നത് ഒരു euphemism ആണ് .ഇഡ്ഡലി ,ദോശ ,പുട്ട് ,ഇടിയപ്പം
എന്നൊക്കെ പറയുന്നതുപോലെ .ഇതെല്ലാം അരിയാഹാരമാണ് . അരിയാഹാരത്തിനു രുചി കൂട്ടാൻ തേങ്ങാ ,കറിവേപ്പില ,ജീരകം ,കടുക്
മുതലായവ ചേർക്കുന്നു .LDF ഘടകകക്ഷികളുടെ സ്ഥിതി ,ഈ ചെറിയ
സാധനങ്ങൾ പോലെയാണ് . പ്രധാനം അരിയാഹാരമാണ് .അതായത്
സിപിഎം അജണ്ട .ഈയിടെ LDF ൽ നിന്ന് ഒരു കറിവേപ്പില പുറത്തു പോയി .ഇപ്പോൾ ഒരു ജീരകം അംഗത്വത്തിന് വേണ്ടി പടിവാതിലിൽ നിൽക്കുന്നു .
Julius Ceasar ഒരു ഏകാധിപതിയാണ് എന്ന് ആരോപിച്ചാണ് Cassius ഗൂഢാലോചന നടത്തിയത് . ശുദ്ധഗതിക്കാരനായ Brutus നെ തെറ്റിദ്ധരിപ്പിച്ച്
ഗൂഡാലോചനയിൽ പങ്കു ചേർക്കുന്നു . ഗൂഢാലോചന വിജയിക്കുന്നു . സീസർ ഗൂഡാലോചനക്കാരുടെ കുത്തേറ്റു മരിക്കുന്നു . എന്നാൽ ഭരണം പിടിച്ചെടുക്കാൻ അവർക്ക് സാധിക്കുന്നില്ല . അവസാനം കുരുക്ഷേത്രത്തിൽ
തോൽവി സമ്മതിച്ച് Cassius ഉം Brutus ഉം ആത്മഹത്യ ചെയ്യുന്നു .
മാണിക്ക് എതിരെയുള്ള സമരം വ്യക്തിപരമായ വിരോധത്തിൽ നിന്നും
അസൂയയിൽ നിന്നും ഉണ്ടായതാണ് . രാഷ്ട്രീയ ജീവിതത്തിൽ പല റെക്കോർഡ്
കളുടേയും ഉടമയാണ് മാണി . അടിസ്ഥാനരഹിതമായ ആരോപണങ്ങൾ
ഉന്നയിച്ച് വ്യക്തിഹത്യ നടത്തുകയാണ് ലക്ഷ്യം . അദ്ദേഹത്തിൻറെ അമ്പതാം
വാർഷികം എങ്ങനെയെങ്കിലും കുട്ടിച്ചോർ ആക്കണം .
അഴിമതി നടത്തിയാൽ ആരായാലും ശിക്ഷിക്കപ്പെടണം . മാണി ആയാലും
മൻമോഹൻ സിങ്ങ് ആയാലും അഴിമതി നടത്തിയെന്ന് തെളിഞ്ഞാൽ
ഏറ്റവും കടുത്ത ശിക്ഷ കൊടുക്കണം .പക്ഷേ CD പൊ
ക്കിപ്പിടിച്ചതുകൊണ്ട്
തെളിവാകുന്നില്ല .
സിപിഎം ഉപരോധം ജനാധിപത്യത്തിന് കടുത്ത ഭീഷണിയാണ് .അക്രമത്തിൻറെ ഭാഷയാണ് അവർ ഉപയോഗിക്കുന്നത് . താലിബാൻ ,IS ,
ബോകോ ഹറാം , അൽ സബാബ് ,തുടങ്ങിയ ഭീകരരുടെ ഭാഷയാണ് അത് .
കപ്പൽ കൊള്ളക്കാരുടേയും ഭാഷ അത് തന്നെ . '' മതം മാറിയില്ലെങ്കിൽ തല
വെട്ടും .'' '' മോചനപണം തന്നില്ലെങ്കിൽ കൊല്ലും .'' '' മാണി രാജിവെച്ചില്ലെങ്കിൽ ബലമായി രാജിവെപ്പിക്കും .'''' നിയമസഭയെ ഞങ്ങൾ
അലങ്കോലപ്പെടുത്തും .''
ജനാധിപത്യവിശ്വാസികൾ ഈ അക്രമരാഷ്ട്രീയത്തോട് ശക്തമായി
പ്രതികരിച്ചില്ലെങ്കിൽ പിന്നീട് ദുഖിക്കേണ്ടി വരും . പാളിപ്പോയ അറബ്
വസന്തം ഒരു പാഠം ആകേണ്ടതാണ് . വളരെയേറെ പ്രതീക്ഷകൾ ഉണർത്തിയ
അറബ് വസന്തം ഏറ്റവും വലിയ ദുരന്തമായി മാറി . കാരണം അവർ
അക്രമത്തിൻറെ മാർഗ്ഗമാണ് സ്വീകരിച്ചത് . ഇന്ന് സിറിയ തവിടുപൊടി
ആയിരിക്കുന്നു . ലിബിയയിൽ ആരാണ് ഭരിക്കുന്നതെന്ന് തിട്ടമില്ല . Iraq
പല കഷണങ്ങളായി .രക്തച്ചൊരിച്ചിൽ നിത്യവും തുടരുന്നു . നിയമം
കയ്യിലെടുത്താൽ രാജ്യങ്ങൾതന്നെ ഇല്ലാതാകുന്നു എന്നതാണ് അറബ്
ദുരന്തം നൽകുന്ന പാഠം .
നിയമവാഴ്ചയോടു ബഹുമാനമില്ലത്തവർ ആണ് നിയമം കയ്യിലെടുക്കുന്നത് .അത്തരക്കാർ കേരളത്തിൽ ധാരാളമുണ്ട് . ഉദാഹരണമായി ഒരു ബസ്സ്
അപകടമുണ്ടായാൽ ആൾക്കൂട്ടം ബസ് കത്തിക്കുന്നു . ഭക്ഷണത്തിൽ ഒരു
ഈച്ചയെ കണ്ടാൽ ചായക്കട അടിച്ചുതകർക്കുന്നു . രോഗി മരിച്ചാൽ ഡോക്ടറെ മർദ്ദിക്കുന്നു . ഇവർക്ക് നിയമത്തെപ്പറ്റി അറിവില്ല . മാണിക്ക്
എതിരായ സമരത്തിന് ഇത്തരക്കാരെ ധാരാളം കിട്ടും .
BJP ക്ക് മാണിയോട് എന്താണിത്ര വിരോധം ? DYFI യുടേയും യുവമോര്ചയുടെയും പതാകകൾ എന്തുകൊണ്ട് കാമുകീകമുകാന്മാരെ പ്പോലെ മുട്ടിയുരുമ്മുന്നു ? ഇതിൽ ഒരു ഗൂഢാലോചന കാണാൻ കഴിയും .
ഒരു വെടിവേയ്പോ മരണമോ ഉണ്ടാക്കി നാട്ടിൽ അരാജകത്വം അഴിച്ചുവിട്ട്
കേന്ദ്ര സർക്കാരിനെക്കൊണ്ട് UDF govt നെ പിരിച്ചു വിടാൻ ഉള്ള ഒരു
തന്ത്രം !
ഞാൻ മനസ്സിലാക്കിയിട്ടുള്ളത് , ബൈബിൾ വാക്യങ്ങൾ നല്ല കാര്യങ്ങൾക്കുവേണ്ടി ഉദ്ധരിക്കപ്പെടുന്നു എന്നതാണ് . ഒരു വ്യക്തിയെ
അധിക്ഷേപിക്കുന്നതിന് വേണ്ടി പ്രതിപക്ഷ നേതാവ് ബൈബിൾ വാക്യങ്ങൾ
ഉദ്ധരിച്ചത് കേട്ടപ്പോൾ ഞെട്ടിപ്പോയി . അത് വളരെ ബാലിശവും അപക്വവും
ആയി അനുഭവപ്പെട്ടു .
ഇത്തരം കുതന്ത്രങ്ങൾ കൊണ്ട് ജനപിന്തുണ നേടി 2016 ൽ അധികാരത്തിൽ
കയറാമെന്നാണ് മോഹമെങ്കിൽ അത് അസ്ഥാനത്താണ് .കാരണം ഭൂരിപക്ഷം
ജനങ്ങൾ അക്രമ രാഷ്ട്രീയത്തിന് എതിരാണ് .
Julius Caesar നാടകത്തിൻറെ അവസാനഭാഗത്ത് Cassius ഒരു അഴിമതിക്കാരനാണ് എന്ന് തെളിയുന്നു . ഇതേചൊല്ലി Cassius ഉം Brutus ഉം
തമ്മിൽ ഇടയുന്നു . മഹാ ആദർശധീരനെന്നു ഭാവിച്ച Cassius , പാവപ്പെട്ടവരിൽ നിന്ന് കൈക്കൂലി വാങ്ങിച്ചിരുന്നു . ഇതേപ്പറ്റി Brutus
പറയുന്നു :
'' What , shall one of us ,
That struck the foremost man of all this world
But for supporting robbers ,shall we now
Contaminate our fingers with base bribes ,
And sell the mighty space of our large honours
For so much trash as may be grasped thus ? " ( Act 4 ,Scene 3 )
കിട്ടുന്നതെല്ലാം കയ്യിട്ടുവാരാൻ വേണ്ടിയായിരുന്നോ ലോകത്തിലെ
ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയെ നമ്മൾ ഉന്നതമായ ആദർശങ്ങൾക്കു വേണ്ടി കൊന്നത് എന്നാണ് Brutus ചോദിക്കുന്നത് .
ഇന്ന് KM മാണിക്ക് എതിരെ സമരം ചെയ്യുന്നവർ അഴിമതിയെ യഥാർത്ഥത്തിൽ എതിർക്കുന്നവരാണ് എങ്കിൽ എന്തുകൊണ്ടാണ് എല്ലാ
രംഗത്തും കൈക്കൂലിയും നോക്കുകൂലിയും തട്ടിപ്പും ഉള്ളത് ? എന്തുകൊണ്ടാണ് സർക്കാർ ഭൂമി കയ്യൂക്കുള്ളവർ തട്ടിയെടുക്കുന്നത് ?
ഇവിടെ സമരം ആദർശങ്ങൾക്കു വേണ്ടിയല്ല ,ഒരു വ്യക്തിയെ വേട്ടയാടാൻ വേണ്ടി മാത്രമാണ് .
No comments:
Post a Comment