Monday, 6 April 2015

രാഷ്ട്രീയത്തിലെ കള്ളക്കളികൾ (opinion )

കേരളത്തിലെ   ജനാധിപത്യത്തിൻറെ   ചരിത്രത്തിൽ  ഒരു  കറുത്ത  അദ്ധ്യായമാണ്‌   2015  . ഫുട്ബോൾ  കളിയിൽ  ആദ്യപകുതിയിൽ തന്നെ
ഏകപക്ഷീയമായ   ഗോൾ വർഷം  എന്നുപറഞ്ഞതുപോലെ  ജനാധിപത്യത്തിനെതിരായ  അനേകം  സെൽഫ് ഗോളുകൾ  ഇതിനകം  അടിച്ചുകഴിഞ്ഞു . അസ്സെംബ്ലിയിൽ  നടന്ന  കയ്യാംകളികൾ ,രാഷ്ട്രീയക്കാരുടെ
നിരുത്തരവാദ പരമായ  പ്രവർത്തികളിൽ   അവസാനത്തേത്  ആയിരിക്കുമെന്ന്  കരുതിയവർക്ക്   തെറ്റി . ഇപ്പോൾ  കേരളാ കോണ്‍ഗ്രെസ്സിലെ  പൊട്ടിത്തെറി   ഒരു  പുതിയ തലത്തിലെത്തി  കൊടുമ്പിരി
കൊണ്ടിരിക്കുകയാണ് .

അച്ചടക്കവും  ബഹുമാനവും  ജനാധിപത്യമൂല്യങ്ങളും  ഇല്ലാത്ത  രാജ്യങ്ങൾക്കും  രാഷ്ട്രീയപാർട്ടികൾക്കും   നിലനിൽപ്പില്ല . Iraq ,ലിബിയ ,
യെമെൻ  എന്നീ  രാജ്യങ്ങളിൽ നിന്ന്  വിദേശികൾ  പ്രാണനും കൊണ്ട്
പലായനം  ചെയ്യേണ്ടിവന്നു . കാരണം  ഒരു  ഭരണഘടനയുടെ  അടിസ്ഥാനത്തിൽ  ഒന്നിച്ചുനിൽക്കാതെ  മറ്റ് താൽപ്പര്യങ്ങൾക്ക്  വഴങ്ങി
ആയുധമെടുത്ത്   പരസ്പരം  യുദ്ധം  ചെയ്ത്  ആ രാജ്യങ്ങളിലെ  വിവിധ
വിഭാഗങ്ങൾ  സ്വയം  നശി ക്കുകയാണ്   ചെയ്തത് .ആ രാജ്യങ്ങൾ  പല
കഷണങ്ങളായി .

ഒരു  രാഷ്ട്രീയപാർട്ടിയിൽ   അച്ചടക്കം  ഇല്ലെങ്കിൽ  ആ  പാർട്ടി  പല
കഷണങ്ങളായി  ഇല്ലാതാകും . ഒരു  വാഹനത്തിൻറെ  നാല്  ടയറുകൾ
നല്ല  condition ൽ  അല്ലായെങ്കിൽ   ആ   വാഹനത്തിന്   അധികദൂരം  മുന്നോട്ട്
പോകാൻ  ആവുകയില്ല . ടയറുകൾ  മൊട്ട  ആയിരിക്കരുത് . എയർ പ്രഷർ
ശരിയായിരിക്കണം . വീൽ balancing ,alignment  എന്നിവ  ശരിയായിരിക്കണം .
അല്ലെങ്കിൽ   steering  വിറയ്ക്കും . സ്പീഡ്  കിട്ടു കയില്ല . മാണിസാറിന്റെ
വണ്ടിക്ക്  കുറേ നാളായി   steering ന്   കടുത്ത വിറയലാണ് . അദ്ദേഹം
വണ്ടി  നിറുത്തി   പരിശോധിച്ചപ്പോൾ   ഒരു  ടയർ  puncture  ആണ് . ആ
ടയർ  മാറ്റാതെ   അദ്ദേഹത്തിന്   മുമ്പോട്ട്‌  പോകാനാകില്ല . അഥവാ
ആരെങ്കിലും  പറയുകയാണ്‌ ,''  സാരമില്ല  സാറെ .കുഴപ്പമൊന്നുമില്ല .ടയർ
മാറ്റാതെ  മുന്നോട്ട്  പൊയ്ക്കോ '' എന്ന്  ഉപദേശിച്ചാൽ   അതിൽ  ദുരുദ്ദേശം
ഉണ്ട് . വണ്ടി  മറിയുന്നത്  കണ്ട്   അവർക്ക് സന്തോഷിക്കണം .

പരിഷ്കൃത രാജ്യങ്ങളിൽ   ഒരു  തെരഞ്ഞെടുപ്പ്  കഴിഞ്ഞാൽ  തെരഞ്ഞെടുക്കപ്പെട്ട  പ്രസിഡന്റ്‌ / പ്രധാനമന്ത്രിയെ   എല്ലാവരും  അംഗീകരിക്കുന്നു . മറിച്ചിടാനുള്ള   ശ്രമം   പ്രതിപക്ഷം  നടത്തുന്നില്ല . കേരളത്തിലാകട്ടെ  എപ്പോഴും  സർക്കാരിനെ   മറിച്ചിടാനുള്ള   ശ്രമം
പ്രതിപക്ഷം  നടത്തുന്നു . ഭരണപക്ഷത്തുള്ള  ചിലർ  പ്രതിപക്ഷത്തിന്റെ
agent മാരായി   പ്രവർത്തിക്കുന്നു .ആവർത്തനവിരസത കൊണ്ട് '' രാജിവെക്കണം ,രാജിവെക്കണം '' എന്ന  മുറവിളിക്ക്  പുല്ലുവില / മണ്പാൽ
വില  ഇന്ന്   ആരും  കൽപ്പിക്കുന്നില്ല .

കേരളരാഷ്ട്രീയത്തെ    നാറ്റിക്കുന്നതിൽ   ചാനലുകൾ  പരസ്പരം  മത്സരിക്കുകയാണ് . അവർ   ഏതെങ്കിലും  പാർട്ടിയുടെ  പക്ഷം പിടിച്ച്
അപവാദ പ്രചരണങ്ങളിൽ  ഏർപ്പെടുന്നു . അവരുടെ  സീരിയലുകൾ പോലെ
പൊട്ടക്കഥകൾ  ആണ്  അവരുടെ   ശബ്ദരേഖകളും മറ്റും  എന്ന്   ഭൂരിപക്ഷം
ജനങ്ങൾക്കും  അറിയാം . ഇപ്പോഴിതാ   ഒരു  ചാനൽ   സരിതയുടെ  കത്ത്
പുറത്ത് വിട്ടിരിക്കുന്നു . എന്തോ   വലിയ  ആനക്കാര്യം  പോലെ .ഇവരുടെ
കള്ളക്കളികൾ  ഏത് കൊച്ചുകുട്ടിക്കും   മനസ്സിലാകും . ഉദാഹരണമായി
ആളുകൾ  തിങ്ങിനിറഞ്ഞ  ഒരു  സ്റ്റേജ്ൽ   മുഖ്യമന്ത്രി  സമ്മാനദാനം  നിർവഹിക്കുന്നു . ചിലപ്പോൾ  ഒന്നോരണ്ടോ  യുവതികൾ  അദ്ദേഹത്തോട്
വളരെ  ചേർന്ന് നിൽക്കുന്നു . ആ  ഫോട്ടോ  എഡിറ്റ്‌  ചെയ്ത്  പ്രസിദ്ധീകരിച്ച്
അതിനെ  ലൈംഗിക അതിക്രമമായി  വ്യാഖ്യാനിക്കാൻ   ചാനലുകൾക്ക്
മടിയില്ല .

ഞങ്ങളുടെ  നാട്ടിൽ  പറയാറുണ്ട് ,'' ആ  തത്തീര്  ഗുണം  കൂടി '' എന്ന് .( a
blessing  in  disguise ). ഇന്ന്   ചാനലുകളുടെ  BREAKING  NEWS  എന്നതിൽ
ജനങ്ങൾ  BREAKING  എന്ന  വാക്കിന്   കൊടുക്കുന്ന  അർത്ഥം ''പൊട്ട ''
എന്നാണ് . അതായത്  'പൊട്ട ന്യൂസ്‌ .'' നിത്യവും   കള്ളവാർത്തകൾ   പ്രചരിപ്പിച്ച്   ചാനലുകൾക്ക്   വിശ്വാസ്യത   നഷ്ടപ്പെട്ടിരിക്കുന്നു .

ഒരു   സംശയം   ബാക്കി  നിൽക്കുന്നു . ചാനലുകാരുടെ  ദൃഷ്ടിയിൽ
udf  നേതാക്കൾക്ക്    അമിതമായ  ലൈംഗിക ആസക്തിയാണ്‌ .നിയമസഭയിൽ
പോലും  അത്  നിയന്ത്രിക്കാനാകുന്നില്ല .ആരെങ്കിലും   കൈവിഷം  കൊടുത്തിട്ടുണ്ടോ  എന്തോ ?

ജനാധിപത്യത്തിൽ   വ്യക്തികൾക്കല്ല   പാർട്ടികൾക്കും   പാർട്ടികളുടെ
നയപരിപടികൾക്കും   ആണ്  പ്രാധാന്യം . തോന്നുമ്പോൾ  പാർട്ടി ഉണ്ടാക്കിയാൽ  ഇന്ന്  ജനങ്ങൾ  അന്ഗീകരിക്കുകയില്ല . പാർട്ടിക്ക്
ഉപരി   ഒരു  വ്യക്തിയെ  പ്രതിഷ്ടിച്ചാൽ  നാശമാണ്  ഫലം . മായാവതി ,ദേവഗൌഡ ,ലാലുപ്രസാദ്  യാദവ് ,ജയലളിത  മുതലായവർ  കുറേക്കാലം
തിളങ്ങി . ഇന്ന്  അവർ  ഒന്നുമല്ല . മായാവതി   ഇന്ത്യയുടെ   പ്രധാന മന്ത്രി
ആയേക്കുമെന്ന്  Newsweek  ഒരിക്കൽ   പ്രവചിക്കുകയുണ്ടായി . അവർ
കോടികൾ  മുടക്കി  സ്വന്തം  പ്രതിമകൾ  സ്ഥാപിച്ചു .പക്ഷേ  തലമറന്ന്
എണ്ണ തേച്ച  അവരെ  ജനം  എഴുതിത്തള്ളി . അവർ  സംപൂജ്യയായി .(some
zeros ). എല്ലാവർക്കും   ഒരു  നല്ല  പാഠം .





No comments:

Post a Comment