Friday, 10 April 2015

LDF സൽഭരണം ,2016 -2021 ( ഹാസ്യഭാവന )


2016  കേരള ചരിത്രത്തിൽ  തങ്കലിപികളിൽ   എഴുതപ്പെട്ട   ഒരു  വർഷമാണ്‌ .
അഞ്ചുവർഷം   നീണ്ടുനിന്ന    UDF ൻറെ   അഴിമതിഭരണത്തിന്   അന്ത്യം കുറിച്ചു കൊണ്ട്   LDF   അസ്സംബ്ലി  തെരഞ്ഞെടുപ്പിൽ    തൂത്തുവാരി ,140 ൽ
131  സീറ്റ്‌  നേടി . UDF  ആപ്പിലായി .9  സീറ്റുകൾ  മാത്രം  ജയിച്ചു .പാലായിൽ
LDF ൻറെ  സ.പി .സി .ജോർജ്  km  മാണിയെ   40000  വോട്ടിന്  തോൽപ്പിച്ചു .പുതുപ്പള്ളിയിൽ  ഉമ്മൻ  ചാണ്ടി   489  വോട്ടിന്  കഷ്ട്ടിച്ചു  കടന്നുകൂടി .
അനേകം    സീറ്റുകളിൽ   UDF ന്   കെട്ടിവെച്ച  തുക  നഷ്ട്ടമായി .

2016  മെയ്‌  ഒന്നാം  തീയതി  സ . കോടിയേരി  ബാലകൃഷ്ണൻ  മുഖ്യമന്ത്രിയായും  സ.പി .സി .ജോർജ്  ഉപമുഖ്യ മന്ത്രിയായും  സത്യ പ്രതിന്ജ
ചെയ്ത്  ചാർജ് എടുത്തു . R.ബാലകൃഷ്ണ പിള്ള , ഗണേഷ് കുമാർ ,ഗൌരിയമ്മ  മുതലായ  30  മന്ത്രിമാർ   ചാർജ്  എടുത്തു . പ്രായാധിക്യം  കാരണം   അസ്സംബ്ലിയിൽ  എത്താൻ  കഴിയാഞ്ഞതുകൊണ്ട്   governor  ഗൌരിയമ്മയുടെ   വീട്ടിൽചെന്നു    സത്യവാചകം   ചൊല്ലിക്കൊടുക്കുകയായിരുന്നു .

മെയ്‌   രണ്ടാം  തീയതി  രാവിലെ  ഞാൻ  എൻറെ  വീട്ടുമുറ്റത്ത്‌  ഉലാത്തുകയായിരുന്നു . അപ്പോൾ  ഒരു  ഡെലിവറി  truck  റോഡരികിൽ  വന്ന്
നിന്നു . uniform  ധരിച്ച  രണ്ടുപേർ  ഫ്രിഡ്ജ്‌ പോലെ  ഒരു  സാധനം  എടുത്തുകൊണ്ട്  എൻറെ  gate ന്  അടുത്തേയ്ക്ക്  വന്നു . വീടുതെറ്റിയതാണ്
എന്ന്  വിചാരിച്ച്  ഞാൻ  അവരുടെ  അടുത്ത് ചെന്ന്  വിലക്കി .

'' നിങ്ങൾക്ക്   വീട്  തെറ്റിയതാണ് .ഞാൻ  ഒന്നും  ഓർഡർ  ചെയ്തിട്ടില്ല .''

'' ഞങ്ങൾക്ക്   തെറ്റിയതല്ല . Mr  കുര്യൻ , Foxvilla '', ഒരുവൻ  ഡെലിവറി
note  കാണിച്ചു .

''  ഇതെന്താണ്   സാധനം ?''


'' അറിഞ്ഞില്ലേ ,ഇതാണ്   പുതിയ  സർക്കാർ  ഓരോ  കുടുംബത്തിനും
സൌജന്യമായി   തരുന്ന  മന്നാ  മെഷീൻ ,''

ചുറു ചുറുക്കുള്ള   ആ  ചെറുപ്പക്കാർ   മെഷീൻ  അടുക്കളയിൽ  എടുത്തുവെച്ചു .ഒന്നാമൻ   പറഞ്ഞു ,

'' ചേട്ടൻ   കണ്ണടച്ച് ,ഇഷ്ടമുള്ള  ഭക്ഷണം   ധ്യാനിക്കുക .കണ്ണ് തുറക്കുമ്പോൾ
ആ  ഭക്ഷണം  സ്ക്രീനിൽ  പ്രത്യക്ഷപ്പെടും . ബട്ടണ്‍  പ്രെസ്സ്  ചെയ്യുമ്പോൾ
സാധനം  താഴെ  വീഴും .''

ഞാൻ   കപ്പയും  പന്നിയിറച്ചി കറിയും  ധ്യാനിച്ചു . പ്രെസ്സ്  ചെയ്തപ്പോൾ
ആവിപൊങ്ങുന്ന  കപ്പയും  പന്നിക്കറിയും  ഒരു  സംഗീതത്തോടെ  താഴെ
വീണു .ഞാൻ  മുഖ്യമന്ത്രി   കോടിയേരിക്ക്  കോടാനുകോടി  നന്ദിപറഞ്ഞു കൊണ്ട്  അത്  കഴിച്ചു .

'' ചേട്ടാ ,ഒട്ടും  അമാന്തിക്കണ്ട . എന്തുവേണമെങ്കിലും   ധ്യാനിച്ചോളൂ . തേൻ ,
പാൽ ,മദ്യം ....എന്തു വേണേലും .''

അവർ   പോയിക്കഴിഞ്ഞപ്പോൾ   വേറെ  ഒരു  അത്ഭുതം  കണ്ടു . ടാപ്പിൽ
ശുദ്ധജലം   ചീറ്റുന്നു . UDF  ഭരിച്ചിരുന്നപ്പോൾ  രാവിലെ  ഒരു  മണിക്കൂറും
വൈകീട്ട്   ഒരു  മണിക്കൂറും ചെളിവെള്ളം   ടാപ്പിൽ   മടിച്ചു മടിച്ച് വീണിരുന്നു .ഇപ്പോഴിതാ   കുടിവെള്ളം  ചീറ്റുകയാണ് . കോടി  പുണ്യം  കിട്ടട്ടെ .

ആ   ചെറുപ്പക്കാർ  പോയി   കുറെ  കഴിഞ്ഞപ്പോൾ  ഒരു  വാൻ  വന്നു .രണ്ട്
യുവതികൾ  ഒരു  പൂച്ചട്ടിയുമായി  വന്നു . അതിൽ  രണ്ടിലയുള്ള  ഒരു
ചെടി  ഉണ്ട് . കേരളാ  കോണ്‍ഗ്രസ്സിൻറെ   ചിഹ്നം  പോലെ .

'' ചേട്ടാ ,ഇത്  പണം  കായ്ക്കുന്ന   മരമാണ് . സർക്കാരിൻറെ   സമ്മാനമാണ് .
മൂന്നാം  മാസത്തിൽ  കായ്ക്കും . ചുമ്മാ  കുലുക്കിയാൽ  മതി . ലക്ഷങ്ങളും
കോടികളും  പെറുക്കി  എടുക്കാം .''

ഒരാഴ്ചകൊണ്ട്   കേരളത്തിൻറെ  മുഖം   ആകെ  മാറി . പുതിയ  സർക്കാരിൻറെ  വാഗ്ദാനങ്ങൾ   ഓരോന്നായി  നടപ്പാക്കി .സമ്പൂർണ്ണ
ജനാധിപത്യം   നിലവിൽ   വന്നു . എല്ലാ  കാര്യങ്ങളും  സൌജന്യമാക്കി .
ഉദാഹരണമായി  ബസ്‌  വീടിനടുത്ത്  നിറുത്തും . വെറുതെ  കയറി
പോയാൽ  മതി .

UDF   ഭരണകാലത്ത്   ജനങ്ങൾ  ഗ്യാസ്  trouble  കൊണ്ട്   വലഞ്ഞിരുന്നു .അതായത്  നമ്മൾ  ഗ്യാസ്  ബുക്ക്‌ ചെയ്ത് ,കണ്ണിൽ  എണ്ണയൊഴിച്ച്  രണ്ടാഴ്ച
കാത്തിരുന്നാലും   ഗ്യാസ്  കൊണ്ടുവന്ന്  തരികയില്ല .പുതിയ  LDF  സർക്കാർ
ഗ്യാസ്   സൌജന്യമാക്കി . മന്നാമെഷീൻ  ഉള്ളതുകൊണ്ട്  ഒരു  ചായ  ഉണ്ടാക്കി
കുടിക്കാൻ  പോലും  ജനങ്ങൾക്ക്‌   മടിയായിരുന്നു . '' ഗ്യാസ്  വേണോ ,വേണോ '' എന്ന്  ചോദിച്ചുകൊണ്ട്   വാനുകൾ  ചുറ്റിക്കറങ്ങി യെങ്കിലും  ഗ്യാസ്
സ്വീകരിക്കാൻ   ഒരു  പട്ടിപോലും  മുമ്പോട്ടുവന്നില്ല .

പട്ടിയുടെ  കാര്യം  പറഞ്ഞപ്പോഴാണ്   ഒരു  കാര്യം   ഓർമ്മ വന്നത് . UDF
സർക്കാരിന്   ഒരു  പട്ടിനയം  ഉണ്ടായിരുന്നില്ല . അതുകൊണ്ട്  തെരുവുനായ്ക്കൾ  പെരുകി  ജനങ്ങൾ  ഭയപ്പെട്ട് കഴിഞ്ഞിരുന്നു . പുതിയ
സർക്കാരിന്   വ്യക്തമായ  ഒരു  പട്ടിനയം  ഉണ്ടായിരുന്നു . ആദ്യമായി  മനുഷ്യരുടെയും   പട്ടികളുടെയും  census  എടുത്തു .കേരളത്തിൽ  മൂന്നരക്കോടി
മനുഷ്യരും    ഏഴുകോടി   പട്ടികളും   ഉള്ളതായി  കണ്ടെത്തി . അതായത്
ഒരു  മനുഷ്യന്   രണ്ട് പട്ടി . പട്ടിനിർമ്മാർജ്ജനത്തിന്  ഒരു  ശാസ്ത്രീയ മാർഗ്ഗം
കണ്ടെത്തി . പട്ടികളെ  rocketൽ  കയറ്റി   ബഹിരാകാശത്തേക്ക്  വിക്ഷേപിക്കുക .
അതിനു വേണ്ടി   കോടിമത ,നാലുകോടി ,കോടിക്കുളം  മുതലായ  സ്ഥലങ്ങളിൽ
വിക്ഷേപണകേന്ദ്രങ്ങൾ   സ്ഥാപിച്ച്  എല്ലാ  പട്ടികളേയും   ബഹിരാകാശത്ത്
എത്തിച്ചു .അങ്ങനെ  കേരളത്തെ   ഒരു  സമ്പൂർണ്ണ പട്ടിവിമുക്ത രാജ്യമായി
പ്രഖ്യാപിച്ചു .

മദ്യനിരോധനം   സുധീരമായി  എടുത്തുകളഞ്ഞ്  LDF  സർക്കാർ  കയ്യടി
നേടി . മദ്യം  സൌജന്യമാക്കി . മുക്കിലും  മൂലയ്ക്കും  സൗജന്യ മെഷീൻകൾ
സ്ഥാപിച്ചു . electricity ,വെള്ളം ,മുതലായ  എല്ലാം  സൌജന്യമാക്കി .

സാമ്പത്തിക രംഗത്ത്   വിപ്ലവകരമായ   പരിഷ്കാരങ്ങൾ  ഏർപ്പെടുത്തി .
സ്വർണ്ണം  duty -ഫ്രീ  ആക്കി   സ്വർണ്ണക്കടത്ത്  പൂർണ്ണമായും  ഇല്ലാതാക്കി .റബ്ബർ
വില  കിലോയ്ക്ക്   500 രൂപാ ആയി  നിജപ്പെടുത്തി .

വിദ്യാഭ്യാസ രംഗത്തും   വിപ്ലവകരമായ   പരിവർത്തനം  ഉറപ്പാക്കി .പരീക്ഷകൾ  abolish  ചെയ്തു .ഒരു  option  ഏർപ്പെടുത്തി .ഒരു  കുട്ടിക്ക്  പരീക്ഷ
എഴുതണമെന്ന്  തോന്നിയാൽ   സ്വയം  ചോദ്യവും  ഉത്തരവും  ഉണ്ടാക്കി
സ്വയം  പരീക്ഷ എഴുതി  സ്വയം  മാർക്കിടാം .അങ്ങനെ  കോപ്പിയടി സമ്പ്രദായത്തെ   തുടച്ചുമാറ്റി .

വീടുവളപ്പുകളിൽ   പണമരം   തഴച്ചു വളർന്ന്   ആയിരത്തിന്റെയും
അഞ്ഞൂറിന്റെയും  നോട്ടുകൾ   ആർക്കും  വേണ്ടാതെ  കാറ്റിൽ  പറക്കുന്നതുകണ്ട്  എൻറെ  കണ്ണുകൾ  നിറഞ്ഞു . UDF ദുർഭരണ കാലത്ത്
ഈ  കടലാസ്സ് കഷണങ്ങൾക്കു വേണ്ടിയായിരുന്നു   ജനങ്ങൾ  ഒടുങ്ങാത്ത
ക്ലേശങ്ങൾ   അനുഭവിച്ചിരുന്നത്‌ .

ചുരുക്കി പറഞ്ഞാൽ   കേരളം  ഭൂമിയിലെ   സ്വർഗ്ഗമായി  മാറി . വാർത്ത‍
കേട്ട്   സ്വർഗ്ഗത്തിലെ   മാലാഖമാർ  കൂട്ടത്തോടെ   കാലുമാറി  പാലായിലും
പൂഞാറ്റിലും   വന്ന്  കുടിയേറി പാർത്തു .

2021 ൽ   തെരഞ്ഞെടുപ്പ്   നടന്നില്ല . 140  മണ്ഡലങ്ങളിലും   LDF   സ്ഥാനാർഥികൾ
എതിരില്ലാതെ   തെരഞ്ഞെടുക്കപ്പെട്ടു .അങ്ങനെ  കോടാനുകോടി  വർഷങ്ങൾ
അവർ  സൽഭരണം   കാഴ്ച്ചവെച്ചു .



No comments:

Post a Comment