Friday, 17 April 2015

ചില പിളർപ്പ് ചിന്തകൾ

കേരളാ കോണ്‍ഗ്രസ്‌  (S ) എന്ന  പാർട്ടിയെ  പുനരുജ്ജീവിപ്പിക്കുന്നതായി  കേട്ടപ്പോൾ  ' കൊല്ലക്കുടിയിൽ  സൂചി വിൽക്കുക ' എന്ന  ചൊല്ലാണ്
ഓർമ്മ വന്നത് .കാരണം  കേരളാ കോണ്‍ഗ്രസ്‌  പാർട്ടി  A  തൊട്ട്  Z  വരെ 
ആവശ്യത്തിലേറെ  ഇപ്പോൾ തന്നെ  ഉണ്ട് . S  എന്നത്  Secular  എന്നാണെന്ന് 
സംഘാടകർ  പറയുന്നത് . എന്നാൽ  stupid ,silly ,small ,splinter, എന്നെല്ലാം 
ചിലർ  വ്യാഖ്യാനിച്ചാൽ  അവരെ  കുറ്റപ്പെടുത്താൻ  ആവില്ല .


തെങ്ങിന്  ചീയൽരോഗം  പിടിപെടുന്നതുപോലെയാണ്   കേരളാ കോണ്‍ഗ്രസിന്‌  പിളർപ്പ് രോഗം  പിടിപെടുന്നത് . പിളർപ്പിന് ,അല്ലെങ്കിൽ  അടർപ്പിനു  പ്രത്യയ 
ശാസ്ത്രപരമായ  കാരണമൊന്നും  ഇല്ല .'' ഞാനോ വലുത് ,നീയോ  വലുത് '
എന്ന  കാര്യത്തിലാണ്  ഭിന്നത . അങ്ങനെ  പാർട്ടി  പിളരുന്നു ,അല്ലെങ്കിൽ 
പാർട്ടി യുടെ   ഒരു  ഭാഗം  അടർന്ന് പോകുന്നു . bracket ൽ   പാർട്ടിയുടെ 
'ഉടമസ്ഥന്റെ '  പേരിൻറെ  ആദ്യ അക്ഷരം  ഉപയോഗിച്ച് .


പിളരാത്ത  പാർട്ടി  ഏതെങ്കിലും  ഉണ്ടോ  എന്നറിയില്ല . 1964 ൽ  കമ്മ്യൂണിസ്റ്റ്‌ 
പാർട്ടി  പിളർന്നു .1969ൽ   കോണ്‍ഗ്രസ്‌  പിളർന്നു .പിന്നീട്  കോണ്‍ഗ്രസിൽ 
നിന്ന്  ചില  ഭാഗങ്ങൾ  അടർന്നു പോയി . തമിഴ്  മനില  കോണ്‍ഗ്രസ്‌ ,തൃണമൂൽ 
കോണ്‍ഗ്രസ്‌ , Nationalist  Congress , Congress ( S ),മുതാലയവ . 1977 മുതൽ 
1980 വരെ   ഇന്ത്യയെ  ഭരിച്ച  ജനതാ പാർട്ടിയും  പിളർന്നു . DMK  പിളർന്ന് 
AIAഡി എം കെ  ഉണ്ടായി .


പിളർപ്പ്  ജനാധിപത്യത്തിൻറെ  ലക്ഷണമാണ് . ഇഷ്ടമില്ലാത്തവർക്ക്  പിരിഞ്ഞുപോകാം . Chinese  Communist  Party  പിളരുകയില്ല . കാരണം  അത് 
പാറപോലെ  ഉറച്ചതാണ് .വിയോജിച്ചാൽ  ജയിലിൽ  പോകും .


പിളർപ്പ്  മനുഷ്യ സഹജമാണ് . ഒരു കുടുംബത്തിലെ  അംഗങ്ങൾക്കുപോലും 
ഒരുമിച്ച്  പോകാൻ  പ്രയാസമാണ് .വളരെ  വിട്ടുവീഴ്ചകൾ  ചെയ്യുന്നവർക്കേ 
ഒന്നിച്ചു പോകാൻ  കഴിയുകയുള്ളൂ . ഭർത്താവ്   ഭരണകക്ഷിയും   ഭാര്യ  പ്രതിപക്ഷവും  ആണെന്ന്   സങ്കൽപ്പിക്കാം . 'ഭർത്താവ് ' എന്ന  വാക്കിന് 
'ഭരിക്കുന്നവൻ ' എന്നാണ്  അർത്ഥമെന്ന്  കേട്ടിട്ടുണ്ട് . ഭാര്യ  ഭരിക്കപ്പെടുന്നവൾ. ഇത്  അംഗീകരിക്കാൻ  എല്ലാ സ്ത്രീകളും  തയ്യാറല്ല .അപ്പോൾ  ദാമ്പത്യജീവിതം 
പിളരുന്നു .അതായത്   divorce .


 രാജ്യങ്ങൾ  പിളരുന്നു ,അല്ലെങ്കിൽ  ഒരു  രാജ്യത്തിൻറെ  ചില  ഭാഗങ്ങൾ 
അടർന്നുപോകുന്നു . ഇന്ത്യ  പിളർന്ന്  ഇന്ത്യയും   പാകിസ്ഥാനും  ഉണ്ടായി .
പാകിസ്താനിൽനിന്നു  Bangaladesh  അടർന്നുപോയി . സോവിയറ്റ് union  ഒരു 
റബ്ബർക്കാ പോലെ  പൊട്ടിച്ചിതറി . യുഗോസ്ലാവിയായും  പൊട്ടിച്ചിതറി 
പുതിയ  രാജ്യങ്ങൾ  ഉണ്ടായി . ആഫ്രിക്കയിൽ   എത്തിയോപിയിൽ നിന്ന് 
വേർപെട്ട്  Eritrea  എന്ന  രാജ്യം  ഉണ്ടായി . സുഡാൻ  പിളർന്ന്   South  സുഡാൻ 
ഉണ്ടായി . ശ്രീലങ്കയെ  പിളർത്തി  ഒരു  തമിഴ്  രാജ്യം  ഉണ്ടാക്കാനുള്ള  തമിഴ് 
പുലികളുടെ  ശ്രമം   അടിച്ചമർത്തപ്പെട്ടു .ഇന്ത്യയിൽ നിന്ന്  വേർപിരിഞ്ഞ് 
ഖാലിസ്ഥാൻ  രൂപീകരിക്കാനുള്ള  ശ്രമം   പരാജയപ്പെട്ടു .





നൈജീരിയയിൽ   20000  ചതുരശ്രകിലോമീറ്റർ  സ്ഥലം  ഇന്ന്  ബോക്കോ
ഹറാമിന്റെ   നിയന്ത്രണത്തിലാണ് . വിഘടനവാദം  നൈജീരിയയിൽ  പണ്ടും
ഉണ്ടായിരുന്നു . 1967ൽ  എണ്ണയുല്പ്പാദനം   കൂടുതലുള്ള   ദക്ഷിണഭാഗത്ത്‌
Biafra  എന്ന  പുതിയ  രാജ്യം  ഉണ്ടാക്കാനുള്ള   ശ്രമം  നടന്നു . 1970 വരെ
നീണ്ട   ആഭ്യന്തരയുദ്ധത്തിൽ  10 ലക്ഷം  പേർ  കൊല്ലപ്പെട്ടു .


രാജ്യങ്ങളുടെ  പിളർപ്പിന്  അപവാദമായി ,പിളർന്ന  ഒരു  രാജ്യം  വീണ്ടും
ഒന്നായ  ചരിത്രം  ഉണ്ട് .1989 ൽ  പശ്ചിമജർമ്മനിയും   കിഴക്കേജർമ്മനിയും
ലയിച്ച്  ഒന്നായി .

മതം ,ഭാഷ ,സംസ്കാരം , ഗോത്രം  മുതലായവയുടെ  അടിസ്ഥാനത്തിൽ
സ്വന്തം  രാജ്യം  ഉണ്ടാക്കാൻ  ചിലർക്ക്  താല്പര്യമുണ്ട് .അതുതന്നെ  സംഘർഷത്തിന്  കാരണമാകുന്നു .മതേതരത്വവും   മനുഷ്യാവകാശങ്ങളും
സഹിഷ്ണുതയും  ഇല്ലാത്ത  രാജ്യങ്ങളിൽ   എപ്പോഴും  സംഘർഷം  കൊടുമ്പിരി കൊണ്ട്  നിൽക്കുന്നു .

മനശാസ്ത്രം  ഒട്ടും  പഠിക്കാത്തവർക്കും  അഭിപ്രായ വ്യത്യാസത്തിന്റെ ,അല്ലെങ്കിൽ  വെറുപ്പിന്റെ  വേരുകൾ  കണ്ടെത്താൻ  കഴിയും .ഉദാഹരണമായി  ഞാനും  ഒരു  സുഹൃത്തും  ചേർന്ന്  ഒരു  മുറി  വാടകക്കെടുത്ത്‌  താമസിക്കുന്നു . എളുപ്പത്തിന്  വേണ്ടി  ഞാൻ  അബു
എന്ന്  വിളിക്കുന്നു . ഞാൻ  രാവിലെ  5 മണിക്ക്  എഴുനേൽക്കുന്ന  ആളാണ് .
കൂട്ടുകാരൻ  ആറു മണിവരെ  ഉറങ്ങുന്നവനാണ്‌ . എഴുന്നേറ്റാൽ  ഉടനെ
എനിക്ക് TV  കാണണം . ഞാൻ  ശബ്ദമുണ്ടാക്കി  അയാളുടെ  ഉറക്കം
കെടുത്തും . കുളിക്കാൻ  എനിക്ക്  10 മിനിറ്റ്  മതി .അബുവിന്  അരമണിക്കൂർ
വേണം . എനിക്ക്  ഇറച്ചിയും  മീനും  കൂടാതെ  ചോറ്  ഇറങ്ങുകയില്ല .അവൻ
vegetarian  ആണ് .മീനിൻറെ  മണം  ഒട്ടും  ഇഷ്ടമില്ല . എനിക്ക്  സീരിയൽ  കാണണം .അവന്  വാർത്ത‍  കണ്ടാൽ  മതി .ഞങ്ങൾ  വ്യത്യസ്തമതക്കാരാണ് . ഇതെല്ലാം
കാരണം  വളരെയധികം  വിട്ടുവീഴ്ച   ചെയ്തില്ലെങ്കിൽ  ഒന്നിച്ചുള്ള  ജീവിതം
അധികം  മുന്നോട്ട് കൊണ്ടുപോകാനാവില്ല . അവിടെ  പിളർപ്പുണ്ടാകുന്നു .
രണ്ടുപേരിൽ  ഒരാൾ  സഹികെട്ട്  താമസം  മാറ്റുന്നു .

ഇതാണ്  രാജ്യം ,കുടുംബം ,രാഷ്ട്രീയ പാർട്ടി ,മുന്നണി  മുതലായവയിൽ  നടക്കുന്നത് .പിളർപ്പ് ,അടർന്നു പോക്ക് ,കൊഴിഞ്ഞുപോക്ക്  എന്നിവക്ക്
കാരണം  സഹിഷ്ണുതയും  സഹവർത്തിത്വവും  ഇല്ലാത്തതാണ് .

ചില  നേതാക്കന്മാർക്ക്  ഏതെങ്കിലും  പാർട്ടിയുടെ  അച്ചടക്ക പരിധിയിൽ
നിൽക്കാൻ  കഴിയുകയില്ല . ചില കൊച്ചുകുട്ടികളെ  pramൽ  ഇരുത്തിയാൽ
അവർ  ബെൽറ്റ്‌  അഴിച്ചുമാറ്റി  പുറത്ത് ചാടുന്നതുകാണാം . champagne പൊട്ടിച്ചാൽ  അത്  പതഞ്ഞ് ചീറ്റി  തെറിക്കും .അതുപോലെയാണ്  രാഷ്ട്രീയത്തിലെ  ഒറ്റയാന്മാർ   പുറത്ത് ചാടുന്നത് . അങ്ങനെ  പിളർന്നും
അടർന്നും  കൊഴിഞ്ഞുവീനും  ലയിച്ചും   A  തൊട്ട്  Z  വരെ  പാർട്ടികൾ
ഉണ്ടാകുന്നു .

പക്ഷേ  ഈ  (S )  Splinter  പാർട്ടികളെ   ജനം  എഴുതി തള്ളുന്ന  പ്രതിഭാസമാണ്  ഇന്ന്  കാണുന്നത് . BJP ക്ക്  ഒറ്റയ്ക്ക്  ഭൂരിപക്ഷം  കൊടുത്ത്  ഈ  സന്ദേശമാണ്
ജനങ്ങൾ   അടിവരയിട്ട്   കാണിച്ചത്‌ .

 *                                    *                                       *                                 *









No comments:

Post a Comment