പത്രോസിന്റെ പാശ്ചാതാപത്തെ ഒരു വ്യത്യസ്ത രീതിയിൽ കാണാൻ ആണ് ഈ നാടകത്തിൽ ശ്രമിക്കുന്നത് .
യേശുവിനെ അറസ്റ്റ് ചെയ്തത് കണ്ട് പത്രോസ് അവിടെ നിന്ന് ഒഴിഞ്ഞു മാറി രക്ഷപെടുന്നു . എന്ത് ചെയ്യണമെന്നറിയാതെ ഇരുട്ടിൽ തപ്പി നടന്ന്
അയാൾ ഒരു junction ൽ എത്തിച്ചേരുന്നു . ലോറി ,tanker ,ബസ് മുതലായവ
വിശ്രമത്തിന് വേണ്ടി നിറുത്തുന്ന സ്ഥലമാണ് . അതിനാൽ അവിടെ
കാണുന്ന ആളുകൾ കൂടുതലും തൊഴിലാളികൾ ആണ് .)
The characters
പത്രോസ് (50 )
ലിഡിയ - പത്രോസിന്റെ ഭാര്യ (45 )
ചാണ്ടി ( 18 )-മകൻ
തൊമ്മൻ (16 )-മകൻ
പങ്കജാക്ഷി (50 )- തട്ടുകട നടത്തുന്ന ഒരു സ്ത്രീ
മദ്യപൻ ( കുടിയൻ ) ( 40) )
ഡ്രൈവർമാർ , ചുമട്ടു തൊഴിലാളികൾ , കൂലി പണിക്കാർ , പോലീസുകാർ ,
പട്ടാളക്കാർ ,യാത്രക്കാർ
രംഗം 1
പങ്കജാക്ഷിയുടെ തട്ടുകട . പല അടുപ്പുകളിൽ വിഭവങ്ങൾ തയ്യാറായിക്കൊണ്ടിരിക്കുകയാണ് .സമയം വെളുപ്പിന് നാല് മണി .
പഴയ ബഞ്ചുകളിൽ കുറേ പേർ ഇരിപ്പുണ്ട് .പങ്കജക്ഷിയെ സഹായിക്കാൻ
രണ്ട് അന്യദേശക്കാർ ഉണ്ട് . ബീഡിപ്പുക അവിടെയെല്ലാം നിറഞ്ഞിട്ടുണ്ട് .
ദോശ ചുടുന്ന 'chew എന്ന ശബ്ദം കേൾക്കാം .പത്രോസ് പ്രവേശിക്കുന്നു .
ഒഴിഞ്ഞു മാറി ഒരു ചെറിയ മരത്തിൻറെ മറവിൽ നില്ക്കുന്നു .
കുടിയൻ
ദോശ ആയില്ലേ പങ്കജാക്ഷി ?
പങ്കജാക്ഷി
ഇല്ല .ഒരു പത്തുമിനിറ്റ് കൂടി wait ചെയ്യണം .
കുടിയൻ
ഇന്ന് എന്തെങ്കിലും നടക്കുന്ന ലക്ഷണമാ കാണുന്നത് .
ഡ്രൈവർ
എന്താ പ്രശ്നം ?
കുടിയൻ
ആ യേശുവിനെ അറസ്റ്റ് ചെയ്തത് അറിഞ്ഞില്ലേ ? എന്തായാലും
രണ്ടിൽ ഒന്ന് ഇന്നറിയാം .അതായത് യേശു ദൈവപുത്രനാണോ അല്ലയോ
എന്ന് . ആണെങ്കിൽ പൊലീസുകാരേയും പട്ടാളക്കാരെയും എല്ലാം
അടിച്ച് നിരപ്പാക്കി അയാൾ രക്ഷപ്പെടും . അല്ലെങ്കിൽ കുരിശിൽ തറക്കപ്പെട്ട്
മരിക്കും .
യാത്രക്കാരൻ
മുമ്പ് പല അത്ഭുതങ്ങളും ചെയ്ത ആളല്ലേ ഇപ്പറഞ്ഞ യേശു ? ഇന്നും
എന്തെങ്കിലും അത്ഭുതം ചെയ്ത് അയാൾ രക്ഷപെട്ടേക്കും .
കുടിയൻ
അതൊക്കെ വെറും മാജിക് അല്ലേ ? വെള്ളം വീഞ്ഞ് ആക്കുക ,അഞ്ച് അപ്പം
കൊണ്ട് അയ്യായിരം പേരെ തീറ്റുക , വെള്ളത്തിനു മീതെ നടക്കുക -ഇതൊക്കെ
മികച്ച മാന്ത്രികർ ചെയ്യുന്ന ചെപ്പടി വിദ്യകളാണ് .
ചുമട്ടു തൊഴിലാളി
അപ്പോൾ യേശു വെറുമൊരു മാന്ത്രികനാണ് എന്നാണോ താങ്കൾ
പറഞ്ഞുവരുന്നത് ?
കുടിയൻ
അതെ .മുന്തിയ ഒരു മാന്ത്രികൻ . പക്ഷേ അവൻ ദൈവപുത്രനാണെന്ന് ഞാൻ
വിശ്വസിക്കാം ,എനിക്ക് ഇഷ്ടപ്പെട്ട ഒരു അത്ഭുതം കാണിച്ചാൽ . അതായത്
ശുദ്ധമായ മദ്യം സൌജന്യമായി ,വീട്ടിൽ എല്ലാ സമയത്തും ടാപ്പിൽ നിന്ന്
ഊറ്റിയെടുക്കുന്ന അത്ഭുതം !
യാത്രക്കാരൻ
അത് പള്ളിയിൽ പോയി പറഞ്ഞേച്ചാൽ മതി . ഇന്ന് ടാപ്പിൽ ഒരു തുള്ളി
വെള്ളം പോലും കിട്ടുകയില്ല .അപ്പോഴാ ടാപ്പിൽ മദ്യം !
ഡ്രൈവർ
വെള്ളം പെട്രോൾ ആക്കി മാറ്റുന്ന അത്ഭുതം കാണിച്ചാൽ ഞാൻ വിശ്വസിക്കാം യേശു ദൈവത്തിൻറെ മകനാണെന്ന് .
പങ്കജാക്ഷി
( ദോശ വിതരണം ചെയ്യുന്നു ) പെട്രോൾ ഒന്നും വേണ്ട . ശുദ്ധമായ കുടിവെള്ളം 24 മണിക്കൂറും ടാപ്പിൽ എത്തി ച്ചുതരാമോ ആരെങ്കിലും ?
എങ്കിൽ ആ ആളെ ദൈവപുത്രനെന്ന് വിളിക്കാം . പിന്നെ എല്ലാവരോടും
ഒരു കാര്യം പറയാനുണ്ട് . ഒന്നാം തീയതി മുതൽ ദോശയ്ക്ക് ഒരു രൂപാ
വില കൂട്ടുകയാണ് . ആരും പരാതി പറഞ്ഞേക്കരുത് . അരിവില കുതിച്ച്
കയറുകയാണ് . വില കൂട്ടാതെ നിവൃത്തിയില്ല .
കുടിയൻ
വില കൂട്ടിക്കോ .പക്ഷേ ദോശയുടെ വലുപ്പം കുറച്ചേക്കരുത് .
പങ്കജാക്ഷി
അത് നീ ആശങ്കപ്പെടേണ്ട . ( പത്രോസിന്റെ അടുത്ത് ചെന്ന് )
എന്താ വേണ്ടത് ?
പത്രോസ്
രണ്ട് ദോശ .കടും കാപ്പി .
പങ്കജാക്ഷി
( ദോശ കൊടുക്കുന്നു ) എവിടെയാ ജോലി ? എന്താ പേര് ?
പത്രോസ്
എൻറെ പേര് കുഞ്ഞാപ്പു . റബ്ബർ വെട്ടായിരുന്നു .റബ്ബറിന് വില കുറഞ്ഞപ്പോൾ ജോലി പോയി . ഇനി വേറെ പണി കണ്ടു പിടിക്കണം .
കുടിയൻ
ചേച്ചി ,ഈ യേശു മനസ്സുവെച്ചിരുന്നെങ്കിൽ നമ്മുടെ കഷ്ടപ്പാടെല്ലാം
തീരുമായിരുന്നു .
പങ്കജാക്ഷി
അതെങ്ങനെ ?
കുടിയൻ
എല്ലാദിവസവും രാവിലെ കുറേ മന്നാ വർഷിക്കണം
. പിന്നെ ഓരോ
കുടുംബത്തിനും പണം കായ്ക്കുന്ന മരവും കൊടുക്കണം .
ഡ്രൈവർ
എങ്കിൽ പങ്കജക്ഷിയുടെ തട്ടുകട പൂട്ടിപ്പോകും !
( പങ്കജാക്ഷി പത്രോസിന്റെ അടുത്ത് വരുന്നു .)
പങ്കജാക്ഷി
മുമ്പ് എവിടെയോ കണ്ടിട്ടുള്ളതുപോലെ തോന്നുന്നു .ഇന്നാള് യേശുവും
കൂട്ടുകാരും ഈ വഴി വന്നപ്പോൾ ഇവിടെ കയറി കടുംകാപ്പിയും പരിപ്പുവടയും വാങ്ങിയിരുന്നു ....അതെ ..അതെ ..അന്ന് നീയല്ലേ എൻറെ കയ്യിൽനിന്ന് 13 പരിപ്പുവട വാങ്ങിയത് ?
പത്രോസ്
ഞാനോ ? ഞാൻ ആദ്യമായിട്ടാണ് ഈ വഴി വരുന്നത് . എന്നെ പ്പോലെ
ആരെങ്കിലും ആയിരിക്കാം ...ഞാൻ യേശുവിനെ ഒരിക്കലും കണ്ടിട്ടുപോലുമില്ല .
പങ്കജാക്ഷി
എന്നാലും എനിക്കൊരു തമിശയം . ( പോകുന്നു )
കുടിയൻ
ഞാൻ പറഞ്ഞതുപോലെ ഇന്ന് പലതും നടക്കും . യേശു രക്ഷപ്പെടുമോ ?
അവൻ ദൈവപുത്രനാണോ എന്ന് ഇന്ന് തെളിയും .( പത്രോസിനോടായി )
ചേട്ടാ ,ചേട്ടൻറെ അഭിപ്രായം എന്താ ? യേശു ദൈവപുത്രൻ ആണോ ?
പത്രോസ്
അത് .....അത് ......ഞാൻ എങ്ങനെ പറയാനാ .
കുടിയൻ
ആലോചിച്ച് പറഞ്ഞാൽ മതി . ഒരു ചെറിയ ക്വിസ് . യേശു ദൈവപുത്രൻ
ആണോ ? A .അതെ ബി.അല്ല സി . അറിയില്ല .
പത്രോസ്
ഇപ്പറഞ്ഞ യേശുവിനെ എനിക്ക് അറിയില്ല . അപ്പോൾ ഞാൻ എങ്ങനെ
ഉത്തരം പറയും ?
കുടിയൻ
അപ്പോൾ ചേട്ടൻറെ ഉത്തരം സി . ഗുരുജി ,സി ലോക്ക് ചെയ്യൂ .
(കയ്യടിച്ച് ) സി ശരിയുത്തരമാണ് .
( എല്ലാവരും കയ്യടിക്കുന്നു )
കർട്ടൻ
രംഗം 2
( ഒരു വലിയ പാറമടയുടെ അടുത്ത് ,പത്രോസിന്റെ ചെറിയ വീട് . അന്തരീക്ഷത്തിൽ പാറപ്പൊടി നിറഞ്ഞ മൂടൽ . പാറ പൊട്ടിക്കലിന്റെ
ആഘാതത്തിൽ വലിയ വിള്ളലുകൾ ഉള്ളതാണ് വീട് . ജന്നലുകൾ ഇളകിയിരിക്കുന്നു . നേരം വെളുത്തു തുടങ്ങിയിരിക്കുന്നു . പത്രോസിൻറെ
ഭാര്യ ലിഡിയ മുറ്റം അടിക്കുന്നു .പത്രോസ് പ്രവേശിക്കുന്നു .)
ലിഡിയ
ആരാണ് ?
പത്രോസ്
ഇത് ഞാനാണ് , പത്രോസ് .
ലിഡിയ
ഓ ,ചേട്ടനാണോ ? എന്താ ഈ തണുത്ത വെളുപ്പാൻ കാലത്ത് ? വഴി
തെറ്റാതെ ഇവിടം വരെ എത്തിയത് നന്നായി .
പത്രോസ്
എനിക്ക് വഴി തെറ്റിയിരുന്നു . പക്ഷേ ഇന്ന് ഞാൻ ശരിയായ വഴി
കണ്ടു പിടിച്ചു .
ലിഡിയ
പുറത്തുനിന്ന് തണുപ്പടിക്കേണ്ട . അകത്ത് ഇരിക്കാം .
( രണ്ടുപേരും അകത്ത് കയറുന്നു )
പത്രോസ്
നീ ആകെ ക്ഷീണിച്ചു പോയല്ലോ ലിഡിയ .എന്തൊരു പേക്കോലമാ ഇത് .
നീ ഒത്തിരി കറുത്ത് പോയി !
ലിഡിയ
പാറമടയിൽ അല്ലേ പണി ? എങ്ങനെ കറുക്കാതിരിക്കും ? ബാക്കിയുള്ളോർ
എങ്ങനെയാ ജീവിക്കുന്നതെന്ന് ആരെങ്കിലും അന്വേഷിച്ചോ ?
പത്രോസ്
സോറി . ഞാൻ പറഞ്ഞില്ലേ . എനിക്ക് വഴി തെറ്റിപ്പോയി . ഇന്ന് ഞാൻ
ശരിയായ വഴി കണ്ടെത്തി .
ലിഡിയ
ഒരു വാക്ക് പറഞ്ഞിട്ട് പോകാമായിരുന്നില്ലേ ?
പത്രോസ്
പറ്റിപ്പോയി ലിഡിയ . ഒരു മൂച്ചിന് യേശുവിൻറെ പുറകെ അങ്ങുപോയി ,
ഇടം വലം നോക്കാതെ . ഇന്ന് ഞാൻ തെറ്റുതിരുത്തി വന്നിരിക്കുകയാണ് .
തൊമ്മനും ചാണ്ടിയും ഉറക്കമാണോ ? അവർ വളർന്നോ ? എത്ര നാളായി
അവരെ കണ്ടിട്ട് !( ലിഡിയാ അകത്തേയ്ക്കുപോയി കുട്ടികളുമായി തിരിച്ചുവരുന്നു . ഉറക്ക ക്ഷീണം മാറാത്ത , നാണം കുണുങ്ങികളായ രണ്ട്
കുട്ടികൾ . അവർക്ക് ഒന്നും മനസ്സിലാകുന്നില്ല . പത്രോസ് അവരെ കെട്ടിപ്പിടിക്കുന്നു )
നിങ്ങളുടെ പപ്പാ തിരിച്ചുവന്നെടാ മക്കളേ . ഞാൻ നിങ്ങളോട് കൊടും ചതിയാ ചെയ്തത് . ..നിങ്ങൾ അപ്പടി കറുത്ത് ,മെലിഞ്ഞുപോയി . നിങ്ങൾ
സ്കൂളിൽ പോകുന്നില്ലേ ?
ലിഡിയ
എങ്ങനെ കറുക്കാതിരിക്കും ? പാറപൊട്ടിക്കൽ അല്ലേ പണി ? രണ്ടുപേരും
പഠിത്തം നിറുത്തി .ഫീസ് കൊടുക്കാൻ കാശില്ല .
പത്രോസ്
നീ വിഷമിക്കണ്ട ലിഡിയാ . ഇവരെ നല്ല സ്കൂളിൽ ചേർത്ത് പഠിപ്പിക്കണം .
മക്കളേ നിങ്ങൾ പോയി കിടന്ന് ഉറങ്ങിക്കോളൂ .( കുട്ടികൾ പോകുന്നു )
ലിഡിയാ
ഈ വീട് ഏതു സമയത്തും ഇടിഞ്ഞുവീഴാം . പാറ പൊട്ടിക്കലിന്റെ
ആഘാതം കൊണ്ടാണ് .
പത്രോസ്
നീ ഒന്നുകൊണ്ടും വിഷമിക്കണ്ട . നമ്മൾക്ക് ഇവിടെനിന്ന് താമസം മാറ്റാം .
ലിഡിയ
ആകട്ടെ . ഇന്ന് തിരിച്ചുവരാൻ തോന്നിയത് എന്തുകൊണ്ടാണ് ?
പത്രോസ്
തലനാരിഴക്ക് രക്ഷപ്പെട്ടു എന്ന് പറഞ്ഞാൽ മതി . ഇന്നലെ രാത്രി യേശുവിനെ അറസ്റ്റു ചെയ്തു . എന്നെയും കുടുക്കാൻ അവർ ശ്രമിച്ചതാണ് ,
പക്ഷേ ഞാൻ തന്ത്രപൂർവ്വം രക്ഷപ്പെട്ടു .
ലിഡിയ
അത് നന്നായി .
പത്രോസ്
നിങ്ങൾക്കെതിരെ കടുത്ത തെറ്റാണ് ഞാൻ ചെയ്തത് . ഒരു ഭർത്താവിൻറെയും പിതാവിൻറെയും കടമകൾ നിറവേറ്റാതെ ഞാൻ
യേശുവിൻറെ പുറകെ പോയി . തെറ്റ് തിരുത്താനാണ് ഞാൻ വന്നിരിക്കുന്നത് . ഒരു നല്ല ഭർത്താവായി , ഒരു നല്ല പിതാവായി .........
ലിഡിയ
ഇനി തിരിച്ചു പോകുന്നില്ല എന്നാണോ ചേട്ടൻ പറയുന്നത് ?
പത്രോസ്
( ലിഡിയയുടെ കരങ്ങൾ പിടിച്ച് ) അതെ .നിന്നെ വിട്ട് ഞാൻ ഇനി
എങ്ങോട്ടുമില്ല .
ലിഡിയ
പക്ഷെ അതിനോട് എനിക്ക് യോജിപ്പില്ല .
പത്രോസ്
അതെന്താ നീ അങ്ങനെ പറയുന്നത് ?
ലിഡിയ
പത്രോസിൻറെ വാക്കിന് എന്ത് വിലയാണ് ഉള്ളത് ? നീ പോയതുകൊണ്ട്
ഞങ്ങൾക്ക് ഒത്തിരി ബുദ്ധിമുട്ടുകൾ ഉണ്ടായെങ്കിലും അതെല്ലാം ഞാൻ
സഹിച്ചു ,ക്ഷമിച്ചു . കാരണം നീ ഒരു നല്ല കാര്യത്തിനാണ് പോയത് .
ദൈവ പുത്രൻറെ ഏറ്റവും അടുത്ത കൂട്ടുകാരനായി നീ പോയപ്പോൾ
എനിക്ക് അഭിമാനമാണ് തോന്നിയത് . ഇന്ന് നീ ഏറ്റവും ആപൽക്കരമായ
ഘട്ടത്തിൽ നിൻറെ ഗുരുവിനെ കൈവിട്ട് , ഒരു ഭീരുവായി ഒളിച്ചോടിയതിൽ
ഞാൻ ലജ്ജിക്കുന്നു !
പത്രോസ്
നീ എന്തൊക്കെയാണ് പറയുന്നത് !
ലിഡിയ
ഞങ്ങൾ എങ്ങനെയെങ്കിലും ജീവിച്ചുകൊള്ളാം . അതോർത്ത് നീ വിഷമിക്കേണ്ട . നിന്നെ ഏല്പിച്ച ദൗത്യം നീ മനസ്സിലാക്കിയില്ല . ലോകത്തെ
മുഴുവൻ സ്വാധീനിക്കുന്ന ഒരു ദൌത്യമാണ് നിൻറെത് . ഈ കൊച്ചു കുടുംബത്തിന് വേണ്ടിയല്ല നീ തെരഞ്ഞെടുക്കപ്പെട്ടത് . അത് നീ മറന്നുപോയി .
ഒട്ടും താമസിക്കാതെ പോകൂ . യേശു കുരിശിൽ തറക്കപ്പെടുന്നതിനുമുമ്പ്
അവിടെ ഓടിയെത്തൂ . ഇനിയും സമയമുണ്ട് .
( പത്രോസ് ചിന്തിച്ചുകൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു )
പത്രോസ്
നീ പറഞ്ഞത് ശരിയാണ് . എൻറെ തെറ്റ് എനിക്ക് മനസ്സിലായി .നന്ദി ,
ലിഡിയ ,നന്ദി . ഇരുളടഞ്ഞ എൻറെ മനസ്സിൽ വെളിച്ചം വീശിയതിന് .
ലിഡിയ
വേഗം പോകൂ .
( പത്രോസ് പുറത്തേക്ക് ഓടുന്നു )
കർട്ടൻ
രംഗം 3
ഒരു വലിയ പാറമട . ഒരു കുന്നിന്റെ പകുതി ഭാഗം വെട്ടി മാറ്റിയിരിക്കുന്നു . പാറപ്പൊടി നിറഞ്ഞ അന്തരീക്ഷം . കുന്നിന്റെ മണ്ടയിലെയ്ക്ക് വളഞ്ഞുപുളഞ്ഞ് പോകുന്ന റോഡിൽ വൻ ജനക്കൂട്ടം .
യേശുവിനെ കുരിശിൽ തറയ്ക്കാൻ കൊണ്ടുപോവുകയാണ് . ചുറ്റും
പട്ടാളക്കാരും പോലീസുകാരും . ചാട്ടയടിയുടെ ശബ്ദം . പത്രോസ് ഓടിക്കിതച്ച്
യേശുവിൻറെ അടുത്തേക്ക് വരുന്നു . പട്ടാളക്കാർ തടയുന്നു . )
പത്രോസ്
ഗുരു ,ഞാൻ വന്നു . എന്നോട് ക്ഷമിക്കൂ .
യേശു
നീ വരുമെന്ന് എനിക്ക് അറിയാമായിരുന്നു . വൈകിയിട്ടില്ല .
പത്രോസ്
എന്നോട് ക്ഷമിക്കൂ ...ക്ഷമിച്ചു എന്നൊരു വാക്ക് . ..ഞാൻ നട്ടെല്ല് ഇല്ലാത്തവനാണ് . ഭീരുവാണ് .ഞാൻ നിന്നെ തള്ളിപ്പറഞ്ഞു . ആപൽ ഘട്ടത്തിൽ നിന്നെ ഞാൻ ഉപേക്ഷിച്ചു .( പൊട്ടിക്കരയുന്നു )
യേശു
സാരമില്ല . നീ തെറ്റൊന്നും ചെയ്തിട്ടില്ല . നിൻറെ ദൗത്യം നീ നിറവേറ്റുക .
അതുമതി .
( യേശുവിൻറെ കയ്യിൽ തൊടാനായി പത്രോസ് മുന്നോട്ട് ആയുന്നു .ഒരു
പട്ടാളക്കാരൻ കൈ തട്ടിമാറ്റുന്നു .)
പട്ടാളക്കാരൻ
മാറി നിൽക്കെടാ വഴി മുടക്കാതെ . ( ശക്തിയായി പത്രോസിനെ തള്ളി
താഴെയിടുന്നു . ജനക്കൂട്ടം മുന്നോട്ട് നീങ്ങുന്നു . )

No comments:
Post a Comment