Saturday, 25 April 2015

എൻറെ കൂട്ടുകാരൻ

മലയാളികൾ  ഏറ്റവും  കുറവുള്ള  ഒരു  ടൌണ്‍  ആണ്  Delareyville .ഞാനും
എൻറെ  ഭാര്യ  ലീലാമ്മയും  കോശിയും  Mrs  വൽസ കോശിയും -അങ്ങനെ
ഞങ്ങൾ   നാലുപേരാണ്  ഇവിടെ  ഉള്ളത് . കുറെ  ഏറെ  മലയാളി  കുടുംബങ്ങൾ  ഇവിടെ  ഉണ്ടായിരുന്നെങ്കിൽ  നന്നായിരുന്നു  എന്ന്  ചിലപ്പോൾ
ആശിച്ചിട്ടുണ്ട് . അതേപ്പറ്റി  പറഞ്ഞപ്പോൾ  ഒരു  സുഹൃത്ത്  പറഞ്ഞത്
അധികം  മലയാളികൾ  അടുത്തില്ലാത്തതാണ്   നല്ലത്  എന്നാണ് . അഭിപ്രായ വ്യത്യാസവും   പിണക്കവും  ഗ്രൂപ്പിസവും  ഉണ്ടാകുമത്രേ .ശരിയാണോ  എന്നറിയില്ല . എന്തായാലും  അധികം  മലയാളികൾ  ഇല്ലാത്തതുകൊണ്ട്
വിഷമം  ഒന്നും  തോന്നുന്നില്ല . ഇതിൻറെ  ഒരു  പ്രധാന കാരണം  ഇവിടെയുള്ള
ആളുകൾ  സ്വന്തക്കാരെപോലെ  വളരെ  സ്നേഹത്തോടെ  പെരുമാറുന്നു  എന്നതാണ് . പ്രത്യേകിച്ച്  ഞങ്ങൾ  അന്ഗമാമായിട്ടുള്ള   കത്തോലിക്കാ പള്ളിയിൽ . അവിടെ  അംഗങ്ങൾ  കുറവായതിനാൽ  എല്ലാവർക്കും  പരസ്പരം  അറിയാം . പള്ളി  കഴിഞ്ഞാൽ  വികാരിയും  വിശ്വാസികളും
കുറെ  നേരം  സംസാരിച്ചിട്ടാണ്  പിരിയുന്നത് .

ഒരു  ചെറിയ  ടൌണ്‍  ആയതുകൊണ്ട്  കടകളിലും  മറ്റും  പരിചയക്കാർ
ഏറെയാണ്‌ . പിന്നെ  എവിടെ തിരിഞ്ഞാലും   പൂർവവിദ്യാർഥികൾ
greet ചെയ്യാൻ  വരും . അവർക്കെല്ലാം  വളരെ  സ്നേഹവും  ബഹുമാനവുമാണ് . അവരിൽ  ചെറിയ ജോലി ക്കാർ തൊട്ട്  മന്ത്രിമാർ വരെ
ഉണ്ട് . ഇപ്പോൾ  പ്രിൻസിപ്പൽ  ചുമതല  വഹിക്കുന്ന  ലീലാമ്മയ്ക്കു  ഒരു
കത്ത്  കിട്ടി . Province ൻറെ   കൃഷി വകുപ്പ്  മന്ത്രി  അടുത്ത ആഴ്ച  സ്കൂൾ
സന്ദർശിക്കുന്നു . ഞങ്ങൾ  പഠിപ്പിച്ച  ഒരു  വനിതയാണ്‌ .സ്കൂളിന്‌ വേണ്ടി
ഒരു  പച്ചക്കറി തോട്ടം  സ്ഥാപിക്കാനാണ്   അവർ   വരുന്നത് .


വിദേശികൾക്കെതിരെ   വ്യാപകമായ  അക്രമങ്ങൾ  കാരണം  ദക്ഷിണാഫ്രിക്കയ്ക്ക്  വളരെയേറെ  പേരുദോഷം  വന്നിട്ടുള്ള  ഒരു
സമയമാണിത് . എന്നാൽ  ഇതിൽ  വലിയ  ഒരു  irony  അടങ്ങിയിരിക്കുന്നു .
വിദേശികളോട്  വിരോധമുള്ളത്  ജനങ്ങൾ  വളരെ  മോശമായ  സാഹചര്യങ്ങളിൽ  ജീവിക്കുന്ന  ചില  പ്രദേശങ്ങളിലാണ് .ബഹുഭൂരിപക്ഷം
ജനങ്ങൾ  വിദേശിയെന്നോ   സ്വദേശിയെന്നോ  ചിന്തിക്കാത്തവർ  ആണ് .
വളരെയേറെ  മര്യാദയും  ബഹുമാനവും  ക്ഷമയും  എല്ലാറ്റിനും  ഉപരി
നല്ല  sense  of  humour  ഉള്ളവരും  ആണ് .

പേർസണൽ    ആയിട്ട്  പറഞ്ഞാൽ   (ലാലു  അലക്സ്‌ )  ഒരു  വിദേശ രാജ്യത്ത്
ആണ്  എന്ന  തോന്നൽ  ഇവിടെയില്ല .പൂക്കളും  പക്ഷികളും  വളർത്തു മൃഗങ്ങളും  ഇതിൽ  ഒരു  പങ്കു  വഹിക്കുന്നു .

ഞങ്ങൾക്ക്  അപ്പു  എന്ന  പേരുള്ള  ഒരു  പൂച്ച  ഉണ്ടായിരുന്നു . കറുപ്പും
വെള്ളയും  നിറമുള്ള  അവൻ  മിടുക്കനായിരുന്നു . വീട്ടുവളപ്പിൽ  നടക്കുമ്പോൾ  എ പ്പോഴും  കൂടെ  വരും . സ്നേഹം  കാണിച്ച്  നിലത്ത് കിടന്ന്
ഉരുളും .ചിലപ്പോൾ  മൃദുവായി  കടിച്ച്  തൻറെ  ആവശ്യങ്ങൾ  അറിയിക്കും .
വിലകൂടിയ  cat food ഉം  ശുദ്ധമായ  പാലും  മാത്രമേ  അവൻ  കഴിച്ചിരുന്നുള്ളൂ .

പക്ഷിപിടുതത്തിൽ  expert  ആയിരുന്നു  അപ്പു . അരിപ്രാവുകളെ യാണ്
അവൻ  കൂടുതലും  പിടിച്ചിരുന്നത് .ഇത്തരം  പ്രാവുകൾ  നിർദ്ദോഷികൾ
ആണ് .സ്പീഡ്  കുറവാണ് . പുല്ലരി  കൊത്തി തിന്നാൻ   എപ്പോഴും  നിലത്തിറങ്ങി  നടക്കും .അപ്പോഴാണ്‌  അപ്പു  പതിയിരുന്ന്  ചാടി  വീഴുന്നത് .മരത്തിൽ  സ്വസ്ഥമായി  ഇരിക്കുന്ന   പക്ഷികളേയും  അപ്പു  പിടിച്ചിരുന്നു .
ദൂരെനിന്ന്  മിന്നൽ വേഗത്തിൽ  ഓടിവന്ന്  ഒറ്റ കയറ്റം .പക്ഷി  അവൻറെ
വായിൽ !

2014 ൽ   അപ്പുവിൻറെ   തട്ടകത്തിലേക്ക്   ഒരു  കടന്നു കയറ്റം  നടന്നു .
മാർച്ചിൽ   എൻറെ  മകൾ  പ്രവീണയും  കുട്ടികൾ  അലീസ്സ ,ക്രിസ്സ ,മരിസ്സ
എന്നിവരും  ഇവിടെ  vacation ന്  എത്തി . കുട്ടികളുടെ  ചങ്ങാത്ത  ശ്രമങ്ങൾ
അപ്പുവിന്  ഇഷ്ടപ്പെട്ടില്ല . അവൻറെ  ഒളിസ്ഥലങ്ങളിൽ പോലും  കുട്ടികൾ
നോക്കിയത്  അവന്  irritation  ആയി .അങ്ങനെ  അവൻ  പിണങ്ങി പോയി .
തിരിച്ചുവരാനുള്ള  ഉദ്ദേശിച്ചായിരിക്കാം    അവൻ  പോയത് .പക്ഷെ
എന്തോ  അപകടത്തിൽപ്പെട്ട്   അവൻ  ചത്തുപോയി  എന്ന്  തോന്നുന്നു .

അപ്പുവിൻറെ  തിരോധാനം  സൃഷ്ട്ടിച്ച  വിടവ്  നികത്താൻ  മറ്റൊരാൾ
എത്തി . നാണം കുണുങ്ങിയായ  ഒരു  പട്ടിക്കുട്ടി . Fox Terrier  ഇനത്തിൽ
പെട്ട  ചെറിയ  പട്ടി .ഒരു  വെള്ളക്കാരൻ  സുഹൃത്ത്‌  തന്നതാണ് . ഒരു  coincidence പോലെ  അവന്  അപ്പുവിൻറെ  നിറമാണ് .
വെളുപ്പും  കറുപ്പും . ഇപ്പോൾ  Sydneyയിൽ   താമസിക്കുന്ന  പ്രവീണയുടെ
കുട്ടികളാണ്  പട്ടിക്ക്  Sydney എന്ന  പേര്  നിർദ്ദേശിച്ചത് .

Sydney യുടെ  കുസൃതികൾ  വളരെ  രസകരമാണ് . ചെറുതാണെങ്കിലും
വലിയ  ഊരാണ് ( ശക്തി ). ചെരുപ്പാണ്  അവൻറെ  ഒരു  ഇഷ്ട സാധനം .ഞാൻ
വീടിന്  പുറത്തിറങ്ങുമ്പോൾ  ഒരു  ചെറിയ  വടി  കരുതിയിരിക്കും . Sydney
പുറകിൽ ക്കൂടി  വന്ന്  റബ്ബർ ചെരുപ്പിൽ കടി മുറുക്കും . മുമ്പോട്ട്‌  നടക്കാൻ
സാധിക്കുകയില്ല . കടി  വിടുവിക്കാൻ  ഒരു  friendly  fight . വടി  ഓങ്ങലും
ചാട്ടവും  കുരയും  എല്ലാം  ചേർന്ന്  ഒരു  ബഹളം .അവസാനം  ഞാൻ  വടി
എറിയും .അവൻ  അത്  കടിച്ച്  ഒടിച്ചു കുടഞ്ഞ്‌  അരിശം  തീർക്കും .പിന്നെ
തലോടി  രമ്യതയിൽ  ആകും .

ഓട്ടത്തിനും  ചാട്ടത്തിനും  ബഹുമിടുക്കനാണ്‌  Sydney . rocket പോലെ
പായും .അവനും  പക്ഷിപിടുത്തക്കാരനാണ് .കുറെ  പ്രാവുകൾ  അവൻറെ
ഇരകളായി .

ചിലപ്പോൾ  അവൻ  കണ്ണുവെട്ടിച്ച്‌  വീടിനുള്ളിൽ  കയറി  ചില  പരാക്രമങ്ങൾ
കാണിക്കും .പിന്നെ  ഒരു  hide  and  seek  കളിയാണ് .ഒരു ദിവസം  അവൻ  വീടിനുള്ളിൽ  മൂത്രമൊഴിച്ചു ! കരകവിഞ്ഞ  സ്നേഹപ്രകടനം .വേറൊരു
ദിവസം  socks  കടിച്ചു കൊണ്ട്   ഓടി .

ശ്രദ്ധ  കിട്ടിയില്ലെങ്കിൽ  അവൻ  പ്രതിഷേധിക്കും . carton ,തുണി ,പത്രം
മുതലായവ  കടിച്ചുകീറി  വിതറിയാണ്  പ്രതിഷേധം .തന്നേക്കാൾ  weight
ഉള്ള  സാധനങ്ങൾ  വലിച്ചുകൊണ്ട്  ഓടാനുള്ള  ശക്തിയുണ്ട് . ഉദാഹരണമായി
10 ലിറ്റെർ  വെള്ളമുള്ള  can  വലിച്ച് ദൂരെ കൊണ്ടുപോയി  ഇട്ടത് കണ്ട്
വിശ്വസിക്കാനായില്ല .അവന്  6 കിലോ  തൂക്കം  കാണും .

അവൻറെ  ഈ  പരാക്രമം  കാണുമ്പോൾ  ഞാൻ  ഓർക്കുന്നത്  1990കളിലെ
Olympics കളിൽ  Light  Weight  Lifting ൽ  അനേകം  records  തകർത്ത , തുർക്കിക്കാരനായ  സുലൈമനിലുവിനെയാണ്.അയാളെ പോലെ  കുറു മുണ്ടനാണ്   Sydney .

ഞങ്ങളുടെ  തൊട്ടടുത്ത  വീട്ടിൽ  താമസിക്കുന്ന  വെള്ളക്കാരി  പട്ടികാര്യങ്ങളിൽ  വിദഗ്ദ്ധയാണ് . രോമം  കൂടുതലുള്ള  പട്ടികളുടെ  രോമം  വെട്ടി കൊടുക്കലാണ്   അവരുടെ  പണി . അവർക്ക്  ഭീകരന്മാരായ  പട്ടികളുണ്ട് .ചെറിയ  ഇനങ്ങൾ  വേറെ . അവർ  ഭീമന്മാരെയും  കൂട്ടി  പ്രഭാത നടത്തത്തിന്
പോകുന്നതുകാണാം . അപ്പോൾ  Sydney  ഗേറ്റ്ന്   അടുത്തുപോയി  ഘോരഘോരം  കുരച്ചും  ചാടിയും  ഓടിയും  ആ  ഭീകരന്മാരെ  വെല്ലുവിളിക്കുന്നത്  കാണാം . അവന്മാരുടെ  ഒരു  ചെറുകടിക്കേ  ഉള്ളൂ
Sydney . അവർ  തിരിഞ്ഞുപോലും   നോക്കാതെ  കടന്ന്‌

  പോകും .

കടകളിൽ നിന്ന്   വാങ്ങുന്ന  dogfoodൽ  അവന്  താൽപ്പര്യമില്ല .maize പൊടി
കുറുക്കിയതും  പാലുമാണ്  ഇഷ്ടാഹാരം . അടങ്ങിയിരിക്കാൻ  ഒരു
കൈക്കൂലി പോലെ   ചിലപ്പോൾ  ചെറിയ  എല്ലിൻകഷണം  കൊടുക്കും .
Butchery യിൽ  ഒരു  പാക്കറ്റ്ന്  5 rand ന്  കിട്ടും .

ഞങ്ങൾ   പുറത്തുപോയി  തിരിച്ചു വരുമ്പോൾ  Sydney  വലിയ  excitement ഓടുകൂടിയാണ്   സ്വീകരിക്കുന്നത് . ചിലപ്പോൾ   കാർ shed ൻറെ  മുമ്പിൽ
ഞങ്ങളെ  പ്രതീക്ഷിച്ച്  ഇരിക്കുന്നത്  കാണാം .

പട്ടിക്കും  പൂച്ചയ്ക്കും  എന്താണ്  ഇത്ര  പ്രാധാന്യമെന്ന്  ചിലർ  ചോദിച്ചേക്കാം .അതെപ്പറ്റി  ഒത്തിരി  പറയാനുണ്ട് . ചുരുക്കി  പറഞ്ഞാൽ  നമ്മളെ  mind ചെയ്യാത്ത  അവസ്ഥയിൽ ,നമ്മളെ കാത്തിരിക്കാൻ   ആരും  ഇല്ലാത്ത  അവസ്ഥയിൽ ,ഒരു  പൂച്ചയോ  പട്ടിയോ  ഓടിവന്ന്  സ്വീകരിച്ചാൽ  മനസ്സിന്
ഒരു  ആശ്വാസം  കിട്ടും .












No comments:

Post a Comment