Wednesday, 22 April 2015

മാർക്ക്‌ ദാനം (OPINION )


ഇന്ത്യ ,ദക്ഷിണാഫ്രിക്ക  മുതലായ  രാജ്യങ്ങളിൽ  ജനങ്ങൾ  മാതാപിതാക്കളുടെ
അമിതലാളനം കൊണ്ട്   വഷളായ  കുട്ടികളെപ്പോലെപ്പോലെയാണ് . ചില  മാതാപിതാക്കൾ   കുട്ടികൾ  ചോദിക്കുന്നതെല്ലാം   വാങ്ങി കൊടുക്കും .എത്ര
കൊടുത്താലും  കുട്ടികൾക്ക്  തൃപ്തിയില്ല . എപ്പോഴും  പരാതി  ആയിരിക്കും .
കുട്ടികളെ  തൃപ്തിപ്പെടുത്താൻ   കുടുംബ  ബജറ്റ്ൽ  ഒരു  നല്ല  തുക  നീക്കി
വെക്കേണ്ടി  വരും .

കേരളത്തിലെപോലെ  അത്രയും  ലാളിക്കപ്പെട്ടവരല്ല    ദക്ഷിണാഫ്രിക്കയിലെ
സാധാരണ  ജനങ്ങൾ .ഭക്ഷണം ,യാത്ര ,വാടക ,വൈദ്യുതി ,മൊബൈൽ  ചാർജ്
മുതലായ  കാര്യങ്ങളിൽ  പോക്കറ്റിൽ  മുങ്ങിതപ്പേണ്ട  സ്ഥിതിയാണ്  സാധാരണക്കാർക്ക് . സർക്കാർ  ഒന്നും  ചെയ്യുന്നില്ല  എന്ന്  പറഞ്ഞുകൂടാ .ആകെയുള്ള  അഞ്ചു കോടി  ജനങ്ങളിൽ  ഒരു കോടി  എഴുപതുലക്ഷം  ആളുകൾ  ഏതെങ്കിലും  പെൻഷൻ /grant നെമാത്രം   ആശ്രയിച്ച്  കഴിയുന്നു .

ദക്ഷിണാഫ്രിക്കയിലെ   ഭരണകക്ഷിയായ  ANC ക്ക്  സമീപഭാവിയിൽ  അധികാരത്തിന്  ഇളക്കം  തട്ടാൻ   സാധ്യത  ഇല്ലാത്തതിനാൽ  പാവപ്പെട്ടവരുടെ  ക്ഷേമത്തിൽ  വലിയ തൽപ്പര്യമൊന്നും  ഇല്ല .അതിനാൽ  'ഈ  കൊച്ചിന്  ഈ
കഷായം  മതി ' എന്നവിധം  ആണ് കാര്യങ്ങളുടെ  കിടപ്പ് .

ഇന്ത്യയിൽ  സ്ഥിതി  വ്യത്യസ്തമാണ് . ഭരിക്കുന്നവർക്ക്   ജനങ്ങളോട്
പേടിയുണ്ട് . ഒരു  കക്ഷിക്കും   ജനങ്ങൾ  ഭരണം  തീറെഴുതി  കൊടുത്തിട്ടില്ല .
അതുകൊണ്ട്  ജനങ്ങളെ  ഇപ്പോഴും   പ്രീണിപ്പിച്ച്‌  കൂടെ നിറുത്താൻ  ശ്രമിക്കേണ്ടതുണ്ട്‌ . ലോകത്തിൽ  ഏറ്റവും  അധികം  അവുധിദിനങ്ങൾ  ഉത്തർ
പ്രദേശിൽ  ആണത്രേ . തമിഴ്നാട്ടിൽ  ജയലളിത ,സാരി ,TV , മുതലായവ
ജനങ്ങൾക്ക്‌  സൌജന്യമായി  കൊടുത്തു . രണ്ടു രൂപയ്ക്ക്  അരി ,ഒരു
രൂപയ്ക്ക്  അരി , മുതലായവ   ജനങ്ങളുടെ  പ്രീതി  സമ്പാദിക്കാൻ  ഉദ്ദേശിച്ചുള്ള പൊടിക്കൈകൾ   ആണ് . അരിയും  അവുധിയും  വാരിക്കോരി
കൊടുത്താൽ   ആരും  എതിര്  പറയുകയില്ല .

കൂടാതെ  നികുതിയിളവുകൾ ,bonus ,മുതിർന്ന  പൌരന്മാർക്ക്  ഇളവുകൾ
കടം  എഴുതി തള്ളൽ  മുതലായ  മുതലായ  സൽക്കർമ്മങ്ങൾ  ചെയ്ത്
പരമാവധി   വോട്ടുകൾ   ഉറപ്പാക്കാൻ   ഭരിക്കുന്നവർ  ശ്രദ്ധിക്കാറുണ്ട് .പക്ഷേ
'അണ്ടിയോട്‌  അടുക്കുന്തോറും  അറിയാം  മാങ്ങയുടെ  പുളി ' എന്ന്
പറഞ്ഞതുപോലെ   ജനങൾക്ക്   ലാഭം  വരുന്ന  ഒരു  അവസരം വന്നപ്പോൾ
ഇന്ത്യയിലും   ദക്ഷിണാഫ്രിക്കയിലും   സർക്കാരുകൾ  കാലുവാരി . അതായത്
അന്താരാഷ്ട്ര വിപണിയിൽ  എണ്ണവില  കുത്തനെ  ഇടിഞ്ഞിട്ടും   അതിന്
ആനുപാതികമായി  പെട്രോൾ വില  കുറച്ചില്ല .ജനക്ഷേമ പദ്ധതികൾക്ക്
വേണ്ട  പണം   ജനങ്ങളിൽ നിന്നുതന്നെ   പിഴിഞ്ഞെടുക്കുകയാണ്  അവർ
ചെയ്യുന്നത് . അതായത്  വലതുകൈകൊണ്ട്  കൊടുക്കുന്നത്  ഇടതുകൈ കൊണ്ട്  തിരിച്ചു വാങ്ങുന്നു .

ജനങ്ങളെ   കയ്യിലെടുക്കാൻ  ഏറ്റവും  പറ്റിയ  മേഖലയാണ്  വിദ്യാഭ്യാസം .
ഇന്നത്തെ  ജനാധിപത്യത്തിൽ  ആരെയും  പിണക്കാൻ  പാടില്ല . എപ്പോഴും
എല്ലാവരെയും   സന്തോഷിപ്പിച്ച്  കൂടെ നിറുത്തണം . വിദ്യാഭ്യാസകാര്യത്തിൽ
വിദ്യാർത്ഥികളെയും  രക്ഷാകർത്താക്കളെയും    സന്തോഷിപ്പിക്കാൻ
ഏറ്റവും  പറ്റിയ  ഉപാധിയാണ്  മാർക്ക് ദാനം . അരിദാനം  പോലെ ചെലവ്
ഇല്ല . 29 ,39  മുതലായ ,കയ്യാലപ്പുറത്തെ  തേങ്ങാ പോലുള്ള  മാർക്കുള്ളവർക്ക്
അപ്പുറം  കടക്കാൻ  സാധിക്കും . ''മുല്ലപ്പൂമ്പൊടിഏറ്റുകിടക്കും  കല്ലിനുമുണ്ടൊരു  സൌരഭ്യം .'' എന്ന്  കേട്ടിട്ടുണ്ട് . അതുപോലെതന്നെ   ഒരു
ചോദ്യത്തിന്  ഉത്തരം  എഴുതിയില്ലെങ്കിലും  question  number  എഴുതിയാൽ
അതിന്  മാർക്ക്‌  കിട്ടുമെന്നുകേട്ടു .

ദക്ഷിണാഫ്രിക്കയിലും   വിദ്യാഭ്യാസ മന്ത്രിയാണ്   Grade  12 ൻറെ  ഫലപ്രഖ്യാപനം  നടത്തുന്നത് .

പരീക്ഷ  എഴുതാത്ത  ഒരു  കുട്ടി  നല്ല  മാർക്ക് വാങ്ങി  പാസ്സായതായി കേട്ടു .
സർക്കാർ  എത്ര  സൽക്കർമം  ചെയ്താലും  അതിനെ


 വിമർശിക്കുന്നത്  ദൌർഭാഗ്യകരമാണ് .

പിന്നെ   വേറൊരു  കാര്യം . ജനങ്ങളെ  എത്ര  സന്തോഷിപ്പിച്ചാലും   അവരെ
വിശ്വസിക്കാൻ  കൊള്ളുകയില്ല . വോട്ടുപെട്ടി  പൊട്ടിക്കുമ്പോൾ  ചിലപ്പോൾ
ചോർച്ച  കണ്ടേക്കാം .



No comments:

Post a Comment