ഞാൻ കുട്ടികളുടെ മനശാസ്ത്രത്തിന്റെ ABC പോലും പഠിച്ചിട്ടില്ല .എന്നാൽ
എൻറെ പേരകുട്ടികളുടെ കുസൃതികളിൽ നിന്ന് കുറേ കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട് . ഒന്നാമത്തെ കാര്യം ,കടയിൽ നിന്ന്
വാങ്ങുന്ന toys അവർക്ക് വേണ്ട എന്നതാണ് .വീട്ടിലുള്ള സാധനങ്ങൾ മതി .
അവയിൽ ഏറ്റവും ഇഷ്ടമുള്ളവ മൊബൈൽ ഫോണും Tv യുടെ remote ഉം
ആണ് . ഒരു കുട്ടി crawl ചെയ്യാൻ തുടങ്ങുമ്പോൾ തന്നെ ആദ്യത്തെ destination
സെൽ ഫോണും remote ഉം തേടിയാണ് . നടക്കാൻ തുടങ്ങിയാൽ അന്വേഷണം
കൂടുതൽ ഊർജ്ജിതമാകും . നമ്മൾ ഈ സാധനങ്ങൾ കൂടുതൽ ഉയരങ്ങളിലേയ്ക്ക് മാറ്റിവെച്ചാലും രക്ഷയില്ല .കസേര ഉന്തി കൊണ്ടുവെച്ച്
അവർ ഈ സാധനങ്ങൾ കൈക്കാലാക്കും .കുട്ടികൾ ആദ്യം പഠിക്കുന്ന
ഒരു കാര്യം ചാനൽ മാറ്റാനാണ് . രാഷ്ട്രീയക്കാർ നിലപാടുകൾ മാറ്റുന്നതുപോലെ അവർ ചാനലുകൾ മാറ്റും .
കുട്ടികളെ ശ്രദ്ധിക്കാതെ സീരിയൽ / സിനിമാ കാണാമെന്ന് വ്യാമോഹിക്കേണ്ട . നീണ്ട ഫോണ്‍ സംഭാഷണങ്ങൾ കുട്ടികൾ ഉറങ്ങുന്ന
സമയത്ത് മതി .അഥവാ കാണാൻ ശ്രമിച്ചാൽ കുട്ടികൾ ഫോണ്‍ തട്ടിപ്പറിക്കും
സീരിയൽ കാണാൻ ശ്രമിച്ചാൽ റിമോട്ട് തട്ടിപ്പറിക്കും .കുട്ടി ഉറങ്ങിയ ശേഷം
എന്തെങ്കിലും ചെയ്യാം എന്നുവെച്ചാൽ പാതിരാ കഴിഞ്ഞാലും
ചില കുട്ടികൾ ഉറങ്ങുകയില്ല . ''തിന്നുകയുമില്ല ,തീറ്റിക്കുകയുമില്ല '' എന്ന്
പറയുന്നതുപോലെ .ഞങ്ങളുടെ പേരകുട്ടികളായ അല്യസ്സ ,മരിസ്സ ,ക്രിസ്സ
എന്നിവർ കഴിഞ്ഞ കൊല്ലം ഇവിടെ വന്നപ്പോൾ ഞങ്ങൾ TV കാണൽ
പൂർണ്ണമായി ഉപേക്ഷിച്ചു . ഒന്നുകിൽ അവരുടെ ബഹളം കാരണം
ഒന്നും കേൾക്കാൻ സാധിക്കുകയില്ല ,അല്ലെങ്കിൽ അവർക്ക് അവരുടെ
ചാനലുകൾ കാണണം . Pago ,കൊച്ചു TV മുതലായവ .പിന്നെ ഒരു ആശ്വാസമുള്ളത് രണ്ടു മാസം സീരിയൽ കണ്ടില്ലെങ്കിലും കഥ ഒട്ടും
miss ചെയ്യുകയില്ല എന്നതാണ് .
ചില കുട്ടികൾ റിമോട്ട്ഉം സെൽ ഫോണും കയ്യിൽ കിട്ടിയാൽ അത്
ഞെക്കിയും വലിച്ചെറിഞ്ഞും നാല് കഷണങ്ങളാക്കും . ഞങ്ങളുടെ
മക്കളായ കുലീനയ്ക്കും പ്രവീണയ്ക്കും പൊട്ടിയ സെൽ ഫോണ്‍ ,റിമോട്ട്
എന്നിവയുടെ വൻശേഖരം ഉണ്ട് . അവയിൽ ഞങ്ങൾ സമ്മാനമായി കൊടുത്ത വിലപിടിപ്പുള്ള ഫോണുകളും ഉണ്ട് .
എത്ര വിലപിടിപ്പുള്ളതാനെങ്കിലും ഒരു കൊച്ചുകുട്ടി ഒരു സെൽ ഫോണ്‍
തകർത്താൽ മാതാപിതാക്കൾ അതൊരു തമാശയായി കണക്കാക്കി
സഹിക്കുന്നു . കുട്ടികളെ വളർത്തുമ്പോൾ ഉണ്ടാകുന്ന extra ചെലവുകളിൽ
ഒന്നായി വകയിരുത്തുന്നു .
ഇലക്ട്രോണിക് സാധനങ്ങൾ തകർക്കുക എന്നത് ചില കുട്ടികൾക്ക്
ഒരു ഇഷ്ട വിനോദമാണെന്ന് തോന്നുന്നു .ചൊട്ടയിലെ ശീലം ചുടല വരെ '
എന്നാണല്ലോ ചൊല്ല് . മാർച്ച് 13 ആം തീയതി കേരള നിയമസഭയിൽ
കുറെ 'വലിയ കുട്ടികൾ ' കമ്പ്യൂട്ടർഉം മൈക്കും നശിപ്പിക്കുന്നത് കണ്ടു .കസേര മറിച്ചിടുന്നതും കണ്ടു . കൊച്ചുകുട്ടികൾ വഴക്കടിക്കുമ്പോൾ കടിക്കാറുണ്ട് .നിയമസഭയിൽ അതും നടന്നു . ഈ രംഗങ്ങൾ കണ്ടപ്പോൾ
കുഞ്ചൻ നമ്പ്യാരുടെ ഒരു കവിതയാണ് ഓർമ്മ വന്നത് .'' നായര്
വിശന്നു വരുമ്പോൾ കായക്കഞ്ഞിക്കാരിയിട്ടില്ല '' എന്ന കവിത .
നിയമസഭയിലെ 'കുട്ടിക്കളിയെ ' ന്യായീകരിക്കുന്നവരുണ്ട് . ഇനിയും
അത് ചെയ്യുമെന്ന് ഒരു കുട്ടി പറഞ്ഞിരിക്കുന്നു . പല്ലും നഖവും
ഉപയോഗിക്കാതെ , അടിപിടിയും തെറിവിളിയും കൂടാതെ , പരസ്പര ബഹുമാനത്തോടെ വിയോജിക്കുന്നവർക്ക് ചർച്ച ചെയ്ത് പരിഹരിക്കാൻ
സഹായിക്കുന്ന ഒരു വ്യവസ്ഥിതിയാണ് ജനാധിപത്യം . പല്ലും നഖവും
ഉപയോഗിക്കാനാണ് എങ്കിൽ നിയമസഭയുടെ ആവശ്യം എന്ത് ?
പെഷവാറിലെ സ്കൂളിൽ കൂട്ടക്കൊല നടന്നതിനുശേഷം അദ്ധ്യാപകർ
സ്കൂളിൽ പോകുന്നത് തോക്കുമായിട്ടാണ് . കേരളത്തിലെ കുട്ടിക്കളി
തുടർന്നാൽ രാഷ്ട്രീയത്തിൻറെ മുഖം മാറും . ഇന്നത്തെ നേതാക്കൾ രാഷ്ട്രീയം
ഉപേക്ഷിക്കേണ്ടി വരും . കാരണം ഓരോ പാർട്ടിയും ഗുസ്തിക്കാരെയും karate അഭ്യാസികളെയും സ്ഥാനാർഥികളായി നിറുത്തും .

No comments:
Post a Comment